Pages

Monday 7 January, 2013

ഹൈദരാബാദിലെ ‘മുസ്ലിം’ തൊഗാഡിയ

shamsiswanam_Communalഒരു മൈക്കും കേള്ക്കാന്ഇത്തിരി ആള്ക്കൂട്ടവുമായാല്പിന്നെ വായ്ക്കു വന്നത് കോതയ്ക്ക് പാട്ടെന്ന രൂപത്തിലുള്ള പ്രാസംഗികന്മാരായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കത്തിക്കാന്തീപ്പെട്ടിയുമായി ഇറങ്ങിത്തിരിച്ചവരില്പ്രമുഖര്‍. നാടിന്റെ ചരിത്രമോ സാമൂഹിക ഭദ്രതയുടെ ഭാവിയോ ഒന്നും പ്രശ്നമല്ലാത്ത ഇക്കൂട്ടര്ആള്ക്കൂട്ട മന:ശ്ശാസ്ത്രവും വാക്കുകളെ യഥേഷ്ടമെടുത്തുപയോഗിക്കാനുള്ള കഴിവും സമന്വയിപ്പിച്ച് പച്ച മാംസം കത്തിയെരിയുന്നതില് കൗതുകം കണ്ടെത്തിയവരായിരുന്നു. ഇങ്ങ് നമ്മുടെ കൊച്ചു കേരളത്തില്പോലും. അബ്ദുന്നാസര്മഅദനി എന്ന മത പ്രാസംഗികന്മുസ്ലിം യുവാക്കള്ക്കിടയില്ഒരാവേശമായി പടര്ന്നു കയറിയത് ഇതേ ചേരുവകള്വിളക്കിച്ചേര്ത്തു കൊണ്ടായിരുന്നുവെന്നത് ചരിത്രം. അന്നും കേരളം ഉത്തരേന്ത്യയാവാതെ നിന്നത് ഇവിടുത്തെ ഹിന്ദുക്കളടക്കമുള്ള മത സമൂഹങ്ങളുടെയും മത നിരപേക്ഷ പ്രസ്ഥാനങ്ങളുടെയും സമയോചിത ഇടപെടല്ഒന്ന് കൊണ്ട് മാത്രമായിരുന്നു.


 എന്നാല്ഉത്തരേന്ത്യന്രാഷ്ട്രീയത്തില്ഇത്തരം 'വികാര ജീവികള്‍' പടച്ചു വിട്ട കലാപങ്ങള്ക്ക് കയ്യും കണക്കുമില്ല. താക്കറെ തൊട്ടു തൊഗാഡിയ വരെയും സാദാ മൊല്ലമാര്തൊട്ടു ദില്ലി ഇമാമുമാര്വരെയുള്ളവരും നാക്കില്വിഷം പുരട്ടി മത സഹവര്ത്തിത്വത്തിനു മേല്കഠാര താഴ്ത്താനിറങ്ങിത്തിരിച്ചവരാണ്.   കൂട്ടത്തില്എഴുതിച്ചേര്ക്കപ്പെട്ട പുതിയൊരു പേരാണ് ഹൈദരാബാദ് എം. എല്‍. അക്ബറുദ്ദീന്ഒവൈസിയുടെത്. വെറുമൊരു കവല പ്രാസംഗികനായിരുന്നെങ്കില്പോലും വേണ്ടെന്നു വയ്ക്കാവുന്ന തരത്തിലുള്ള തീപ്പൊരികളല്ല എം. എല്ലെയുടെ നാക്കില് നിന്നും പുറത്തു വന്നതെന്ന് പ്രസംഗം ശ്രവിച്ചിട്ടുള്ള എല്ലാവര്ക്കും ബോധ്യപ്പെടും. 15 മിനുട്ട് നേരത്തേക്ക് രാജ്യത്തെ പോലീസ് സേന 'കണ്ണടച്ചാ'ല് 25 കോടി മുസ്ലിംകള്ക്ക് 100 കോടിയോളം വരുന്ന ഹിന്ദുക്കളെ എന്തൊക്കെ ചെയ്യാന് കഴിയുമെന്നു കാണിച്ചു തരാമെന്നാണ് ഒവൈസിയുടെ പുറത്തു പറയാന്‍ കൊള്ളാവുന്ന ഒരു ശൂരത്വം!


ഉറുദു ഭാഷ അറിയാവുന്നവര്ക്ക് ശ്രദ്ധിച്ചാല്മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. അദ്ദേഹത്തിന്റെ ഭാഷാ പ്രയോഗങ്ങളും അത് അവതരിപ്പിക്കപ്പെട്ട ശൈലിയും മതരാഷ്ട്ര വാദത്തിന്റെ ആലയില്നിന്നും പിറവിയെടുത്തിട്ടുള്ളതാണ് എന്ന് സുതരാം വ്യക്തമാകും. പ്രസംഗത്തില്ഒരിടത്ത് ഇസ്ലാമിക രാഷ്ട്രം എന്നു തന്നെ അദ്ദേഹം പ്രയോഗിക്കുന്നുമുണ്ട്. ഇസ്ലാമിനേയും ഇന്ത്യയേയും സ്നേഹിക്കുന്ന ഒരു യഥാര്ത്ഥ മുസ്ലിമിന് തന്നെ പ്രസംഗം അധിക നേരം കേട്ടു നില്ക്കുവാനുള്ള കര്‍ണശേഷി ഉണ്ടാവാന്‍ വഴിയില്ല. പിന്നെ ഇവിടുത്തെ മുസ്ലിമേതര സമുദായങ്ങളുടെ ദഹനക്കേടിനെ നാമെന്തിനു പഴിക്കണം?


ഇന്ത്യയിലെന്നല്ല ലോകമെമ്പാടും മുസ്ലിം സമൂഹം അനീതിയുടെയും അസമത്വത്തിന്റെയും ഇരകളാണ്. അതിനുള്ള പരിഹാരം തീവ്രവാദമാണെന്ന് തെറ്റിദ്ധരിച്ചു പോയ ന്യൂനാല്ന്യൂനപക്ഷം ചെയ്തു കൂട്ടിയ പരാക്രമങ്ങള്ക്ക് സമുദായമൊന്നടങ്കം വില നല്കിക്കൊണ്ടിരിക്കുകയാണിപ്പോഴും. സവിശേഷ സാഹചര്യത്തില്എതിരാളികള്ക്ക് എണ്ണയും ചൂട്ടും കൊടുക്കുന്ന ഒവൈസിമാരല്ല ഇന്ത്യന്മുസല്മാന്റെ ഭാഗധേയം നിര്ണയിക്കേണ്ടതും അവരെ പ്രതിനിധീകരിക്കേണ്ടതും. അന്യമതസ്ഥരുടെ ദൈവങ്ങളെ ചീത്ത പറയരുതെന്ന ഖുര്ആനിന്റെ കര്ശന നിര്ദേശത്തെപ്പോലും കാറ്റില്പറത്തി പ്രസംഗം നടത്തിയവര്ഏതൊരിസ്ലാമിനെയാണ് പ്രതിനിധീകരിക്കുന്നതെന്നു കൂടി വ്യകതമാക്കേണ്ടതുണ്ട്.


ഒവൈസി എന്ന രാഷ്ട്രീയക്കാരനു മോഡി എന്ന വര്ഗീയ വാദിയെ വിമര്ശിക്കാം. അദ്വാനി എന്ന ബാബരി മസ്ജിദ് ധ്വംസകന്റെ മാന്യതയുടെ മുഖം മൂടി വലിച്ചു കീറാം. നിയമം അനുശാസിക്കുന്ന തരത്തിലുള്ള നീതിക്കു വേണ്ടി പോരാടുകയും ചെയ്യാം. പക്ഷെ അതൊക്കെയും ഇവിടുത്തെ ബഹുഭൂരി പക്ഷം വരുന്ന നല്ലവരായ ഹിന്ദുക്കളുടെ മാന്യതക്കും സ്നേഹത്തിനും സഹവര്ത്തിത്വത്തിനും വില പറഞ്ഞു കൊണ്ടാവരുത്. ഇന്ത്യയൊന്നടങ്കം ഗുജറാത്താവാന്‍ (ആക്കാന്‍) മോഹിച്ചിറങ്ങിയിരിക്കുന്ന മോഡിക്ക് ഒവൈസിയുടെ പ്രസംഗം കൊടുക്കുന്ന മൈലേജ് ചില്ലറയൊന്നുമല്ല. അത് മനസ്സിലാവാന്അടുത്തു വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കാത്തിരുന്നാല്മാത്രം മതി. ഒപ്പം ഒവൈസിയെപ്പോലുള്ളമൂഖ് മാഫീ’ നേതാക്കന്മാര്മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഇന്ത്യയില്ഇന്ന് നിലവിലുള്ള രൂപത്തിലെങ്കിലും മത സൗഹാര്ദവും സമാധാനാന്തരീക്ഷവും നിലനില്ക്കുന്നത് ഒരു ലക്ഷം പേര്ക്ക് 130 പോലീസുകാര്എന്ന തോതിലുള്ള ഇവിടുത്തെ പോലീസേമാന്മാരോടുള്ള ഭയപ്പാട് കൊണ്ടല്ല. പകരം തൊഗാഡിയയെയും ഒവൈസിയെയും പോലെ ചിന്തിക്കുന്ന മത ഭ്രാന്തന്മാര്‍ രാജ്യത്ത് തുലോം വിരളമാണ് എന്നുള്ളത് കൊണ്ടാണ്.


നൂറു കോടിയെ തുരത്താന്‍ 25 കോടി മതിയെന്നു ഉമ്മാക്കി പറയുന്ന ഒവൈസിമാരുടെത് ഭീതിയുടെ രാഷ്ട്രീയമാണ്. ഇത്തരം വിഷം ചീറ്റുന്ന നേതാക്കന്മാരുടെ കേരളാ അണികള്കാണിച്ചു തന്നിട്ടുണ്ട് 25 കോടി ഈമാനിന്റെ ഉഗ്രനൊരു സാമ്പിള്‍! പ്രവാചക സ്നേഹം തുളുമ്പി നടക്കുമ്പോള്വിലങ്ങു തടിയായി നിന്ന കൈ വെട്ടി മാറ്റി രായ്ക്കു രാമാനം ബാന്ഗ്ലൂരിലേക്ക് കടന്ന് ജിഹാദ് പ്രയോഗവല്ക്കരിച്ച കൈവെട്ട് ക്വട്ടേഷനുകാര്‍ക്കും രാത്രിയുടെ മറവില്‍ സാധാരണക്കാര്‍ മാത്രം വന്നു പോകുന്ന ബസ്സ്സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനിലും പച്ചക്കറി മാര്‍ക്കറ്റിലും ബോംബ്‌ വെച്ചു കടന്നു കളയുന്ന അഭിനവ ‘ഖുറൈശിമാര്‍’ക്കും  അന്നുമിന്നും പേടി പോലീസിനെ തന്നെയാണ്.‍ പോലീസിനെ ഭയന്ന് ഹിജ്റ പോകുന്ന പുതിയ കാലത്തെ 'ബദ്രീങ്ങള്'‍ക്ക് ഏറ്റവും യോജിച്ച നേതാവ് ഇത്തരം മൂളയില്ലാ ഒവൈസിമാര്തന്നെയാണ്.
 

അക്ബറുദ്ദീന്ഒവൈസി എന്നത് ഒരു സാദാ മഅദനി മോഡല്ലോക്കല്നേതാവായിരുന്നെങ്കില് ഇത്രയൊന്നും വാര്ത്താ പ്രാധാന്യം അദ്ദേഹത്തിന്റെ പ്രസംഗത്തിനുണ്ടാകുമായിരുന്നില്ല. കൂടി വന്നാല്ശശി കല ടീച്ചറെയൊക്കെ പോലെ യൂ ട്യൂബില്ഒതുങ്ങിയേനെ. അങ്ങിനെ ഒതുങ്ങാതിരിക്കാന്‍ കാരണം അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന്‍റെ ഉത്തരവാദിത്തമാണ്. ഓള്ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്മുസ്ലിമീന്എന്ന രാഷ്ട്രീയ പാര്ട്ടിയുടെ നിയമസഭാ സാമാജികന്എന്നത് മനസ്സിലാവണമെങ്കില്ആന്ധ്രയിലെ കുഞ്ഞാലിക്കുട്ടി റാങ്കിലുള്ള ആള്എന്ന് പരിചയപ്പെടുത്തേണ്ടി വരും. ‍ അത്തരത്തിലൊരാള്ഒരു മൈതാനത്ത് കൂടിയിരിക്കുന്ന പതിനായിരക്കണക്കിന് ആളുകളെ വികാരം കൊള്ളിച്ചു കൊ ണ്ട് പ്രസംഗം നടത്തിയെന്നത് മതേതര ഇന്ത്യക്കാരെ സംബന്ധിച്ചേടത്തോളം പേടിപ്പെടുത്തേണ്ട ഒന്നാണ്. ഒപ്പം ഓരോ മുസ്ലിമിനേയും!


തൊഗാഡിയയുടെയും മോഡിയുടെയും താക്കറെമാരുടെയും ഒടുക്കം ഒവൈസിയുടെയും ശൈലിയിലുള്ള വിഷം ചീറ്റലുകള്മതേതര ഇന്ത്യയ്ക്ക് ഗുണകരമല്ല. പ്രസംഗത്തിന്റെ മലയാളം സബ് ടൈറ്റിലുകളോട് കൂടിയ സി. ഡി കള്കേരളത്തിലെ ഗ്രാമാന്തരങ്ങളില്പോലും രഹസ്യമായി കൈമാറ്റം ചെയ്യപ്പെട്ടുവെന്നു വന്നേക്കാം. ഗുജറാത്ത് സി.ഡി യും ബോംബെ സി ഡികളും പ്രചരിച്ചത് പോലെ..എന്‍. ഡി എഫ് അടക്കമുള്ള മുസ്ലിം തീവ്ര വാദ സംഘടനകളും ഹിന്ദു ഭീകര-സംഘ് പരിവാര്സംഘടനകളുമായിരിക്കും ഇതിന്റെ പ്രചാരകരും പ്രായോജകരും. ഒരു കൂട്ടര്ആവേശം കൊള്ളിച്ചു പുകയ്ക്കാനാണ് എങ്കില്മറ്റേ കൂട്ടര്പേടിപ്പിച്ചിളക്കി വിടാനായിരിക്കും ഒരേ സമയം ഈ സി.ഡി ഉപയോഗപ്പെടുത്തുക. ഇന്ത്യന്മുസല്മാനെ സംബന്ധിച്ചേടത്തോളം ഒവൈസിയില്നിന്നും ഇതില്പ്പരം മറ്റെന്തു സമ്മാനം?


മുസ്ലിം ലീഗടക്കമുള്ള മതേതര പ്രസ്ഥാനങ്ങളും സി.പി.എം അടക്കമുള്ള ഇടതു പക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളും ഉണര്ന്നു പ്രവര്ത്തിച്ചില്ല എങ്കില്രാജ്യം അനേകം ഗുജറാത്തുകള്ക്ക് ഇനിയും സാക്ഷിയാകേണ്ടി വരും.
 

ലാസ്റ്റ് ബോള്‍: ഒവൈസിയുടെ പ്രസംഗത്തിനിടയില്അജ്മല്അമീര്കസബിന്റെ പേരിനു പോലും 'അല്ലാഹു അക്ബര്‍' പറയുന്ന ഒരു ആള്‍ക്കൂട്ടത്തെ കാണാനിടയായി.  അത്തരമൊരു ജനത മുമ്പിലുള്ളപ്പോള്ഞാന്വരെ ഒരു A.K 47 നുമെടുത്ത് ചുമ്മാ വെടി വെച്ചു കളിച്ചേനെ.. അമേരിക്കന് പയ്യന്മാരെപ്പോലെ!

(പ്രസംഗത്തിന്റെ വീഡിയോ ഇവിടെ കൊടുക്കാതിരുന്നത് മന:പൂര്‍വമാണ്. തിന്മയെക്കുറിച്ച്  സമൂഹത്തെ ജാഗരൂകരാക്കി നിര്‍ത്തുക എന്ന ഉദ്ദേശം മാത്രമാണ് ഈ വിഷയം തെരഞ്ഞെടുത്തതിനു പിന്നിലെ പ്രേരകം. ദയവു ചെയ്തു പ്രസംഗം കണ്ടെത്തി ഷെയര്‍ ചെയ്യാതിരിക്കുക)