Pages

Saturday, 18 June 2011

ഒരു മുല്ലപ്പൂ മൊട്ടിന്റെ ഓര്‍മയ്ക്ക്‌...

KishShip
പൊടി മണല്‍ പറത്തുന്ന പാതക്ക് ചുറ്റും കുങ്കുമപ്പാടം പച്ച വിരിച്ചു നില്‍ക്കുന്നു. കാറിന്റെ വിന്റ് ഷീല്‍ഡിനിടയിലൂടെ അരിച്ചിറങ്ങുന്ന പോക്കുവെയിലില്‍ ഹസന്‍ അലിയുടെ മുഖം സ്വര്‍ണ വര്‍ണമായി. ഇന്ന് കാലത്ത് കിഷ് ദ്വീപിലെ ഫരാബി ഹോട്ടലില്‍ നിന്നും അടുത്തുള്ള ഷോപ്പിങ് മാളിലേക്ക് ഓട്ടം വിളിച്ചതായിരുന്നു ഹസന്‍ അലിയെ. ദുബായില്‍ നിന്നും വിസ മാറാനായി ഇത് ആറാം തവണയാണ് ഈ ദ്വീപ്‌ സന്ദര്‍ശിക്കുന്നത്. ഇനിയുമെത്ര തവണ ഇത് വേണ്ടി വരുമെന്ന് ഒരു തിട്ടവുമില്ല. ഇന്ത്യയെയും ഹിന്ദി സിനിമയെയും ഒരു പാടിഷ്ടപ്പെടുന്ന ഹസന്‍ അലി, കുടുംബ സമേതം ഇന്ത്യയിലുണ്ടായിരുന്ന പ്രവാസ ജീവിതത്തിനിടയില്‍ പഠിച്ചെടുത്ത ഹിന്ദി തരക്കേടില്ലാതെ സംസാരിക്കുന്നുണ്ടായിരുന്നു. ഇളം കാറ്റില്‍ മുഖത്തേക്ക് വന്നു വീഴുന്ന നീളന്‍ തലമുടികളെ കൈ വിരലുകള്‍ കൊണ്ട് ഇടക്കിടെ മാടിയൊതുക്കുന്നത് പണ്ടെങ്ങോ കണ്ടു മറന്ന സിനിമയിലെ നായകനെ ഓര്‍മിപ്പിച്ചു. രൂപത്തില്‍ എന്നെ പോലെ തന്നെയുള്ള ഒരാളെ ബോംബേയില്‍ നിന്നും പരിചയമുണ്ടായിരുന്നുവെന്നും നാഫില്‍ എന്ന് പേരുള്ള ഒരു സഹോദരന്‍ എനിക്കുണ്ടായിരുന്നോ എന്നും യാത്രക്കിടയില്‍ ഹസന്‍ ചോദിച്ചു. ഒരാളെ പോലെ ഏഴാളുകള്‍ ഉണ്ടാകുമെന്നും അതിലൊന്നാവാം ഹസന്‍ കണ്ടതെന്നുമുള്ള നമ്മുടെ സ്വന്തം ‘anthropology’ കേട്ട് ഹസന്‍ ഒരു പാട് ചിരിച്ചു.
നുറുങ്ങു സംസാരങ്ങള്‍ കുശലാന്വേഷണങ്ങളിലേക്കും ഒരു സൌഹൃദം ഇതള്‍ വിരിയുന്നതിലേക്കും നയിച്ചത്‌ വളരെ പെട്ടെന്നായിരുന്നു. യാത്ര അവസാനിച്ചപ്പോള്‍ കാശെത്രയായെന്ന ചോദ്യത്തിന് നിറഞ്ഞ ചിരിയോടെ വേണ്ട എന്ന അര്‍ത്ഥത്തിലുള്ള ഫാര്‍സി വാക്കായിരുന്നു മറുപടി. (കാശ് ലാഭിക്കാന്‍ പറ്റുന്ന ഏര്‍പ്പാടായത് കൊണ്ടായിരിക്കും ആ ഫാര്‍സി വാക്ക് മാത്രം എനിക്ക് മനസ്സിലായതെന്ന് എന്റെ സഹ മുറിയന്റെ വക ഒരു കമന്റ്). അത് പറ്റില്ലെന്ന ഒരേ വാശിയില്‍ ഞാനും. ഒടുക്കം ഈ ഷോപ്പിംഗ്‌ മാള്‍ ചുറ്റിക്കറങ്ങി വരുമ്പോഴേക്ക് ഹസന്‍ തിരിച്ചു വരാമെന്നും അത് കഴിഞ്ഞു നല്ല ഇന്ത്യന്‍ ഭക്ഷണം കിട്ടുന്ന റെസ്റ്റോറന്റില്‍ പോകാമെന്നുമുള്ള ധാരണയില്‍ തല്‍ക്കാലം പിരിഞ്ഞു. മാളില്‍ ആളുകള്‍ നന്നേ കുറവായിരുന്നു. ആധുനിക രീതിയില്‍ പണി കഴിപ്പിച്ച മാള്‍ ഇറാനിയന്‍ വാസ്തു കലയുടെ അലങ്കാരപ്പണികളും നിറഞ്ഞതായിരുന്നു. അര ,മണിക്കൂറിനകം മാള്‍ കാഴ്ചകള്‍ കഴിഞ്ഞു ഞാന്‍ പുറത്തേക്കിറങ്ങി. ഡിസംബര്‍ മാസമായത്‌ കൊണ്ട് ഉച്ച വെയില്‍ കൊണ്ടാലും തണുപ്പ് മാറാത്ത കാലാവസ്ഥ. ഹസന്‍ വരുമോ എന്ന് ഞാന്‍ ഒരു വേള സംശയിച്ചു. ദൂരെ നിന്നും ഇരമ്പി വരുന്ന ഹസന്റെ കാര്‍ ആ സംശയത്തെ ദൂരീകരിച്ചു. ഡോക്ടറെ കാണാന്‍ പോയതായിരുന്നുവെന്നും ക്ലിനിക്കിലെ തിരക്ക് കാരണമാണ് വൈകിയതെന്നും കാത്തിരുന്നു മുഷിഞ്ഞോ എന്നൊക്കെയുള്ള ഔപചാരികതകള്‍ തെല്ലുമില്ലാത്ത സംസാരം കേട്ടപ്പോള്‍ അറിയാതെ ആ സുഹൃത്തിനോട് ആദരവ്‌ തോന്നിപ്പോയി. കുറച്ചു കിലോ മീറ്ററുകള്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍ ഒരു പഴയ കെട്ടിടത്തിന്റെ മട്ടും ഭാവവുമുള്ള ഒരു റെസ്റ്റോറന്റിനു മുന്നില്‍ കാര്‍ നിര്‍ത്തി ഹസന്‍ ഇറങ്ങാനാവശ്യപ്പെട്ടു. ഭക്ഷണം കഴിച്ചു എളുപ്പം വന്നാല്‍ തിരികെ താമസിക്കുന്ന ഹോട്ടലില്‍ ഇറക്കിത്തരാം എന്നും പറഞ്ഞപ്പോള്‍ ഞാന്‍ അത് നിരസിച്ചു ഭക്ഷണം കഴിക്കാന്‍ ഹസനെയും ഒപ്പം വിളിച്ചു. ഒരു പാട് നിര്‍ബന്ധങ്ങള്‍ക്ക് ശേഷം എന്നോടൊപ്പം ഭക്ഷണം കഴിക്കാന്‍ ഹസന്‍ സമ്മതിച്ചു. റെസ്റ്റോറന്റ് നടത്തുന്നത് മഞ്ചേരിക്കാരനായ ഭാസ്കരേട്ടന്‍. ദുബായില്‍ നിന്നും ഏജന്റിന്റെ ചതിയില്‍ പെട്ട ഒരിര കൂടി മറ്റൊരു നാട്ടില്‍ ജീവിതം കണ്ടെത്താന്‍ പാടു പെടുന്നതിന്റെ നേര്ച്ചിത്രം ഭാസ്കരേട്ടനിലൂടെ ഞാന്‍ കണ്ടു. ഇങ്ങിനെ എത്രയെത്ര ജീവിതങ്ങള്‍ ഏതൊക്കെ നാടുകളില്‍..
ഭാസ്കരേട്ടനോട് യാത്ര പറഞ്ഞു ഞാനും ഹസനും ഇറങ്ങി. നാളെ എന്റെ വിസ വരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ വീട്ടിലൊന്നു പോകാമെന്നായി ഹസന്‍. എന്റെ അബ്ബയ്ക്ക് ഇന്ത്യാക്കാരനായ നിങ്ങളെ കണ്ടാല്‍ ഒരു പാട് സന്തോഷമാകും എന്നും പറഞ്ഞു. ഹോട്ടലില്‍ ചെന്നിട്ട് പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തതിനാലും അത്രയും സ്ഥലങ്ങളും ഇവിടുത്തെ വീടും ചുറ്റുപാടും കാണാമല്ലോ എന്നും കരുതി  ആകാമെന്ന് ഞാനും വിചാരിച്ചു.
കുങ്കുമപ്പാടവും കടന്നു വണ്ടിയിപ്പോള്ചോള വയലിനിടയിലൂടെയുള്ള ഒരു കാറിനു പോകാന്മാത്രം പാക ത്തിലുള്ള നേര്ത്ത പാതയിലൂടെ മുന്നോട്ടു നീങ്ങുകയാണ്. ചുറ്റുമുള്ള പച്ചപ്പ് കേരളത്തെ ഓര്മിപ്പിച്ചു. ദൂരെയായി മലകള്കണ്ടു തുടങ്ങി. മലകളുടെ താഴ്വാരങ്ങളിലെവിടെയോ ആണ് ഹസന്അലിയുടെ വീട്. ചെറിയ മതില്ക്കെട്ടോടു കൂടിയ കൊച്ചു കൊച്ചു വീടുകള്മറഞ്ഞു കൊണ്ടേയിരുന്നു. വഴിയില്ഒരു കവലയും കൊച്ചു അങ്ങാടിയും. വൈകുന്നെരമായതിനാലാകാം അങ്ങാടിയില്അല്പം തിരക്കുണ്ട്‌. പാടത്ത്പണി കഴിഞ്ഞു വരുന്ന കൃഷിക്കാരും പര്ദകളില്മൂടിപ്പുതഞ്ഞ സ്ത്രീകളും പിന്നെ കുറച്ചു കുട്ടികളും. ഒരു അടച്ചിട്ട പീടികക്കൊലായില്കുറച്ചു വൃദ്ധന്മാര്ഇരുന്നു സൊറ പറയുന്നുണ്ട്. അങ്ങാടി പിന്നിട്ടപ്പോള്വീണ്ടും വീടുകളുടെ നിരകള്തുടങ്ങുകയായി. കുറച്ചകലെ മലന്ചെരിവിനിടയിലെ നേര്ത്ത പാതയിലൂടെ കുറെ സ്ത്രീകള്വരിയായി പോകുന്നത് കണ്ടു. ചില വീടുകളില്വൈദ്യുതി പോലും എത്തിയിട്ടില്ലെന്ന് തോന്നുന്ന, തികച്ചും കാല്പനിക കഥകളില്വിവരിക്കും രീതിയിലുള്ള ഒരു മലയോര ഗ്രാമം. കയ്യില്ബ്രഷും കാന്വാസുമുണ്ടായിരുന്നെങ്കില്പുരോഗതിയുടെ വിഷപ്പുകകള്തീണ്ടിയില്ലാത്ത നന്മയുടെ ഗ്രാമത്തെ അപ്പടി പകര്ത്താമായിരുന്നു എന്ന് തോന്നി. ഒന്ന് രണ്ടു ഇടവഴികള്പിന്നിട്ടു ഹസന്കാര്ഒരു വീടിന്റെ ഓരം ചേര്ത്തു നിര്ത്തി. ഒരു വലിയ മതില്കെട്ടിന് ചെറിയ പ്രവേശന വാതില്‍. മുറ്റം മുഴുവന്പന്തലിച്ചു നില്ക്കുന്ന ഒരു തണല്മരം വലതു വശത്തായി ചെരിഞ്ഞു നില്പ്പുണ്ട്. നമ്മുടെ നാട്ടിലേത് പോലെ വീടുകള്ക്ക് വരാന്തകള്കാണാനില്ല. വലിയ വീടുകള്ക്ക് ചിലപ്പോള്ഉണ്ടാകാം. പക്ഷെ പ്രദേശത്തെ എല്ലാ വീടുകളും ഏകദേശം ഇതേ  രൂപത്തിലുള്ളവയാണ്. ഞങ്ങള്ചെല്ലുമ്പോള്ഹസന്റെ അബ്ബ മുറ്റത്ത്കുഴി കുത്തി എന്തോ കുഴിച്ചിടുന്ന തിരക്കിലായിരുന്നു. അടുത്തു തന്നെ പാറിപ്പറക്കുന്ന ചെമ്പന്തലമുടിയും വെള്ളാരം കണ്ണുകളുമുള്ള ഒരു കൊച്ചു പെണ്കുട്ടി വെള്ളപ്പാത്രവുമായ് നില്പുണ്ടായിരുന്നു. ഹസനെ കണ്ടതും അവള്‍ വെള്ളപ്പാത്രം അവിടെ ഉപേക്ഷിച്ചു ഹസന്റെ അടുക്കലേക്കു ഓടി വന്നു. അവളുടെ   കുസൃതിയില്വൃദ്ധന്അവളെ സ്നേഹ ശകാരം ചൊരിയുന്നത് കണ്ടുഹസന്അദ്ദേഹത്തെ അബ്ബയാണെന്നു പറഞ്ഞു പരിചയപ്പെടുത്തി; എന്നെ ദുബായില്നിന്നുള്ള സുഹൃത്ത്എന്ന് പറഞ്ഞു തിരിച്ചും. ഇന്ത്യാക്കാരനാണെന്നറിഞ്ഞപ്പോള്അദ്ദേഹത്തിന്റെ കണ്ണുകളില്കൂടുതല്തിളക്കം. മുപ്പതു വര്ഷത്തോളം ഇന്ത്യയിലുണ്ടായിരുന്നുവെന്നും ഇന്ത്യയിലെ ഒട്ടു മിക്ക സ്ഥലങ്ങളും സന്ദര്ശിക്കാന്ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും അങ്ങിനെ തുടങ്ങി അദ്ദേഹം വാതോരാതെ സംസാരം തുടങ്ങി. കപ്പല്‍ ജോലിക്കാരനായ കാലത്ത് കൊച്ചിയിലും എത്തിയിട്ടുണ്ടത്രേമലയാളിയായ എനിക്കെന്താ മീശയില്ലാത്തതെന്നാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അദ്ദേഹം കണ്ടിരുന്ന മലയാളികള്‍ മിക്കവാറും മീശക്കാരായിരുന്നുവെന്നുംഅദ്ദേഹം ചിരിയോടു കൂടി ഓര്ത്തെടുത്തു.അതിനിടയില്‍  കൊച്ചു സുന്ദരിക്കുട്ടി അദ്ദേഹത്തിന്റെ മടിയില്‍ കയറി ഇരിപ്പുറപ്പിച്ചു.വെള്ളപ്പാത്രം നിലത്തിട്ടത്തിന്റെ ഈര്ഷ്യത മാറിയിട്ടില്ലെന്ന് തോന്നുന്നു. അദ്ദേഹം അവളുടെ ചെവിയില്‍ ചെറുതായൊന്നു തിരുമ്മി. കുപ്പിവളക്കിലുക്കങ്ങള്‍ പോലെ അവള്‍ കുണുങ്ങി ചിരിച്ചുചുവന്നു തുടുത്ത് ഓമനത്വമുള്ള മുഖത്ത് ചിരിക്കുമ്പോള്നുണക്കുഴികള്വിടര്ന്നു വന്നു. ഞാന്‍ അവളുടെ പേരെന്താണെന്ന് ചോദിച്ചു. അബ്ബ അത് തര്ജുമ ചെയ്തു അവളോട്പേര് പറഞ്ഞു തരാന്നിര്ദ്ദേശിച്ചു. ചിരിച്ചു കൊണ്ട് തന്നെ അവള്പറഞ്ഞു; സമന്‍. നമ്മുടെ നാട്ടിലെ പതിവുകള്വെച്ച് ഒരാണ്കുട്ടിയുടെ പേരുസാദൃശ്യം തോന്നിയ എന്റെ മുഖഭാവം ശ്രദ്ധിച്ചതിനാലാകാം  അദ്ദേഹം വ്യക്തമാക്കി തന്നു. സമന്എന്ന് തന്നെഫാര്സി ഭാഷയില്‍ അതിനു  മുല്ലപ്പൂവ് എന്നാണര്ത്ഥമെന്നും അദ്ദേഹം വിശദീകരിച്ചു. അതിനിടയില്‍ ഉള്ളിലേക്ക് പോയ ഹസന്‍ കട്ടന്‍ കാപ്പിയും ഷുഗര്‍ ക്രിസ്ടലുകളുമായി വന്നു മധുരക്കട്ടി കടിച്ചു കാപ്പി കുടിക്കലാണ് അവരുടെ രീതിപണ്ടൊക്കെ നമ്മുടെ നാട്ടിലും ഈ രീതിയുണ്ടായിരുന്നുവെന്നു എന്റെ ഉമ്മൂമയൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്നമ്മള്‍ ശര്ക്കരയായിരുന്നു പകരം ഉപയോഗിച്ചിരുന്നതെന്ന വ്യത്യാസം മാത്രം.
കാപ്പി കുടി കഴിഞ്ഞു നമസ്കരിക്കാനുള്ള ഇംഗിതം അറിയിച്ചുഹസന്‍  ബക്കറ്റില് കുറച്ച് വെള്ളം കൊണ്ട് തരികയും എല്ലാവര്ക്കും ഒന്നിച്ചു നമസ്കരിക്കാമെന്നു എന്നോട് പറയുകയും ചെയ്തു. നമസ്കാരത്തിനായി തയ്യാറെടുത്തപ്പോഴാണ് സമന്‍ ഒരു ചെറിയ മാര്ബിള്കഷ്ണം എനിക്ക് കൊണ്ട് തന്നത്. അതില്അള്ളാഹു എന്ന് എഴുതിയിട്ടുണ്ടായിരുന്നു. ആദ്യം എന്തിനാണെന്ന് മനസ്സിലായില്ലെങ്കിലും അബ്ബ വന്നപ്പോള്വിശദീകരിച്ചു. അവര്ശിയാക്കളാണെന്നും അത് കൊണ്ട് തന്നെ മണ്ണിലോ മണ്ണുമായി ബന്ധപ്പെട്ട വസ്തുക്കളിന്മേലോ മുള പോലുള്ള മരത്തിന്മേലോ മാത്രമേ അവര് സുജൂദു(സാഷ്ടാംഗ പ്രണാമംനടത്തൂയെന്നും പറഞ്ഞു തന്നു.നിങ്ങള്‍ അതുപയോഗിക്കേണ്ടതില്ല എന്നും അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് കൂട്ടിച്ചേര്ത്തുതീര്ത്തും വിരുദ്ധ ചിന്താഗതിക്കാരനായ എന്നെ പിന്തുടര്ന്ന്   നമസ്കരിക്കാനും തയ്യാറായ അവരുടെ സാഹോദര്യ ബോധത്തോട് എനിക്ക് മതിപ്പ് തോന്നി. ഒപ്പം പ്രമാണങ്ങളെ ജനങ്ങള്‍ മനസ്സിലാക്കുന്ന രീതിയില്അത്ഭുതവും. സമനു എല്ലാം പുതിയൊരനുഭാവമായിരുന്നു. ഓടിപ്പോയി ഒരു കൊച്ചു പര്ദയുമായി മടങ്ങി വന്ന അവളും ഞങ്ങളോടൊപ്പം നമസ്കാരത്തില്‍ പങ്കു കൊണ്ടുസുജൂദ് കല്ലില്ലാതെ തന്നെ.
നേരം സന്ധ്യയായിരിക്കുന്നുഞാന്‍ പോകാന്‍ തിടുക്കം കാട്ടിഅപ്പോള്‍ ഹസന്റെ അബ്ബ തികച്ചും അത്ഭുതത്തോടെ ചോദിച്ചുഎങ്ങോട്ട്ഞാന്‍ ഹോട്ടലിലേക്കെന്ന മറുപടിയും കൊടുത്തു.അതു പറ്റില്ലെന്നായി അദ്ദേഹം.ഹസനും അതേറ്റു പിടിച്ചുപക്ഷെ ഇന്ന് വിസ വന്നാലോ എന്ന എന്റെ ഒഴികഴിവിനും ഹസന് പരിഹാരമുണ്ടാക്കി തന്നു. ഫരാബി ഹോട്ടലില്തന്റെ സുഹൃത്തിനെ വിളിച്ചു വിസ വന്നാല്അറിയിക്കാനും എന്റെ ബാഗും കാര്യങ്ങളും സൂക്ഷിക്കാനും  നിര്ദേശങ്ങള്‍ നല്കി. കാര്യം അവര്‍ സീരിയസ്സായി  തന്നെയാണെന്ന് മനസ്സിലായിഒടുക്കം അവരുടെ സ്നേഹ നിര്ബന്ധത്തിനു മുമ്പില്‍ എനിക്ക് വഴങ്ങേണ്ടി വന്നു. അതിനു ശേഷമാണ് ഉള്ളില്‍ നിന്നും ഹസന്റെ ഭാര്യ പുറത്തേക്കു വന്നത്സലാം പറഞ്ഞു ഫാത്തിമ  എന്ന് സ്വയം പരിചയപ്പെടുത്തി. ഞാനുള്ളത് കൊണ്ടായിരിക്കാം വീട്ടിലും പര്ദ്ദയണിഞ്ഞത്. സമന്‍ ബാപ്പയെക്കാളുപരി ഉമ്മയുടെ  ച്ഛായയാണ് കൂടുതല്‍ ഉള്ളതെന്ന് തോന്നി. ഫാത്തിമ ഹസന്റെ ചെവിയില്‍ എന്തോ മന്ത്രിക്കുന്നത് കണ്ടു. ഹസന് നിര്ദ്ദേശം എനിക്ക് മുമ്പില്‍ അവതരിപ്പിച്ചു. എല്ലാവര്ക്കും  കൂടി പുറത്തു പോകാം എന്നത് എനിക്കും സന്തോഷമുള്ള കാര്യമായിരുന്നുസമന്‍ അല് സമയത്തിനകം  ഉടുപ്പുകള്‍ മാറി കൂടെ കുഞ്ഞു പര്ദ്ദയുമണിഞ്ഞെത്തി; കൂടെ അബ്ബയും. മുറ്റത്തേക്കിറങ്ങി നിന്ന ഞാന്അവളെ കൈ കൊണ്ടു ആന്ഗ്യം കാട്ടി അടുത്തേക്ക് വിളിച്ചു. ഒരു പാട് പരിചയമുള്ള ആളെ പോലെ അവള്ഓടി അടുത്ത് വന്നു നിന്നു സംസാരം തുടങ്ങികേള്ക്കുന്നയാള്ക്ക് മനസ്സിലാകണമെന്നു നാലര വയസ്സു കാരിക്ക് നിര്ബന്ധമുണ്ടാകില്ലല്ലോ?. അവള്‍ ചിരിക്കുമ്പോള്‍ ചിരിച്ചും മറ്റും  കുഞ്ഞു മുഖഭാവങ്ങള്ക്കനുസരിച്ച് ഞാനും അവളുടെ 'നട്ടപ്പിരാന്തില്‍' പങ്കുകാരനായി. യാത്രയില്‍ മുന്വശത്തിരുന്ന എന്റെ മടിയില്‍ ഇരിക്കണമെന്നായി സമന്‍. ഹസനാണ് പറഞ്ഞത്, അതവളുടെ റിസര്വ്ഡ് സീറ്റാണത്രെബീച്ചിലേക്ക് പോകാം എന്ന് ഫാത്തിമ നിര്ദേശിച്ചപ്പോള്‍ ഹസന്ഗ്രീക്ക് കപ്പല്‍ കണ്ടിട്ടുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാന്പറഞ്ഞു. ഇതിപ്പോള്‍ ആറാം തവണയാണ് വരുന്നതെങ്കിലും ഇവിടെ ചുരുക്കം ചില സ്ഥലങ്ങളിലെ ഞാന്‍  പോയിട്ടുള്ളൂ. എന്നാല്‍ അങ്ങോട്ടേക്കാകാം എന്ന് പറഞ്ഞു ഹസന്വണ്ടി വേറൊരു വഴിയില്‍ തിരിച്ചു വിട്ടു. ഹസന്‍ പോകറ്റില്‍ നിന്നും ഒരു കാസറ്റ് എടുത്തു കാര്‍ സ്ടീരിയോയില്‍ ഇട്ടു
ജാനേ വാലോ സരാ..  മുട്കെ ദേഖോ മുജ്ജെ..
ഏക്‌ ഇന്സാന്‍ ഹൂം മേം തുംഹാരി തരാഹ്..
സ്പീക്കറിലൂടെ അനശ്വര ഗായകന്‍ റാഫിയുടെ ശബ്ദം ഒരു പ്രവാഹം കണക്കെ ഒഴുകുകയായി.. റാഫിയെ കുറിച്ച് അബ്ബ വാചാലനാവാന്തുടങ്ങി. റാഫിയുടെ പാട്ടുകള്കേള്ക്കാന്‍ വേണ്ടി മാത്രം സിനിമകള്കണ്ടിരുന്ന പഴയ ഇന്ത്യാ ദിനങ്ങളിലൂടെ അദ്ദേഹത്തിന്റെ മനസ്സ് സന്ജരിക്കുകയായിരുന്നിരിക്കാം. ഹസന്റെ ഉമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടും അതായിരുന്നുവത്രേ. ജീവിത സന്ജാരത്തിനിടയില് കാണാതെ പോകുന്ന മുഖങ്ങളെ തിരിഞ്ഞു നോക്കണമെന്നോര്മ്മിപ്പിക്കുന്ന ഗാനം ചില ചിന്തകളിലേക്ക് അവരെ നയിച്ചിരുന്നിരിക്കാം. ഒരു പ്രവാസിക്ക് മാത്രം സ്വന്തമായ ചിന്തകളിലേക്ക്..
കാര്ബീച്ച് റോഡിന്റെ ഒരു വശത്ത് നിറുത്തി ഞങ്ങളെല്ലാവരും ഇറങ്ങി. തീരത്ത് നിന്നും കുറച്ചകലെയായി  പഴയ ഗ്രീക്ക് കപ്പല്‍ കണ്ടുഉപേക്ഷിച്ചു മടങ്ങുമ്പോള്‍ അതിനെ നശിപ്പിക്കാന്‍ വേണ്ടി തീയിട്ടിട്ടും നശിക്കാന്കൂട്ടാക്കാതെ കാലം കൊണ്ട് വരുന്ന സന്ജാരികളെയും കാത്തു ശേഷിപ്പുകള്‍ ബാക്കിയാക്കി അത് നില കൊണ്ടു; എല്ലാ പ്രയാണങ്ങള്ക്കും ഒടുക്കമുണ്ടെന്ന സ്മാരക സൂചകം പോലെ..
കപ്പലിന്റെ മുകള്തട്ടിനുമപ്പുറം സൂര്യന്‍ എരിഞ്ഞടങ്ങുകയാണ്ഹസന്റെ ഉമ്മ മരിക്കുന്നതിന്റെ മുമ്പ് സ്ഥിരമായി വരാറുണ്ടായിരുന്നുവത്രേ  ബീച്ചില്‍. രണ്ടു വര്ഷം മുമ്പാണ് അവര്‍ മരണപ്പെട്ടതെന്നു അബ്ബ പറയുമ്പോള്അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ചക്രവാള സീമയില്‍ താഴ്ന്നിറങ്ങുന്ന സൂര്യന് കണ്ണുകളില്  തുളുമ്പി നില്ക്കുന്ന കണ്ണീര്‍ കണങ്ങളിലും പ്രതിബിംബങ്ങള്‍ സൃഷ്ടിച്ചു. ടെഹ്രാനിലെ ശഹ്രെ- സിബ ഏരിയയാണ് അബ്ബയുടെ സ്വദേശംനാല് വര്ഷം മുമ്പ് ഹസന്‍ ജോലി ആവശ്യാര്ത്ഥം ഇങ്ങോട്ടേക്കു മാറിയതില്‍ പിന്നെ എല്ലാവരും ഇവിടേയ്ക്ക് വരികയായിരുന്നു. അവിടെയുണ്ടായിരുന്ന വീട് ഹസന്റെ ഉമ്മാന്റെ ചികിത്സക്ക് വേണ്ടി വില്ക്കേണ്ടി വന്നുവത്രേവേദനകള്‍ പെയ്തിറങ്ങുന്ന രോഗം നിഴലായി കൂടെയുണ്ടായിരുന്നവള്ക്കു  കിട്ടിയത് താന്‍ കാരണമായിരുന്നുവെന്ന് അബ്ബ ഒരേറ്റു പറയല്‍ പോലെ മൊഴിയുന്നുണ്ടായിരുന്നു. വേണ്ടെന്നു വെക്കാമായിരുന്ന ഒരു ദുശ്ശീലം..വലിച്ചൂതുന്ന ഓരോ പുകച്ചുഴികളും തന്റെ പ്രിയതമയുടെ ശ്വാസകോശ സെല്ലുകളുടെ എണ്ണം ക്രമാതീതമായി കൂട്ടുകയാണെന്ന സത്യം അറിയാന് വളരെ വൈകിയിരുന്നു. വേദനകള്‍ സഹിക്കാനാകാതെ വരുമ്പോള്‍ നേര്ത്ത ഞരക്കം പോലെ നിലവിളിക്കുന്ന അവന്റെ ഉമ്മയുടെ മുഖം മനസ്സിലുള്ളത് കൊണ്ടാകാം ഹസന്  ദുശ്ശീലമില്ലെന്നു അബ്ബ സാക്ഷ്യപ്പെടുത്തുന്നു.
അകലെ എവിടെ നിന്നോ ബാങ്കിന്റെ അലയൊലികള്‍ കേള്ക്കുന്നുദൈവ സ്മരണയിലെക്കും വിജയത്തിലേക്കും മടങ്ങൂ എന്ന ഓര്മപ്പെടുത്തലുകളുമായി.. കടല്‍ വെള്ളത്തില്‍ വുളുഎടുത്തു ഞങ്ങള് അവിടെ നിന്ന് തന്നെ നമസ്കാരം പൂര്ത്തിയാക്കി. പോകുന്ന വഴിക്ക് അണ്ടര്‍ ഗ്രൌണ്ട് സിറ്റിയില്‍ കൂടി പോകാമെന്ന് അബ്ബ പറഞ്ഞപ്പോള്‍ ഹസന്‍ വണ്ടി വന്നിരുന്ന ദിശയില്‍ നിന്നും നേരെ എതിര്‍ ദിശയിലാക്കി നിറുത്തികിഷ് റോഡുകളിലെ അലങ്കാര ദീപങ്ങള്ദുബായ് ഫെസ്റ്റിവലിനെ ഓര്മിപ്പിച്ചു. റോഡിന്റെ ഇരു വശവും ഭംഗിയായി വെട്ടിയൊതുക്കി നിര്ത്തിയിരിക്കുന്ന  ചെടികള്‍. മിക്ക റൌണ്ട് അബൌട്ടുകള്ക്കും ഇറാനിലെ ആത്മീയാചാര്യന്മാരുടെ പേരുകളാണ് നല്കിയിരിക്കുന്നത്. അണ്ടര്‍ ഗ്രൌണ്ട് സിറ്റി പൗരാണികതയുടെ അത്ഭുതങ്ങള്‍ പേറുന്ന ഒരു പത്തായപ്പുര പോലെ തോന്നിച്ചുകടകള്‍ ടൂറിസ്റ്റുകളെ ആകര്ഷിക്കാനെന്നോണം  അലങ്കരിച്ചിട്ടുണ്ട്. അര മണിക്കൂര്‍ അവിടെ  അവിടെ ചെലവഴിച്ചതിന് ശേഷം തിരികെ വരുന്ന വഴിയില്നിന്ന് മാറി ഒരു ചെറിയ കുന്നിന്മുകളിലേക്കാണ് ഹസന്വണ്ടി വിട്ടത്ഫാത്തിമയാണ് അവിടെ പോകാന്‍ ഹസനെ ഓര്മിപ്പിച്ചതെന്നു തോന്നുന്നു. കുന്നിന്‍ മുകളില്‍ നമ്മുടെ നാട്ടിലെ ചെറിയ സ്രാമ്പി പോലെയുള്ള ഒരു പഴയ കെട്ടിടംഅബ്ബയും ഫാത്തിമയും കാറില്തന്നെയിരുന്നു. ഹസന്എന്നെയും കൂട്ടി കെട്ടിടത്തിനുള്ളിലേക്ക് നടന്നുഇത് നിങ്ങളുടെ കൂട്ടരുടെതാണെന്നും അത് കൊണ്ടാണ് അബ്ബയും ഫാത്തിമയും വരാതിരുന്നതെന്നും ഹസന്വഴിയെ പറഞ്ഞു. ഉള്ളില്ചെന്ന് നോക്കുമ്പോഴാണ് അതൊരു ദര് (ശവക്കല്ലറ) യാണെന്ന് മനസ്സിലായത്. നാട്ടില്വര്ഷം തോറും സിയാറത്ത് ടൂറുകള്സംഘടിപ്പിക്കുന്ന ഒരു എസ്. എസ്. എഫുകാരനായി ഫാത്തിമ എന്നെ മനസ്സിലാക്കി പോയോ എന്നെനിക്കറിയില്ല. ഒരു നാലു മീറ്ററോളം നീളമുള്ള കല്ലറയ്ക്ക് മീതെ നമ്മുടെ നാട്ടില്കാണുന്നത് പോലുള്ള സ്ഥിരം കലാ പരിപാടികളൊക്കെയുണ്ട്. പക്ഷെ ഫാത്തിഹ ഓതി കാശ് വാങ്ങാനിരിക്കുന്ന ഒരു തലേക്കെട്ടുകാരന്റെ അസാന്നിധ്യം എന്നെ അമ്പരപ്പിച്ചുപൂവും അഗര്ബത്തികളും ചേര്ന്ന ഒരു സമ്മിശ്ര ഗന്ധമായിരുന്നു  കല്ലറയ്ക്ക് ചുറ്റുംഏറ്റവും 'ശക്തിയുള്ള ആളാണത്രെ ഇത്. വേറെയും എന്തൊക്കെയോ ഗുണ ഗണങ്ങളും ഹസന്‍ പറയുന്നുണ്ടായിരുന്നുഎന്നിട്ടും ഒരു കുലുക്കവുമില്ലാതെ നില്ക്കുന്ന എന്നെ കണ്ടിട്ടാവണം ഹസന് കാര്യം ബോധ്യമായിഞാന്‍ പറഞ്ഞുഇയാളെയും പടച്ച പടച്ചവന്‍ നമ്മോടൊപ്പമുള്ളപ്പോള്‍ എന്തിനു വേറൊരാള്‍?  ചോദ്യം ഹസ്സന് നന്നേ ബോധിച്ചു. ഹസനുംഇത്തരം കാര്യങ്ങളില്‍ താല്പര്യമില്ലെന്നും പലപ്പോഴും  ചോദ്യം സ്വയം മനസ്സില്‍ ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. കാര്‍ കുന്നിറങ്ങവേ ഞാന്‍ ചിന്തിച്ചുഅന്ധ വിശ്വാസങ്ങള്ക്ക് എല്ലാ നാട്ടിലും ഒരേ  മുഖമാണ്ചൂഷകന്മാര്‍ വക്രീകരിച്ച വിശ്വാസവുമായി മതത്തിന്റെ മുഖം മൂടികള്‍ അണിഞ്ഞു ജനത്തെവഞ്ചിച്ചു കൊണ്ടിരിക്കുന്നു. ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞു കൊണ്ടു തന്നെ..
രാത്രി എട്ടരയോടെ ഞങ്ങള്‍ വീട്ടിലെത്തിഹസനും അബ്ബയും ഞാനും പരസ്പം പല കാര്യങ്ങളും സംസാരിച്ചു കൊണ്ടിരുന്നുആ സംസാരത്തിനിടയില്‍ കാശ്മീരും കാര്‍ഗിലും ഫലസ്തീനും എല്ലാം കടന്നു വന്നത് സ്വാഭാവികം. ഫാത്തിമ അത്താഴം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. സമന്ഒരു കളിപ്പാട്ടവുമെടുത്തു എന്നെ ക്ഷണിക്കാന്തുടങ്ങിയിട്ട് നേരം കുറെയായി. ഒരു ചെറിയ ബക്കറ്റില്‍ കുറച്ചകലെ നിന്നും ബോള് ഇടുക എന്നത് അവളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യം തന്നെഅവളുടെ ഊഴം എത്തിയാല്‍ ബക്കറ്റിന്റെ അടുത്ത് പോയി ഇടുക എന്നതാണ് അവള് അതിനു കണ്ടെത്തിയ പോംവഴി. പക്ഷെ ഞാന്അവള്‍ നിര്ണയിച്ച സ്ഥലത്ത് നിന്ന് തന്നെ എറിയണം.  കുരുന്നിന്റെ കൌശല  ബുദ്ധിയില്‍ മതിപ്പ്‌ തോന്നി. കളിക്കിടെ അത്താഴം തയ്യാറായിട്ടുണ്ടെന്നു ഫാത്തിമ വന്നു പറഞ്ഞു. കൈ കഴുകിമരം കൊണ്ടുണ്ടാക്കിയ വൃത്താകാരത്തിലുള്ള മേശക്കു ചുറ്റും ഞങ്ങളിരുന്നുഇറാനി റൊട്ടിയും പിന്നെ പല തരം കൂട്ടുകളും സൂപ്പും കോഴിയിറച്ചിയും ഒക്കെയായിരുന്നു വിഭവങ്ങള്‍. ഒരുഗ്രന്‍ അത്താഴ വിരുന്നു തന്നെ.
ഇഷാ നമസ്കാരവും നിര്വഹിച്ചു എനിക്കായ് ഒരുക്കിയ അതിഥി മുറിയില്‍ കയറി ഞാന്‍ കതകടച്ചുതുറന്നിട്ട ജനാലയിലൂടെ അകലെയായുള്ള കുന്നില്‍ നിന്നും ചിമ്മിക്കളിക്കുന്ന വിളക്കിന്റെ പ്രകാശം മിന്നാമിനുങ്ങിനെ പോലെ തോന്നിച്ചു. ഒരു ദിനം കൂടി വിട വാങ്ങുകയായി. ഞാനോര്ത്തുഇങ്ങകലെ തീര്ത്തും അപരിചിത സാഹചര്യങ്ങളില് കണ്ടു മുട്ടിയ ഒരു സുഹൃത്തിന്റെ അതിഥിയായ് ഒരു നാള്‍.. സ്നേഹത്തിന്റെയും ആതിഥ്യ മര്യാദയുടെയും സുന്ദര സ്വപ്നങ്ങള്‍ സമ്മാനിച്ച സുഹൃത്തിനു മനസ്സാ നന്ദി പറഞ്ഞു കൊണ്ടു ഉറക്കം വരുന്നതും കാത്തു കിടന്നു.
പിറ്റേന്ന് കാലത്തു തന്നെ എന്റെ വിസ വന്ന വിവരം ഹസന്റെ സുഹൃത്ത്‌ ഹോട്ടലില്‍ നിന്നും വിളിച്ചു പറഞ്ഞിരുന്നു, പ്രാതല്‍ കഴിച്ചു അവിടെ നിന്നും ഞാന്‍ യാത്ര പറയാനിറങ്ങി. യാത്ര പറച്ചിലുകള്‍ എന്നും എല്ലാവര്‍ക്കും വികാരഭരിതമായിരിക്കുമല്ലോ. മോനേ..ഇങ്ങനെ വിസയ്ക്ക് വേണ്ടി കാത്തിരിക്കുന്നവനായല്ല; ഒരു സഞ്ചാരിയായിട്ടു വരണം; ഇവിടെയല്ല അങ്ങു ടെഹ്റാനിലേക്ക്.. എന്ന അബ്ബയുടെ വാക്കുകള്എന്നെയും കരയിപ്പിച്ചു. ആത്മ ബന്ധങ്ങളെ നിര്ണയിക്കുന്നത് ഒന്നിച്ചുണ്ടായ കാലങ്ങളല്ല എന്ന് പറഞ്ഞത് എത്ര ശരിയാണ്.  പിതൃ തുല്യമായ സ്നേഹത്തോടെ എന്റെ മുടിയിഴകളില്‍ തലോടി യാത്രയാക്കുമ്പോള്‍ ആ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. സമന്‍ അരികില്‍ വന്നു കവിളില്‍ ഒരുമ്മ തന്നു. കാറില്‍ കയറുന്നത് വരെ കൂടെ തന്നെയുണ്ടായിരുന്നു അവള്‍. എല്ലാവരോടും സലാം പറഞ്ഞു പിരിയുമ്പോള്‍ സമന്‍ എന്തോ പറയുന്നുണ്ടായിരുന്നു. ഇനി വരുമ്പോള്‍ ചോക്ലേറ്റ്‌ കൊണ്ട് തരണമെന്നാണ് അവള്‍ പറഞ്ഞതെന്ന് യാത്രക്കിടെ ഹസന്‍ പറഞ്ഞു. ഒരു ദിവസം കൊണ്ട് എന്റെ കുഞ്ഞനിയത്തിയായി മാറിയ ആ നിഷ്കളങ്ക സ്നേഹത്തിന് പകരം ഞാനേത് ചോക്ലേറ്റ്‌ നല്‍കാന്‍? കിഷ് എയര്‍ പോര്‍ട്ടില്‍ നിന്നും പിരിയുവാന്‍ നേരം ഹസന്‍ എന്റെ ദുബായിലെ നമ്പര്‍ ആവശ്യപ്പെട്ടു. ഹസന്റെ നിലവിലെ നമ്പര്‍ മാറാന്‍ സാധ്യതയുള്ളത് കൊണ്ട് പിന്നീട് വിളിച്ചു തന്നോളാമെന്നും എന്നോട് പറഞ്ഞു പരസ്പരം സൌഹൃദാലിംഗനം നല്‍കി യാത്ര പറഞ്ഞു. കണ്‍ വെട്ടത്ത് നിന്നും മറയുന്നത് വരെ കാറിന്റെ ഡിക്കിയില്‍ ചാരി നില്‍ക്കുകയായിരുന്ന ആ നല്ല സുഹൃത്തിനെ എന്നെങ്കിലുമൊരിക്കല്‍ വീണ്ടും കാണണമെന്ന ചിന്തയോട് കൂടി ഞാന്‍ സ്വപ്ന നഗരിയായ ദുബായിലേക്കുള്ള മടക്കയാത്ര തുടര്‍ന്നു.
എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. അഞ്ചു വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോയത്‌ കേവലം ദിവസങ്ങള്‍ പോലെയാണ്. ഓര്‍മ്മകള്‍ നൊമ്പരങ്ങള്‍ക്കുള്ള മരുന്നായി മാറുന്ന അനിര്‍വചനീയ അനുഭവങ്ങള്‍ ജീവിതത്തില്‍ സ്വാഭാവികമാണല്ലോ? പക്ഷെ വിപരീതാനുഭവങ്ങളും ഉണ്ടാകാം എന്നത് വിധിയുടെ വൈകൃതങ്ങളാകാം. കഴിഞ്ഞ ദിവസം ഓഫീസില്‍ നിന്നുമിറങ്ങി റൂമിലേക്കുള്ള യാത്രക്കിടെയാണ് ഹസന്റെ കോള്‍ വരുന്നത്. രണ്ടു മൂന്ന് മാസങ്ങള്‍ കൂടുമ്പോഴുള്ള വിളി പതിവാണ്. എങ്കിലും ഇതിത്തിരി നേരത്തെയാണല്ലോ എന്നോര്‍ത്ത് ഞാന്‍ ഫോണ്‍ അറ്റന്‍റ് ചെയ്തു. ഹസന്റെ വിറയാര്‍ന്ന ശബ്ദം. എന്തോ അത്യാഹിതം ഞാന്‍ മണത്തു. കുറെ നേരത്തേക്ക് തേങ്ങല്‍ മാത്രം. ഞാന് ഹസന്‍ കാര്യം പറയൂ എന്ന് പലവുരു ആവശ്യപ്പെട്ടു. ഞാനോര്‍ത്തു അബ്ബയ്ക്ക് വല്ലതും.. ഹസന്‍ തേങ്ങിക്കൊണ്ട് തന്നെ കാര്യം പറഞ്ഞു. സ്കൂള്‍ വിട്ടു വരികയായിരുന്ന സമനെയും അവളെ കൂട്ടിക്കൊണ്ടു വരാന്‍ പോയ ഹസന്റെ  അബ്ബയെയും ഒരു ട്രാവലര്‍ വാന്‍ നിയന്ത്രണം വിട്ടു.... വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ അവന്‍ അശക്തനായിരുന്നു. മുറിഞൊഴുകിയ വരികള്‍ അവന്റെ തേങ്ങലില്‍ അലിഞ്ഞില്ലാതായി. ദോനോം കോ ഖുദാ.. വാക്കുകള്‍ മുഴുമിപ്പിക്കേണ്ടതില്ലാത്ത വിധം കാര്യങ്ങള്‍ വ്യക്തമായി. ഹസനെ സമാശ്വസിപ്പിക്കാന്‍ ഞാന്‍ വാക്കുകള്‍ പരതി. ജന്മം തന്നവനെയും തന്റെ ഏറെ നാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായ കണ്ണിലുണ്ണിയെയും ഒരുമിച്ച് നഷ്ടമായവനെ ഏതു വാക്കുകളുടെ മായാജാലം കൊണ്ട് ആശ്വസിപ്പിക്കാന്‍ കഴിയും. എന്നെങ്കിലുമൊരിക്കല്‍ തന്റെ ജന്മദേശമായ ടെഹ്റാനിലേക്ക് മടങ്ങിപ്പോകാന്‍ കഴിയുമെന്ന പ്രതീക്ഷകളുമായി ജീവിച്ച ആ സ്നേഹപിതാവിന്റെ മയ്യിത്ത് തോളിലേറ്റുന്ന ഏതു മകന്റെ ഹൃദയമാണ് പിടക്കാതിരിക്കുക. സമന്‍ - വിടരും മുമ്പേ കൊഴിയാന്‍ വിധിക്കപ്പെട്ട ആ മുല്ലപ്പൂ മൊട്ടിന്റെ നുണക്കുഴികള്‍ വിരിയുന്ന കവിളുകള്‍ ഖബറിലേക്ക് ചേര്‍ത്ത് വെക്കുമ്പോള്‍ ഏതു പിതാവിന്റെ ഹൃദയത്തിനാണ് സമാശ്വാസം കണ്ടെത്താന്‍ കഴിയുക. ഹസന് സ്ഥൈര്യം നല്‍കണേ എന്ന പ്രാര്‍ത്ഥനയല്ലാതെ മറ്റൊന്നും പറയാനില്ലായിരുന്നു. മരണം വരേയ്ക്കും ആ മുല്ലപ്പൂവിന്‍ സുഗന്ധം എന്റെ നാസാരന്ധ്രങ്ങളെ തഴുകിക്കൊണ്ടേയിരിക്കും. വെള്ളാരം കണ്ണുകളും കുസൃതിച്ചിരിയുമായി ജീവിതത്തിലെ ഒരു മനോഹര ദിവസം സമ്മാനിച്ചതിന്റെ ഓര്‍മയായി..നൈമിഷികത പ്രകൃതിയുടെ താല്പര്യമാണ്. കണ്ണിമ വെട്ടുന്ന മാത്രയില്‍ ഉണ്ടായിരുന്ന ഒന്നിനെ ഇല്ലായ്മ ചെയ്യുന്ന വിധിയുടെ അനിവാര്യതകള്‍...ദുബായ് ക്രീക്ക് പാര്‍ക്കിലെ ബെഞ്ചില്‍ അടുത്തിരിക്കുന്ന പാകിസ്താനിയുടെ മൊബൈലില്‍ നിന്നുമുയര്‍ന്ന ഒരു പഴയ ഗാനം എന്നെ ഓര്‍മകളില്‍ നിന്നുമുണര്ത്തി..
പീച്ചേ രെഹ ജായേഗാ യെ സമാനാ..സിന്ദഗീ ഏക്‌ സഫര്‍ ഹേ സുഹാനാ..
യഹാം കല്‍ ക്യാ ഹോ കിസ്നെ ജാനാ...

0 മറുമൊഴികള്‍: