shamsiswanam - read@ur own risk :)

Pages

Showing posts with label congress. Show all posts
Showing posts with label congress. Show all posts

Sunday, 25 November 2012

ആം ആദ്മിയും ആര്ഷ ഭാരതവും പിന്നെ കുറേ പാര്ട്ടികളും

നൂഡില്‍സ് ഉണ്ടാക്കുന്ന ലാഘവത്തോടെയാണ് ആളുകളിപ്പോള്‍ രാഷ്ട്രീയ പാര്ട്ടിയുണ്ടാക്കുന്നത്. പല പാര്‍ട്ടികളുടെയും വാര്‍ഷികം കൊണ്ടാടുമ്പോഴാണ്‌ അതെന്തിനാണ് പിറവിയെടുത്തത് എന്ന് സ്ഥാപിച്ചവര്‍ക്കു തന്നെ ബോധ്യപ്പെടാറുള്ളത്. അങ്ങിനെയും ബോധ്യം വരാതെ അകാലത്തില്‍ മൃതിയടഞ്ഞു പോയവയും ഉണ്ട് കുറേയെണ്ണം. എന്നാല്‍ ആം ആദ്മിയുടെ (ഇസ്പേഡ് ഏഴാം കൂലികള്‍) അവസാന അത്താണിയായ  അരവിന്ദ് കെജ്രിവാളും കൂട്ടരും പാര്ട്ടിയുണ്ടാക്കിയിരിക്കുന്നത് ലക്ഷ്യങ്ങളൊന്നും ഇല്ലാതെയല്ല. ഇന്ത്യയെ അഴിമതി മുക്ത രാജ്യമാക്കി കുളിപ്പിച്ചു കിടത്തുക എന്ന 'ഒരിക്കലും നടക്കാത്ത സ്വപ്നം' കണ്‍കുളിര്‍ക്കെ പുലര്‍ന്നു കാണുവാനാണ് അദ്ദേഹം ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്. അല്ലാതെ സത്യമായിട്ടും വേറെ ദുരാഗ്രഹങ്ങളൊന്നും (പാര്‍ലമെന്ററി വ്യാമോഹം എന്ന് പച്ച മലയാളം) ആം ആദ്മിക്കാരനില്ല..

Wednesday, 25 April 2012

വക്താക്കളിലെ അശ്ലീലങ്ങളും എ. കെ. ജി സെന്ററിലെ ഡാര്‍വിനും

http://www.shamsiswanam.com
കോണ്ഗ്രസ്സുകാര്‍ അങ്ങിനെയാണ്. ജനങ്ങളെ സേവിച്ചില്ലെങ്കില്‍ ഉറക്കം കിട്ടില്ലവര്‍ക്ക്. ഉജാല സ്റ്റിഫ്ഫ് ആന്റ് ഷൈന്‍ മുക്കിപ്പിഴിഞ്ഞ (കഞ്ഞിയൊക്കെ ഔട്ടോ ഫാഷനല്ലേ?) ഖദറുമുടുത്ത് കാലത്ത് കക്ഷത്തില്‍ ഡയറിയുമായി ഇറങ്ങുന്ന നാടന്‍ യൂത്തന്‍ മുതല്‍ നെഹ്‌റു ജാക്കറ്റും കുര്‍ത്തയുമുടുത്തിറങ്ങുന്ന കേന്ദ്രന്മാര്‍ക്ക് വരെ മനസ്സിലുള്ള ചിന്ത ജനസേവനം മാത്രം! പക്ഷെ ജനങ്ങള്‍ കൂടുന്നതിനനുസരിച്ച് ജനസേവനത്തിന്റെ മേന്മയും കൂടണമെന്നതാണ് കോണ്ഗ്രസ്സുകാരുടെ നയം. അത് കൊണ്ടു തന്നെ ജനസേവനത്തിനു നവം നവങ്ങളായ രീതികള്‍ പരീക്ഷിക്കുന്ന പാര്‍ട്ടിയും കോണ്ഗ്രസ് മാത്രമാണ്.



Sunday, 8 April 2012

പാര്‍ട്ടി മാനെജ്മെന്റ് കമ്പനിയും ഞമ്മള്‍ടെ കമ്മീഷനുകളും

 

ലോകം വിഡ്ഢിദിനം ആചരിക്കുന്ന ഏപ്രില്‍ മാസത്തില്‍ തന്നെ സി. പി. എമ്മിന്റെ പാര്‍ട്ടി കോണ്ഗ്രസ് സംഘടിപ്പിച്ചത് യാദൃശ്ചികമാവാന്‍ തരമില്ല. സാധാരണ ഗതിയില്‍ ഒരു പാര്‍ട്ടി കോണ്ഗ്രസ്സിന്റെ ഇഫക്റ്റ് മൂന്നു വര്ഷം വരെ നീണ്ടു നില്‍ക്കുന്നതാണ്. അത് കഴിഞ്ഞാല്‍ പിന്നെയും റീ ചാര്‍ജ് ചെയ്തു ഇഫക്റ്റ് നിലനിറുത്തുന്ന രീതിയാണ് സി. പി. എമ്മുകാര്‍ പൊതുവേ ഉപയോഗിച്ച് വരാറുള്ളത്. പത്തൊന്‍പതാം പാര്‍ട്ടി കൊണ്ഗ്രസ്സില്‍ കോയമ്പത്തൂരില്‍ വെച്ച് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കോഴിക്കോടും പാര്‍ട്ടിക്കു പൊടി തട്ടി വായിക്കാനുള്ളത്. മൊത്തത്തില്‍ ഒരു പാര്‍ട്ടി കോണ്ഗ്രസ് നടത്താന്‍ ആകെ വേണ്ടി വരുന്നത് നല്ലൊരു ഫോട്ടോസ്റ്റാറ്റ് മെഷീനും തിയ്യതി തിരുത്തിയെഴുതാന്‍ വേണ്ട പേനയും മാത്രമാണ്. അതിനീ ഇവന്റ് മാനെജ്മെന്റ് കമ്പനികളെ ഏല്‍പ്പിച്ചത് എന്തിനാണെന്ന് മാത്രം മനസ്സിലായിട്ടില്ല.

Wednesday, 21 March 2012

സഖാവേ എന്തു കൊണ്ട് നമ്മള്‍ തോറ്റു?

 
താത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്.


നിര്‍ത്ത്..നിര്‍ത്ത്!..വിഘടന വാദികളും പ്രതിക്രിയാ വാദികളും റാഡിക്കലല്ലാത്ത അടിയൊഴുക്കുകള്‍ കൊളോണിയല്‍ ചിന്താ സരണികളിലൂടെ ഒലത്തിയ കഥയാണ്‌ പറയാന്‍ വരുന്നതെങ്കില്‍ ആ പരിപ്പിവിടെ വേവില്ല.

Sunday, 18 March 2012

മോഡിയുടെ 'TIME’

നാട്ടില്‍ അത്യാവശ്യം നിലയും വിലയുമുള്ള മാന്യനെ സദ്യക്ക് വിളിച്ചു വരുത്തി തൂശനിലയിട്ടു ചോറ് വിളമ്പിക്കൊടുക്കുന്നതിനു പകരം അടുക്കളപ്പുറത്തെ കോലായില്‍ ചമ്രം പടിഞ്ഞിരുത്തി ചേമ്പിലയില്‍ പഴങ്കഞ്ഞി കൊടുത്തത് പോലെയാണ് ടൈം മാഗസിനുകാര്‍ മോഡിയോടു ചെയ്തത്. കുറഞ്ഞത് ഐക്യരാഷ്ട്ര സഭാ സെക്രട്ടരിയെങ്കിലുമാവാന്‍ മാത്രം യോഗ്യതയും 'കയ്യിലിരിപ്പു'മുള്ള മിസ്റ്റര്‍ മോഡിയെ  ടൈം മാഗസിനുകാര്‍ വെറുമൊരു ഇന്ത്യാ രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രി എന്നൊക്കെ വിളിച്ച് അപമാനിക്കുകയും പോരാത്തതിന് ആ വിവരം മാലോകര്‍ ശ്രദ്ധിക്കാന്‍ വേണ്ടി അങ്ങേരുടെ മുഖചിത്രം വെച്ച് കവര്‍ സ്റ്റോറിയാക്കി ഇറക്കുകയും ചെയ്തു കളഞ്ഞു. ടൈം മാഗസിന്റെ ഏഷ്യന്‍ എഡിഷന്‍ ലേറ്റസ്റ്റ് ലക്കത്തിലാണ് ഈ 'കൊലച്ചതി' അവര്‍ മോഡിയോടു ചെയ്തിരിക്കുന്നത്. അമേരിക്കയുടെ സ്റ്റോക്കിലുള്ള ഏതെങ്കിലും ലെശ്കറുകാരനെ വിട്ട് അങ്ങേരെയങ്ങു കൊല്ലിക്കുന്നതായിരുന്നു ഇതിലും ഭേദം.

Friday, 17 February 2012

അശ്ലീല പരിഹാര പരിശീലനക്കളരി (സര്ക്കാര്‍ വക)

പുതിയ അധ്യയന വര്ഷം തുടങ്ങിയ സ്കൂള്‍ മാഷന്മാരെപ്പോലെയാണ് കര്‍ണാടകത്തിലെ ബി. ജെ. പി നേതാക്കളുടെ സ്ഥിതി. തലങ്ങും വിലങ്ങും കിടന്നോടുകയാണ്. പരിശീലന പദ്ധതി തയ്യാറാക്കലും പരിശീലകരെ നിയമിക്കലും എന്നിങ്ങനെ പിടിപ്പതു പണികളാണ് ബി. ജെ. പി പ്രസിഡന്റ് ഈശ്വരപ്പയ്ക്ക്. അതിനിടയില്‍ ജയിലില്‍ കിടക്കുന്ന മന്ത്രിമാരുടെ കാര്യങ്ങളും അവരുടെ കേസുകെട്ടുകളും മറ്റും വേറെയും നോക്കി നടത്തണം. ഒന്നിനും മുടക്കം വരാതെ നോക്കി നടത്തണമെങ്കില്‍ കേസു നടത്താന്‍ വേണ്ടി മാത്രം ഒരു മന്ത്രാലയം വേറെ ഉണ്ടാക്കേണ്ടി വരും സര്‍ക്കാരിന്.