shamsiswanam - read@ur own risk :)

Pages

Wednesday, 31 August 2011

ഈദ്‌ മുബാറക്‌

അല്ലാഹു അക്ബര്‍.. വലില്ലാഹില്‍ ഹംദ്..! ചക്രവാളത്തില്‍ ശഅബാനിന്‍ ചന്ദ്രികയുടെ മിന്നലാട്ടം. വ്രത നിറവിനു പരിസമാപ്തി കുറിച്ചു കൊണ്ട് സ്രഷ്ടാവിന്റെ സ്നേഹ സമ്മാനം, ഈദുല്‍ ഫിത്വര്‍.. ഈദില്‍ മുഴങ്ങേണ്ടത് തക്ബീര്‍ ധ്വനികളാണ്. അല്ലാഹുവല്ലാത്തതെല്ലാം തനിക്കു നിസ്സാരമാണെന്ന് പ്രഖ്യാപിക്കാനുള്ള പരിശീലനമായിരുന്നു ഒരു മാസക്കാലം. പരിശീലനത്തില്‍ നാം വിജയിച്ചുവോ? വിലയിരുത്തേണ്ടത് നമ്മുടെ ഇനിയുള്ള ജീവിതമാണ്. ഈദ്‌ മടക്കമാണ്. അഹങ്കാരത്തിന്റെ പരകോടിയില്‍...

Saturday, 27 August 2011

അസ്സലാമു അലൈകും യാ..

റമദാന്‍ വിട വാങ്ങുകയാണ്. നന്മകളുടെ പൂമരത്തില്‍ ഇനി ഏതാനും ഇലകള്‍ മാത്രം. റമദാനിന്‍റെ വിട വാങ്ങല്‍ വിശ്വാസിക്ക് വേദനയാണ്. വിങ്ങുന്ന ഹൃദയവും കണ്ണീരില്‍ കുതിര്‍ന്ന ഇരവുകളുമായ് അവനതിനെ യാത്രയയക്കുന്നു. ഇനിയൊരു റമദാനിനെക്കൂടി വരവേല്‍ക്കാന്‍ നമ്മിലെത്ര പേര്‍? വിട പറച്ചിലുകള്‍ വേദനകളാണ് സമ്മാനിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ റമദാനില്‍ നമ്മോടോപ്പമുണ്ടായിരുന്നവര്‍ ഇന്ന് ഹൃദയത്തിന്റെ ഓര്മച്ചിത്രങ്ങളില്‍ പൊടിപിടിച്ചു കിടക്കുന്നു. റമദാനിന്‍റെ...

Monday, 15 August 2011

സാരെ ജഹാന്‍ സെ അച്ചാ..

സര്‍വ ലോകത്തേക്കാള്‍ മഹത്തരം നമ്മുടെ ഹിന്ദുസ്ഥാന്‍.. നാമിവിടുത്തെ രാപ്പാടികള്‍.. ഇതോ നമ്മുടെ പൂന്തോട്ടവും! ദാര്‍ശനിക കവി ഇഖ്ബാലിന്റെ തൂലികയില്‍ നിന്നും ഉതിര്‍ന്നു വീണ സ്വപ്ന തുല്യമായ വരികള്‍.. നമുക്ക്‌ അവകാശമുണ്ടോ ഈ പൂന്തോട്ടത്തിലെ രാപ്പാടികളെന്നു പറയാന്‍.. നാമെന്തു നല്‍കി ഈ രാജ്യത്തിന്? സ്വയം ചോദിക്കുക, നമോരോരുത്തരും.. ആറര പതിറ്റാണ്ട് മുമ്പത്തെ സ്വാതന്ത്ര്യപ്പുലരി അതൊരു ജനതയുടെ സ്വപ്നസാക്ഷാല്‍ക്കാരമായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സംസ്കാര...