Pages

Tuesday, 19 July 2011

ഞങ്ങള്‍ വിവാഹിതരല്ല!


1996 -ല്അമേരിക്കയിലെ ബെസ്റ്റ് സെല്ലര്പട്ടികയില്ഇടം പിടിച്ച പുസ്തകത്തിന്റെ പേര് The Future of Marriage & Fatherless America എന്നായിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അമേരിക്കയില്വളര്ന്നു വരുന്ന 'തന്തയില്ലാ' കുട്ടികളെ കുറിച്ചുള്ള പഠനമായിരുന്നു പുസ്തകത്തിന്റെ ഇതിവൃത്തം. അമേരിക്കന്ബുദ്ധി ജീവിയും സാമൂഹ്യ കാര്യ വിദഗ്ദനുമായ ഡേവിഡ് ബ്ലാന്കെന്ഹോണ്എഴുതിയ പുസ്തകം പിന്നീട് ഒരു പാട് ചര്ച്ചകള്ക്കും പഠനങ്ങള്ക്കും വഴിയൊരുക്കിയത് ചരിത്രം. തന്തയില്ലാതെ ഭൂലോകത്ത് കുട്ടികള്‍ ജനിച്ചു വീഴില്ലെന്നറിയാവുന്ന മനുഷ്യന്മാര്ക്കിടയില്‍ Bastard എന്ന വിളിപ്പേരുണ്ടായത് ധാര്മികമായി അത്തരമൊരു സാഹചര്യം മനുഷ്യന് നല്കുന്ന അധമത്വത്തെ സൂചിപ്പിക്കുന്നുണ്ട്. പൌരാണിക കാലം മുതല്ഏതാണ്ടെല്ലാ പരിഷ്കൃത സമൂഹവും പ്രകൃതിയുടെ പ്രേരണയായ വൈവാഹിക ജീവിതത്തിലൂന്നിയ ആവാസ വ്യവസ്ഥയാണ്നില നിലനിറുത്തിപ്പോന്നിട്ടുള്ളത്അത് കൊണ്ടാണ് അമേരിക്കയിലെ അവിവാഹിതരായ അച്ഛനമ്മമാര്ക്ക് പിറന്ന സന്തതിയാണെങ്കില്‍ പോലും ഇത്തരം വിളിപ്പേരുകളെ ഇഷ്ടപെടാത്തത്. സംഗതി എന്തായാലും അമേരിക്കയിലേക്ക് നോക്കി പ്രാഥമിക കൃത്യം പോലും നിര്വഹിക്കുന്നവരുടെ എണ്ണം പെരുകി വരുന്ന ഇക്കാലത്ത് വിവാഹ പൂര് ബന്ധങ്ങള്
ഒരു വാര്ത്തയേ അല്ലാതായിരിക്കുന്നു. പടിഞ്ഞാറന്രാഷ്ട്രങ്ങളുടെ ഏറ്റവും വലിയ ഉല്പന്നം അവരുടെ ചീഞ്ഞു നാറിയ സാംസ്കാരികതയാണ് എന്ന് പറഞ്ഞു വിലപിക്കുന്നവര്ക്ക് പോലും തങ്ങളുടെ  മക്കള്തങ്ങളെ വിളിച്ചു കാണാന്ആഗ്രഹിക്കുന്നത് ഡാഡി-മമ്മി സംസ്കാരമാണെന്നതാണ് ഇന്നിന്റെ തമാശ.

നാടോടിയുടെ കൂടെയുണ്ടാകാറുള്ള കുരങ്ങിനെ പോലെ അമേരിക്കയുടെ ആജ്ഞകള്ക്കും  ചലനങ്ങള്ക്കുമനുസരിച്ചു ചാടിക്കളിക്കുന്ന ഒരു രാഷ്ട്രമാണ് ഫിലിപ്പീന്സ്. ഫിലിപ്പീന്സ് എന്നത് അഴിയൂര്പഞ്ചായത്ത് പോലൊരു പഞ്ചായത്തല്ലെന്നും ഒരു വലിയ രാഷ്ട്രമാണെന്നും അറിഞ്ഞത് അയല്ക്കാരനായ നിസാര്ഒരു ഫിലിപ്പീനിയെ കല്യാണം കഴിച്ചു നാട്ടില്കൊണ്ട് വന്നതോട് കൂടിയാണ്. അതിനുമപ്പുറം പഠിക്കാന്ഫിലിപ്പീന്സിന്റെ മാപ് വരച്ചു ഭാഗങ്ങള്അടയാളപ്പെടുത്തുക എന്നൊന്നും നമ്മുടെ സിലബസ്സിലുണ്ടായിരുന്നില്ലല്ലോ? സിലബസ്സിലുള്ള പാഠങ്ങള്‍ തന്നെ പഠിക്കാതെ ഇന്ന് നില്ക്കുന്നിടം വരെയെത്തിയതിന്റെ പിന്നിലുള്ള 'ത്യാഗത്തിന്റെയും നൊമ്പരത്തിന്റെയും കഥഎനിക്ക് മാത്രമേ അറിയൂ. നിസാറിന്റെ ഭാര്യാ രാജ്യത്ത് നിന്നുള്ള പുതിയ വാര്ത്തകള്‍ അവിടെയൊരു ബ്ലാന്കെന്ഹോണ്‍ ജനിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്ചൂണ്ടുന്നത്. കാരണം അവിവാഹിതരായ അമ്മമാരുടെ എണ്ണം കൂടുന്നുവെന്നത് തന്നെ. നമ്മുടെ ആദിവാസി മോഡല്‍ 'അവിവാഹിത അമ്മമാര്‍' അല്ല കേട്ടോ. ഭര്ത്താവും 'കുഞ്ഞു കുട്ടി പരാധീനങ്ങള് എല്ലാമുണ്ട്പക്ഷെ നിയമപരമായി ഭാര്യാ ഭര്ത്താക്കന്മാരല്ല എന്ന് മാത്രം. കാരണം ഇന്നത്തെ തലമുറയ്ക്ക് വിവാഹത്തില്‍ അശേഷം താല്പര്യമില്ലത്രേഇതേതോ മഞ്ഞ പത്രക്കാരന്റെ ഭാവനാ വിലാസങ്ങളൊന്നുമല്ലഗവണ്മെന്റ് സെന്സസ് അധികൃതരുടെ കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് REUTERS അടക്കമുള്ള പത്രങ്ങള്‍ രണ്ടു ദിവസം മുമ്പ് വെണ്ടക്ക നിരത്തിയ കാര്യമാണ്. പല ദമ്പതികളും നാലും അഞ്ചും കുഞ്ഞുങ്ങളുണ്ടായതിനു ശേഷമാണ് കല്യാണത്തെ കുറിച്ച് ചിന്തിക്കുന്നത് പോലും ചെയ്യുന്നത് എന്ന് കേള്ക്കുമ്പോള്സ്വാഭാവികമായും ഉണ്ടാകാവുന്ന ഒരു സംശയം കൂടെ ജോലി ചെയ്യുന്ന 'പില്ലു'വിനോട് തന്നെ ചോദിച്ചു. മറ്റൊന്നുമല്ല ഇത്രയും കാലം കഴിഞ്ഞു എന്തിനാണിങ്ങനെയൊരു കല്യാണം? അവളുടെ ഉത്തരമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. കല്യാണം കഴിക്കാത്ത ദമ്പതികളുടെ കുഞ്ഞുങ്ങള്ക്ക് ഭാവിയില്‍ ഞാന്‍ മുകളില്‍ പറഞ്ഞ രീതിയിലുള്ള വിളിപ്പേര് വീഴില്ലേ എന്ന അവളുടെ മറുചോദ്യം  നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ആധുനികത എന്ന് പറഞ്ഞു ലോകം പരിചയപ്പെടുത്തുന്ന കാര്യങ്ങളില്അഭിരമിക്കുന്നവര്‍ പോലും അടിസ്ഥാനപരമായി ധാര്മികത ആഗ്രഹിക്കുന്നവരാണ്. അമേരിക്കയില്Fatherless  America എന്ന് പറയേണ്ട സാഹചര്യം ഉണ്ടാവാന്കാരണം അവര്കല്യാണം കഴിക്കുന്നതിനു മുമ്പ് (കുട്ടികളായതിനു ശേഷം)  തന്നെ സലാം ചൊല്ലിപ്പിരിയുന്ന അവസ്ഥയുള്ളത് കൊണ്ടാണ്എന്നാല്‍ പടിഞ്ഞാറന്‍ രാഷ്ട്രങ്ങളെ അപേക്ഷിച്ച് വേര്പിരിയല്‍ എന്ന പരിപാടി ഫിലിപ്പീനികള്ക്കിടയില്‍ കുറവാണ് എന്ന് കാണാംപര സ്ത്രീ-പുരുഷ ബന്ധങ്ങള്ഏതൊരു സമൂഹത്തിന്റെയും കെട്ടുറപ്പിനെ ബാധിക്കുമെന്ന് പറയുന്നത് അടിവരയിടുന്നതാണ് അധികൃതരുടെ പുതിയ കണക്കുകളും സര്വേ ഫലങ്ങളും. എണ്പതുകള്മുതല്അമേരിക്കയില്ആരംഭിച്ചു വികാസം പ്രാപിച്ച 'സെക്സ് വിത്തൌട്ട് ഒബ്ലിഗേഷന്‍' (ബാധ്യതകളില്ലാത്ത ലൈംഗികത) എന്ന പ്രസ്ഥാനം ലോകമൊട്ടുക്കും വ്യാപകമാകുന്നത് ഭീതിയോടു കൂടിയല്ലാതെ കാണാനാവില്ലെന്ന് സാമൂഹ്യ ശാസ്ത്രഞ്ജര് സാക്ഷ്യപെടുത്തുന്നു. അത് അമേരിക്കക്ക് സമ്മാനിച്ചു കൊണ്ടിരിക്കുന്നത് അരാജകത്വവും കുടുംബ ശൈഥിലയങ്ങളുമാണെന്നു തിരിച്ചറിഞ്ഞു കൊണ്ട് തന്നെ.

ലാസ്റ്റ് ബോള്‍: കല്യാണം കഴിക്കാതെ സ്ത്രീ പുരുഷന്മാര്ഒന്നിച്ചു ജീവിക്കുന്നതില്എന്താണ് തെറ്റെന്നു നിരന്തരം ചോദിച്ചിരുന്ന ഒന്നിലധികം സിനിമാ നടികള്നമുക്കുണ്ടായിരുന്നു. അവരൊക്കെ കല്യാണം കഴിച്ചു പോയതെന്ത് കൊണ്ടാണ്?
ചുമ്മാ..!

0 മറുമൊഴികള്‍: