
ഇന്ത്യയിലെ പ്രധാന മന്ത്രിക്ക് ശമ്പളം കൊടുക്കുന്നത് അമേരിക്കയാണോ എന്നറിയില്ല. മന്‍മോഹന് ജിയുടെ ചോറ് ഇധര്‍ കൂറ് ഉധര്‍ എന്ന അവസ്ഥ കാണുന്ന വല്ലവരും അങ്ങിനെ സംശയിച്ചു പോയാല്‍ അവരെ തെറ്റ് പറയാനൊക്കില്ല. പക്ഷെ ആള്‍ ശുദ്ധനും ഡീസന്റുമാണെന്നാണ് പൊതുവേയുള്ള ഒരഭിപ്രായം. കക്ഷത്തില്‍ ആഡം സ്മിത്തിന്റെ 'വെല്‍ത്ത് ഓഫ് നേഷന്‍സും' കയ്യിലൊരു ഡോക്ടറെറ്റുമായി കോണ്ഗ്രസ് പാളയത്തില്‍ കടന്നു ചെന്നിട്ടു ഇന്നേ വരെ പേരുദോശമൊന്നും കേള്‍പ്പിച്ചതായി അറിവില്ല. അത് മാത്രമല്ല;...