Who is that old man in the picture, Sir..?
ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്ന്ന കുട്ടന് പിള്ള ചുറ്റും നോക്കി. ആരെയും കാണുന്നില്ലല്ലോ? ങാ..സ്വപ്നം കണ്ടതായിരിക്കും.
വീണ്ടും ഉറങ്ങാന്‍ തുടങ്ങിയ കുട്ടന് പിള്ളയുടെ കാതുകളില് ആ ചോദ്യം പിന്നെയും വന്നലച്ചു.
Hello sir! Tell me who is that seminude old man?
ഹല്ലല്ല! ഇത് സ്വപ്നമല്ല! തലയുയര്ത്തി പാതിയടഞ്ഞു കിടക്കുന്ന കൌണ്ടറിന്റെ വാതില്‍ പാളി മാറ്റി പിള്ള ഒരു തവള നോട്ടം പായിച്ചു.