shamsiswanam - read@ur own risk :)
Sunday, February 05, 2012
australia, cricket, dhoni, dravid, game, india, ipl, sachin, sehwag, shamsiswanam, shamzi, sports, നര്‍മം
ഇന്ത്യയും
ഓസ്ട്രേലിയയും തമ്മില്‍ കളിക്കുകയാണ്. സച്ചിനോടൊപ്പം ഓപ്പണിംഗ് ഇറക്കിയത് ഒരു സര്‍ദാര്‍ജിയെയാണ്.
ലോകോത്തര ഫാസ്റ്റ് ബൌളിംഗ് പടയെപ്പറ്റി സര്‍ദാര്‍ജിക്ക് കേട്ടറിവ് മാത്രമേയുള്ളൂ.
ഷോണ്‍ ടൈറ്റ് ആണ് ബൌളര്‍. ടൈറ്റ് ആദ്യ ബൌള്‍ എറിഞ്ഞു. പക്ഷേ, ആക്ഷന്‍
മാത്രമേ സര്‍ദാര്‍ജി കണ്ടുള്ളൂ. ബോള്‍ ഏതു വഴി പോയെന്നു ഒരു പിടിയും കിട്ടിയില്ല.
വെടിയുണ്ട കണക്കെ പാഞ്ഞു പോയ രണ്ടാമത്തെ ബോളും സര്‍ദാര്‍ജി കണ്ടില്ല. മൂന്നാമത്തെ
ബോള്‍ എറിഞ്ഞപ്പോഴും സര്‍ദാര്‍ജി അന്തംവിട്ടു നിന്നതേയുള്ളൂ.