shamsiswanam - read@ur own risk :)

Pages

Showing posts with label scam. Show all posts
Showing posts with label scam. Show all posts

Wednesday, 26 October 2011

ആരുണ്ടിനി കല്ലെറിയാന്‍..?

ആരുണ്ടിനി കല്ലെറിയാന്‍..? ഇതിനൊരറുതിയില്ലേ..? അങ്ങേയറ്റം മനോവേദനയോടെ നടുറോഡില് നിന്നും ‍ ഈ ചോദ്യം ഉന്നയിക്കുന്നത് മറ്റാരുമല്ല; സര്‍ക്കാരിന് മാത്രം മനസ്സിലാകുന്ന കണക്കിന്റെ കളികളിലൂടെ ദാരിദ്ര്യ രേഖ എന്ന സങ്കല്പത്തിന് മുകളിലെത്തിയവര്‍. ഇന്ത്യയിലെ ബഹു ഭൂരി പക്ഷം വരുന്ന സാധാരണക്കാര്‍ എന്ന മേല്വിലാസം മാത്രം സമ്പാദ്യമായുള്ളവര്‍. കമ്പ്യൂട്ടറിന് മുന്നില്‍ നിന്നും അഴിമതിക്കെതിരെ അവരെ നടുറോഡിലിറക്കി വിട്ടവരുടെ 'ചരിത്രവും വര്‍ത്തമാനവും' ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണിപ്പോള്‍ കാര്യങ്ങളുടെ പരിണതി. രാഷ്ട്രീയ അഴിമതിയെ ചെറുക്കാന്,‍ ചോദ്യം ചെയ്യാന്‍ അഴിമതി മുക്ത വ്യക്തിത്വങ്ങള്‍ക്ക് മാത്രമേ അവകാശമുള്ളൂ..?(അതൊരു തരം വെള്ളരിക്കാ ഏര്‍പ്പാടാണെന്ന തരത്തില്‍) എന്ന് ചോദിച്ചിരിക്കുന്നത് ഗാന്ധി-2011 എന്ന മെഡലിന്നര്‍ഹനായി മിണ്ടാവ്രതത്തിലാണ്ടു പോയ സാക്ഷാല്‍ ഹസാരെയുടെ വലം കൈ അരവിന്ദ് കെജ്രിവാള്‍. ടിയാനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത് ശത്രു പക്ഷത്തുള്ളവരാണെന്നു (സ്വാഭാവികമായും സര്‍ക്കാര്‍) ധരിച്ചെങ്കില്‍ തെറ്റി. തോളോട് തോള്‍ ചേര്‍ന്ന് അഴിമതിക്കെതിരെ പോരാട്ടത്തിനിറങ്ങിയ സ്വാമി അഗ്നിവേശ് ആണ് കെജ്രിവാളിനെതിരെ രംഗത്ത്‌ വന്നിരിക്കുന്നത്. തീര്‍ന്നില്ല ഹസാരെ സംഘത്തിന്റെ അപച്യുതികള്‍. മുന്നണിപ്പോരാളികളിലെ പെണ്സിംഹം കിരണ്‍ ബേദിയും വിമാന യാത്രക്കൂലി വിവാദത്തില്‍ അഴിമതിയുടെ ചെളി പുരണ്ട കുപ്പായമാണ് അണിഞ്ഞിരിക്കുന്നത് എന്നതാണ് ചാനലുകളിലെ ശബ്ദഘോഷങ്ങള്‍ നമ്മോടു പറയുന്നത്. അതൊന്നു കൂടി അരക്കിട്ടുറപ്പിക്കുന്നതായി അവരുടെ തന്നെ സന്നദ്ധസംഘടനയുടെ സഹസ്ഥാപകരിലൊരാളായ അനില്‍ബാലിന്റെ രാജി.

എന്തൊക്കെ പറഞ്ഞാലും ഹസാരെയും സംഘവും ഈ നാട്ടിലെ ജനങ്ങള്‍ക്ക്‌ നല്‍കിയിരുന്ന പ്രത്യാശ ചെറുതായിരുന്നില്ല. അഴിമതിയില്‍ മുച്ചൂടും മുങ്ങിക്കുളിച്ച ഒരു രാജ്യത്തിലെ ജനങ്ങള്‍ക്ക്‌ ഹസാരെ എന്നത് വെറും ഒരു കച്ചിത്തുരുമ്പായിരുന്നില്ല. ഒരു നവയുഗത്തിന്റെ പിറവിയും അഴിമതി രഹിത ഇന്ത്യ എന്ന സ്വപ്നാടനത്തിന്റെ വഴികാട്ടിയും പുണ്യ പുരുഷന്മാരുടെ പുനരവതാരങ്ങളും അങ്ങിനെ എന്തെല്ലാമോ ഒക്കെയായിരുന്നു. അങ്ങിനെ കണ്ടു പോയ, കാണാനിഷ്ടപ്പെട്ട ജനങ്ങളുടെ മുമ്പില്‍ തങ്ങളും പണത്തിനു മുന്നില്‍ പാപം ചെയ്യുന്നവരാണെന്ന് വരുന്നത് രാജ്യം ചെന്നെത്തിയിരിക്കുന്ന അരാജകത്വത്തിന്റെ ആഴം വ്യക്തമാക്കുന്നു. അഴിമതി എന്നത് 'സ്വിച് ആന്റ് ലൈറ്റ്' മാതൃകയില്‍ പെട്ടെന്ന് ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നല്ല എന്നെങ്കിലും അണ്ണാ ഹസാരെയും കൂട്ടരും ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ടാകും.

ടുജിയും ത്രീ ജിയും കടന്നു അഴിമതിയുടെ നീരാളിക്കൈകള്‍ വീണ്ടും വളരുന്നു എന്നതിന്റെ തെളിവാണ് റിലയന്‍സിനെ 'ആം ആദ്മി' യായിക്കണ്ട് നല്‍കിയ കരാറിലെ അഴിമതി. സി. എ. ജിയുടെ പ്രാഥമിക കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തി ഇരുപതിനായിരം കോടിയാണ് സര്‍ക്കാര്‍ ഖജനാവിന് നഷ്ടം! സ്വാഭാവികമായും സമാന തുക ലാഭം വന്നിരിക്കുന്നത് റിലയന്‍സിനു തന്നെ. കോര്‍പ്പറേറ്റു താല്പര്യങ്ങള്‍ക്കനുകൂലമായി ഭരണ സംവിധാനങ്ങളും നിയമ നിര്‍മാണവും നടത്തുന്ന അമേരിക്കന്‍ സര്‍ക്കാരിനെതിരെ 'Occupy Wall streetഎന്ന മുദ്രാവാക്യം മുഴക്കി അവിടുത്തെ പൌരന്മാര്‍ അണിനിരന്നെങ്കില് രാജ്യത്തെ തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന നമ്മുടെ ഭരണാധികാരികളുടെ മുമ്പില്‍ ചങ്കുറപ്പോടെ പറയാന്‍ ഒരു മുദ്രാവാക്യമെങ്കിലും ഇല്ലാതെ വരുന്നത് ഉദാസീനതയുടെ നവ ഇന്ത്യന്‍ മാതൃകയായിരിക്കാം. അഴിമതിയുടെ ചരിത്രത്തിനു വിപ്ലവകരമായ വ്യതിയാനങ്ങള്‍ സംഭവിച്ചത് ആഗോളീകരണ കാലഘട്ടങ്ങള്‍ക്ക് ശേഷമാണെന്ന് ഇഴ കീറി പഠിച്ച നമ്മള്‍ക്ക് പക്ഷെ അതിനെ ചെറുക്കാനുള്ള ഫലപ്രദമായ മരുന്ന് കണ്ടു പിടിക്കാന്‍ കഴിയാതെ പോയത് ഈ ഉദാസീനതയും മരവിപ്പുമല്ലാതെ മറ്റെന്താണ്? അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തിലൂടെയും ഭരണ സുതാര്യതയിലൂടെയും ഭരണകാര്യാവബോധത്തിലൂടെയും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടേണ്ട അഴിമതി എന്ന മഹാ മാരിയെ ലോക്പാല്‍ ബില്‍ എന്ന കഫ് സിറപ്പു കൊണ്ട് ഒതുക്കാം എന്ന വിഡ്ഢിത്തത്തിനു കാലം നല്‍കിയ തിരുത്താണ് കെജ്രിവാള്‍-കിരണ്‍ ബേദിയുടെ പിന്നാമ്പുറക്കഥകള്‍.

എഴുപതു ശതമാനത്തിലധികം പേരും ഇരുപതു രൂപയില്‍ താഴെയുള്ള വരുമാനം കൊണ്ട് നിത്യവൃത്തി കണ്ടെത്തുന്ന ഒരു രാജ്യത്ത്, അതിന്റെ സമ്പത്തിന്റെ മുക്കാല്‍ ഭാഗവും കയ്യടക്കി വെച്ചിരിക്കുന്നത് വെറും 54 ശത കോടീശ്വരന്മാരാണെന്നുള്ള വസ്തുത പുരോഗതിയുടെ ഗ്രാഫ് കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന നമ്മള്‍ക്കിനി ജി. ഡി. പി യുടെ മായികക്കണക്കുകളില്‍ നിര്‍വൃതിയടഞ്ഞു സുഖനിദ്ര പുല്‍കാം. ഉറങ്ങി മതി വരുമ്പോള്‍ 'ഞാന്‍ അണ്ണയാണെന്ന' പ്ലക്കാര്‍ടുകളുമേന്തി തെരുവിലേക്കിറങ്ങി അഴിമതിക്കെതിരെ ഘോര ഘോരം മുദ്രാവാക്യം വിളിക്കാം. അപ്പോഴും മുദ്രാവാക്യം വിളിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും വിറ്റു പോകാതെ ബാക്കിയുണ്ടെങ്കില്‍ നമ്മള്‍ ഭാഗ്യവാന്മാര്‍.

ലാസ്റ്റ് ബോള്‍: ഹസാരെ സംഘത്തിലെ അംഗങ്ങള്‍ക്കെതിരെ അഴിമതിയാരോപണ പരമ്പര. 29 ന് കോര്‍ കമ്മിറ്റി യോഗം വിളിച്ചതിനിടയില്‍ കിരണ്‍ ബേദിയുടെ ഇന്ത്യാവിഷന്‍ സംഘടനയില്‍ നിന്നും അനില്‍ബാലിന്റെ രാജിയും. ഹസാരെ സംഘം സമ്മര്‍ദ്ദത്തില്‍.

മിക്കവാറും ഹസാരെ മൌനവ്രതം തുടരും.

Sunday, 16 October 2011

റിയല്‍ എസ്റ്റേറ്റ് അപ്പയും രഥത്തിന്റെ വഴിയും

ക്കള്‍ക്ക്‌ ആവശ്യമുള്ളത് കൊടുക്കുക എന്നത് ഏതൊരപ്പന്റെയും ആഗ്രഹമാണ്; ഒരു പരിധി വരെ കടമയും കൂടിയാണ്. കുറ്റം പറയാനൊക്കില്ല! അത് മാത്രമേ
ബുക്കനക്കര സിദ്ധലിംഗപ്പ യെദിയൂരപ്പയെന്ന ബി.എസ്. യെദിയൂരപ്പയും ചെയ്തുള്ളൂ. പക്ഷെ
മക്കള്‍ ചോദിക്കുന്നത് ഭൂമിയായിപ്പോയത് ഒരപ്പന്റെ കുറ്റമല്ലല്ലോ? വിനയമുള്ളവരാവാന്‍
വേണ്ടിയാണ് താഴെ നോക്കി വളരാന്‍ ശീലിപ്പിച്ചത്. ഭൂമിയിലേക്ക്‌ നോക്കി വളര്ന്നവരായത്
കൊണ്ടാവും, വളര്‍ന്നു വലുതായപ്പോ അവര്‍ റിയല്‍ എസ്റ്റേറ്റ്‌ കച്ചവടക്കാരായത്.വളര്‍ത്തു ദോഷമെന്നല്ലാതെന്തു പറയാന്‍? അപ്പന്‍ ഭരിക്കുന്ന സ്ഥലത്തിന്റെ ഉടമ അപ്പയാണെന്ന് മക്കള്‍ തെറ്റായോ ശരിയായോ ധരിച്ചു വെച്ചു. അത് കൊണ്ട് തന്നെ ഭൂമിക്കു മുട്ടുണ്ടാകുമ്പോഴൊക്കെ മക്കള്‍
അപ്പയെ വിളിച്ചു പറയും. അപ്പന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ എഴുതിക്കൊടുക്കും. ഇങ്ങനെ ഒരു സന്തുഷ്ട കുടുംബം ജീവിച്ചു പോകുന്നതിനിടയിലാണ് ലോകായുക്തയെന്നും മറ്റും പറഞ്ഞു ചിലവന്മാര്‍ റിപ്പോര്‍ട്ടും മണ്ണാങ്കട്ടയും കാണിച്ചു പേടിപ്പിച്ചത്. കേന്ദ്ര നേതൃത്വത്തിന്റെയും വിമതന്മാരുടെയും കണ്ണുരുട്ടലും ഭീഷണിയും റിയല്‍ എസ്റ്റേറ്റ്‌കാര്‍ക്ക് ചതുപ്പ് നിലം കിട്ടിയത് പോലെ തനിക്കു ചുക്കുവിലയില്ലാത്തതാണെന്നു പല തവണ കാണിച്ചു കൊടുത്തിട്ടുണ്ട്‌ നമ്മുടെ യെദിയപ്പന്‍. ഒടുക്കം ഈ പറഞ്ഞ മൂരാചികളെ കൊണ്ട് ഗതികെട്ടാണ്‌ തന്റെ അസാനിധ്യത്തില്‍
'കാര്യങ്ങളെ'ല്ലാം തന്നെക്കാള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്ന ഒരു വിശ്വസ്തനെയും കസേരയില്‍ പിടിച്ചിരുത്തി മുഖ്യന്റെ സഫാരി സ്യൂട്ട് അഴിച്ചു വെച്ചത്. അതിനിടയിലാണ് തന്റെ തന്നെ നാട്ടുകാരായ രണ്ടു വക്കീലന്മാര്‍ പണി പറ്റിച്ചതും ഇപ്പൊ ലോകായുക്ത കോടതി മുന്‍‌കൂര്‍ ജാമ്യം തള്ളിയതും. ഈ യെഡ്ഡിയും കൂട്ടു കച്ചവടക്കാരായ ബെല്ലാരി റെഡ്ഡി ബ്രദേര്‍സും കൂടി സര്‍ക്കാരിനുണ്ടാക്കിയ നഷ്ടത്തിന്റെ കണക്കു കണ്ടാല്‍ നമ്മുടെ രാജയുടെയൊക്കെ കണ്ണു തള്ളിപ്പോകും. യെഡ്ഡി-റെഡ്ഡി കൂട്ടുകച്ചവടത്തിനിടയില്‍ ടു ജി സ്പെക്ട്രം അഴിമതിയാണെന്ന് പറയാന്‍ തന്നെ കൊള്ളില്ല. രാജയുടെ അഴിമതിക്കണക്ക് പത്രത്തില്‍ വന്ന അറിവ് വെച്ച് എന്നാല്‍ കഴിയുന്ന രൂപത്തില്‍ ഞാന്‍ മനസ്സിലാക്കി വെച്ചിട്ടുണ്ട്. അത് നേരാം വണ്ണം അക്കത്തിലെഴുതാന്‍ എനിക്കറിയില്ല. യെദിയൂരപ്പയുടെ അഴിമതിയുടെ മൊത്തം കണക്കു ഒരു മാധ്യമവും ഇത് വരെ പുറത്തു വിട്ടതായി
അറിവില്ല. (ഇനി അവര്‍ക്കും എന്നെ പോലെ ഈ 'അക്ക പ്രശ്നം' ഉണ്ടോ എന്നറിയില്ല). എന്നാല്‍ സര്‍ക്കാരിന് ഈ വക പ്രശ്നങ്ങളൊന്നുമില്ലാത്തത് കൊണ്ട് അവര്‍ കണക്കു കൂട്ടി വെച്ചത് 17000 കോടിക്കടുത്തു വരുമെന്നാണ് മനസ്സിലാകുന്നത്. അടിയാധാരത്തിന്റെയും കരമടച്ച രസീതിന്റെയും അടിസ്ഥാനത്തിലുള്ള ഔദ്യോഗിക കണക്കായിരിക്കില്ലല്ലോ യഥാര്‍ത്ഥ കണക്കു?
30 ലക്ഷം സെന്റിന് വില വരുന്ന ഭൂമിക്കു മുപ്പതിനായിരത്തില്‍ താഴെ മാത്രമേ
രേഖകളിലുണ്ടാകൂ എന്നതാണ് ഔദ്യോഗിക കണക്കിന്റെ ഒരു 'മെറിറ്റ്'.

ഈ വിഷമ സന്ധിയിലെക്കാണ് പഴയ പുലിക്കുട്ടി അഴിമതി വിരുദ്ധ മോട്ടോര്‍
രഥവും ഓടിച്ചോണ്ട് വരുന്നത്. വയസ്സാന്‍ കാലത്ത്‌ തോന്നുന്ന അത്തും
പിത്തുമെന്നല്ലാതെന്തു പറയാന്‍. പെട്രോളടിച്ചാല്‍ രഥം ഓടിക്കോളും. പക്ഷെ ഓടുന്നത് ജനം അറിയണമെങ്കില്‍ പത്രക്കാര്‍ തന്നെ വിചാരിക്കണം. കാര്യം പത്രക്കാരാണെങ്കിലും നാല് മുക്കാല്‍ തടയാതെ പേനയുന്തില്ല ഏമ്പോക്കികള്‍. അതിനാണ് ആളും തരവും നോക്കി പച്ച ഗാന്ധിയും ചുവപ്പ് ഗാന്ധിയും കൊടുക്കാന്‍ മന്ത്രിയെയും എംപിയെയും ഏല്‍പ്പിച്ചത്.
നന്ദിയില്ലാത്ത വര്‍ഗം! നമ്പാന്‍ കൊള്ളാത്തവരാണെന്ന് അവര്‍ ഒരിക്കല്‍ കൂടി
തെളിയിച്ചിരിക്കുന്നു. ഗാന്ധിമാരെയും പോക്കറ്റിലിട്ടു അത് കിട്ടിയ കാര്യം വിളിച്ചു പറഞ്ഞു , മാലോകരോട്.

കണ്ട അണ്ടനും അടമോഡിയുമൊക്കെ പ്രധാനമന്ത്രിക്കസേരയും കണ്ണു വെച്ച് സത്യാഗ്രഹമെന്നും മറ്റും പറഞ്ഞിറങ്ങിയപ്പോഴാണ് പ്രായത്തിന്റെ അസ്കിതകള്‍ തല്‍ക്കാലം മറന്നു 'ഇനിയൊരങ്കത്തിനു ബാല്യമുണ്ടെന്ന' മട്ടില്‍ ഇറങ്ങിപ്പുപ്പെട്ടത്. ഇറങ്ങിപ്പോയ സ്ഥിതിക്ക് ഇനി ഇന്ത്യാ രാജ്യം അംശം ദേശമടക്കം കാണാതെ വണ്ടി ഷെഡ്ഡില്‍ കയറ്റാനും പറ്റില്ല. കണക്കു വെച്ച് വണ്ടി മുപ്പതാം തിയ്യതി കര്‍ണാടകയിലെത്തേണ്ടതാണ്. അവിടെ താലപ്പൊലിയും ചെണ്ടമേളവുമായി വരവെല്‍ക്കെണ്ടയാളാ ഇപ്പൊ ജയിലില്‍ കിടക്കുന്നത്. ബി ജെ പി യുടെ ശനിദശ വിട്ടു മാറുന്നില്ലല്ലോ ദൈവമേ! നിലവിലുള്ള ജോല്സ്യനെ മാറ്റി നോക്കിയാല്‍ ചിലപ്പോ ഫലം കണ്ടേക്കാം.

മക്കളുടെ സ്വന്തം അപ്പയിലേക്ക് തന്നെ മടങ്ങി വരാം. അപ്പയെ കുറിച്ച്
പറയുമ്പോ അമ്മയെക്കുറിച്ചും പറയണമല്ലോ? 2004 വരെ അങ്ങിനെയൊരാളുണ്ടായിരുന്നു ഈ ഭൂമിക്കു മുകളില്‍. കിണറ്റില്‍ വീണാണ് മരിച്ചത്. അപ്പ തന്നെ കൊന്ന്‌ തള്ളിയിട്ടതാണെന്നും സംസാരമുണ്ട്. ഭൂമിക്കടിയില്‍ പോയ കേസായത് കൊണ്ട് മക്കള്‍ക്കതില്‍ അശേഷം താല്പര്യമില്ല. ഭൂമിക്കു മീതെയുള്ളത് നോക്കാനാ അപ്പ പഠിപ്പിച്ചത്. അപ്പയുടെ മക്കള്‍ അതേ ചെയ്യൂ. അല്ലെങ്കിലും കാലത്തെണീറ്റു കുളിച്ചു കുറി തൊട്ടു പൂജയും ജപവുമായി കഴിയുന്ന അപ്പയെ പറ്റി അങ്ങിനെയൊക്കെ വിചാരിച്ചാല്‍ ഭൂമീദേവി പോലും പൊറുക്കില്ല. വിശ്വാസം അതിര് കടന്നു പോയത് കൊണ്ട് രാഹുവിന്റെയും കേതുവിന്റെയും ട്രാന്‍സ്പോര്‍ട്ടെഷനും
ഗുളികന്റെ ബൈപാസും ഒക്കെ നോക്കിയേ അപ്പ പുറത്തിറങ്ങാറുള്ളൂ. പോലീസുകാര്‍ക്കത് മനസ്സിലാക്കാനുള്ള ബുദ്ധി ദൈവം കൊടുത്തിട്ടില്ലാത്തത് കൊണ്ടാണ് അറസ്റ്റു ചെയ്യാന്‍ വന്നപ്പോ മുങ്ങിയതും രാഹു കാലത്തിനു മുമ്പ് കോടതിയില്‍ കീഴടങ്ങിയതും. ജയിലിലെത്തി ഉറങ്ങാന്‍ കിടന്നപ്പോഴാണ് മനസ്സിലായത് ജയിലിന്റെ കന്നി മൂലയും രാശിയും തെറ്റിയാണ് കിടക്കുന്നത് എന്ന്. ഉടന്‍ വന്നു ചര്ദിയും നെഞ്ച് വേദനയും. (ഗുണപാഠം: ചര്ദിയും
നെഞ്ച് വേദനയും വരുന്നവര്‍ അവരുടെ വീടിന്റെ -രാഷ്ട്രീയക്കാരാണെങ്കില് ജയിലിന്റെ- കന്നി മൂലയും രാശിയും നോക്കുന്നത് നന്നായിരിക്കും).


മടിയനായ കുട്ടിയെ സ്കൂളില്‍ ചേര്‍ത്തത് പോലെയാണ് രാഷ്ട്രീയക്കാരെ
ജയിലിലാക്കിയാല്‍. ജനിച്ചു മൂന്നാം മാസം പിടിപ്പെട്ട ബാല ടി.ബി മുതല്‍ രക്തവാതവും പേശീ വലിവുമടക്കമുള്ള സകല രോഗങ്ങളും പുറത്തു ചാടും. നാട്ടിലെ മുന്തിയ ഹോസ്പിറ്റലില്‍ സര്‍ക്കാര്‍ വക സുഖ ചികിത്സയും കിഴിയിടലും. വെറുതേ ഒന്നഴിമതി നടത്താന്‍ തോന്നിപ്പോകും ജയിലിലെ സൌകര്യങ്ങള്‍ കാണുമ്പോള്‍. നമ്മുടെ പിള്ളയുടെ കാര്യത്തിലും ഈ വക 'വയ്യായ്മ'കളും സൌകര്യങ്ങളും നമ്മള്‍ കണ്ടതാണ് . പാവം നികുതി ദായകനാണ് ആ സ്ഥാനത്തെങ്കില് ഇതൊന്നുമായിരിക്കില്ല സീനില്.‍‍ ഉരുട്ടലും കുനിച്ചു നിര്‍ത്തലുകള്‍ക്കും ശേഷം ശിക്ഷാ കാലാവധി കഴിഞ്ഞു പുറത്തു വന്നാലായി. അടി കിട്ടി കൂമ്പ് വാടിയാലും പനി പിടിച്ചു കാമ്പ് കെട്ടുപോയാലും ഒരു പാരസെറ്റമോള്‍ പോലും സാധാരണക്കാരന് അവിടെ നിന്നും കിട്ടില്ല. സാമ്പത്തികമായും ശാരീരികമായും പിടിച്ചു നില്‍ക്കാന്‍ കെല്‍പ്പില്ലാത്തവന്റെ ബോഡി പോസ്റ്റ്‌ മോര്‍ട്ടത്തിനുശേഷം പോലീസ് തന്നെ വീട്ടിലെത്തിച്ചു കൊടുക്കും. യെദിയൂരപ്പയുടെ നെഞ്ചു വേദനയും ആ റൂട്ടിലൂടെയേ വരൂ. ജയിലിലിടുക എന്ന ചെയ്തു പോയ അപരാധത്തില്‍ മാപ്പപേക്ഷിച്ചു കേസില്‍ നിന്നും ഊരിക്കൊടുത്താല്‍‍ കോടതിക്കും സര്‍ക്കാരിനും നന്ന്. സര്‍ക്കാരിന്റെ കയ്യിലുള്ള കാശെങ്കിലും മിച്ചം പിടിക്കാം. അല്ലെങ്കില്‍ റിയല്‍ എസ്റ്റേറ്റ്‌ മക്കള്‍ ജയില്‍ ഭൂമിക്കും വില പറയും. ജാഗ്രതൈ!

ലാസ്റ്റ്‌ ബോള്‍: ജയിലില്‍ യെദിയൂരപ്പയ്ക്ക് ഫാന്‍, സിംഗിള്‍ ബെഡ്, വീട്ടില്‍ നിന്നുള്ള ഭക്ഷണം, അറ്റാച്ച് ഡ് ബാത്ത് റൂം എന്നീ ഫസ്റ്റ് ക്ലാസ്‌ സൌകര്യങ്ങള്‍.

യെദിയൂരപ്പയുടെ സോഷ്യല്‍ നെറ്റ് വര്‍‍ക്കില്‍ കയറി പത്തു പതിനഞ്ചു ലൈകും ഫ്രണ്ട്സ്‌ റിക്വസ്റ്റും നടത്തിയാല്‍ മഅദനിക്ക് നല്ലത്. ശിഷ്ട കാലം മുട്ടില്ലാതെ ജീവിക്കാം.

Monday, 6 June 2011

യോഗാചാര്യന്‍ അഥവാ യോഗി

baba
ഇതിനാണ് രാജയോഗം എന്നൊക്കെ പറയുന്നത്.  വെറുമൊരു യോഗാഭ്യാസിയെ നാല് കാബിനെറ്റ്മന്ത്രിമാര്‍  എയര്പോര്ട്ടില്ചെന്ന് കയ്യും കാലും പിടിക്കുക. പഴയ കീഴാളര്ജന്മിയുടെ മുമ്പില്നില്ക്കുന്നതോര്മിപ്പിക്കുന്ന മട്ടില്നമ്രശിരസ്കരായ് നില്ക്കുക. ഹൊ! ഓര്‍ക്കുമ്പോള്‍ തന്നെ കുളിര് കോരുന്നു..ഇപ്പോഴത്തെ വിവാദയോഗാക്കാരനാണ് യോഗമൊക്കെ ഉണ്ടായിരിക്കുന്നത്. കുറച്ചു ദിവസങ്ങള്ക്കു മുമ്പ് തലസ്ഥാന നഗരം സാക്ഷിയായ ഗാന്ധിയന്അണ്ണാ ഹസാരെയുടെ നിരാഹാര സമരത്തിന്റെ വിജയത്തില്പ്രചോദനമുള്ക്കൊണ്ടാവാം യോഗാചാര്യന്ബാബാ രാം ദേവ് സാഹസത്തിനു മുതിര്ന്നത് എന്നാണ് ചുറ്റുമുള്ള ദോഷൈകദ്രിക്കുകളുടെയൊക്കെ വാദം. ഒരു പാടു സത്യാഗ്രഹങ്ങള്സംഘടിപ്പിച്ചും കിടന്നും ശീലമുള്ള അണ്ണാ ഹസാരെ അത് നടത്തിയപ്പോള്രാജ്യത്തെ ജനങ്ങള്ക്ക് അതില്രണ്ടഭിപ്രായമുണ്ടായിരുന്നില്ല. എന്നാല്ആയിരക്കണക്കിന് കോടിയുടെ മാത്രം ആസ്തിയുള്ള നമ്മുടെ യോഗ ഗുരു ആസനസ്തനായപ്പോള്അതാ വരുന്നു എതിരഭിപ്രായങ്ങളും ഇടങ്കോലുകളും. ഇതിനാണ് പക്ഷപാതിത്വം എന്ന് പറയുന്നത്. ഇപ്പോള്സത്യാഗ്രഹം എന്ന് കേള്ക്കുന്നതെ കൊണ്ഗ്രസ്സിനു അലര്ജിയാണ്. അത് കൊണ്ടാണ് പൊന്നുചങ്ങാതീ പരിപാടി നിര്ത്തി വന്ന വണ്ടിക്കു തിരിച്ചു വിട്ടോളാന്പറയാന്മാഡം കപില്സിബലാദികളെ ചട്ടം കെട്ടിയത്. ഏതായാലും ഒരു വഴിക്ക് വന്നതല്ലേ.. ഒരു പാട് അസൌകര്യങ്ങളുണ്ടെങ്കിലും പത്തിരുപത് കോടിയുടെ പന്തലില്ഒന്ന് ഇരുന്നേച്ചു പോകാമെന്നായി ബാബ. അങ്ങിനെ ചെയ്തു കൊള്ളാമെന്ന ഉറപ്പിനു മന്ത്രികേസരികള്ക്ക്എന്ന് സ്നേഹപൂര്വ്വം രാം ദേവ്എന്നെഴുതി ഒപ്പും തീയതിയും വെച്ച് ഒരു കത്ത് കൊടുക്കുകയും ചെയ്തു. സ്നേഹപൂര്വ്വം കൊടുക്കുന്ന കത്ത് മൂന്നാമതൊരാള്ക്ക് വായിക്കാന്കൊടുക്കുക എന്നത് തന്നെ ഏറ്റവും വലിയ അപരാധം! അതില്നാല് വരി കൂടെ എഴുതിച്ചെര്ത്ത് മാത്രം പ്രസിദ്ധീകരിക്കുന്ന പത്രക്കാരാണെന്കിലോ അതില്പരം ഹിംസ മറ്റെന്തുണ്ട്? അത് കൊണ്ടാണ് ഹിംസയെ ചെറുക്കാന്ഗാന്ധിജി കാണിച്ചു തന്ന ഉപവാസം തുടരാമെന്ന് വെച്ചതും. ബാബ വെറും ഒരു യോഗാചാര്യന്മാത്രമല്ല; ഒരു യോഗി കൂടിയാണെന്ന് മനസ്സിലായത് സംഘപരിവാര്സംഘടനകള്പെട്ടിയും കിടക്കയുമെടുത്തു പന്തലിലേക്ക് വന്നപ്പോഴാണ്. യോഗികള്ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കാന്പാടുള്ളൂ എന്നാണു വെപ്പ്. കൊല്ലങ്ങളോളം ഹിമാലയ സാനുക്കളില്തപസ്സിരുന്ന യോഗികളെ കുറിച്ചുള്ള കഥകള്പുരാണങ്ങളില്വായിച്ചിട്ടുമുണ്ട്. അത് കൊണ്ടു തന്നെ ബാബക്ക് എത്ര ദിവസം വേണമെങ്കിലും ആഹാരം വേണ്ടെന്നു വെക്കാം. എന്നാല്അത് പോലെയാണോ മൂന്നു നേരം നോണ്‍-വെജും ആട്ടിന്സൂപ്പും കിട്ടാതായാല്വിറളി പിടിക്കുന്ന പന്തലിലെ മറ്റുള്ളവര്‍. ജനത്തെ സ്നേഹിക്കുന്ന ഒരു സര്ക്കാരിന് ചിന്തിക്കാന്കൂടി പറ്റാത്ത കാര്യം. അത് കൊണ്ടാണ് രായ്ക്കു രാമാനം പോലിസിനെ വിട്ടു എല്ലാറ്റിനെയും അടിച്ചോടിച്ചതും യോഗാസനത്തിനു വേറെ ലൊക്കേഷന്നോക്കിക്കൊള്ളാന്പറഞ്ഞു യോഗിയെ നാട് കടത്തിയതും.


ഒടുക്കം പറഞ്ഞു വന്നപ്പോള് വാദി പ്രതിയായത് പോലെയാണ് കാര്യങ്ങള്‍ പോകുന്നത്ഇന്ത്യക്കാരുടെ വിദേശത്തുള്ള
കള്ളപ്പണം ഇന്ത്യയിലേക്കെത്തിക്കണമെന്ന് പറഞ്ഞായിരുന്നു സമരം തുടങ്ങിയത്എന്നാല്‍ താന്‍  വിവിധ തരത്തില്ഇരുന്നും കൈകാലുകള്വളച്ചും ഉണ്ടാക്കിയ പണം എവിടുന്നു കിട്ടിഎന്നാണുവിവരംകെട്ടവര്ചോദിക്കുന്നത്.ഇതിനാണ്പറയുന്നത്ഈനാട്നന്നാവില്ലഎന്ന്.പന്തല്‍ കെട്ടുമ്പോഴും
സമരം നടത്തുമ്പോഴും കഥയില്‍ ഇങ്ങിനെ ഒരു ട്വിസ്റ്റ്‌ തന്റെ ബ്ലൈന്ഡ് ഏരിയയില്‍ ഉണ്ടായിരുന്ന വിവരം ജ്ഞാന ദൃഷ്ടിയില്‍ കാണാതെ പോയതെന്ത് കൊണ്ട് എന്നതാണ് ഫൈവ് സ്റ്റാര്‍ സത്യാഗ്രഹ യോഗിയുടെഇപ്പോഴത്തെ ചിന്ത!ഏതായാലുംഈ സ്പോണ്സെര്ഡു പ്രോഗ്രാമിന്റെ പ്രായോജകരും ബെനിഫിഷറി ലിസ്റ്റുമൊക്കെ ആരൊക്കെയാണെന്ന് ഭാവിയില്വികിലീക്കായോ തെഹല്ക്കിയോ അല്ലെങ്കില്മറ്റേതെങ്കിലും വിധത്തിലോ നമ്മുടെ കൈകളിലെത്തുമെന്നു തന്നെ പ്രതീക്ഷിക്കാം.
സത്യാഗ്രഹത്തിന് ഒരു പ്രശ്നമുണ്ട്. ഒരു പ്രാവശ്യമിരുന്നാല്പിന്നെ അതൊരു ശീലമാകും. അത് കൊണ്ടാണ് രാം ലീലയില്നിന്നും എക്സ്പോര്ട്ട് ചെയ്യപ്പെട്ട രാംദേവ് ഹരിദ്വാരില്ചെന്ന് ഉപവാസമിരിക്കുന്നത്. അണ്ണാ ഹസാരെ ബുധനാഴ്ച ദില്ലിയിലും ഉപവാസമിരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഉപവാസമാണ് ഇപ്പോഴത്തെ സ്കോപ്പുള്ള ഐറ്റം! ഇവന്റ് മാനേജ്മന്റ്എന്നൊക്കെ പറയുന്നത് പോലെ ഒരു സ്ട്രൈക്ക് മാനേജ്മന്റ്കമ്പനി തുടങ്ങുന്നതാണ് ബുദ്ധി. ചുമ്മാ അങ്ങോട്ട്ഇരുന്നു കൊടുത്താല്മാത്രം മതി. പണത്തിനു പണം ചാനലായ  ചാനലുകളിലെല്ലാം തല്സമയവും. കമ്പനി അന്താരഷ്ട്ര തലത്തില്രജിസ്ടര്ചെയ്യുകയാവും നല്ലത്. കാരണം കള്ളപ്പണ നിക്ഷേപം എന്നത് ഒരു ആഗോള പ്രതിഭാസമാണ്. ചുമ്മാ പറഞ്ഞതല്ല; ബ്രിട്ടനില്‍ ചെറുകിട കച്ചവടക്കാരും സാധാരണക്കാരുമടങ്ങുന്ന അഞ്ചു ലക്ഷത്തോളം പേര്‍ വിദേശ രഹസ്യ അക്കൌടുകളില്‍ കള്ളപ്പണം നിക്ഷേപിക്കുന്നവരാണെന്ന ഔദ്യോഗിക റിപ്പോര്ട്ട്  സണ്‍‌ഡേ മെയില്‍ ദിനപത്രം പുറത്തു വിട്ടിരിക്കുന്നു.  റവന്യൂ കസ്റ്റംസ് വിഭാഗം നടത്തിയ അന്വേഷണ റിപ്പോര്ട്ടാണത്രെ ഇത്. ഏതായാലും  പുതിയ വാര്ത്ത കൊണ്ഗ്രസ്സിനു ആശ്വാസം പകരുമായിരിക്കുംകാരണം അവിടെ ബക്കിംഗ്ഹാം പാലസില്‍ സോണിയയും പാര്ലമെന്റില്‍ മന്മോഹനൊന്നുമല്ലല്ലോ ഇരിക്കുന്നത്. രാംദേവ് യോഗിയല്ല ഭോഗിയാണെന്നാണ് പുരി ശങ്കരാചാര്യ പറയുന്നത്. യോഗിയോ ഭോഗിയോ അതവര്‍ തമ്മില്‍ ഭാഗിക്കട്ടെ! ദ്രോഹിയാകാതിരുന്നാ മതി.

ലാസ്റ്റ് ബോള്‍: പണ്ടേ സത്യാഗ്രഹം എന്ന് കേട്ടാല്‍ ബ്രിട്ടിഷുകാര്ക്ക് കലിപ്പാണ്‌. അത് കൊണ്ടാണ് പത്തറുപത്തഞ്ചു കൊല്ലങ്ങള്ക്ക് മുമ്പ് ഗാന്ധിജി സത്യാഗ്രഹമിരുന്നപ്പോള്‍ അവര്‍ ഇവിടം വിട്ടോടിയത്. പണം തിരികെ ബ്രിട്ടനിലേക്ക് കൊണ്ട് വരണമെന്നും പറഞ്ഞു നമ്മുടെ രാം ദേവെങ്ങാന്‍ അവിടെച്ചെന്നു സത്യാഗ്രഹം നടത്തിയാലത്തെ കാര്യമാലോചിച്ചു നോക്കൂ. അവരിനി എങ്ങോട്ട് പോകും?