Pages

Tuesday 20 November, 2012

സുഹൃത്തേ, ഇവിടെയുമുണ്ട് കുറേ മലാലമാര്

ഞാനിതെഴുതുമ്പോഴും ഗസ്സയിലെ കുഞ്ഞുങ്ങള്പേടിയോടെ മേല്ക്കൂരകള്ക്ക് മീതെ കണ്ണും നട്ടിരിക്കുകയാണ്. ഏതു നിമിഷവും തങ്ങളുടെ നേര്ക്ക് വരാനിടയുള്ള ഷെല്ലിന്റെ ഇരമ്പലുകള്ക്ക് കാതോര്ത്തു കൊണ്ട്..! തലക്കു മുകളില്മരണം തത്തിക്കളിക്കുകയെന്നത് നമുക്കൊന്നും ചിന്തിക്കാവുന്ന കാര്യമല്ല. പക്ഷെ തലമുറകളായി ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ വിധി അതാണ്‌. യുദ്ധത്തിന്റെ കെടുതികളും അതിന്റെ ഭയാനതകളും കേട്ടും വായിച്ചും മാത്രം വളര്ന്ന നമുക്ക് അതിന്റെ വേദന എത്രത്തോളം തീവ്രമാണെന്ന് അനുഭവപ്പെടുക സാധ്യമല്ല. ചുണ്ടില്ഒരു കാട്ടാളച്ചിരിയുമായി പിഞ്ചു പൈതലിന്റെ തലയോട്ടിക്ക് മീതെ തോക്കിന്കുഴല്വെക്കുന്ന വന്യത സിനിമകളിലെ വെളിച്ച വിന്യാസത്തിലൂടെയുള്ള പേടിപ്പെടുത്തലില്മാത്രമേ നാം കണ്ടു ശീലിച്ചിട്ടുള്ളൂ. പുറത്തേക്കു ചിതറിത്തെറിച്ച തലച്ചോറും പാതി വെന്ത ശരീരവുമായി തന്റെ മടിയില്ക്കിടക്കുന്ന പൊന്നോമനയെ, അവന്റെ കുസൃതികളെ ഓര്മിച്ചു കരയുന്ന അമ്മമാരുടെ ചിത്രം നമ്മുടെ മനസ്സില്ഒരു ചലനവും സൃഷ്ടിക്കുന്നില്ല. കുഞ്ഞുങ്ങളുടെ രക്തക്കറ പുരണ്ട ചിത്രങ്ങള്ഷെയര്ചെയ്ത് നാം അവരോടു ഐക്യദാര്ഡ്യം പ്രകടിപ്പിക്കുകയാണോ അല്ലെങ്കില്അതോരാഘോഷമാക്കുകയാണോ സത്യത്തില്ചെയ്യുന്നത്?




ഭയമെന്നത് വല്ലാത്തൊരു വികാരമാണ്. സ്വസഹോദരന്ചിതറിത്തെറിക്കുന്നത് കാണേണ്ടി വന്ന ഒരു സഹപ്രവര്ത്തകനുണ്ടെനിക്ക്. അവന്റെ വാക്കുകളിലൂടെയാണ് ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ ദൈന്യത, അതിന്റെ ആഴം അല്പമെങ്കിലും എനിക്ക് ബോധ്യപ്പെടുന്നത്. കളിപ്പാട്ടമെടുക്കാന്മുറ്റത്തേക്കിറങ്ങിയ മകന്മറമാടാന്പോലുമില്ലാതെ ചിതറിപ്പോകുന്നത് കാണേണ്ടി വന്ന ഒരുമ്മയുടെ വേദന അവന്റെ കണ്ണീരിലൂടെയാണ് എനിക്ക് വായിച്ചെടുക്കാന്കഴിഞ്ഞത്. അവനേറെ ഇഷ്ടമുണ്ടായിരുന്ന പൊന്നനിയനെ ഓര്ക്കുമ്പോള്വര്ഷങ്ങള്ക്കിപ്പുറവും മനസ്സിനെ പിടിച്ചു നിര്ത്താനവന് കഴിയുന്നില്ല . എത്രമാത്രം കുഞ്ഞനുജനെ അവന്സ്നേഹിച്ചിരിക്കണം. 'ഇക്കാക്ക'യുടെ കൈ പിടിച്ച് ഒലീവ് മരങ്ങള്ക്കിടയിലൂടെ നടന്ന കുഞ്ഞു പൈതല്ഇസ്രയേലിനോട് എന്തപരാധമായിരുന്നു ചെയ്തത് എന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഫലസ്തീനിയന്‍ പൈതങ്ങളെ തീവ്രവാദികളാക്കാന്‍ മത്സരിക്കുന്നവരുടെ കര്‍ണപുടങ്ങളില്‍ ഈ ചോദ്യമെന്നും അലയടിച്ചു കൊണ്ടേയിരിക്കും.
 
പത്തു ദിവസങ്ങള്ക്കു മുമ്പ് നാം ഒരു ദിനം ആചരിക്കുകയുണ്ടായി. താലിബാന്തീവ്രവാദികളുടെ തോക്കിന്കുഴലിനു മുമ്പില്തലയുയര്ത്തി നിന്ന മലാലയെന്ന ധീര ബാലികയുടെ ദിനമായി നവംബര്പത്ത് കൊണ്ടാടാന്ഉത്തരവിറക്കിയത് ഐക്യ രാഷ്ട്ര സഭയായിരുന്നു. ഒരു പക്ഷെ സമീപ കാലത്ത് ഐക്യ രാഷ്ട്ര സഭ ചെയ്ത ഏക നല്ല കാര്യവും അതു മാത്രമായിരിക്കും. കാരണം അമേരിക്കയുടെ 'കാര്യസ്ഥപ്പണി'യില്കവിഞ്ഞ് നാളിതു വരെ അവര്ചെയ്തു കൊണ്ടിരുന്നത് എന്താണെന്നോ അവര്എന്തിനാണ് നിലകൊള്ളുന്നതെന്ന് പോലുമോ ആളുകള്ക്കറിയില്ല. രാഷ്ട്രങ്ങള്തമ്മിലുള്ള ഐക്യവും പരസ്പര സഹായവും കയ്യൂക്കുള്ളവന്കാര്യക്കാരനാകുന്ന അവസ്ഥ ഇല്ലാതാക്കലുമൊക്കെയാണ് അതിന്റെ പ്രഖ്യാപിത ജോലി എന്ന് പറയുന്നത്. പക്ഷെ അമേരിക്കയുടെ ശകാരങ്ങള്‍ക്കും യൂറോപ്പിന്റെ ഉപദേശങ്ങള്‍ക്കും പോരാത്തതിന് ഇസ്രായേലിന്റെ കണ്ണുരുട്ടലിനു മുമ്പില്‍ പോലും മുട്ടിടിച്ച ചരിത്രമേ ആ പ്രസ്ഥാനത്തിന്നുള്ളൂ. ഏക പക്ഷീയമായ യുദ്ധം തുടങ്ങി ആറാം ദിവസം വരെ അബദ്ധത്തില്‍ പോലും അവരുടെ നാവില്‍ നിന്നും ഇസ്രയേല്‍ ഭീകരതക്കെതിരെ ഒരക്ഷരം വീണു പോയിട്ടില്ലെന്നത് അതില്‍ ആജീവനാന്ത മെമ്പര്‍ഷിപ്പെടുക്കാന്‍ പാടുപെടുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്. മലാലയെ വാനോളം വാഴ്ത്തിയ പാശ്ചാത്യ മാധ്യമങ്ങള്‍ ചോരയില്‍ കുതിര്‍ന്നു പിടഞ്ഞു മരിക്കുന്ന ഫലസ്തീന്‍ പൈതങ്ങളെ കാണാതെ പോകുന്നത് യാദൃശ്ചികമാണോ? താലിബാന്‍ ചെയ്യുന്നതിന്റെ നൂറിരട്ടി ഭീകരത ഡ്രാക്കുള രാഷ്ട്രമായ ഇസ്രയേല്‍ ചെയ്യുമ്പോള്‍ അത് ജനാധിപത്യവും മനുഷ്യാവകാശവുമായി കാണുന്ന രോഗത്തെ എന്തു പേരിട്ടു വിളിക്കണം? അല്ലെങ്കില്‍ ഫലസ്തീനില്‍ മലാലയെപ്പോലുള്ള കുട്ടികളില്ലേ? അവര്‍ക്കുമുണ്ടാകില്ലേ സ്വപ്നങ്ങളും പ്രതീക്ഷകളും ഡയറിക്കുറിപ്പുകളും? സ്കൂളും കൂട്ടുകാരും കുസൃതിത്തരങ്ങളുമെല്ലാം അവിടെയുമുണ്ടാകില്ലേ?

ഫലസ്തീന്‍ വാര്‍ത്തകളുടെ ബോധപൂര്‍വമായ തമസ്കരണത്തില്‍ നമ്മുടെ മാധ്യമങ്ങളും ഒട്ടും പിറകിലല്ലെന്ന് പറയേണ്ടി വരുന്നതില്‍ ലജ്ജ തോന്നുന്നു. പ്രാദേശിക വാദവും വംശീയതയും ഉയര്‍ത്തിപ്പിടിച്ചു ആളുകളെ പേടിപ്പിച്ചു ഭരിച്ചിരുന്ന ഒരു 'ശിവസേനാദാവൂദി'ന്റെ നിര്യാണത്തില്‍ തോരാത്ത കണ്ണീര്‍ വാര്‍ത്ത കേരളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ ജനങ്ങളോട് പറഞ്ഞു വെക്കുന്നതെന്താണെന്ന് മാത്രം മനസ്സിലാകുന്നില്ല. 'സിംഹ ഗര്‍ജ്ജനം നിലച്ചു' പോയതില്‍ ദുഖിച്ചു കഴിയേണ്ടി വരുന്നവന് ഒരു ഫലസ്തീന്‍ കുടുംബത്തിലെ അഞ്ചു പൈതങ്ങളെ ബോംബിട്ടു കൊന്ന ഇസ്രയേല്‍ സൈന്യത്തിന്റെ കാട്ടാളത്തത്തിന് മൂലയിലൊരു കോളം വാര്‍ത്തയുടെ 'ന്യൂസ് വാല്യു' മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ.

ഫെയ്സ്ബുക്കില്‍ ഫലസ്തീന്‍ ബാലന്മാരുടെ ചോര ചിന്തിയ ഫോട്ടോകള്‍ ഷെയര്‍ ചെയ്തു മഹത്തായ എന്തോ കാര്യം ചെയ്തു എന്ന് കരുതി സമാധാനിച്ചിരിക്കുന്ന സുഹൃത്തുക്കളോട് ഒരപേക്ഷ. നിങ്ങളുടെ 'ലൈക്കും' 'ഷെയറു'കളും അവര്‍ക്കൊരു ഉപകാരവും ചെയ്യാന്‍ പോകുന്നില്ല. പകരം രൂപീകരണ കാലം മുതല്ക്കിങ്ങോട്ടു ഭക്ഷണവും മരുന്നും വസ്ത്രവും കൊടുത്ത് ഫലസ്തീനിനെ സഹായിച്ചു കൊണ്ടിരിക്കുന്ന ഒരു സംഘടനയുണ്ട്. പാലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി. വിവിധ രാജ്യങ്ങളില്‍ (ഗള്‍ഫില്‍ എല്ലായിടത്തും) അവര്‍ക്ക് കേന്ദ്രങ്ങളും ഓഫീസുകളുമുണ്ട്. നിങ്ങളുടെ ഐക്യ ദാര്‍ഡ്യവും സ്നേഹവും സഹായങ്ങളായാണ് ഒഴുകേണ്ടത്. നാം വേണ്ടെന്നു വെക്കുന്ന ആഹാരപ്പൊതി മുതല്‍ പാരസെറ്റമോള്‍ ഗുളികകള്‍ വരെ ആവശ്യക്കാരായ ജനതയ്ക്ക് നിങ്ങള്‍ നല്‍കുന്നതെന്തും ചെറുതാവില്ല. ഓണ്‍ലൈനില്‍ സഹായമെത്തിക്കാന്‍ കഴിയുന്നവര്‍ക്ക് അങ്ങിനെയുമാവാം. നിങ്ങള്‍ നല്‍കിയ ഭക്ഷണം കഴിച്ച്, നിങ്ങള്‍ സ്നേഹപൂര്‍വ്വം പകര്‍ന്ന മരുന്ന് കൊണ്ട് മുറിവ് വെച്ചു കെട്ടി ഒരു ഫലസ്തീന്‍ കുരുന്നെങ്കിലും ജീവിതത്തിലേക്ക് നടന്നടുക്കുന്നുവെങ്കില്‍ അതിനുണ്ടാകും പടച്ചോന്റെ വക ഒരു ലൈക്ക്. ബഹുകോടിക്കണക്കില്‍ മനുഷ്യ ലൈക്കുകളേക്കാളും 'ബല്യ ലൈക്ക്'!