shamsiswanam - read@ur own risk :)
Sunday, November 25, 2012
Aam Aadmi Party, anna hazare, Aravind Kejrival, bjp, congress, jamat e islami, shamsiswanam, shamzi, ആക്ഷേപഹാസ്യം, നര്‍മം
നൂഡില്സ് ഉണ്ടാക്കുന്ന ലാഘവത്തോടെയാണ് ആളുകളിപ്പോള്‍ രാഷ്ട്രീയ പാര്ട്ടിയുണ്ടാക്കുന്നത്. പല പാര്ട്ടികളുടെയും വാര്ഷികം കൊണ്ടാടുമ്പോഴാണ് അതെന്തിനാണ് പിറവിയെടുത്തത് എന്ന് സ്ഥാപിച്ചവര്ക്കു തന്നെ ബോധ്യപ്പെടാറുള്ളത്. അങ്ങിനെയും ബോധ്യം വരാതെ അകാലത്തില്‍ മൃതിയടഞ്ഞു പോയവയും ഉണ്ട് കുറേയെണ്ണം. എന്നാല്‍ ആം ആദ്മിയുടെ (ഇസ്പേഡ് ഏഴാം കൂലികള്‍) അവസാന അത്താണിയായ അരവിന്ദ് കെജ്രിവാളും കൂട്ടരും പാര്ട്ടിയുണ്ടാക്കിയിരിക്കുന്നത് ലക്ഷ്യങ്ങളൊന്നും ഇല്ലാതെയല്ല. ഇന്ത്യയെ അഴിമതി മുക്ത രാജ്യമാക്കി കുളിപ്പിച്ചു കിടത്തുക എന്ന 'ഒരിക്കലും നടക്കാത്ത സ്വപ്നം' കണ്കുളിര്ക്കെ പുലര്ന്നു കാണുവാനാണ് അദ്ദേഹം ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്. അല്ലാതെ സത്യമായിട്ടും വേറെ ദുരാഗ്രഹങ്ങളൊന്നും (പാര്ലമെന്ററി വ്യാമോഹം എന്ന് പച്ച മലയാളം) ആം ആദ്മിക്കാരനില്ല..
Tuesday, November 20, 2012
Facebook, israel, Palastine, palastine red crescent society, shamsiswanam, shamzi, war, പ്രതികരണം, ലേഖനം
ഞാനിതെഴുതുമ്പോഴും ഗസ്സയിലെ കുഞ്ഞുങ്ങള്‍ പേടിയോടെ മേല്ക്കൂരകള്ക്ക് മീതെ കണ്ണും നട്ടിരിക്കുകയാണ്. ഏതു നിമിഷവും തങ്ങളുടെ നേര്ക്ക് വരാനിടയുള്ള ഷെല്ലിന്റെ ഇരമ്പലുകള്ക്ക് കാതോര്ത്തു കൊണ്ട്..! തലക്കു മുകളില്‍ മരണം തത്തിക്കളിക്കുകയെന്നത് നമുക്കൊന്നും ചിന്തിക്കാവുന്ന കാര്യമല്ല. പക്ഷെ തലമുറകളായി ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ വിധി അതാണ്. യുദ്ധത്തിന്റെ കെടുതികളും അതിന്റെ ഭയാനതകളും കേട്ടും വായിച്ചും മാത്രം വളര്ന്ന നമുക്ക് അതിന്റെ വേദന എത്രത്തോളം തീവ്രമാണെന്ന് അനുഭവപ്പെടുക സാധ്യമല്ല. ചുണ്ടില്‍ ഒരു കാട്ടാളച്ചിരിയുമായി പിഞ്ചു പൈതലിന്റെ തലയോട്ടിക്ക് മീതെ തോക്കിന് കുഴല്‍ വെക്കുന്ന വന്യത സിനിമകളിലെ വെളിച്ച വിന്യാസത്തിലൂടെയുള്ള പേടിപ്പെടുത്തലില്‍ മാത്രമേ നാം കണ്ടു ശീലിച്ചിട്ടുള്ളൂ. പുറത്തേക്കു ചിതറിത്തെറിച്ച തലച്ചോറും പാതി വെന്ത ശരീരവുമായി തന്റെ മടിയില്ക്കിടക്കുന്ന പൊന്നോമനയെ, അവന്റെ കുസൃതികളെ ഓര്മിച്ചു കരയുന്ന അമ്മമാരുടെ ചിത്രം നമ്മുടെ മനസ്സില്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ല. കുഞ്ഞുങ്ങളുടെ രക്തക്കറ പുരണ്ട ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് നാം അവരോടു ഐക്യദാര്ഡ്യം പ്രകടിപ്പിക്കുകയാണോ അല്ലെങ്കില്‍ അതോരാഘോഷമാക്കുകയാണോ സത്യത്തില്‍ ചെയ്യുന്നത്?
Tuesday, November 13, 2012
air india, dubai, emirates, Facebook, gulf, india, shamsiswanam, shamzi, vayalar Ravi, പ്രതികരണം, വയലാര്‍ രവി, വിദേശ കാര്യം
അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു പിന്നെയും മന്ത്രിക്ക് കലിപ്പ് തീരണില്ലെന്ന് പറഞ്ഞത് പോലെയാണ് കഴിഞ്ഞ ദിവസത്തെ സംഭവ വികാസങ്ങള്‍. സോഷ്യല്‍ മീഡിയയിലുന്നയിച്ച പ്രശ്നങ്ങളെക്കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവര്ത്തകര്ക്ക് നേരെ സന്തോഷ് പണ്ഡിറ്റിനെ അനുസ്മരിപ്പിക്കും വിധമുള്ള പ്രകടനമായിരുന്നു നമ്മുടെ മന്ത്രിയദ്ദേഹം നടത്തിക്കളഞ്ഞത്. ആ ഭാവാഭിനയമാണിപ്പോള് ഫെയ്സ്ബുക്കിലെ ലീഡിംഗ് വീഡിയോ എന്നറിയുമ്പോള്‍ എത്രമാത്രം ജനങ്ങള്‍ അങ്ങേരെ ‘ഇഷ്ട’പ്പെടുന്നുണ്ടെന്ന് ഊഹിക്കാം.
Wednesday, November 07, 2012
america, bin ladan, mubarak, obama, osama, politics, shamsiswanam, shamzi, terrorism, wallstreet, പ്രതികരണം, ലേഖനം, വിദേശ കാര്യം
തിരഞ്ഞെടുപ്പവലോകനങ്ങള് പോസ്റ്റ് മോര്ട്ടം പോലെയാണ്. എന്താണ് സംഭവിച്ചതെന്ന് പറയാന്‍ മാത്രം കഴിയുന്നവ. ഈ പോസ്റ്റ് മോര്ട്ടം റിപ്പോര്‍ട്ടുകള്‍ അടുത്ത തെരഞ്ഞെടുപ്പാകുമ്പോഴേക്ക് ജനങ്ങള്‍ മറക്കാറാണ് പതിവ്. അത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പു സമയം പത്ര മാധ്യമങ്ങള്‍ കൊണ്ടു നടന്നതും അല്ലാത്തതുമായ കാര്യങ്ങളാണ് തങ്ങളുടെ ജയ-പരാജയങ്ങള്ക്കു നിമിത്തമായത് എന്നാണ് ഓരോ മത്സരാര്ഥിയും അവകാശപ്പെടാറുള്ളത്. ഇതാണ് തെരഞ്ഞെടുപ്പവലോകനങ്ങളുടെ ഒരു സാമാന്യ വീക്ഷണം. നമ്മുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെങ്കിലും തോല്വിയുടെയും ജയത്തിന്റെയും കാരണങ്ങള്‍ ഒരിക്കലും റ്റാലിയാവാത്തതിന്റെ കാരണവും ഒരു പക്ഷെ അതാവാം.
Monday, November 05, 2012
air india, dubai, emirates, Facebook, gulf, india, shamsiswanam, shamzi, vayalar Ravi, ആക്ഷേപഹാസ്യം, നര്‍മം, വയലാര്‍ രവി, വിദേശ കാര്യം
എത്രയും ബഹുമാനപ്പെട്ട ഞങ്ങളുടെ രവിയേട്ടന് വായിക്കുവാന്‍ ഞങ്ങള്‍ കുറച്ച് കള്‍ച്ചെര്ഡ് പ്രവാസി മല്ലൂസ് എഴുതുന്നത് (ക്ഷമിക്കണം, ഗള്ഫുകാരനായത് കൊണ്ട് ഇപ്പോഴും കത്തെഴുത്ത് ആ പഴയ പാട്ടിന്റെ ഈണത്തിലേ വരൂ. ഓരോരോ ദുശ്ശീലങ്ങളേ!) . താങ്കള്ക്കും കേരളത്തിലെ മറ്റു രാഷ്ട്രീയക്കാര്ക്കും എന്നത്തെയും പോലെ പരമ സുഖമെന്ന് തന്നെ കരുതട്ടെ. പ്രവാസിയായിരിക്കുന്നേടത്തോളം കാലം നിങ്ങളെയൊന്നും കഷ്ടപ്പെടുത്താന്‍ ഞങ്ങളുടെ മനസ്സ് അനുവദിക്കുകയില്ല. വെറുമൊരു പ്രവാസിയായ എനിക്ക് താങ്കള്ക്കു കത്തെഴുതാന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റം ചാരിതാര്ത്ഥ്യം തോന്നുന്നു. കഫ്ടീരിയ നടത്തുന്ന ഹംസക്കാന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇളയ മോളെ കല്യാണം കഴിപ്പിച്ചയച്ച സുഖം! ('എളേ മോളെ ബായിച്ച് വിട്ട സൊഗം' എന്ന് നാദാപുരം ഭാഷ്യം).