നാടു തോറും കച്ചേരികള്‍ കയറിയിറങ്ങി രജിസ്ട്രാര്‍ ബുക്കുകളുടെ നീളവും വീതിയുമളന്നു എക്സല്‍ ഷീറ്റില്‍ കോളം വരച്ചു അക്കങ്ങള്‍ എഴുതലായിരുന്നു ഒരു കാലത്ത് ചില പത്രക്കാരുടെ പ്രധാന പ്രവര്‍ത്തനം. ലവ് ജിഹാദ് എന്ന് പേരിട്ട എക്സല്‍ ഫയലിന്റെ ഷീറ്റുകള്‍ കൂടിയതല്ലാതെ ആനയുമില്ല..അത് കിടന്നിടത്ത് പൂടയുമില്ല എന്ന അവസ്ഥയിലെത്തിയപ്പോഴാണ് ആ പത്ര പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിയത്. പൈങ്കിളി നോവലുകള്‍ എഴുതി മാത്രം ശീലിച്ച ചില പത്രക്കാരുണ്ട്. കര്‍ക്കിടക വാവിന് ആനയ്ക്ക് മദപ്പാട് വരുന്നത് പോലെ കൊല്ലാകൊല്ലം സ്ത്രീ സംബന്ധമായ വാര്‍ത്തകള്‍ പടച്ചു വിട്ട് സുഖം കണ്ടെത്തുന്ന ചില ഞരമ്പ് രോഗികള്‍.