
കോണ്ഗ്രസ്സുകാര്‍
അങ്ങിനെയാണ്. ജനങ്ങളെ സേവിച്ചില്ലെങ്കില്‍ ഉറക്കം കിട്ടില്ലവര്‍ക്ക്. ഉജാല
സ്റ്റിഫ്ഫ് ആന്റ് ഷൈന്‍ മുക്കിപ്പിഴിഞ്ഞ (കഞ്ഞിയൊക്കെ ഔട്ടോ ഫാഷനല്ലേ?)
ഖദറുമുടുത്ത് കാലത്ത് കക്ഷത്തില്‍ ഡയറിയുമായി ഇറങ്ങുന്ന നാടന്‍ യൂത്തന്‍ മുതല്‍
നെഹ്‌റു ജാക്കറ്റും കുര്‍ത്തയുമുടുത്തിറങ്ങുന്ന കേന്ദ്രന്മാര്‍ക്ക് വരെ
മനസ്സിലുള്ള ചിന്ത ജനസേവനം മാത്രം! പക്ഷെ ജനങ്ങള്‍ കൂടുന്നതിനനുസരിച്ച്
ജനസേവനത്തിന്റെ മേന്മയും കൂടണമെന്നതാണ് കോണ്ഗ്രസ്സുകാരുടെ നയം. അത് കൊണ്ടു തന്നെ...