Pages

Sunday, 25 December, 2011

ദൈവത്തിന്റെ ഹമീദിയന്‍ മാതൃകകള്‍

ദൈവസങ്കല്‍പം ദൈവ വിശ്വാസികളേക്കാളേറെ കൊണ്ട് നടക്കാറുള്ളത് ദൈവമില്ലെന്നു പറഞ്ഞു നടക്കുന്നവരാണ്. ദൈവം എങ്ങിനെയാകണം എങ്ങിനെയായിക്കൂടാ എന്നതിനെക്കുറിച്ച് കൃത്യമായ വിവരണങ്ങള്‍ ദൈവം തന്നെയില്ലെന്നു പറയുന്നവന്റെ പക്കലുണ്ടാകും. അതിന്റെ യുക്തി എന്താണെന്ന് യുക്തിവാദിയല്ലാത്തത് കൊണ്ടാകാം എനിക്കു മനസ്സിലാകാത്തത്. ‘ഒടുവില്‍ മുല്ലപ്പെരിയാറില്‍ ദൈവവും’ എന്ന തലക്കെട്ടില്‍ പുതിയ ലക്കം മലയാളം വാരികയില്‍ ഹമീദ് ചേന്നമംഗല്ലൂര്‍
 എഴുതിയ ലേഖനം ഒരു സാദാ യുക്തിവാദിയുടെ കേവല വിചാരങ്ങളുടെ ഭാഷയാണ്‌ പങ്കു വയ്ക്കുന്നത്.
 മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെടുത്തി വര്‍ത്തമാനം ദിനപ്പത്രത്തില് പ്രസിദ്ധീകരിച്ച ‘ഖുര്‍ആന്റെ മുന്നറിയിപ്പും മുല്ലപ്പെരിയാറും’ എന്ന ലേഖനത്തിനുള്ള മറുപടിയായാണ് ‘മലയാളം വാരികയിലെ ഹമീദിന്റെ ലേഖനം.

ഹമീദിന്റെ ഈശ്വരവിശ്വാസം  നിഷേധത്തിന്റെയോ അംഗീകാരത്തിന്റെയോ എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം. പക്ഷെ ദൈവത്തിന്റെ ഗുണവിശേഷണങ്ങള്‍ താന്‍ ചിന്തിക്കുന്നതിനനുസൃതമായി വരണമെന്നു ശഠിക്കുന്നത് അല്പന്റെ അഹങ്കാരമാണ്. വില കുറഞ്ഞ അംഗീകാരങ്ങളും കപടബുദ്ധിജീവിപ്പട്ടവും മോഹിച്ച് ദൈവത്തെ തെറി പറയാനിറങ്ങിത്തിരിക്കുന്ന നാട്ടിന്‍പുറനിരീശ്വര വാദിയുടെ നിലവാരത്തില്‍ നിന്നും ഒരിഞ്ചു പോലും മുമ്പോട്ടു ചലിക്കുന്നില്ല ഹമീദിന്റെ തൂലിക. ദൈവ നിഷേധം പഠിപ്പിക്കുന്ന സിദ്ധാന്തങ്ങളും പ്രത്യയ ശാസ്ത്രങ്ങളും ഇനിയൊരു ഉയിരത്തെഴുന്നേല്‍പ്പിനു ശേഷിയില്ലാത്ത വിധം കാലഹരണപ്പെട്ടവയാണെന്ന് അതിന്‍റെ ഉപജ്ഞാതാക്കള്‍ തന്നെ സമ്മതിച്ചിരിക്കുന്നു. ഒപ്പം ഈശ്വരാസ്തിത്വത്തിലേക്കാണ്‌ പുതിയ ശാസ്ത്രീയ ഗവേഷണങ്ങള്‍ നയിക്കപ്പെടുന്നതെന്ന് ശാസ്ത്രജ്ഞന്മാര്‍ മറയില്ലാതെ പറയുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ ദൈവ വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുകയെന്ന ബുദ്ധി ശൂന്യത തലയില്‍ അല്പമെങ്കിലും ആള്ത്താമസമുള്ളവരില് നിന്നും ഉണ്ടാവാനിടയില്ല. ദൈവമില്ലെന്ന് പറഞ്ഞു, അത് തെളിയിക്കുന്നതിനേക്കാള്‍ എളുപ്പം ആ ദൈവത്തിന്റെ ഗുണവിശേഷണങ്ങളിന്മേലുള്ള കടന്നാക്രമണമാണ് എന്ന് വ്യക്തമായി തിരിച്ചറിഞ്ഞവരാണ് കേരളത്തിലെ യുക്തിവാദികള്‍. കാരണം അതിന് ഗവേഷണങ്ങളുടെയോ സാമാന്യ ബുദ്ധിയുടെയോ ആവശ്യമില്ലല്ലോ?

കോപിക്കുകയും തന്നെ ധിക്കരിച്ചവരുടെ മേല്‍ ശിക്ഷാനടപടികളെടുക്കുകയും ചെയ്യുന്ന ദൈവത്തോടാണ് ഹമീദിന്റെ കോപം കെട്ടി നിര്‍ത്തിയിരിക്കുന്ന അണയും പൊട്ടിച്ച് പുറത്തേക്കൊഴുകുന്നത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ദൈവത്തിന്റെ സ്ഥായീ ഭാവം സ്നേഹം മാത്രമായിരിക്കണം. അതുമല്ലെങ്കില്‍ സ്നേഹം, ദയ, കാരുണ്യം, കോപം, ക്ഷോഭം തുടങ്ങിയ മാനുഷികമായ വികാരങ്ങളൊന്നും ദൈവത്തിനു ഉണ്ടാകാന്‍ തന്നെ പാടില്ല! ദൈവവിമര്‍ശകര്‍ മനസ്സിലാക്കേണ്ട കാര്യം ദൈവമെന്നത് തികച്ചും അഭൌതികമായ അസ്തിത്വമാണ്. കേവലം ഭൌതികമായി ചിന്തിക്കാന്‍ മാത്രം ശേഷിയുള്ള മനുഷ്യ ധിഷണ ഉപയോഗിച്ച് ദൈവത്തെ നിര്‍വചിക്കുകയെന്ന മണ്ടത്തരമാണ് യുക്തി പേരില്‍ മാത്രം കൊണ്ട് നടക്കുന്നവര്‍ ചെയ്യാറുള്ളത്. എന്നാല്‍ ഖുര്‍ആനിലെ അനേകം വചനങ്ങളില്‍ ദൈവ കോപത്തെക്കുറിച്ചും അവന്റെ ശിക്ഷാ നടപടികളെക്കുറിച്ചും വിവരിക്കുന്നുണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യം!‍ ദൈവ കോപവും ശിക്ഷാ നടപടികള്‍ പോലും ആ ദൈവത്തിന്റെ കാരുണ്യത്തിന്റെ, നീതിയുടെ ഭാഗമാണ്. കുറ്റം ചെയ്തവന്‍ ശിക്ഷിക്കപ്പെടുന്നില്ല എങ്കില്‍ ഈ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് യുക്തിവാദികള്‍ക്ക് ആരും പറഞ്ഞു തരേണ്ട കാര്യമില്ല. സ്ഥല കാല പരിമിതികള്‍ക്കുള്ളില്‍ (material world) നിന്ന് മാത്രം ചിന്തിക്കാന്‍ കഴിയുന്ന മനുഷ്യന് എങ്ങിനെ കാലാതീതനായ, പ്രപഞ്ചാതീതനായ ദൈവത്തിന്റെ നടപടിക്രമങ്ങളുടെ ആത്യന്തികഫലം നിര്‍വചിക്കാന്‍ സാധിക്കും? അങ്ങിനെ വരുമ്പോഴാണ് ദൈവത്തെ ക്രൂരനായ രാജാവിനോടും മാനുഷിക ദൌര്‍ബല്യങ്ങള്‍ ഉള്ള നിസ്സഹായനോടും ഉപമിക്കാന്‍ ധാര്‍ഷ്ട്യം കാണിക്കുന്നത്. യുക്തിവാദികള്‍ പറയുന്നത് പോലെ ദൈവം ക്ഷിപ്ര കോപിയും സംഹാരമൂര്‍ത്തിയുമായിരുന്നെങ്കില്‍ ഹമീദടക്കമുള്ള ദൈവവിമര്‍ശകര്‍ ഇന്ന് ഭൂലോകത്തിന് മുകളില്‍ ഉണ്ടാകുമായിരുന്നില്ല.

ഭൂകമ്പവും, പ്രളയവും, സുനാമിയുമടക്കമുള്ള പ്രാപഞ്ചിക പ്രതിഭാസങ്ങളെ രണ്ടു തരത്തിലാണ് ഖുര്‍ആന്‍ നിര്‍വചിക്കുന്നത്. ഒന്ന് ശിക്ഷയായും മറ്റൊന്ന് പരീക്ഷണമായും. ഭൂമിയിലെ മനുഷ്യന്റെ ജീവിതം തന്നെ പരീക്ഷണമാണെന്നു വിവരിക്കുന്ന ഖുര്‍ആന്‍ ഇത്തരം പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളാനാണ് മനുഷ്യനോട് ആഹ്വാനം ചെയ്യുന്നത്. അതോടൊപ്പം ഈ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ മൂല കാരണങ്ങള്‍ പലതും മനുഷ്യന്റെ പ്രകൃതിയുടെ മേലുള്ള അനിയന്ത്രിതമായ ഇടപെടലുകളുടെ അനന്തരഫലമാണെന്നും ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു.

'കടലിലും കരയിലും കുഴപ്പങ്ങളുണ്ടാകുന്നത് മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചത് മൂലമാണ്' എന്ന ഖുര്‍ആനിക വചനത്തെ കണ്ടില്ലെന്നു നടിച്ചാണ് ഹിരോഷിമയും, കംബോഡിയയും, അമേരിക്കന്‍ ക്രൂരതകളും കൊല്‍ക്കത്താ ദുരന്തമടക്കമുള്ളവയെയും ലേഖകന്‍ ദൈവത്തെ പഴിചാരാന്‍ ഉപയോഗിച്ചിരിക്കുന്നത്. ദുരന്തങ്ങളെയും പ്രതിഭാസങ്ങളേയും അത്ഭുതം, ആകസ്മികം എന്നീ രണ്ടു വാക്കുകളില്‍ മാത്രം നിര്‍വചിക്കാന്‍ കഴിയുന്ന യുക്തിവാദിക്ക് പിന്നെ ജീവിച്ചു പോകണമെങ്കില്‍ 'ദൈവത്തിന്റെ മേല്‍' കുതിര കയറുകയല്ലാതെ വേറെ നിവൃത്തിയില്ലല്ലോ? എന്നാല്‍ അവ ദൈവത്തിന്റെ കൃത്യമായ അറിവിന്റെ അടിസ്ഥാനത്തിലും മനുഷ്യ ചിന്തക്കതീതമായ അവന്റെ കല്പനയുടെ ഭാഗമായി സംഭവിക്കുന്നതാണെന്നും മനസ്സിലാക്കാന്‍ തന്റെ ബുദ്ധിയെ ഉപയോഗപ്പെടുത്തുകയാണ് വിശ്വാസി ചെയ്യുന്നത്. ദൈവിക ദൃഷ്ടാന്തങ്ങള്‍ക്ക് നേരെ ബുദ്ധിയുടെ ജാലകങ്ങള്‍ അടച്ചു വെച്ചവര്‍ക്ക് 'യുക്തിവാദി' എന്ന പേരു വന്നത് കാലത്തിന്റെ തമാശയാകാം.

വേദഗ്രന്ഥത്തിലെ ദൈവത്തിനു Anthropomorphism (മാനവീകരണം) തങ്ങളുടേതായ ശൈലിയില്‍ ആരോപിക്കുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് നിരീശ്വരവാദക്കാരുടെ പുതിയ വിനോദം. ഖുര്‍ആനിലെ രൂപകാലങ്കാര (metaphor) ങ്ങളെയും ഭാഷാ പ്രയോഗങ്ങളേയും കുറിച്ച് വിവരിക്കേണ്ടത് ഹമീദിന് വിവരമുണ്ടെന്നു തോന്നിയവരല്ല. മറിച്ച് ആ വേദഗ്രന്ഥം അവതരിപ്പിക്കപ്പെട്ട പ്രവാചകനാണ്‌. അത് അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചിട്ടുമുണ്ട്. ചുരുക്കത്തില്‍ കേരളത്തിലെ യുക്തിവാദികളിലെങ്കിലും ഒരു രൂപാന്തരീകരണം (metamorphoses) സംഭവിച്ചിരിക്കുന്നു. ദൈവമില്ലെന്നു അന്ധമായി പറഞ്ഞു നടക്കുന്നതിനു പകരം തങ്ങളുടെ 'സങ്കല്പത്തിലെ ദൈവം' എന്ന സൃഷ്ടിപരമായ ഒരു മാറ്റത്തിലേക്ക് അവര്‍ വന്നിരിക്കുന്നുവെന്നത് ആശാവഹമായ കാര്യമാണ്. എന്നാല്‍ എല്ലാവരെയും ഡോക്ടറാക്കുന്ന, ലോകം മുഴുവന്‍ സ്വിട്സര്‍ലാന്റ് പോലെ സുന്ദരമാക്കുന്ന, നരകം നശിപ്പിച്ചു കളഞ്ഞു സ്വര്‍ഗം മാത്രം നില നിര്‍ത്തുന്ന ഒരു ദൈവം; ഒപ്പം ദുഖങ്ങളും ദുരിതങ്ങളും ദുരന്തങ്ങളുമില്ലാത്ത, കാന്‍സറും കുഷ്ടവും കീടങ്ങളുമില്ലാത്ത, ഭൂകമ്പവും സുനാമിയും കൊടുങ്കാറ്റുമടിക്കാത്ത ഭൂമിയെ നിലനിര്‍ത്തിത്തരുന്ന ഒരു പടച്ചോന്‍..എന്നിങ്ങനെയുള്ള ദൈവത്തിന്റെ വാര്‍പ്പ് മാതൃകകളുമായാണ് അവരുടെ വികടബുദ്ധിയുടെ വേരോട്ടമെങ്കില്‍ അതിനോട് നല്ല സലാം പറയാനേ തല്‍ക്കാലം നിവൃത്തിയുള്ളൂ.

ലാസ്റ്റ് ബോള്‍: സഖാവേ! ലോകത്ത് സാമ്രാജ്യത്തം നശിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ മനുഷ്യരെ കമ്മ്യുണിസം സ്ഥാപിക്കാന്‍ വേണ്ടി കൊന്നൊടുക്കിയിട്ടുണ്ടെന്നു നമ്മുടെ മോസ്കോ ന്യുസ് അടക്കമുള്ള പത്രങ്ങള് അക്കമിട്ടു നിരത്തുന്നുണ്ടല്ലോ. അവിടങ്ങളില്‍ ചത്തു മലച്ചവന്റെ നീതി..?

 ഡിയര്‍ കോമ്രേഡ്, പോകാന്‍ പറ അവറ്റകളോട്!   ചില ഉദാത്ത മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കുറെയെണ്ണം ഇവിടെ ചത്ത്‌ തീരണം. അത് വര്‍ഗസമര സിദ്ധാന്തം. ദാറ്റ്സ് നോട്ട് എ മാറ്റര്...എന്നാലും ദൈവം ഈ ഭൂമിയില്‍ എന്തിനാ കുഴപ്പം ഉണ്ടാക്കുന്നത്? അതാണ്‌ നമ്മളുടെ പോയിന്റ്. യേത്..?

നിങ്ങള്‍ പറയൂ..:

29 മറുമൊഴികള്‍:

"ദൈവസങ്കല്‍പം ദൈവ വിശ്വാസികളേക്കാളേറെ കൊണ്ട് നടക്കാറുള്ളത് ദൈവമില്ലെന്നു പറഞ്ഞു നടക്കുന്നവരാണ്. ദൈവം എങ്ങിനെയാകണം എങ്ങിനെയായിക്കൂടാ എന്നതിനെക്കുറിച്ച് കൃത്യമായ വിവരണങ്ങള്‍ ദൈവം തന്നെയില്ലെന്നു പറയുന്നവന്റെ പക്കലുണ്ടാകും." എന്ന താങ്കളുടെ വരികള്‍ വായിച്ചപ്പോള്‍, സന്ദേഹവാദിയുടെ കഥപറയുന്ന പ്രസിദ്ധമായ സെന്‍ കുറിപ്പ് ഓര്‍ത്തുപോയി. കഥയിങ്ങനെ: "ചാന്ദ്ര യാത്രികര്‍ തിരിച്ചു വന്നു. അവര്‍ കമ്മ്യൂണിസ്റ്റ് റഷ്യയിലെ ഭരണാധികാരിയെ സന്ദര്‍ശിച്ചു. അവരുടെ ബഹുമാനാര്‍ഥം നല്‍കപ്പെട്ട വിരുന്നിനു ശേഷം 'നാസ്തിക'നായ പ്രസിഡന്റ് ചോദിച്ചു, "നിങ്ങള്‍ ചന്ദ്രനില്‍ ദൈവത്തെ കണ്ടുവോ?. അവര്‍ മറുപടി പറഞ്ഞു, "ഉവ്വ്". ഭരണാധികാരി സ്വരം താഴ്ത്തി പറഞ്ഞു: "ഞാന്‍ അത് പ്രതീക്ഷിച്ചതായിരുന്നു, നിങ്ങള്‍ ഇതാരോടും പറയരുത്."

നല്ല പോസ്റ്റ്, ഷംസി. ആശംസകള്‍.

നല്ല എഴുത്ത്, എഴുത്ത് കാരന് അഭിനന്ദനങ്ങള്‍ ...

"ദുരന്തങ്ങളെയും പ്രതിഭാസങ്ങളേയും അത്ഭുതം, ആകസ്മികം എന്നീ രണ്ടു വാക്കുകളില്‍ മാത്രം നിര്‍വചിക്കാന്‍ കഴിയുന്ന യുക്തിവാദിക്ക് പിന്നെ ജീവിച്ചു പോകണമെങ്കില്‍ 'ദൈവത്തിന്റെ മേല്‍' കുതിര കയറുകയല്ലാതെ വേറെ നിവൃത്തിയില്ലല്ലോ?"

Good one....

@Noushad Kuniyil,നന്ദി നൌഷാദ്.. ഒപ്പം, സെന്‍ കുറിപ്പ് എനിക്ക് പുതിയൊരറിവാണ്. അതിനും നന്ദി!

@mt manaf,മനാഫ്ക്ക, നന്ദി! പ്രാര്‍ഥനയില്‍ ഈയുള്ളവനെക്കൂടി..

ദൈവത്തിന്റെ ഗുണവിശേഷണങ്ങള്‍ താന്‍ ചിന്തിക്കുന്നതിനനുസൃതമായി വരണമെന്നു ശഠിക്കുന്നത് അല്പന്റെ അഹങ്കാരമാണ്.....
ആശംസകള്‍

This comment has been removed by the author.

താങ്കളുടെ ലേഖനം പലരും വായിക്കേണ്ടിയിരിക്കുന്നു. ഈ പോസ്റ്റ് സോഷ്യൽ നെറ്റ്വർക്ക് ഗ്രൂപ്പുകളിൽ പോസ്റ്റുക... ചിന്തോദ്ദീപകമായ രചനക്ക് അഭിനന്ദനങ്ങൾ

ഷംസി..
വളരെ നന്നായി വായിച്ചു താങ്കളുടെ വരികള്‍......... ....അതില്‍ ഈ വരികള്‍ ഏറെ ഇഷ്ടമായി..ഹമീദിന്റെ ഈശ്വരവിശ്വാസം നിഷേധത്തിന്റെയോ അംഗീകാരത്തിന്റെയോ എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം. പക്ഷെ ദൈവത്തിന്റെ ഗുണവിശേഷണങ്ങള്‍ താന്‍ ചിന്തിക്കുന്നതിനനുസൃതമായി വരണമെന്നു ശഠിക്കുന്നത് അല്പന്റെ അഹങ്കാരമാണ്. വില കുറഞ്ഞ അംഗീകാരങ്ങളും കപടബുദ്ധിജീവിപ്പട്ടവും മോഹിച്ച് ദൈവത്തെ തെറി പറയാനിറങ്ങിത്തിരിക്കുന്ന നാട്ടിന്‍പുറനിരീശ്വര വാദിയുടെ നിലവാരത്തില്‍ നിന്നും ഒരിഞ്ചു പോലും മുമ്പോട്ടു ചലിക്കുന്നില്ല ഹമീദിന്റെ തൂലിക. ദൈവ നിഷേധം പഠിപ്പിക്കുന്ന സിദ്ധാന്തങ്ങളും പ്രത്യയ ശാസ്ത്രങ്ങളും ഇനിയൊരു ഉയിരത്തെഴുന്നേല്‍പ്പിനു ശേഷിയില്ലാത്ത വിധം കാലഹരണപ്പെട്ടവയാണെന്ന് അതിന്‍റെ ഉപജ്ഞാതാക്കള്‍ തന്നെ സമ്മതിച്ചിരിക്കുന്നു. ഒപ്പം ഈശ്വരാസ്തിത്വത്തിലേക്കാണ്‌ പുതിയ ശാസ്ത്രീയ ഗവേഷണങ്ങള്‍ നയിക്കപ്പെടുന്നതെന്ന് ശാസ്ത്രജ്ഞന്മാര്‍ മറയില്ലാതെ പറയുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ദൈവ വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുകയെന്ന ബുദ്ധി ശൂന്യത തലയില്‍ അല്പമെങ്കിലും ആള്ത്താമസമുള്ളവരില് നിന്നും ഉണ്ടാവാനിടയില്ല. ദൈവമില്ലെന്ന് പറഞ്ഞു തെളിയിക്കുന്നതിനേക്കാള്‍ എളുപ്പം ആ ദൈവത്തിന്റെ ഗുണവിശേഷണങ്ങളിന്മേലുള്ള കടന്നാക്രമണമാണ് എന്ന് വ്യക്തമായി തിരിച്ചറിഞ്ഞവരാണ് കേരളത്തിലെ യുക്തിവാദികള്‍. കാരണം അതിന് ഗവേഷണങ്ങളുടെയോ സാമാന്യ ബുദ്ധിയുടെയോ ആവശ്യമില്ലല്ലോ

ഞാന്‍ അനോണിമസ് ആയി കമന്റ്‌ ചെയ്തിരുന്നു...ശംസിയുടെ ഇമെയില്‍ ഐ ഡി തരുമോ...?
khlaidyouseph@gmail.com

khalid
Dubai

നല്ല പോസ്റ്റ്..അഭിനന്ദനങ്ങള്‍..

വായനകിടയിൽ തടഞ്ഞ ഒരു നല്ല പോസ്റ്റ്...
ഗൌരവമുള്ള രചനകളും ബ്ലോഗിൽ ഉണ്ടാകുന്നു എന്നത് തീർച്ചയായും സന്തോഷപ്രദം തന്നെ!

എല്ലാവരും ഇത് വായിച്ചിരുന്നെങ്കിൽ...
കാമ്പും കനവുമുള്ള രചനകൾ ഇനിയുമുണ്ടാകട്ടെ...

പ്രാർഥനകളോടെ...

ദൈവിക ദൃഷ്ടാന്തങ്ങള്‍ക്ക് നേരെ ബുദ്ധിയുടെ ജാലകങ്ങള്‍ അടച്ചു വെച്ചവര്‍ക്ക് 'യുക്തിവാദി' എന്ന പേരു വന്നത് കാലത്തിന്റെ തമാശയാകാം.

നല്ല എഴുത്ത്, എഴുത്ത് കാരന് അഭിനന്ദനങ്ങള്‍

നല്ല എഴുത്ത്, എഴുത്ത് കാരന് അഭിനന്ദനങ്ങള്‍ ...

shamseer ..... valare nalla post. tankyuu

shamseer mukalil ente coment an ...nan sameer ck ugran post

artofwave, മൈപ്‌, khalid, Jefu Jailaf, സഞ്ചാരി, മലയാളി, sameer..എല്ലാവര്ക്കും നന്ദി! നിങ്ങളുടെ പ്രാര്‍ഥനകളും പ്രോത്സാഹനങ്ങളും തുടര്‍ന്നും പ്രതീക്ഷിക്കുന്നു. my face book ID is Shamseer Mahmood. My mail ID: shamzi99@gmail.com

ഷംസി അഭിനന്ദനങ്ങള്‍ ഇനിയും ഇതു പോലുള്ള, നിരീശ്വരവാദികലെന്നു നടിക്കുന്ന ഈശ്വരനെ നമിക്കാത്ത ഇരുകാലികല്കുള്ള മറുപടി ഉണ്ടാവണം

ഹമീദിന്റെ ജമാഅത്ത് ഇസ്ലാമി വിമര്‍ശനത്തിന്റെ ഉദ്ദേശ ശുദ്ധിയെ അവര്‍ ചോദ്യം ചെയ്യുകയും, അദ്ദേഹത്തിന്‍റെ വിമര്‍ശനത്തിന്‍റെ ലക്‌ഷ്യം ജമാത്തെ ഇസ്ലാമിയല്ല, ഇസ്ലാമാണ് എന്ന് അവര്‍ പറയുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍, അദ്ദേഹത്തിനെതിരെ കാര്യമായൊന്നും പ്രതികരിക്കാതിരുന്നവരാണ് മുജാഹിദുകള്‍. എന്‍റെ ഓര്മ ശെരിയാണ് എങ്കില്‍ അദ്ദേഹത്തിന് വേദി കള്‍ വരെ ഒരുക്കികൊടുത്തിട്ടുണ്ട് സലഫീ സംഘടനകള്‍.

എതായാരുന്നാലും, ശത്രുവിന്‍റെ ശത്രു മിത്രം എന്ന ലൈന്‍ വിട്ടിട്ടുള്ള, ഈ നിലപാസ്‌ സ്വാഗതാര്‍ഹമാണ്.

@Subair bhai, പ്രതികരണത്തിന് നന്ദി. ഹമീദിന്റെ ജമാഅത്ത് വിമര്‍ശന സൃഷ്ടികള്‍ക്ക് മറ്റുള്ളവര്‍ മറുപടി പറയേണ്ട കാര്യമില്ല. രാഷ്ട്രീയ ഇസ്ലാമിനെയാണ് ഹമീദ് ധാരാളമായി വിമര്‍ശിച്ചിട്ടുള്ളത് എന്നത് കൊണ്ട് ജമാഅത്തിന് അദ്ദേഹം അനഭിലഷണീയനാവുക സ്വാഭാവികം! ജമാഅത്ത് സമം ഇസ്ലാം എന്ന് വായിക്കേണ്ട കാര്യമില്ലല്ലോ?

അതുപോലെത്തന്നെ, ജമാ അത്തും, ബി.ജെ.പി. യും, ഇടതു കക്ഷികളും ലീഗിനെ വിമര്‍ശിക്കുന്നത് ഇസ്ലാം വിമര്‍ശനമായി ആരും കാണാറില്ല. ജെ. ഐ. വിമര്‍ശിക്കപ്പെടുമ്പോള്‍ മാത്രം, ബുള്ളറ്റ് പ്രൂഫ്‌ കുപ്പായമായി 'ഇസ്ലാമിനെ' ധരിക്കുന്നത് ദുര്‍ബലമായൊരു യുദ്ധതന്ത്രമാണ്. ഹമീദും, കടുത്ത ദൈവ നിഷേധിയും, മാധ്യമം കൊളമിസ്ട്ടുമായ കെ. ഇ. എന്നും ഇസ്ലാമിനെ വിമര്‍ശിച്ചോട്ടെ. നമുക്ക് മറുപടി പറയാം.
തുമ്മിയാല്‍ തെറിക്കുന്ന മൂക്കൊന്നുമാല്ലല്ലോ, ഇസ്ലാം.

ദൈവ നിഷേധികളെ പലപ്പോഴും കണ്ടിട്ടുള്ളത് ദൈവത്തിനെ തിരയുന്നവരായിട്ടാണ് .ദൈവം സമീപസ്ഥന്‍ ആകുമ്പോള്‍ അവര്‍ പറയും വൈദികന്‍ എത്ര ബുദ്ധിമാന്‍ .. ദൈവിക ദൃഷ്ടാന്തങ്ങള്‍ക്ക് നേരെ കണ്ണടച്ച് അഹങ്കരിക്കുന്ന ഇവരോട് താങ്കള്‍ പറഞ്ഞത് പോലേ സലാം പറയാന്‍ മാത്രമേ കഴിയൂ .. എന്തോ ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ മഹാ കവി മോയിന്‍കുട്ടി വൈദ്യര്‍ ബദര്‍ പടപ്പട്ടില്‍ എഴുതിയ ചില വരികള്‍ ആണ് എനിയ്ക്കു ഓര്‍മ്മ വന്നത്.
"കുരുടന്‍ അബുജഹല്‍ ഉളമേ കിബ് റൊട്
പറിയും ചമയമേ തെളിയും കല കല
കരമില്‍ അലകിലും കിലിലി കിലി കിലി
ഹരീരും കസബ്കള്‍ ഒലിവ് പല പല
.................................................
വികൃതം എതിരെ വണ്ണം -ദിമിര്ടം ഇത്തിരേ എണ്ണം
തകൃതി ഉത്ടിടേ കന്നം -വക ചുരുക്കിനാന്‍ ഉന്നെ

മോയിന്‍കുട്ടി വൈദ്യര്‍ ഉണ്ടായിരുന്നെങ്കില്‍ അഭിനവ അബു ജഹലുമാരെയും വര്‍ണ്ണിച്ചേനെ..നന്ദി അഷ്‌റഫ്‌ സല്‍വ!

നല്ല പോസ്റ്റ്‌....
ആശംസകള്‍...

യുക്തിവാദികളുടെ യുക്തിയെ ചോദ്യം ചെയ്യുമ്പോള്‍ അവര്‍ അഴകൊഴംബന്‍ ന്യായങ്ങളുമായി വരും....
ചോദിച്ചതിനു അല്ല മറുപടി പറയുക....

അത്തരത്തില്‍ യുക്തിവാദികളോട് ചോദിച്ച ചില ചെറിയ സംശയങ്ങള്‍....

യുക്തിവാദം എന്ന വാത രോഗം ...

സന്ദര്‍ശിക്കാന്‍ ശ്രമിക്കുമല്ലോ...

കരയിലും കടലിലുമുള്ള കുഴപ്പങ്ങളെല്ലാം പാവം മനുഷ്യന്റെ മേല്‍ പഴി ചാരി എല്ലാറ്റിന്റെയും വിധികര്‍ത്താവായി സ്വയം ചമഞ്ഞിരിക്കുന്ന ദൈവം മനുഷ്യന് എന്ത് നന്മയാണ് നല്‍കാന്‍ പോകുന്നത്?

@shaji, ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും എന്തിനുപരി ഈ ജീവിതം പോലും ആ ദൈവത്തിന്റെ നന്മയാണ്, കാരുണ്യമാണ്, ഒടുങ്ങാത്ത സ്നേഹമാണ്. നമ്മളാരും ആവശ്യപ്പെട്ടിട്ടല്ല നമ്മള്‍ ഈ ഭൂമുഖത്തേക്കെത്തിയിട്ടുള്ളത്. ജീവിക്കുന്നതും പൂര്‍ണ്ണമായും നമ്മുടെ നിയന്ത്രണങ്ങള്‍ക്കനുസരിച്ചുമല്ല. എന്നാല്‍ ജീവിതത്തിന്റെ വഴി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, അതാണ്‌ ദൈവം നമുക്ക് നല്‍കിയിരിക്കുന്നത്. അതിനെ ആര് ദൈവേച്ഛക്കനുസൃതമാക്കിയോ അവന്‍ വിജയിക്കും. ഖുര്‍ആന്‍ തന്നെ ഉദ്ധരിക്കട്ടെ."നാം അവന് രണ്ട് വഴികള്‍ നല്‍കിയിരിക്കുന്നു; നന്ദിയുള്ളവനാവാം, നന്ദികെട്ടവനുമാവാം"

boolokatthil വായികാറുണ്ട്...എല്ലാം നല്ല വിശയങ്ങൾ..