shamsiswanam - read@ur own risk :)

Pages

Thursday, 29 March 2012

വെറുതെയല്ല ഭാര്യ (കൈത്തരിപ്പ്‌ തീര്ക്കാ നും കൂടിയാണ്!)


ഭാര്യയെ തല്ലാന്‍ പാടുണ്ടോ എന്നത് എക്കാലഘട്ടത്തിലെയും സജീവ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍  'ക്ഷീണം മാറ്റാന്'‍ രണ്ടെണ്ണം അകത്താക്കി ഭാര്യയെ തൊഴിക്കുന്ന ഭര്‍ത്താക്കന്മാരാണ് എക്കാലത്തെയും ഹൈലൈറ്റ്. ഭാര്ത്താവ് എന്നാല്‍ തല്ലാനധികാരമുള്ളവനാണെന്നും ഭാര്യ എന്നതിനര്ത്ഥം തന്നെ തല്ലു കൊള്ളേണ്ടവളാണെന്നുമുള്ള ഡിക്ഷ്ണറി വരെ ചിലര്‍ രചിച്ചു കളഞ്ഞിട്ടുണ്ട്. ചാനല് ചര്ച്ചകളില് സ്ത്രീയുടെ ദൈന്യതയോര്ത്ത് രോഷം കൊള്ളുന്നവനും വീട്ടിലെത്തിയാല് മുട്ടുകാലു മടക്കി തൊഴിക്കുക എന്ന പതിവ് വിടാറില്ല. കല്യാണം കഴിക്കാത്ത പാതിരിമാര്‍ അനുഗ്രഹഭാഷണത്തില്‍ സ്ത്രീ അമ്മയാണ്, സ്നേഹമാണ്, കന്യാ മര്‍യമാണ് എന്ന് പറയുന്നത് പോലെ എളുപ്പമല്ല അവരെ മാനേജ് ചെയ്യുന്നതെന്ന് കഥകളുടെ അകമ്പടിയോടെ സരസമായി പറയാറുണ്ടായിരുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. ഒടുക്കം ഇടവകയിലെ അച്ചനോട് ‘അച്ചോ പോയി കല്യാണം കഴിച്ചേച്ചു വാ.. ഈ പറഞ്ഞതൊക്കെ അച്ചന് തിരുത്തിപ്പറയേണ്ടി വരും’ എന്ന് ഉപദേശിച്ചു ഉള്ളിലെ തൊന്തരവ്‌ തീര്‍ത്ത കഥയും അവനൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.. പൊതുവേ പാവത്താനായ മോനു എന്ന എന്റെ കൂട്ടുകാരനാണോ 'ചങ്കരനൊത്ത ചക്കി'യായി കാണാറുള്ള അവന്റെ ലില്ലീസയാണോ വീട്ടിലെ 'സിംഗം' എന്നെനിക്കറിയില്ല. ഏതായാലും അവിടെയും ഒരു ‘നിയമസഭ’ നടക്കാറുണ്ടായിരുന്നു എന്നതുറപ്പാണ്.

Wednesday, 21 March 2012

സഖാവേ എന്തു കൊണ്ട് നമ്മള്‍ തോറ്റു?

 
താത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്.


നിര്‍ത്ത്..നിര്‍ത്ത്!..വിഘടന വാദികളും പ്രതിക്രിയാ വാദികളും റാഡിക്കലല്ലാത്ത അടിയൊഴുക്കുകള്‍ കൊളോണിയല്‍ ചിന്താ സരണികളിലൂടെ ഒലത്തിയ കഥയാണ്‌ പറയാന്‍ വരുന്നതെങ്കില്‍ ആ പരിപ്പിവിടെ വേവില്ല.

Sunday, 18 March 2012

മോഡിയുടെ 'TIME’

നാട്ടില്‍ അത്യാവശ്യം നിലയും വിലയുമുള്ള മാന്യനെ സദ്യക്ക് വിളിച്ചു വരുത്തി തൂശനിലയിട്ടു ചോറ് വിളമ്പിക്കൊടുക്കുന്നതിനു പകരം അടുക്കളപ്പുറത്തെ കോലായില്‍ ചമ്രം പടിഞ്ഞിരുത്തി ചേമ്പിലയില്‍ പഴങ്കഞ്ഞി കൊടുത്തത് പോലെയാണ് ടൈം മാഗസിനുകാര്‍ മോഡിയോടു ചെയ്തത്. കുറഞ്ഞത് ഐക്യരാഷ്ട്ര സഭാ സെക്രട്ടരിയെങ്കിലുമാവാന്‍ മാത്രം യോഗ്യതയും 'കയ്യിലിരിപ്പു'മുള്ള മിസ്റ്റര്‍ മോഡിയെ  ടൈം മാഗസിനുകാര്‍ വെറുമൊരു ഇന്ത്യാ രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രി എന്നൊക്കെ വിളിച്ച് അപമാനിക്കുകയും പോരാത്തതിന് ആ വിവരം മാലോകര്‍ ശ്രദ്ധിക്കാന്‍ വേണ്ടി അങ്ങേരുടെ മുഖചിത്രം വെച്ച് കവര്‍ സ്റ്റോറിയാക്കി ഇറക്കുകയും ചെയ്തു കളഞ്ഞു. ടൈം മാഗസിന്റെ ഏഷ്യന്‍ എഡിഷന്‍ ലേറ്റസ്റ്റ് ലക്കത്തിലാണ് ഈ 'കൊലച്ചതി' അവര്‍ മോഡിയോടു ചെയ്തിരിക്കുന്നത്. അമേരിക്കയുടെ സ്റ്റോക്കിലുള്ള ഏതെങ്കിലും ലെശ്കറുകാരനെ വിട്ട് അങ്ങേരെയങ്ങു കൊല്ലിക്കുന്നതായിരുന്നു ഇതിലും ഭേദം.

Thursday, 8 March 2012

വരുന്നൂ..മുസ്ലിം 'ഫെയ്സ്ബുക്ക്'!

ഫെയ്സ്ബുക്ക് യുഗത്തില്‍ നമ്മുടെ സമയത്തിന്റെ നല്ലൊരു പങ്കും അപഹരിക്കുന്നത് സോഷ്യല്‍ നെറ്റ്വര്‍ക്കുകളാണെന്ന കാര്യത്തില്‍ സംശയമില്ല. നാള്‍ക്കു നാള്‍ പുതിയ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉദയം കൊള്ളുകയും വന്നതിനേക്കാള്‍ വേഗതയില്‍ വിസ്മൃതിയിലാഴ്ന്നു കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലാണ് പുതിയൊരു ‘സൌഹൃദ സങ്കേതം’ കൂടി നമ്മുടെ ‘തോന്നലു’കളുടെ ഭാരം പേറാന്‍ വരുന്നത്. സലാംവേള്‍ഡ് എന്ന സൈറ്റാണ് അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്.

Monday, 5 March 2012

മാര്‍ക്സ് അല്ല; മതമാണ്‌ ശരി!

ഈ കഴിഞ്ഞ സി. പി. എം സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ചാ വിഷയമായിരുന്നു 'മാര്‍ക്സാണ് ശരി' എന്ന പ്രമേയം. 2007 ല്‍ അമേരിക്കയില്‍ തുടങ്ങി ഇന്നും ലോകമെങ്ങും കെടാതെ അലയടിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ 'മാര്‍ക്സിയന്‍ ഫാന്‍സ്‌' ആഹ്ലാദത്തിമര്‍പ്പിലാണ്. മാര്‍ക്സിയന്‍ വാദങ്ങള്‍ ലോകം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു എന്ന 'ഉന്മാദാവസ്ഥയില്‍' അഭിരമിക്കുകയാണവര്. സാമ്പത്തിക മാന്ദ്യത്തിലൂടെ മുതലാളിത്ത വ്യവസ്ഥയുടെ തകര്‍ച്ചയാണ് കാണിക്കുന്നതെന്നും  മാര്‍ക്സിയന്‍ ചിന്താ രീതികളിലൂടെ മാത്രമേ ഇതിനൊരു മോചനം സാധ്യമാവുകയുള്ളൂ എന്നും  പറഞ്ഞു വെക്കുന്നു അവര്‍.
എന്തിനധികം മുതലാളിത്തത്തിന്റെ വത്തിക്കാനായ വാല്സ്ട്രീറ്റില് നിന്നും അതേ പേരില്‍ പുറത്തിറങ്ങുന്ന വാള്‍സ്ട്രീറ്റ് ജേണലില്‍ പോലും മാര്‍ക്സ് പറഞ്ഞതെല്ലാം ശരിയായിരുന്നു എന്ന് അഭിമുഖത്തിനിടെ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നത് മറ്റാരുമല്ല; അമേരിക്കയിലെ റിയല് എസ്റ്റെറ്റ് കുമിള

Friday, 17 February 2012

അശ്ലീല പരിഹാര പരിശീലനക്കളരി (സര്ക്കാര്‍ വക)

പുതിയ അധ്യയന വര്ഷം തുടങ്ങിയ സ്കൂള്‍ മാഷന്മാരെപ്പോലെയാണ് കര്‍ണാടകത്തിലെ ബി. ജെ. പി നേതാക്കളുടെ സ്ഥിതി. തലങ്ങും വിലങ്ങും കിടന്നോടുകയാണ്. പരിശീലന പദ്ധതി തയ്യാറാക്കലും പരിശീലകരെ നിയമിക്കലും എന്നിങ്ങനെ പിടിപ്പതു പണികളാണ് ബി. ജെ. പി പ്രസിഡന്റ് ഈശ്വരപ്പയ്ക്ക്. അതിനിടയില്‍ ജയിലില്‍ കിടക്കുന്ന മന്ത്രിമാരുടെ കാര്യങ്ങളും അവരുടെ കേസുകെട്ടുകളും മറ്റും വേറെയും നോക്കി നടത്തണം. ഒന്നിനും മുടക്കം വരാതെ നോക്കി നടത്തണമെങ്കില്‍ കേസു നടത്താന്‍ വേണ്ടി മാത്രം ഒരു മന്ത്രാലയം വേറെ ഉണ്ടാക്കേണ്ടി വരും സര്‍ക്കാരിന്.

Sunday, 5 February 2012

ക്രിക്കറ്റിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്!

ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ കളിക്കുകയാണ്. സച്ചിനോടൊപ്പം ഓപ്പണിംഗ് ഇറക്കിയത് ഒരു സര്‍ദാര്‍ജിയെയാണ്. ലോകോത്തര ഫാസ്റ്റ് ബൌളിംഗ് പടയെപ്പറ്റി സര്‍ദാര്‍ജിക്ക് കേട്ടറിവ് മാത്രമേയുള്ളൂ. ഷോണ്‍ ടൈറ്റ് ആണ് ബൌളര്‍. ടൈറ്റ് ആദ്യ ബൌള്‍ എറിഞ്ഞു. പക്ഷേ, ആക്ഷന്‍ മാത്രമേ സര്‍ദാര്‍ജി കണ്ടുള്ളൂ. ബോള്‍ ഏതു വഴി പോയെന്നു ഒരു പിടിയും കിട്ടിയില്ല. വെടിയുണ്ട കണക്കെ പാഞ്ഞു പോയ രണ്ടാമത്തെ ബോളും സര്‍ദാര്‍ജി കണ്ടില്ല. മൂന്നാമത്തെ ബോള്‍ എറിഞ്ഞപ്പോഴും സര്‍ദാര്‍ജി അന്തംവിട്ടു നിന്നതേയുള്ളൂ.

Sunday, 29 January 2012

ബീരാന്റെ ഭരണവും ജയരാജന്റെ സുവിശേഷവും

പഴയൊരു കഥയുണ്ട്. ബീരാന്‍ എന്ന നാട്ടിന്‍പുറത്തുകാരന്റെ കഥ. നിര്‍ത്തിയിട്ട ബസ്സില്‍ നിന്നിറങ്ങി ചായ കുടിച്ചുകൊണ്ടിരുന്ന ബീരാനോട്‌ അടുത്തിരുന്ന ആള്‍ പറഞ്ഞത്രേ: അതാ ബസ്സ്‌ പോകുന്നു. ഉടനെ ബീരാന്‍: അതെങ്ങനാ ബസ്സ്‌ പോയ്ക്കളയാ? ? ടിക്കറ്റ്‌ എന്റെ കയ്യിലല്ലേ?

കഥയിലെ ബീരാന്റെ സ്ഥിതിയാണിന്ന് മുസ്ലിം ലീഗിന്. പാര്‍ട്ടി ഭരണത്തിലുണ്ടാകുമ്പോള് മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുകയില്ല എന്ന ലീഗിന്‍റെ പ്രസ്താവന കേട്ടപ്പോള്‍ ബീരാന്റെ കയ്യിലെ ടിക്കറ്റാണോര്മ വന്നത്. ഇ-മെയില്‍ ചോര്‍ത്തലൊന്നും പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം

Wednesday, 18 January 2012

നാടിനെ കരളുന്ന കരാറുകാര്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടൊക്കെ 999 വര്‍ഷത്തേക്ക് 'സുരക്ഷിതമാക്കി' നിര്‍ത്തി നമ്മളിപ്പോള്‍ സംസാരിക്കുന്നത് പാകിസ്താന് രാഷ്ട്രീയത്തെക്കുറിച്ചാണ്. മുല്ലപെരിയാര്‍ അണക്കെട്ട് പൊട്ടിയാലും ഇല്ലെങ്കിലും മുല്ലപ്പെരിയാറിലിനി സ്കൂപ്പിനു സ്കോപ്പില്ലെന്നു കണ്ടു നമ്മുടെ നേതാക്കന്മാരും മാധ്യമങ്ങളും മെല്ലെ അവിടെ നിന്നും 'സ്കൂട്ടാ'യിട്ടുണ്ട്. തലയുള്ളിടത്തോളം കാലം മൂക്കില്‍ നിന്ന് വരുന്ന വെള്ളത്തിന്റെ കാര്യം നോക്കണമല്ലോ എന്നതു പോലെ ഇന്ത്യാക്കാരന് പാകിസ്താന്‍ രാഷ്ട്രീയത്തെ അവഗണിക്കാന്‍ സാധ്യവുമല്ല.