
പുലരി തേടിയുള്ള യാത്രയില്‍
ഞങ്ങളും വീണു പോയേക്കാം
പക്ഷെ.. കാലത്തിന്റെ ചുമരില്‍ ഞങ്ങള്‍
കര്‍മം കൊണ്ട് കുറിച്ചിടും..
'കൊല്ലാം പക്ഷെ, തോല്‍പ്പിക്കാനാവില്ല'
എന്റെ നാടും സമീപ പ്രദേശങ്ങളും ഒരു വാര്‍ത്തയുടെ നടുക്കത്തില്‍ നിന്നും ഇനിയും മോചിതരായിട്ടില്ല. ടി. പി എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന ശേഖരേട്ടന്റെ അരുംകൊല പച്ചക്കരളുള്ള എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു. കലാപങ്ങളുടെ കനലുറങ്ങാത്ത കണ്ണൂര്‍ എന്ന ദുഷ്പേര്‍ കാലം മായ്ച്ചു...