യു. ഡി. എഫുകാര്‍ ഭരണം തുടങ്ങിയ മട്ടുണ്ട്. കാരണം തലസ്ഥാന നഗരിയില്‍ സമരപ്പന്തലുകള്‍ ഉയര്‍ന്നു തുടങ്ങി. 4-5 കൊല്ലക്കാലം പറമ്പ് കച്ചോടവും അല്ലെങ്കില്‍ ആണ്ടിലൊരിക്കലോ മറ്റോ അമേരിക്ക ഏതെങ്കിലും പുതിയ രാജ്യത്തെ ആക്രമിക്കുമ്പോഴോ മറ്റോ ഉണ്ടായേക്കാവുന്ന ഒരു പ്രതിഷേധ റാലിയും കഴിഞ്ഞാല്‍ പിന്നെ കാര്യമായ പണിയൊന്നുമില്ലായിരുന്നു നമ്മുടെ സഖാക്കന്മാര്‍ക്ക്. പിന്നെ അത്തരത്തിലൊരാള്‍ക്കൂട്ടം കാണണമെങ്കില്‍ വല്ല പള്ളിപ്പെരുന്നാളോ പാര്‍ടി കോണ്ഗ്രസോ വരണം....