
കാലത്തിന്റെ ആര്‍കൈവ് ഷെല്‍ഫിലേക്കടുക്കി വെക്കാന്‍ ഒരു വര്ഷം കൂടി പൂര്‍ത്തിയാകുന്നു. പുതുവര്‍ഷപ്പുലരിയുടെ കൊട്ടിഘോഷങ്ങള്‍ക്കിനി മണിക്കൂറുകള്‍ മാത്രം ബാക്കി. ആശംസാ വാക്കുകളും ബഹുവര്‍ണക്കാര്ഡുകളുമായി ഇന്ബോക്സുകള്‍ക്ക് ദഹനക്കേട് പിടിപെടുന്ന പകര്‍ച്ചപ്പനികളുടേതാണിനിയുള്ള നാളുകള്‍. എന്റെ ഇന്ബോക്സിലും വന്നു വീണു ഈ വര്‍ഷത്തെ ആദ്യ കാര്‍ഡ്. പക്ഷെ തികച്ചും വ്യത്യസ്തമായൊരു കാര്‍ഡ്. സബ്ജക്റ്റ് ലൈനിലെ 'പിഴവ്' മനപ്പൂര്‍വമാണെന്ന് അകത്ത് എംബെഡ് ചെയ്ത കാര്‍ഡിന്റെ...