“തെറ്റിപ്പോകും നിന്റെ കണക്കുകളെല്ലാം
വറ്റിപ്പോകും പ്രതീക്ഷകളെല്ലാം
പണി തീരുന്നതിനിടയില്‍ പിളര്ന്നു പോകുന്ന
നിന്റെ അരക്കല്ല് പോലെ..’’
ആറ്റുകാല്‍ രാധാകൃഷ്ണന്റെ ഭാഷയില്‍ പറഞ്ഞാല്‍ രാഹു കേതുക്കളുടെ ഇടയില്‍ ശനി കിടന്നു ട്വന്റി ട്വന്റി കളിക്കുകയാണ്. മറ്റാരുടെയുമല്ല നമ്മുടെ അച്ചു മാമന്റെ കാര്യം തന്നെയാണ് പറഞ്ഞു വരുന്നത്. മാലോകര്‍ മുഴുവനും എന്തിനധികം വിജയന്‍ പോലും പറഞ്ഞു പോയി തെരഞ്ഞെടുപ്പിലെ താരം വി എസ് തന്നെയാണെന്ന്. ആ രോമാന്ജത്തിലായിരുന്നു ഇത്രയും കാലം. പക്ഷെ കൊടുത്താല്‍ പണി വീ എസ്സിനും കിട്ടും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. വാര്‍ധക്യത്തില്‍ കുട്ടികളുടെ സ്വഭാവം കാണിക്കുമെന്നത് ഒരു വസ്തുതയാണ്. അത് കൊണ്ടാണ് ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ ടീച്ചറോട് പരാതി പറയുന്നത് പോലെ വി എസ്സ് കേരള ജനതയോട് ഉമ്മന്‍ ചാണ്ടി എന്നെയും മകനെയും പീഡിപ്പിക്കുന്നു എന്ന് പരാതി പറഞ്ഞു കളഞ്ഞത്.
ഉമ്മന്‍ ചാണ്ടി ഏതെങ്കിലും പോലീസുകാരെ വിട്ടു 'സമ്പത്ത് മോഡലില്‍' വീ എസ്സിനും മകനും കൂമ്പിനിട്ടു കൊടുത്തത് കൊണ്ടൊന്നുമല്ല വീ എസ്സിന്റെ ഈ പരിവേദനം. ഭരണത്തിലിരുന്നപ്പോള്‍അതിന്റെ തണലില്‍
മകന്‍ ചില കൈവിട്ട കളികള്‍ കളിച്ചിട്ടുണ്ടാകാമെന്നും അതൊക്കെ പൊടി തട്ടിയെടുത്ത് കുഞ്ഞൂഞ്ഞും കൂട്ടരുംഅന്വേഷണം
നടത്താന്‍ തുടങ്ങിയിട്ടുണ്ടെന്നും ഏതോ ചിലഅഭ്യുദയകാംക്ഷികള്‍ വിളിച്ചു പറഞ്ഞതിന്റെ പിറ്റേന്നു തുടങ്ങിയതാണ് ഈ
പിറുപിറുപ്പ്. പണിയും അടിയും മാത്രമാണ് ചോദിക്കാതെ തന്നെ കൊടുത്തവന് തിരിച്ചു കിട്ടുന്ന ഏകകാര്യം. കൊടുത്ത കണക്കു നോക്കിയാല്‍ വീ എസ്സിന് ഈ ജന്മം മതിയാകാതെ വരും അതെല്ലാം തിരിച്ചു വാങ്ങാന്‍. എന്തൊക്കെയായാലും ദൈവമുണ്ടെന്നു തെളിയാന്‍ കമ്മ്യുണിസ്ടുകാരനായ വീ എസ് വേണ്ടി വന്നു, മറ്റാര്ക്കുമല്ലപ്രിയ'തോഴന്‍' ബാല കൃഷ്ണ പിള്ളയ്ക്ക്.എന്റര്ടെയിന്മെന്റ് കാലംകഴിഞ്ഞു കൂട്ടിലണയാന്‍ വന്നപ്പോഴാണ്

ഈസന്തോഷം അദ്ദേഹം പത്രക്കാരുമായി പങ്കു വെച്ചത്. ഏതായാലും വി എസ്സിലൂടെ ദൈവത്തെ കണ്ടെത്തിയ
സ്ഥിതിക്ക് പിള്ളയ്ക്കിനി ശത്രു സംഹാര പൂജ തുടങ്ങാം; തുടങ്ങിയത് തുടരുകയും ചെയ്യാം.
പിള്ള പരോളിലിറങ്ങിയതിന്റെ പുകിലാണ് വീഎസ്സിന് പണിയായി വരാന്‍ തുടങ്ങിയത്.ഈ കണക്കിന് ശിക്ഷാ കാലാവധി
കഴിഞ്ഞാലുള്ള സ്ഥിതി എന്താവും? അതും പോരാഞ്ഞിട്ട് മലബാര്‍ മോഡല്പണി കൊടുക്കാന്‍ 'മ്മടെ കുഞ്ഞാപ്പയും' കാത്തിരിക്കുന്നുണ്ട്. പാവം അച്ചു മാമന്‍, മൂപ്പരുടെ കാര്യം ഇനി എന്തരോ ആവോ?
ശിഷ്ട ജനങ്ങളില്‍ നിന്നും കിട്ടുന്നപണി പോലെയല്ല ഇഷ്ട ജനങ്ങളില്നിന്നും കിട്ടുന്നത്,അതിനിത്തിരി എരിവു
കൂടും. ഭരണമോ പോയി പി. ബി യിലെങ്കിലും കയറിപ്പറ്റി ശിഷ്ടകാലം കഴിച്ചു കൂടാമെന്ന് വെച്ചതിനാണ് വിജയനും കൂട്ടരും
റെഡ് സിഗ്നല്‍ ഇട്ടിരിക്കുന്നത്. എന്നും രക്ഷകനാകാനുള്ള കാരാട്ട് തന്നെയാണ് പിബി യിലേക്ക് പരിഗണിക്കുന്ന കാര്യവും പറഞ്ഞത്.പക്ഷെ കൊണ്ഗ്രസ്സുകാര്‍ വി.ഡി സതീശനെ മന്ത്രിയാക്കാമെന്നു പറഞ്ഞു പറ്റിച്ചത് പോലെ ഇതും ആയിത്തീരുമെന്നു

തീരെ നിരീച്ചില്ല.
ബൂര്ഷ്വാ പാര്ടികളില് നിന്നും എല്ലാ കാര്യത്തിലും കമ്മ്യുണിസ്റ്റ് പാര്‍ടിക്ക് വ്യത്യാസങ്ങളുണ്ട്. അതങ്ങിനെ ആയിരിക്കണമെന്ന്
ആചാര്യന്‍ പണ്ട് പറഞ്ഞു വെച്ചതുമാണ്. കൊണ്ഗ്രസ്സിലൊക്കെ പുറത്തു പോവലാണ് പ്രയാസം. ഒരു മാതിരിപ്പെട്ട സര്ക്കസ് കളിച്ചാലൊന്നും കൊണ്ഗ്രസ്സുകാര്‍ പുറത്താക്കില്ല. അക്കാര്യത്തില്‍ ഗാന്ധിജിയുടെ ക്ഷമ പാരമ്പര്യം കിട്ടിയതാണവര്ക്ക്.

എന്നാല്‍ അകത്തു കടക്കാനോ വെറും മൂന്നു രൂപ മുടക്കി മെമ്പര്ഷിപ്പെടുത്തു 'പ്രസന്റ് സാര്' എന്നുറക്കെ പറഞ്ഞാല്മാത്രംമതി.പ്രസന്റ് സാറിന്റെ പന്ജിനനുസരിച്ചു ചിലപ്പോള്‍ മന്ത്രി സ്ഥാനം വരെ കിട്ടിയെന്നു വരാം.
എന്നാല്‍ വിപ്ലവ പാര്‍ടിയില്‍ നിന്നും പുറത്തു പോകാനും മേലെ നിന്നും താഴേക്കിടയിലേക്ക് ഇറങ്ങാനും അധികസമയമൊന്നുംവേണമെന്നില്ല.ഒരു ഉച്ചമയക്കം കഴിഞ്ഞെഴുന്നേല്ക്കുമ്പോഴാകും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ലോക്കല്‍
കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ വിവരം അറിയുന്നത് തന്നെ.തിരിച്ചു കയറലാണെങ്കില്‍ അത്ര എളുപ്പവുമല്ല. തിരിച്ചു കയറ്റണോ വേണ്ടയോ എന്ന ചര്ച്ച നടത്തേണ്ടതുണ്ടോ എന്ന ഇനം അജണ്ടയാക്കി ചര്ച്ചക്കായി വെക്കലാണ് ഒന്നാമത്തെ പടി. എന്നാല്‍ ഈ പ്രാവശ്യത്തെ കേന്ദ്ര-പി ബി കൂടിയപ്പോള്‍ അജണ്ടയിലില്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു കളഞ്ഞത്രേ! പാര്ടിയിലെ ഉത്തരേന്ത്യന് ലോബിയുടെ വികൃതികളാണ് ഇതെല്ലാം. അതിനെ എതിര്‍ക്കാന്‍ പാര്‍ടി മൂല്യങ്ങളില്‍ വിശ്വസിക്കുന്ന കേരളത്തിലെ ഔദ്യോഗിക വിഭാഗത്തിനല്ലാതെ മറ്റാര്ക്കാണവകാശം?
ചുമ്മാതല്ല മൂല്യ ശോഷണം പാര്ടിയുടെ മേലെക്കിടയില്‍ പോലും സംഭവിച്ചിട്ടുണ്ടെന്ന് പി ശശി പറഞ്ഞത് ഇപ്പോഴാണ്
മനസ്സിലാകുന്നത്.മൂല്യ ബോധമുള്ള കുറച്ചു കമ്മ്യൂണിസ്റ്റുകാരെങ്കിലും കേരളത്തില്‍ ഉണ്ടായത് നമ്മുടെ ഭാഗ്യം. അച്ചു മാമന്റെ ദൌര്ഭാഗ്യവും. ചുരുക്കത്തില്‍ വിജയന്‍ സഖാവിന്റെ പണികളും തുടങ്ങി കഴിഞ്ഞു എന്നര്‍ത്ഥം. വീ എസ്സിനെ കേന്ദ്ര കഥാ പാത്രമാക്കി മൂന്നിലേറെ സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെന്നാണറിവ്. മുകളില്‍ ഉദ്ധരിച്ച കവിത പവിത്രന്‍ തീക്കുനി അച്ചു മാമനെ മനസ്സില്‍ കണ്ടു എഴുതിയതാണോ എന്നറിയില്ല. ഏതായാലും സിനിമയെടുക്കുമ്പോള്‍ ഇനിയുള്ള തിരക്കഥാകൃത്തിനു തീര്ച്ചയായും ഒരു വാചകം കൂടി സംഭാഷണമായി ചേര്‍ക്കാം. ‘പണികള്‍ ഏറ്റു വാങ്ങാന്‍ അച്ചുവിന്റെ ജീവിതം പിന്നെയും ബാക്കി..’ ആവര്ത്തന വിരസതയുണ്ടെങ്കിലും കയ്യടി കിട്ടും..ഉറപ്പ്!
ലാസ്റ്റ് ബോള്‍: തൃശ്ശൂരില്‍ പ്രവര്ത്തകരെ വധിച്ച കേസില്‍ പ്രതിയായ ആര്‍. എസ്. എസ്സുകാരന് സി. പി. എം സഹായം - വാര്ത്ത
ചത്തവന്റെ രക്തത്തിലല്ല; ജീവിച്ചിരിക്കുന്നവന്റെ സാമ്പത്തികത്തിലാണ് പാര്ട്ടി കെട്ടിപ്പടുക്കേണ്ടത് എന്ന് പാവം കാള് മാര്ക്സിനറിയില്ലായിരുന്നു.
1 മറുമൊഴികള്‍:
@jayarajmurukkumpuzha
thanks..
Post a Comment