ലാദന്‍ വധം പുതിയ വഴിത്തിരിവില്‍ എത്തി നില്‍ക്കുകയാണ്. ഒസാമയെ കണ്ടു പിടിച്ചത് താലിബാന്‍ സഹ-സ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗാനി ബറദാര്‍ ഒറ്റിക്കൊടുത്തത് മൂലമാണെന്നതാണ് പുതിയ വെളിപ്പെടുത്തല്‍. യു കെയില്‍ നിന്നും പുറത്തിറങ്ങുന്ന Sunday Mirror ന്‍റെ ലേഖകന്‍ നിക് ഓവന്‍സ് ആണ് ഈ വെളിപ്പെടുത്തല് നടത്തിയിരിക്കുന്നത്. പാശ്ചാത്യ മീഡിയയുടെ പതിവ് പ്രചാര വേലകള്‍ക്കപ്പുറം ഈ വാര്‍ത്തയുടെ വിശ്വാസീയതയും അതിന്റെ ലക്ഷ്യങ്ങളും ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളു. അങ്ങിനെയെങ്കില്‍...