
അതെ, ഓര്‍മയുടെ ആഘോഷ ദിനമാണ് പെരുന്നാളുകള്‍. തിന്മയുടെയും സ്വാര്‍ഥതയുടെയും
കയങ്ങളില്‍ വീണു പോയവരെ നന്മയുടെ സുന്ദര തീരങ്ങലിലേക്ക്, അതിന്‍റെ നനുത്ത ഓര്‍മകളിലേക്ക്
നയിക്കുന്ന സുദിനങ്ങളാണ് ഈദിന്റെ പകലുകള്‍. ഒരിക്കല്‍ കൂടി പെരുന്നാള്‍
സമാഗതമാവുന്നു. യുഗങ്ങള്‍ നീണ്ട മരുമണല്‍ക്കാറ്റ് മറമാടിയ സത്യദൈവ തിരുഗേഹത്തെ മാനവ
കുലത്തിനു സമര്‍പ്പിച്ച ആദര്‍ശ പിതാവ് ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും
ത്യാഗോജ്ജ്വല ജീവിതങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ട്. സത്യവിശ്വാസികള്‍ക്ക്...