
ആരുണ്ടിനി കല്ലെറിയാന്‍..? ഇതിനൊരറുതിയില്ലേ..? അങ്ങേയറ്റം മനോവേദനയോടെ നടുറോഡില് നിന്നും ഈ ചോദ്യം ഉന്നയിക്കുന്നത് മറ്റാരുമല്ല; സര്‍ക്കാരിന് മാത്രം മനസ്സിലാകുന്ന കണക്കിന്റെ കളികളിലൂടെ ദാരിദ്ര്യ രേഖ എന്ന സങ്കല്പത്തിന് മുകളിലെത്തിയവര്‍. ഇന്ത്യയിലെ ബഹു ഭൂരി പക്ഷം വരുന്ന സാധാരണക്കാര്‍ എന്ന മേല്വിലാസം മാത്രം സമ്പാദ്യമായുള്ളവര്‍. കമ്പ്യൂട്ടറിന് മുന്നില്‍ നിന്നും അഴിമതിക്കെതിരെ അവരെ നടുറോഡിലിറക്കി വിട്ടവരുടെ 'ചരിത്രവും വര്‍ത്തമാനവും' ചോദ്യം ചെയ്യപ്പെടുന്ന...