Pages

Thursday, 8 March, 2012

വരുന്നൂ..മുസ്ലിം 'ഫെയ്സ്ബുക്ക്'!

ഫെയ്സ്ബുക്ക് യുഗത്തില് നമ്മുടെ സമയത്തിന്റെ നല്ലൊരു പങ്കും അപഹരിക്കുന്നത് സോഷ്യല് നെറ്റ്വര്ക്കുകളാണെന്ന കാര്യത്തില് സംശയമില്ല. നാള്ക്കു നാള് പുതിയ സോഷ്യല് നെറ്റ്വര്ക്കുകള് ഉദയം കൊള്ളുകയും വന്നതിനേക്കാള് വേഗതയില് വിസ്മൃതിയിലാഴ്ന്നു കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലാണ് പുതിയൊരുസൌഹൃദ സങ്കേതംകൂടി നമ്മുടെതോന്നലുകളുടെ ഭാരം പേറാന് വരുന്നത്. സലാംവേള്‍ഡ് എന്ന സൈറ്റാണ് അണിയറയില് തയ്യാറായിക്കൊണ്ടിരിക്കുന്നത്.

തുര്ക്കിയിലെ ഇസ്താന്ബൂളില് നിന്നുള്ള ഒരു പറ്റം വ്യവസായികളാണ് ഉദ്യമത്തിന് പിന്നില്. സാധാരണയില് നിന്ന് വ്യത്യസ്തമായി ഇത് തികച്ചും 'റിലിജ്യസ് ബേസ്ഡ്' ആണെന്നതാണ് സൈറ്റിന്റെ പ്രത്യേകതയായി അണിയറ പ്രവര്ത്തകര് ചൂണ്ടിക്കാണിക്കുന്നത്. വ്യത്യസ്ത താല്പര്യങ്ങളെ മുന് നിര്ത്തി സൌഹൃദ കൂട്ടായ്മകള് ഉണ്ടാവുക എന്നത് സൈബര് ലോകത്തെ സംബന്ധിച്ചേടത്തോളം പുതുമയുള്ള കാര്യമല്ല. മത-ദേശ-ഭാഷകളുടെ എണ്ണത്തോളം തന്നെ സോഷ്യല് നെറ്റ് വര്ക്കുകളും സുലഭമാണ്. പക്ഷെ അതിനെയെല്ലാം അതിജയിച്ച ചരിത്രമാണ് ഫെയ്സ്ബുക്കിനുള്ളത്. സാമാന്യ നിരീക്ഷണത്തില് തന്നെ ഇസ്ലാം ഓറിയന്റഡ് ആയിട്ടുള്ള സൈറ്റുകളും എണ്ണത്തില് കുറവല്ലെന്ന് മനസ്സിലാക്കാം. ഫെയ്സ്ബുക്കിന്റെ ഈച്ച കോപ്പിയായിറങ്ങിയ മുസ്ലിം ബുക്ക് മുതല് മുസ്ലിം ബ്രദര്ഹുഡിന്റെ നേതൃത്വത്തിലുള്ള ഇഖ്വാന്‍ബുക്ക്‌, മുക്സ്ലിം, നസീബ് എന്നിങ്ങനെ അനവധി സൈറ്റുകള് വേറെയും. പക്ഷെ സലാം വേള്ഡിനെ 'ഇസ്ലാമിക ഫെയ്സ്ബുക്ക് പകരക്കാരന്' എന്ന വിശേഷണം ചാര്ത്തിക്കൊടുത്തിരിക്കുന്നത് വാഷിങ്ങ്ടണ് പോസ്റ്റ് അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങളാണെന്നതാണ് ശ്രദ്ധേയം. ഇസ്താന്ബൂള് അടിസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന കമ്പനിയായാണ് തുടക്കം കുറിച്ചതെങ്കിലും ഗള്ഫ് ആസ്ഥാനം ദുബായിലോ അബുദാബിയിലോ തുറക്കാന് വേണ്ടി അടുത്ത ആഴ്ച അധികാരികളുമായി ചര്ച്ച നടത്താനിരിക്കയാണ് അതിന്റെ അണിയറ പ്രവര്ത്തകര്.

സലാംവേള്ഡിന്റെ സ്ഥപകന്മാരിലൊരാളായ അബ്ദുല് വാഹിദ് നിയാസോവ് സൈറ്റിനെ വിശേഷിപ്പിക്കുന്നത് ഫെയ്സ്ബുക്കിന്റെ 'ഹലാല് വെര്'നായാണ്. അവരുടെ തന്നെ പത്രക്കുറിപ്പില് സൈറ്റിനെ നിര്വചിച്ചിരിക്കുന്നത് കുറച്ചു കൂടി ആകര്ഷകമായാണ്. “ 'ദോഷകരമായ' ഉള്ളടക്കങ്ങളെ ഒഴിവാക്കി കുടുംബ മൂല്യങ്ങള്ക്ക് വില കല്പ്പിച്ചു കൊണ്ടാണ് ഞങ്ങളിതിനെ നിങ്ങള്ക്ക് മുമ്പില് അവതരിപ്പിക്കാന് ഉദ്ദേശിക്കുന്നത്. ലോകത്താകമാനമുള്ള മുസ്ലിങ്ങളുടെ ആവശ്യങ്ങള്ക്ക് പ്രഥമ പരിഗണന നല്കലും ഇതിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. സലാംവേള്ഡ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ഭാഷാ-രാഷ്ട്രീയ-സംസ്കാരങ്ങള്ക്കതീതമായി ലോക സമാധാനം പ്രഘോഷണം ചെയ്യുന്നതായിരിക്കും ഇതിന്റെ ഉള്ളടക്കം.അതിലുപരി മുസ്ലിങ്ങള്ക്ക് ലോകത്തെ പരിചയപ്പെടുത്താനും യഥാര്ത്ഥ ഇസ്ലാം ലോകത്തിനു പരിചയപ്പെടുത്താനും കൂട്ടായ്മയിലൂടെ ഞങ്ങള് ഉദ്ദേശിക്കുന്നു. അത് കൊണ്ട് തന്നെ അമുസ്ലിങ്ങളെയും നിരീശ്വര വാദികളെയും (അങ്ങിനെയൊരു വിഭാഗം ഇപ്പോഴുമുണ്ട് എന്നതില് ഞങ്ങള്ക്ക് വേദനയുണ്ട്) ഞങ്ങള് ഇതിന്റെ പരിധിയില് നിന്നും മാറ്റി നിര്ത്തുന്നില്ല.”

വരുന്ന ജൂലൈ മാസത്തോടു ( വര്ഷത്തെ റമദാന്‍‍) കൂടി ലോഞ്ച് ചെയ്യാനുദ്ദേശിക്കുന്ന സലാംവേള്ഡിന്റെ അംഗസംഖ്യ മൂന്നു വര്ഷത്തിനകം അമ്പത് മില്ല്യണ് കടക്കുമെന്നാണ് അണിയറ പ്രവര്ത്തകരുടെ പ്രതീക്ഷ.

ഏതൊരു പുതിയ സംരംഭത്തെയും പോലെ സലാംവേള്ഡിനും സ്വാഭാവികമായും വിമര്ശകന്മാരുമുണ്ട്. 'മുസ്ലിം കൂട്ടായ്മ' എന്നതിനെയാണ് വിമര്ശകന്മാര് പ്രധാനമായും ഉന്നം വെക്കുന്നത്. മുഖ്യധാരയില് നിന്നും മുസ്ലിംകളെ മാറ്റി നിര്ത്തുവാനും ഒരു അരികുവല്ക്കരിക്കപ്പെട്ട ജനതയായി 'മൂലക്കിരുത്തുവാനു'മുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അവര് ചൂണ്ടിക്കാണിക്കുന്നു. ഒപ്പം ഫെയ്സ്ബുക്ക് പോലുള്ള മുഖ്യ ധാരയില് നിന്നും ജനങ്ങളെ അകറ്റി നിര്ത്തിയാല് 'മുല്ലപ്പൂ വിപ്ലവം' പോലുള്ളവ സാധിക്കുമായിരുന്നില്ലെന്നും സലാംവേള്ഡിനു പിന്നില് കൃത്യമായ അജണ്ടകള് ഉണ്ടാകാമെന്നും അവര് വാദിക്കുന്നു. 'അപകടകരമായ' തും അശ്ലീലങ്ങള് ഉള്ക്കൊള്ളുന്നതുമായ പോസ്റ്റുകള് ആണ് സലാംവേള്ഡ് ഫെയ്സ്ബുക്കിനുള്ള ന്യൂനതകളായി ചൂണ്ടിക്കാണിക്കുന്നത് എങ്കില് അത്തരം പോസ്റ്റുകള് അപ്ലോഡ് ചെയ്യുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും ബ്ലോക്ക് ചെയ്യാനുള്ള സ്വാതന്ത്ര്യവും ഫെയ്സ്ബുക്ക് ഉപയോക്താവിന് നല്കുന്നുണ്ട് എന്നിരിക്കെ 'ഇസ്ലാമികം' എന്ന പേര് ഉപയോഗിച്ചുള്ള ഇത്തരം സൈറ്റുകളുടെ ഉദ്ദേശശുദ്ധിയില് സംശയിക്കേണ്ടിയിരിക്കുന്നു..ഇങ്ങിനെ പോകുന്നു വിമര്ശകന്മാരുടെ വാദങ്ങള്.

ഒരേ സമയം വാണിജ്യ താല്പര്യങ്ങളും മത മൂല്യങ്ങളും പരസ്പരം വിട്ടു വീഴ്ച ചെയ്യാതെ ഒരു പ്രസ്ഥാനത്തെ മുമ്പോട്ട്‌ കൊണ്ട് പോവുകയെന്നത് വളരെ സാഹസികമായ ഒന്നാണ്. അതോടൊപ്പം 'ശത്രുക്കളുടെ' ആക്രമണങ്ങളെ സമര്‍ത്ഥമായി ചെറുക്കാനും കഴിയുന്നിടത്താണ് ഏതൊരു സംരംഭത്തിന്റെയും വിജയം കുടി കൊള്ളുന്നത്. അതിനു കഴിയുമോ എന്നാണ് സലാംവേള്‍ഡിന്റെ ഭാവിയിലൂടെ അറിയാനുള്ളത്. ജനങ്ങളുടെ അനിയന്ത്രിതമായ ചെറുത്തുനില്‍പ്പുകളെയും പ്രതിഷേധങ്ങളെയും ഇല്ലായ്മ ചെയ്യാനാഗ്രഹിക്കുന്ന ഭരണാധികാരികള്‍ ഒരു പക്ഷെ ഇത്തരം സൈറ്റുകള്‍ക്ക് സ്വാഗതമോതാനിടയുണ്ട്. ഇന്ത്യയില്‍ പോലും ഗൂഗിളിനും ഫെയ്സ്ബുക്കിനുമെതിരെയുള്ള കപില്‍ സിബലിന്റെ പ്രസ്താവന വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നുവെന്നത് ഇവിടെ ഓര്‍ക്കാവുന്നതാണ്. ഒപ്പം അമേരിക്കന്‍ കേന്ദ്രീകൃത ഇന്റര്‍നെറ്റ് കമ്പനികള്‍ എന്നതില്‍ നിന്നും മാറിയ ഒരു രീതിയും പരീക്ഷിക്കപ്പെടാവുന്നത് തന്നെയെന്നാണ് ഭൂരിപക്ഷ മതം.

ഓരോ മതങ്ങളും അവരവരുടേതായ തുരുത്തുകളില്‍ ചേക്കേറുന്ന അവസ്ഥ ഇന്ത്യ പോലുള്ള ബഹു മത സമൂഹത്തില്‍ എന്ത് തരം പ്രത്യാഖാതങ്ങളാണ് ഉണ്ടാക്കുകയെന്നത് സാമൂഹ്യ ശാസ്ത്രഞ്ജര്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ഇസ്ലാമിക പ്രവര്‍ത്തകര്‍ക്കും ഇതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാവില്ല. ബാപ്പയുടെ മരണത്തിന് വിദേശത്ത് നിന്നും ഫെയ്സ്ബുക്കിലൂടെ ഉമ്മയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കുന്ന മക്കള്‍ ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ വിശേഷിച്ചും.

ലാസ്റ്റ് ബോള്‍: സലാംവേള്‍ഡ് വന്നിട്ട് വേണം തിരുകേശ വിവാദം ഒന്ന് ചര്‍ച്ച ചെയ്യാന്‍.

 നിങ്ങള്‍ പറയൂ..:

13 മറുമൊഴികള്‍:

എല്ലാ മതങ്ങള്‍ക്കും പ്രത്യേകം "ബുക്കുകള്‍" ഉള്ള സ്ഥിതിക്ക് പ്രത്യേകമായി ഒരു ഫെസ്ബുക്കും ആവട്ടെ ന്ന്.. :-)

നിരീശ്വരവാദിയായ സുക്കര്‍ബര്‍ഗ് ചേട്ടന്റെ ആപ്പീസ് ഇപ്പോള്‍ പൂട്ടും.. :-)

ശ്രീ, നിരീശ്വരവാദി എന്ന് വിളിച്ചത് പുള്ളിക്കാരന്‍ കേള്‍ക്കേണ്ട!

ഈ ജാതി മതങ്ങളെക്കൊണ്ട് തോറ്റു.

ഒരു സീറ്റ് കിട്ടുമോ ആവോ!

(വരട്ടെ. ഒക്കെക്കൂടി എന്നെപ്പോലുള്ളവരെ നശിപ്പിച്ചേ അടങ്ങൂന്നാ തോന്നണെ)

http://en.wikipedia.org/wiki/Mark_Zuckerberg

Mark Zuckerberg

Religion: None (Atheist)

ബ്ലോഗിന്റെ ലിങ്കിടാന്‍ പുതിയ സ്ഥലങ്ങള്‍ വരട്ടെ....

പുരോഹിതന്മാര്‍ക്ക് കേശകച്ചവടത്തിന് ആക്കം കൂട്ടുമോ!!!!?

Hi, I do believe this is an excellent website.
I stumbledupon it ;) I will come back once again since i have book marked it.

Money and freedom is the greatest way to change, may you be rich and continue to guide other people.
Feel free to visit my homepage :: get rid of acne scars

Hello to every one, it's truly a good for me to visit this site, it consists of helpful Information.
Also visit my web page :: acne scars home remedies

Its like you read my mind! You seem to know a lot about this,
like you wrote the book in it or something. I
think that you could do with a few pics to drive the message home a bit, but instead of that, this is fantastic blog.
A fantastic read. I will definitely be back.
My webpage ; http://vioset.com/

Truly when someone doesn't be aware of then its up to other users that they will help, so here it happens.
Visit my website ... get rid of acne scars naturally

What's up, every time i used to check webpage posts here in the early hours in the morning, for the reason that i like to find out more and more.
My blog : www.chamecon.com

have to be provided Recognition of [url=http://www.salevivi.com]スーパーコピー 財布[/url]the first B & Q store in the Northwest this [url=http://www.salevivi.com]ヴィトン メンズ 財布[/url]presidential primary day [url=http://www.salevivi.com]ヴィトン バッグ[/url]device which is required by J63 is not an http://www.salevivi.com[/url] effective for acute and chronic conditions http://www.salevivi.com[/url] valley I also discovered I had laid out my