
പുതിയ അധ്യയന വര്ഷം തുടങ്ങിയ സ്കൂള്‍ മാഷന്മാരെപ്പോലെയാണ് കര്‍ണാടകത്തിലെ ബി. ജെ. പി നേതാക്കളുടെ സ്ഥിതി. തലങ്ങും വിലങ്ങും കിടന്നോടുകയാണ്. പരിശീലന പദ്ധതി തയ്യാറാക്കലും പരിശീലകരെ നിയമിക്കലും എന്നിങ്ങനെ പിടിപ്പതു പണികളാണ് ബി. ജെ. പി പ്രസിഡന്റ് ഈശ്വരപ്പയ്ക്ക്. അതിനിടയില്‍ ജയിലില്‍ കിടക്കുന്ന മന്ത്രിമാരുടെ കാര്യങ്ങളും അവരുടെ കേസുകെട്ടുകളും മറ്റും വേറെയും നോക്കി നടത്തണം. ഒന്നിനും മുടക്കം വരാതെ നോക്കി നടത്തണമെങ്കില്‍ കേസു നടത്താന്‍ വേണ്ടി മാത്രം ഒരു മന്ത്രാലയം...