shamsiswanam - read@ur own risk :)

Pages

Wednesday, 13 June 2012

നൈസാമിന്റെ നാട്ടിലിതാ ഒരു ഹൈ-ടെക് പള്ളി

മുടിയും കോടിയും കൊണ്ട് പള്ളി പണിയാന്‍ നടക്കുന്ന നമ്മുടെ മൊല്ലമാര്‍ ഈ വാര്‍ത്ത കണ്ടു കാണുമോ എന്നറിയില്ല. കോഹിനൂര്‍ രത്നങ്ങളുടെ രാജകുമാരന്മാരായിരുന്ന നൈസാമുമാരുടെ നാട്ടിലെ ഹൈ-ടെക് പള്ളി അവര്‍ക്കത്ര പഥ്യമാവാനും വഴിയില്ല. ഹൈദരാബാദ് ബന്ജാര ഹില്‍സിലെ പള്ളിയെ ആലങ്കാരികമായി വിശേഷിപ്പിക്കാന്‍ പറ്റിയ പദം ഹൈ-ടെക് എന്ന് തന്നെയാണ്. പള്ളിയുടെ മോടിയിലും ഭംഗിയിലുമെന്നതിലുപരി അതിന്റെ നടത്തിപ്പിലെ പരിഷ്കാരങ്ങളാണ് മറ്റു പള്ളികളില്‍ നിന്നും അതിനെ വ്യത്യസ്തമാക്കുന്നത്. (function(d,...

Monday, 4 June 2012

ഒരു വട്ടം കൂടിയാ തിരുമുറ്റത്തെത്തുവാന്‍...

മനസ്സില് ജൂണിന്റെ ഓര്മകള് എന്നും നനവുള്ളതായിരുന്നു. പ്രവാസത്തിന്റെ മനം മടുപ്പുകളിലേക്ക് എത്തിപ്പെടും മുമ്പ് ജൂണ് ഒരാനന്ദമായിരുന്നു. മനസ്സിനെയും ശരീരത്തെയും തരളിതമാക്കുന്ന തണല് മരം പോലെ.. കത്തുന്ന പകലുകളില് നിന്നുള്ള മോചനം. മഴയുടെ മേഘമല്ഹാര് സൃഷ്ടിക്കുന്ന നാദവീചികള്ക്കു കാതോറ്ത്തു കരിമ്പടത്തിനുള്ളില് ചുരുണ്ടു കൂടുന്നതിന്റെ ഊഷ്മളത. വര്ഷങ്ങള്ക്ക് മുമ്പ് ഇതു പോലൊരു ജൂണ്‍ മാസത്തിലായിരുന്നു ബാപ്പാന്റെ കൈ പിടിച്ച് സ്കൂളിലേക്കുള്ള ആദ്യ യാത്ര തുടങ്ങിയത്....