shamsiswanam - read@ur own risk :)

Pages

Monday, 7 January 2013

ഹൈദരാബാദിലെ ‘മുസ്ലിം’ തൊഗാഡിയ

ഒരു മൈക്കും കേള്‍ക്കാന്‍ ഇത്തിരി ആള്‍ക്കൂട്ടവുമായാല്‍ പിന്നെ വായ്ക്കു വന്നത് കോതയ്ക്ക് പാട്ടെന്ന രൂപത്തിലുള്ള പ്രാസംഗികന്മാരായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കത്തിക്കാന്‍ തീപ്പെട്ടിയുമായി ഇറങ്ങിത്തിരിച്ചവരില്‍ പ്രമുഖര്‍. നാടിന്റെ ചരിത്രമോ സാമൂഹിക ഭദ്രതയുടെ ഭാവിയോ ഒന്നും പ്രശ്നമല്ലാത്ത ഇക്കൂട്ടര്‍ ആള്‍ക്കൂട്ട മന:ശ്ശാസ്ത്രവും വാക്കുകളെ യഥേഷ്ടമെടുത്തുപയോഗിക്കാനുള്ള കഴിവും സമന്വയിപ്പിച്ച് പച്ച മാംസം കത്തിയെരിയുന്നതില് കൗതുകം കണ്ടെത്തിയവരായിരുന്നു....