shamsiswanam - read@ur own risk :)

Pages

Showing posts with label നര്‍മം. Show all posts
Showing posts with label നര്‍മം. Show all posts

Wednesday, 26 December 2012

ടീക്ക് ഹെ..ഒരു ഹൈ ലെവല് റിയാലിറ്റി ഷോ

 

അപ്പൊ തുടങ്ങാം അല്ലേ സാറേ..?
ആ മാഡമിങ്ങ്‌ എത്തിക്കോട്ടെടോ? തനിക്കെന്താണിത്ര തിരക്ക്?
സാറേ പോയിട്ടു വേറെ പണിയുള്ളതാ..
എന്താടോ തനിക്കിത്ര മെനക്കെട്ട പണി?
ഒരു സ്റ്റിങ്ങ് ഓപ്പറേഷനുണ്ട്.

Sunday, 25 November 2012

ആം ആദ്മിയും ആര്ഷ ഭാരതവും പിന്നെ കുറേ പാര്ട്ടികളും

നൂഡില്‍സ് ഉണ്ടാക്കുന്ന ലാഘവത്തോടെയാണ് ആളുകളിപ്പോള്‍ രാഷ്ട്രീയ പാര്ട്ടിയുണ്ടാക്കുന്നത്. പല പാര്‍ട്ടികളുടെയും വാര്‍ഷികം കൊണ്ടാടുമ്പോഴാണ്‌ അതെന്തിനാണ് പിറവിയെടുത്തത് എന്ന് സ്ഥാപിച്ചവര്‍ക്കു തന്നെ ബോധ്യപ്പെടാറുള്ളത്. അങ്ങിനെയും ബോധ്യം വരാതെ അകാലത്തില്‍ മൃതിയടഞ്ഞു പോയവയും ഉണ്ട് കുറേയെണ്ണം. എന്നാല്‍ ആം ആദ്മിയുടെ (ഇസ്പേഡ് ഏഴാം കൂലികള്‍) അവസാന അത്താണിയായ  അരവിന്ദ് കെജ്രിവാളും കൂട്ടരും പാര്ട്ടിയുണ്ടാക്കിയിരിക്കുന്നത് ലക്ഷ്യങ്ങളൊന്നും ഇല്ലാതെയല്ല. ഇന്ത്യയെ അഴിമതി മുക്ത രാജ്യമാക്കി കുളിപ്പിച്ചു കിടത്തുക എന്ന 'ഒരിക്കലും നടക്കാത്ത സ്വപ്നം' കണ്‍കുളിര്‍ക്കെ പുലര്‍ന്നു കാണുവാനാണ് അദ്ദേഹം ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്. അല്ലാതെ സത്യമായിട്ടും വേറെ ദുരാഗ്രഹങ്ങളൊന്നും (പാര്‍ലമെന്ററി വ്യാമോഹം എന്ന് പച്ച മലയാളം) ആം ആദ്മിക്കാരനില്ല..

Monday, 5 November 2012

പ്രിയപ്പെട്ട രവിയേട്ടന്...സ്നേഹപൂര്‍വ്വം മല്ലൂസ്

എത്രയും ബഹുമാനപ്പെട്ട ഞങ്ങളുടെ രവിയേട്ടന്‍ വായിക്കുവാന്‍ ഞങ്ങള്‍ കുറച്ച് കള്‍ച്ചെര്ഡ് പ്രവാസി മല്ലൂസ് എഴുതുന്നത് (ക്ഷമിക്കണം, ഗള്‍ഫുകാരനായത് കൊണ്ട് ഇപ്പോഴും കത്തെഴുത്ത് ആ പഴയ പാട്ടിന്റെ ഈണത്തിലേ വരൂ. ഓരോരോ ദുശ്ശീലങ്ങളേ‍!) . താങ്കള്‍ക്കും കേരളത്തിലെ മറ്റു രാഷ്ട്രീയക്കാര്‍ക്കും എന്നത്തെയും പോലെ പരമ സുഖമെന്ന് തന്നെ കരുതട്ടെ.  പ്രവാസിയായിരിക്കുന്നേടത്തോളം കാലം നിങ്ങളെയൊന്നും കഷ്ടപ്പെടുത്താന്‍ ഞങ്ങളുടെ മനസ്സ് അനുവദിക്കുകയില്ല. വെറുമൊരു പ്രവാസിയായ എനിക്ക് താങ്കള്‍ക്കു കത്തെഴുതാന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റം ചാരിതാര്‍ത്ഥ്യം തോന്നുന്നു. കഫ്ടീരിയ നടത്തുന്ന ഹംസക്കാന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇളയ മോളെ കല്യാണം കഴിപ്പിച്ചയച്ച സുഖം! ('എളേ മോളെ ബായിച്ച് വിട്ട സൊഗം' എന്ന് നാദാപുരം ഭാഷ്യം).

Wednesday, 25 April 2012

വക്താക്കളിലെ അശ്ലീലങ്ങളും എ. കെ. ജി സെന്ററിലെ ഡാര്‍വിനും

http://www.shamsiswanam.com
കോണ്ഗ്രസ്സുകാര്‍ അങ്ങിനെയാണ്. ജനങ്ങളെ സേവിച്ചില്ലെങ്കില്‍ ഉറക്കം കിട്ടില്ലവര്‍ക്ക്. ഉജാല സ്റ്റിഫ്ഫ് ആന്റ് ഷൈന്‍ മുക്കിപ്പിഴിഞ്ഞ (കഞ്ഞിയൊക്കെ ഔട്ടോ ഫാഷനല്ലേ?) ഖദറുമുടുത്ത് കാലത്ത് കക്ഷത്തില്‍ ഡയറിയുമായി ഇറങ്ങുന്ന നാടന്‍ യൂത്തന്‍ മുതല്‍ നെഹ്‌റു ജാക്കറ്റും കുര്‍ത്തയുമുടുത്തിറങ്ങുന്ന കേന്ദ്രന്മാര്‍ക്ക് വരെ മനസ്സിലുള്ള ചിന്ത ജനസേവനം മാത്രം! പക്ഷെ ജനങ്ങള്‍ കൂടുന്നതിനനുസരിച്ച് ജനസേവനത്തിന്റെ മേന്മയും കൂടണമെന്നതാണ് കോണ്ഗ്രസ്സുകാരുടെ നയം. അത് കൊണ്ടു തന്നെ ജനസേവനത്തിനു നവം നവങ്ങളായ രീതികള്‍ പരീക്ഷിക്കുന്ന പാര്‍ട്ടിയും കോണ്ഗ്രസ് മാത്രമാണ്.



Wednesday, 4 April 2012

അല്ലയീ മഹാത്മാ ഗാന്ധി ഇന്ത്യയുടെ ആരായിട്ടു വരും?

http://www.shamsiswanam.com/


Who is that old man in the picture, Sir..?

ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന കുട്ടന്‍ പിള്ള ചുറ്റും നോക്കി. ആരെയും കാണുന്നില്ലല്ലോ? ങാ..സ്വപ്നം കണ്ടതായിരിക്കും.

വീണ്ടും ഉറങ്ങാന്‍ തുടങ്ങിയ കുട്ടന്‍ പിള്ളയുടെ കാതുകളില്‍ ആ ചോദ്യം പിന്നെയും വന്നലച്ചു.

Hello sir! Tell me who is that seminude old man?

ഹല്ലല്ല! ഇത് സ്വപ്നമല്ല! തലയുയര്‍ത്തി പാതിയടഞ്ഞു കിടക്കുന്ന കൌണ്ടറിന്റെ വാതില്‍ പാളി മാറ്റി പിള്ള ഒരു തവള നോട്ടം പായിച്ചു.

Wednesday, 21 March 2012

സഖാവേ എന്തു കൊണ്ട് നമ്മള്‍ തോറ്റു?

 
താത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്.


നിര്‍ത്ത്..നിര്‍ത്ത്!..വിഘടന വാദികളും പ്രതിക്രിയാ വാദികളും റാഡിക്കലല്ലാത്ത അടിയൊഴുക്കുകള്‍ കൊളോണിയല്‍ ചിന്താ സരണികളിലൂടെ ഒലത്തിയ കഥയാണ്‌ പറയാന്‍ വരുന്നതെങ്കില്‍ ആ പരിപ്പിവിടെ വേവില്ല.

Friday, 17 February 2012

അശ്ലീല പരിഹാര പരിശീലനക്കളരി (സര്ക്കാര്‍ വക)

പുതിയ അധ്യയന വര്ഷം തുടങ്ങിയ സ്കൂള്‍ മാഷന്മാരെപ്പോലെയാണ് കര്‍ണാടകത്തിലെ ബി. ജെ. പി നേതാക്കളുടെ സ്ഥിതി. തലങ്ങും വിലങ്ങും കിടന്നോടുകയാണ്. പരിശീലന പദ്ധതി തയ്യാറാക്കലും പരിശീലകരെ നിയമിക്കലും എന്നിങ്ങനെ പിടിപ്പതു പണികളാണ് ബി. ജെ. പി പ്രസിഡന്റ് ഈശ്വരപ്പയ്ക്ക്. അതിനിടയില്‍ ജയിലില്‍ കിടക്കുന്ന മന്ത്രിമാരുടെ കാര്യങ്ങളും അവരുടെ കേസുകെട്ടുകളും മറ്റും വേറെയും നോക്കി നടത്തണം. ഒന്നിനും മുടക്കം വരാതെ നോക്കി നടത്തണമെങ്കില്‍ കേസു നടത്താന്‍ വേണ്ടി മാത്രം ഒരു മന്ത്രാലയം വേറെ ഉണ്ടാക്കേണ്ടി വരും സര്‍ക്കാരിന്.

Sunday, 5 February 2012

ക്രിക്കറ്റിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്!

ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ കളിക്കുകയാണ്. സച്ചിനോടൊപ്പം ഓപ്പണിംഗ് ഇറക്കിയത് ഒരു സര്‍ദാര്‍ജിയെയാണ്. ലോകോത്തര ഫാസ്റ്റ് ബൌളിംഗ് പടയെപ്പറ്റി സര്‍ദാര്‍ജിക്ക് കേട്ടറിവ് മാത്രമേയുള്ളൂ. ഷോണ്‍ ടൈറ്റ് ആണ് ബൌളര്‍. ടൈറ്റ് ആദ്യ ബൌള്‍ എറിഞ്ഞു. പക്ഷേ, ആക്ഷന്‍ മാത്രമേ സര്‍ദാര്‍ജി കണ്ടുള്ളൂ. ബോള്‍ ഏതു വഴി പോയെന്നു ഒരു പിടിയും കിട്ടിയില്ല. വെടിയുണ്ട കണക്കെ പാഞ്ഞു പോയ രണ്ടാമത്തെ ബോളും സര്‍ദാര്‍ജി കണ്ടില്ല. മൂന്നാമത്തെ ബോള്‍ എറിഞ്ഞപ്പോഴും സര്‍ദാര്‍ജി അന്തംവിട്ടു നിന്നതേയുള്ളൂ.

Sunday, 29 January 2012

ബീരാന്റെ ഭരണവും ജയരാജന്റെ സുവിശേഷവും

പഴയൊരു കഥയുണ്ട്. ബീരാന്‍ എന്ന നാട്ടിന്‍പുറത്തുകാരന്റെ കഥ. നിര്‍ത്തിയിട്ട ബസ്സില്‍ നിന്നിറങ്ങി ചായ കുടിച്ചുകൊണ്ടിരുന്ന ബീരാനോട്‌ അടുത്തിരുന്ന ആള്‍ പറഞ്ഞത്രേ: അതാ ബസ്സ്‌ പോകുന്നു. ഉടനെ ബീരാന്‍: അതെങ്ങനാ ബസ്സ്‌ പോയ്ക്കളയാ? ? ടിക്കറ്റ്‌ എന്റെ കയ്യിലല്ലേ?

കഥയിലെ ബീരാന്റെ സ്ഥിതിയാണിന്ന് മുസ്ലിം ലീഗിന്. പാര്‍ട്ടി ഭരണത്തിലുണ്ടാകുമ്പോള് മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുകയില്ല എന്ന ലീഗിന്‍റെ പ്രസ്താവന കേട്ടപ്പോള്‍ ബീരാന്റെ കയ്യിലെ ടിക്കറ്റാണോര്മ വന്നത്. ഇ-മെയില്‍ ചോര്‍ത്തലൊന്നും പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം