shamsiswanam - read@ur own risk :)

Pages

Showing posts with label ആക്ഷേപഹാസ്യം. Show all posts
Showing posts with label ആക്ഷേപഹാസ്യം. Show all posts

Wednesday, 26 December 2012

ടീക്ക് ഹെ..ഒരു ഹൈ ലെവല് റിയാലിറ്റി ഷോ

 

അപ്പൊ തുടങ്ങാം അല്ലേ സാറേ..?
മാഡമിങ്ങ്എത്തിക്കോട്ടെടോ? തനിക്കെന്താണിത്ര തിരക്ക്?
സാറേ പോയിട്ടു വേറെ പണിയുള്ളതാ..
എന്താടോ തനിക്കിത്ര മെനക്കെട്ട പണി?
ഒരു സ്റ്റിങ്ങ് ഓപ്പറേഷനുണ്ട്.

Sunday, 25 November 2012

ആം ആദ്മിയും ആര്ഷ ഭാരതവും പിന്നെ കുറേ പാര്ട്ടികളും

നൂഡില്സ് ഉണ്ടാക്കുന്ന ലാഘവത്തോടെയാണ് ആളുകളിപ്പോള്രാഷ്ട്രീയ പാര്ട്ടിയുണ്ടാക്കുന്നത്. പല പാര്ട്ടികളുടെയും വാര്ഷികം കൊണ്ടാടുമ്പോഴാണ്അതെന്തിനാണ് പിറവിയെടുത്തത് എന്ന് സ്ഥാപിച്ചവര്ക്കു തന്നെ ബോധ്യപ്പെടാറുള്ളത്. അങ്ങിനെയും ബോധ്യം വരാതെ അകാലത്തില്മൃതിയടഞ്ഞു പോയവയും ഉണ്ട് കുറേയെണ്ണം. എന്നാല്ആം ആദ്മിയുടെ (ഇസ്പേഡ് ഏഴാം കൂലികള്‍) അവസാന അത്താണിയായ  അരവിന്ദ് കെജ്രിവാളും കൂട്ടരും പാര്ട്ടിയുണ്ടാക്കിയിരിക്കുന്നത് ലക്ഷ്യങ്ങളൊന്നും ഇല്ലാതെയല്ല. ഇന്ത്യയെ അഴിമതി മുക്ത രാജ്യമാക്കി കുളിപ്പിച്ചു കിടത്തുക എന്ന 'ഒരിക്കലും നടക്കാത്ത സ്വപ്നം' കണ്കുളിര്ക്കെ പുലര്ന്നു കാണുവാനാണ് അദ്ദേഹം ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്. അല്ലാതെ സത്യമായിട്ടും വേറെ ദുരാഗ്രഹങ്ങളൊന്നും (പാര്ലമെന്ററി വ്യാമോഹം എന്ന് പച്ച മലയാളം) ആം ആദ്മിക്കാരനില്ല..

Monday, 5 November 2012

പ്രിയപ്പെട്ട രവിയേട്ടന്...സ്നേഹപൂര്‍വ്വം മല്ലൂസ്

എത്രയും ബഹുമാനപ്പെട്ട ഞങ്ങളുടെ രവിയേട്ടന്വായിക്കുവാന്ഞങ്ങള്കുറച്ച് കള്‍ച്ചെര്ഡ് പ്രവാസി മല്ലൂസ് എഴുതുന്നത് (ക്ഷമിക്കണം, ഗള്ഫുകാരനായത് കൊണ്ട് ഇപ്പോഴും കത്തെഴുത്ത് പഴയ പാട്ടിന്റെ ഈണത്തിലേ വരൂ. ഓരോരോ ദുശ്ശീലങ്ങളേ‍!) . താങ്കള്ക്കും കേരളത്തിലെ മറ്റു രാഷ്ട്രീയക്കാര്ക്കും എന്നത്തെയും പോലെ പരമ സുഖമെന്ന് തന്നെ കരുതട്ടെ.  പ്രവാസിയായിരിക്കുന്നേടത്തോളം കാലം നിങ്ങളെയൊന്നും കഷ്ടപ്പെടുത്താന്ഞങ്ങളുടെ മനസ്സ് അനുവദിക്കുകയില്ല. വെറുമൊരു പ്രവാസിയായ എനിക്ക് താങ്കള്ക്കു കത്തെഴുതാന്കഴിഞ്ഞതില്അങ്ങേയറ്റം ചാരിതാര്ത്ഥ്യം തോന്നുന്നു. കഫ്ടീരിയ നടത്തുന്ന ഹംസക്കാന്റെ ഭാഷയില്പറഞ്ഞാല്ഇളയ മോളെ കല്യാണം കഴിപ്പിച്ചയച്ച സുഖം! ('എളേ മോളെ ബായിച്ച് വിട്ട സൊഗം' എന്ന് നാദാപുരം ഭാഷ്യം).

Sunday, 1 July 2012

കൊന്നവര്‍ പാവങ്ങളാണ്

http://shamsiswanam.com
ചോരയും വിപ്ലവവുമൊക്കെ പറയുമെങ്കിലും സി. പി. എമ്മുകാര്‍ പാവങ്ങളാണ്. വായില്‍ വിരലിട്ടാല്‍ പോലും ഐസ് മിഠായിയാണെന്നു കരുതി ഈമ്പിക്കളിക്കുന്ന കൂട്ടര്‍. അവരെയാണ് ഏതോ കുലംകുത്തിയെ കൊന്നെന്നും‍ പറഞ്ഞു പോലീസുകാര്‍ ഇങ്ങിനെ ഓടിച്ചിട്ടു പിടിക്കുന്നത്. പാര്‍ട്ടി നിഘണ്ടു അനുസരിച്ച് ഇസ്പേഡ് ഏഴാംകൂലി, കള്ളിയില്‍ കൊള്ളി വെക്കുന്നവന്‍ എന്നീ അര്‍ത്ഥങ്ങളിലെല്ലാമാണ് കുലംകുത്തി എന്നു പ്രയോഗിച്ചു വരുന്നത്. മാര്‍ക്സിസ്റ്റു പാര്‍ട്ടി ആളെക്കൊല്ലുന്ന പാര്‍ട്ടിയല്ല. കുലം കുത്തികളെ‍ ആള്‍ക്കാരുടെ കൂട്ടത്തില്‍ പെടുത്തില്ല. അതാണ്‌ പാര്‍ട്ടി സെക്രട്ടറി ആവര്‍ത്തിച്ചു പറഞ്ഞത്. കുലംകുത്തി കുലം കുത്തി തന്നെ! (മനുഷ്യനേ അല്ലെന്നു അരിയാഹാരമെല്ലാത്തതെല്ലാം ഭക്ഷിക്കുന്നവര്‍ക്ക് വായിക്കാം). ഇനി ഏതെങ്കിലും വിധത്തില്‍ കുലം കുത്തി മനുഷ്യനാണെന്നു തെളിയിച്ചാല്‍ തന്നെ കൊന്നത് പാര്ട്ടിയല്ല. സംസ്ഥാന നേതാക്കള്‍ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പോലും പാര്‍ട്ടിക്കതില്‍ യാതൊരു പങ്കുമില്ല. പ്രതികളല്ലാത്തവരെ പിടിക്കാന്‍ പരിശീലനം നല്കപ്പെട്ടവരാണ് നമ്മുടെ പൊലീസുകാരെന്നു ആര്‍ക്കാണറിഞ്ഞു കൂടാത്തത്. വേണമെങ്കില്‍ കോടിയേരിയോടു ചോദിച്ചു നോക്കാം. അദ്ദേഹമായിരുന്നല്ലോ പരിശീലിപ്പിച്ച ആശാന്‍. പാര്‍ട്ടി ചെയ്തതാവണമെങ്കില് അങ്ങു പ്രകാശ് കാരാട്ട് മുതല്‍ ഇങ്ങു സാദാ ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാര്‍ വരെയുള്ളവര്‍ ദിനേശ് ബീഡിയുടെയും കട്ടന്‍ ചായയുടെയും ബലത്തില്‍ പകലന്തിയോളം ചര്‍ച്ച ചെയ്തു തീരുമാനിച്ചുറപ്പിച്ചതാവണം. അല്ലെങ്കിലും പാര്‍ട്ടി ഒരാളെ തട്ടുന്നുണ്ടെങ്കില്‍ നമ്പറിട്ടാണ് തട്ടുക. വണ്‍, ടൂ, ത്രീ, ഫോര്‍.. എന്നിങ്ങനെ. ടി. പി ചന്ദ്ര ശേഖരന് അങ്ങിനെ വല്ല നമ്പറും ഉണ്ടായിരുന്നതായി ഇതു വരെ പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പിന്നെ എന്ത് തെളിവാണ് പാര്‍ട്ടിക്കെതിരെ പോലീസിനു ഉന്നയിക്കാനുള്ളതെന്നാണ് മനസ്സിലാവാത്തത്.

Wednesday, 25 April 2012

വക്താക്കളിലെ അശ്ലീലങ്ങളും എ. കെ. ജി സെന്ററിലെ ഡാര്‍വിനും

http://www.shamsiswanam.com
കോണ്ഗ്രസ്സുകാര്‍ അങ്ങിനെയാണ്. ജനങ്ങളെ സേവിച്ചില്ലെങ്കില്‍ ഉറക്കം കിട്ടില്ലവര്‍ക്ക്. ഉജാല സ്റ്റിഫ്ഫ് ആന്റ് ഷൈന്‍ മുക്കിപ്പിഴിഞ്ഞ (കഞ്ഞിയൊക്കെ ഔട്ടോ ഫാഷനല്ലേ?) ഖദറുമുടുത്ത് കാലത്ത് കക്ഷത്തില്‍ ഡയറിയുമായി ഇറങ്ങുന്ന നാടന്‍ യൂത്തന്‍ മുതല്‍ നെഹ്‌റു ജാക്കറ്റും കുര്‍ത്തയുമുടുത്തിറങ്ങുന്ന കേന്ദ്രന്മാര്‍ക്ക് വരെ മനസ്സിലുള്ള ചിന്ത ജനസേവനം മാത്രം! പക്ഷെ ജനങ്ങള്‍ കൂടുന്നതിനനുസരിച്ച് ജനസേവനത്തിന്റെ മേന്മയും കൂടണമെന്നതാണ് കോണ്ഗ്രസ്സുകാരുടെ നയം. അത് കൊണ്ടു തന്നെ ജനസേവനത്തിനു നവം നവങ്ങളായ രീതികള്‍ പരീക്ഷിക്കുന്ന പാര്‍ട്ടിയും കോണ്ഗ്രസ് മാത്രമാണ്.



Wednesday, 4 April 2012

അല്ലയീ മഹാത്മാ ഗാന്ധി ഇന്ത്യയുടെ ആരായിട്ടു വരും?

http://www.shamsiswanam.com/


Who is that old man in the picture, Sir..?

ഉറക്കത്തില്നിന്നും ഞെട്ടിയുണര്ന്ന കുട്ടന്പിള്ള ചുറ്റും നോക്കി. ആരെയും കാണുന്നില്ലല്ലോ? ങാ..സ്വപ്നം കണ്ടതായിരിക്കും.

വീണ്ടും ഉറങ്ങാന്തുടങ്ങിയ കുട്ടന്പിള്ളയുടെ കാതുകളില് ചോദ്യം പിന്നെയും വന്നലച്ചു.

Hello sir! Tell me who is that seminude old man?

ഹല്ലല്ല! ഇത് സ്വപ്നമല്ല! തലയുയര്ത്തി പാതിയടഞ്ഞു കിടക്കുന്ന കൌണ്ടറിന്റെ വാതില്പാളി മാറ്റി പിള്ള ഒരു തവള നോട്ടം പായിച്ചു.

Wednesday, 21 March 2012

സഖാവേ എന്തു കൊണ്ട് നമ്മള്‍ തോറ്റു?

 
താത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്.


നിര്‍ത്ത്..നിര്‍ത്ത്!..വിഘടന വാദികളും പ്രതിക്രിയാ വാദികളും റാഡിക്കലല്ലാത്ത അടിയൊഴുക്കുകള്‍ കൊളോണിയല്‍ ചിന്താ സരണികളിലൂടെ ഒലത്തിയ കഥയാണ്‌ പറയാന്‍ വരുന്നതെങ്കില്‍ ആ പരിപ്പിവിടെ വേവില്ല.

Sunday, 29 January 2012

ബീരാന്റെ ഭരണവും ജയരാജന്റെ സുവിശേഷവും

പഴയൊരു കഥയുണ്ട്. ബീരാന്‍ എന്ന നാട്ടിന്‍പുറത്തുകാരന്റെ കഥ. നിര്ത്തിയിട്ട ബസ്സില്നിന്നിറങ്ങി ചായ കുടിച്ചുകൊണ്ടിരുന്ന ബീരാനോട്അടുത്തിരുന്ന ആള്പറഞ്ഞത്രേ: അതാ ബസ്സ്പോകുന്നു. ഉടനെ ബീരാന്‍: അതെങ്ങനാ ബസ്സ്പോയ്ക്കളയാ? ? ടിക്കറ്റ്ന്റെ കയ്യിലല്ലേ?

കഥയിലെ ബീരാന്റെ സ്ഥിതിയാണിന്ന് മുസ്ലിം ലീഗിന്. പാര്‍ട്ടി ഭരണത്തിലുണ്ടാകുമ്പോള് മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുകയില്ല എന്ന ലീഗിന്‍റെ പ്രസ്താവന കേട്ടപ്പോള്‍ ബീരാന്റെ കയ്യിലെ ടിക്കറ്റാണോര്മ വന്നത്. ഇ-മെയില്‍ ചോര്‍ത്തലൊന്നും പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം

Tuesday, 24 May 2011

കോടീശ്വര സഭ

അങ്ങിനെ പതിമൂന്നാം നിയമസഭയുടെ മിനുട്സ് ബുക്കും തുറന്നു. ഇനി അജണ്ടകളും കലാപരിപാടികളും എന്തൊക്കെയാണെന്ന് മാത്രം നോക്കിയാല്‍ മതി. കലാകാരന്മാര്‍ മിക്കവരും പഴയ താരങ്ങള്‍ തന്നെയായത് കൊണ്ട് ഏതാണ്ടിന പരിപാടികളൊക്കെ നമുക്ക്‌ ഊഹിക്കാന്‍ പറ്റും. തൊഴുത്തില്‍ കുത്തും വടം വലികളും `അതൊക്കെ നമ്മുടെ ശീലമല്ലേ അമ്മേ..അങ്ങിനെയങ്ങ് മാറ്റാന്‍ പറ്റുമോ?` എന്ന് കറി മസാലയുടെ പരസ്യത്തില്‍ പറയുന്നത് പോലെ കൊണ്ഗ്രസ്സുകാര്‍ ചെയ്തു കാണിച്ചു തരും. കോണ്ഗ്രസ്സുകാരുടെ ഗ്രൂപ്പ്‌ കളിയുടെ ഒരു പ്രത്യേകത തന്നെ അത് വാതം പോലെയാണെന്നതാണ്. ലക്ഷണങ്ങള്‍ ആദ്യമേ കാണിച്ചു തുടങ്ങും. അച്ഛന്‍ പണ്ടുപയോഗിച്ചിരുന്ന അസ്ത്രങ്ങള്‍ മകന്‍ മുരളി തൊടുത്തു വിട്ടു നോക്കുന്നുണ്ട്, ‘ഇനി ബിരിയാണി കൊടുത്താലോ’ എന്ന നിലക്ക്. അതിനിടയില്‍ ലീഗുകാരും തൊടുത്തു ഒരുഗ്രന്‍ (അച്ചുമാമന്‍ ഭാഷയില്‍ പറഞ്ഞാല്‍) വാണം. 4 മന്ത്രിമാരെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞു നടന്നു ഒടുക്കം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ എണ്ണം 5. ചാണ്ടിച്ചായന്‍ ഒത്തൊപ്പിച്ച് ഐലസാ പറയാനിരുന്നപ്പോഴാണ് കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്നും മന്ത്രിമാരുടെ എണ്ണം അന്ജെണ്ണമാക്കിക്കൊണ്ടുള്ള വിളംബരം കേള്‍ക്കുന്നത്. പക്ഷെ രാഷ്ട്രീയ ഭീഷ്മാചാര്യര്‍ക്ക് ശേഷം കേരളം കണ്ട ചാണക്യന്മാരില്‍ ഒരാളായ കുഞ്ഞാപ്പയുടെ ഏറു കൃത്യമായും കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. അതു ദിക്കറിയാതെ പരക്കം പായുന്ന ചാണ്ടിയുടെ മണ്ടക്കായിരുന്നില്ല. ജെയും, എമ്മും, ഡബ്ലിയുവും പിന്നെ എന്നാ ഒക്കെയുണ്ടോ അതൊക്കെയും ചേര്‍ന്ന അവിയല്‍ കോണ്ഗ്രസ്സിന്റെ (കേരള കോണ്ഗ്രസ്സ് എന്നും പറയും) നെഞ്ജത്തായിരുന്നു. രണ്ടു പോര മൂന്നെണ്ണം വേണമെന്ന് മോങ്ങാനിരുന്ന മാണി സാറിന്റെ പിടലിക്കായിരുന്നു കൊടപ്പനക്കലെ ഏറിന്റെ ലക്‌ഷ്യം. അതാര്‍ക്കു മനസ്സിലായില്ലെങ്കിലും കുഞ്ഞൂഞ്ഞിന് മനസ്സിലാകും. എല്ലാം ഒരട്ജസ്റ്റുമെന്റാന്നേ..അല്ല പിന്നെ?

ഹൈക്കമാണ്ടിന്റെ ഹെഡാപ്പീസ്‌ എന്‍. എസ് .എസ് ആസ്ഥാനത്തെക്ക് മാറ്റിയോ എന്ന് ചിന്തിച്ചു പോയി അവരുടെ പ്രസ്താവന വായിച്ചപ്പോള്‍. മുരളിക്ക് മന്ത്രി സ്ഥാനം കൊടുക്കേണ്ടെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു തലക്കോളം പ്രസ്താവന. എന്‍ എസ് എസ് പറഞ്ഞിട്ട് കേരളത്തിലെ നായന്മാര് തന്നെ കേള്‍ക്കുന്നില്ല; പിന്നെയല്ലേ കൊണ്ഗ്രസ്സുകാര്‍. പക്ഷെ രമേശന്‍ നായരില്ലാത്ത മന്ത്രി സഭയില്‍ മുരളീരവം പാടേണ്ട എന്ന് മാഡം പറഞ്ഞാല്‍ പിന്നെ അപ്പീലില്ലല്ലോ? എന്നാലും സത്യപ്രതിജ്ഞാചടങ്ങിലെങ്കിലും മുരളിയെ ക്ഷണിക്കാമായിരുന്നു. നാട്ടുനടപ്പനുസരിച്ച് ഒന്ന് ചൊല്ലിയയക്കുകയെങ്കിലും ആവാമായിരുന്നു.
ഒരു കോടിയിലേറെ ആസ്തിയുള്ള 35 പേരാണ് ഇക്കുറി നിയമസഭയില്‍. വിരലെടുത്ത് മൂക്കില്‍ പോസ്റ്റ് ചെയ്യാനൊന്നും എന്നെ കിട്ടില്ല. നിയമസഭയായാല്‍ ഇങ്ങനെ വേണം എന്നേ ഞാന്‍ പറയൂ. അല്ലാതെ പരിപ്പ് വടയും ചായയും കുടിച്ച് ദിനേശ്‌ ബീഡി പുകക്കുന്നവനൊക്കെ വല്ല തട്ടു കടയുടെയും കോലായില്‍ ഇരുന്നാ മതി. ത്രിഫാണ്ട്റത്തോട്ട് വച്ചു പിടിക്കേണ്ട. ‘ഇലക്ഷന്‍ വാച്ച് കേരള’ യുടെ പഠനമനുസരിച്ച് മുപ്പത്‌ യു ഡി എഫ് എമ്മെല്ലെ മാരും അഞ്ചു എല്‍ ഡി എഫ് എമ്മെല്ലെമാരുമാണ് ആ പാവം കോടീശ്വരന്മാര്‍. 45 കോടിയുടെ ആസ്തിയുമായി കുട്ടനാട്ടില്‍ നിന്നുള്ള എന്‍ സി പി സ്ഥാനാര്‍ഥി തോമസ്‌ ചാണ്ടിയാണ് മുന്നില്‍. ഏറ്റവും പിറകില്‍ സി പി എമ്മിന്റെ അബ്ദുല്‍ ഖാദറും നിയമസഭയിലെ എക്ലോതി നാരി ജയലക്ഷ്മിയും. ജയലക്ഷ്മി മാഡം കുറച്ച് കാലം ‘കനിമൊഴി’ക്ക് പഠിച്ചാല്‍ മാറ്റിയെടുക്കാന്‍ പറ്റുന്നതേയുള്ളൂ ഈ ദരിദ്ര വാസി പേരു ദോഷമൊക്കെ. പഠിക്കും; അല്ലാതെന്തു കാന്ഗ്രസ്? പാവം ആഡം സ്മിത്തിന്റെ ക്ഷേമരാഷ്ട്ര സിദ്ധാന്തവും (welfare state) കാള്‍ മാര്‍ക്സിന്റെ സോഷ്യലിസവും സമന്വയിപ്പിച്ച് ഇത്രേം കാലം നമ്മുടെ സാമ്പത്തികം നോക്കി നടത്തിയ തോമസ്‌ മാഷ്ടെ ‘സാമ്പത്തിക സ്ഥിതി’ ആകെ മൂന്ന് ലക്ഷം ഉലുവ! വല്ലാത്തൊരു ചെയ്ത്തായിപ്പോയി മാഷേ ഇത്. പറഞ്ഞു കേള്‍ക്കുമ്പോ 2 രൂപയുടെ അരി ആദ്യം അങ്ങയുടെ കുടുംബത്തിലോട്ടായിരുന്നു കൊണ്ട്‌ പോകേണ്ടിയിരുന്നത്. അങ്ങയോളം വരില്ല കേരളത്തിലെ ഒരു ദരിദ്ര നാരായണനും. കുഞ്ഞാലിക്കുട്ടിയുടെയും മറ്റു ലീഗ് മന്ത്രിമാരുടെയും അടുത്ത്‌ തേങ്ങാ മിഠായി വാങ്ങിക്കാനുള്ള കാശില്ലാത്തത് കൊണ്ടാണോന്നറിയില്ല സംഘടനയുടെ പഠനത്തില്‍ കാണുന്നില്ല. സ്വത്ത് വിവരം ലഭ്യമാക്കാന്‍ ഇന്റര്‍ പോളിന്റെ സഹായം ലഭ്യമാക്കാമോ എന്ന് സംഘടനക്കാര്‍ അന്വേഷിക്കുന്നത് നന്നായിരിക്കും. ഇത്രയും കേമന്മാരും പാടത്തെ നോക്ക് കുത്തി പോലെ ഒരു തരുണീ മണിയും ഉള്ള നിയമസഭയ്ക്ക് ചേരുന്ന പേര് കോടീശ്വര സഭ എന്ന് തന്നെയാണ്.

ലാസ്റ്റ്‌ ബോള്‍: എന്‍ഡോ സള്‍ഫാനെതിരെ ആഞ്ഞടിച്ച വി ഡി സതീശനെ മന്ത്രി സഭയിലെടുക്കാഞ്ഞത് ദുരൂഹം എന്ന് ബി ജെ പി നേതാവ്‌ വി. മുരളീധരന്‍
പൊന്നുരുക്കുന്നിടത്ത് വി മുരളീധരന് മത്തിത്തല കിട്ടില്ല!