Pages

Wednesday, 26 December, 2012

ടീക്ക് ഹെ..ഒരു ഹൈ ലെവല് റിയാലിറ്റി ഷോ

 

അപ്പൊ തുടങ്ങാം അല്ലേ സാറേ..?
മാഡമിങ്ങ്എത്തിക്കോട്ടെടോ? തനിക്കെന്താണിത്ര തിരക്ക്?
സാറേ പോയിട്ടു വേറെ പണിയുള്ളതാ..
എന്താടോ തനിക്കിത്ര മെനക്കെട്ട പണി?
ഒരു സ്റ്റിങ്ങ് ഓപ്പറേഷനുണ്ട്.
 
സ്റ്റിങ്ങ് ഓപ്പറേഷന്‍! ഒന്നു പോടപ്പാ അവിടുന്ന്.. ബാത്ത്റൂം ഷവറില്കൊച്ചു കാമറ വെച്ചു കൊച്ചമ്മമാരുടെ കുളി പകര്ത്തുന്ന ഒണക്ക പ്ലംബര്മല്ലു ശശീ.. നീയൊക്കെ എന്നു മുതലാടാ കാമറാമാനായത്?
 
അയ്യോ അതറിയില്ലേ.. നിങ്ങളുടെ മാഡത്തിന്റെ പുതിയാപ്പിളയുണ്ടല്ലോ ലാംബെര്ട്ട് വിതുര. അങ്ങേരാ എനിക്കീ ജോലി തരപ്പെടുത്തി തന്നത്.
ങേ വിതുര മോനോ? അവനിതെന്തിന്റെ കേടാ പ്ലംബറായ നിന്നെപ്പിടിച്ച് ക്രൂരദര്ശനില്കാമറാമാനാക്കാന്‍?
ക്രൂരദര്ശനോ? എന്റെ പട്ടി പോകും! കണ്ട ചാക്യാര്കൂത്തും കഥകളിയും ഷൂട്ട്ചെയ്തോണ്ടിരിക്കാന്ഒരു കാമറയുടെ ആവശ്യമേ ഉള്ളൂ. കാമറ ഒരു സ്ഥലത്ത് ഉറപ്പിച്ചു നിര്ത്തിയേച്ച് മാറ്റിനിക്കു കയറുന്ന ഏര്പ്പാടിന് എന്നെ കിട്ടില്ല. അല്ലേലും അതൊക്കെ സഹിച്ചോണ്ടിരിക്കാന്പറ്റ്വോ സാറേ. ഒരു ക്രിയേറ്റിവിറ്റിയും ഇല്ലാത്ത വഹകള്
വല്ല സിനിമാറ്റിക്ക് ഡാന്സോ ഐറ്റം നമ്പറോ അങ്ങിനെ വല്ലതും ചെയ്യാന്പറ നിങ്ങളുടെ ക്രൂരദര്ശന്കാരോട്. എന്നാലേ ചാനലില്ആളനക്കമുണ്ടാകൂ. അല്ലെങ്കില്ചാനല്കാമറ ചിലന്തികള്ക്ക് പട്ടയമായി കൊടുക്കേണ്ടി വരും.
ചുമ്മാ താന്ഒവറാക്കല്ല. ക്രൂരദര്ശന്പരിപാടിയില് കാമറ ചലിക്കുന്നതൊക്കെ ഞാന്കണ്ടിട്ടുണ്ട്.
അത് പരിപാടി അവതരിപ്പിക്കുന്നവര്കാമറയ്ക്കനുസരിച്ചു നീങ്ങുന്നതാ. അല്ലാതെ സുനാമി വന്നാലും സാറേ.. ക്രൂരദര്ശന്കാമറ ഒരിന്ജ് അനങ്ങൂല്ല!
അപ്പോ നീയേതു ചാനലിലാ?
ഐഷാ വ്യൂസ് ഇന്റര്നാഷണലീന്നാ.. ക്രൂരദര്ശനിലെ അബൂട്ടി വിളിച്ചു പറഞ്ഞതാ. ഒന്നു വന്നു നിങ്ങള് നോക്കി വായിക്കുന്നതും പിടിച്ചോണ്ട് വരാന്‍.
ചുമ്മാ സില്ലി മാറ്ററല്ല, എന്റെ പ്രസംഗമാണെടോ അത്.
തന്നെ.. തന്നെ..! നിങ്ങള്പ്രസംഗം എന്ന് പറയുന്നതിന് നമ്മള് നോക്കി വായന എന്നാ പറയുക. ഹരീന്ദ്രന്മാഷെ മലയാളം ക്ലാസ്സില്ഞാനൊക്കെ എന്തുമാത്രം പദ്യം വായിച്ചിട്ടുള്ളതാ.
ആട്ടെ! ഈ അബൂട്ടിക്കെന്താ പണി നിന്നെ അയക്കാന്‍? ഞങ്ങള്പറയുന്നത് പിടിക്കാനാ അവനു കാശു കൊടുക്കുന്നത്. മാഡമെങ്ങാന്അറിഞ്ഞാല്അവന്റെ പണി പോകും. പറഞ്ഞേക്ക്!
സാറേ മടുത്തു കാണും. ബോറഡിക്കുമില്ലേ ഒരു എക്സ്പയറി ഡേറ്റൊക്കെ? എത്ര കാലമെന്നു വെച്ചാ നിങ്ങളീ അണ്ടിക്കിഴവന്മാരുടെ പ്രസ്താവനയും പിടിച്ചോണ്ട് ഇരിക്ക്വാ? അവനും കിട്ടട്ടെ കുറച്ച് ക്രിയേറ്റിവിറ്റിയും സെന്സേഷനുമൊക്കെ..
എന്നിട്ടവന്ഐറ്റം ഡാന്സ് ഷൂട്ടു ചെയ്യാന്പോയെന്നാടോ താന്പറഞ്ഞു വരുന്നത്?
ഏയ് അല്ല. സാറൊന്നു പുറത്തിറങ്ങി നോക്കണം. നല്ല കോളേജ് ചിക്കുകള് റോഡിലിറങ്ങി മുദ്രാവാക്യം മുഴക്കുന്ന ടൈമാ.. ഞാനെന്റെ ജീവിതത്തില്ഇത്രയും പീസുകളെ ഒരുമിച്ചു കണ്ടിട്ടില്ല. ഹോ കുളിര് കോരുന്നു.
താനെന്റെ കണ്ട്രോള്തെറ്റിക്കാതെടോ..ഞാനീ മാഡത്തിന്റെ.. സോറി രാജ്യത്തിന്റെ പ്രധാനമന്ത്രിയാ.
.. സാറിനെങ്കിലും അതറിയാമല്ലോ ഭാഗ്യം! എന്റെ മോന്പരീക്ഷയ്ക്ക് നമ്മുടെ പ്രധാനമന്ത്രി എന്ന ചോദ്യത്തിന് ഒബാമ എന്നാ എഴുതി വെച്ചത്. സാറിങ്ങനെ മാഡം എഴുതിത്തരുന്നത് നോക്കി വായിച്ചോണ്ടിരുന്നോ. പിള്ളാരുടെ മനസ്സിലൊക്കെ ഇപ്പോ കാപ്പിരിയാ കയറിക്കൂടിയിരിക്കുന്നെ.
അല്ലെടോ ഇതെവിടുന്നാ ഇത്രയും ആളുകളെന്നാ എനിക്കും മനസ്സിലാകാത്തത്. ഇറക്കുമതിയായിരിക്കും!
അതെ ഇറക്കുമതി, അങ്ങു യമലോകത്ത്നിന്ന്. മന്ഗുണ സാറേ..വിവരക്കേട് പറയരുത്. മരുഭൂമിയിലേക്ക് ആരെങ്കിലും മണലിറക്കുമോ? ഇന്ത്യാ രാജ്യത്താണോ ആളുകള്ക്ക് പഞ്ഞം. സാര്പത്രമൊന്നും വായിക്കാറില്ലേ?
എന്നാലും ഒരു പെണ്ണിനെ പീഡിപ്പിച്ചതിന് ഇത്രയും ആള്ക്കാരൊക്കെ വന്ന് പ്രതിഷേധോം പൊല്ലാപ്പും സംഘടിപ്പിക്കുക എന്ന് പറഞ്ഞാല്‍.. രവീന്ദ്ര കൊടുവാളിന്റെ കറുത്ത കരങ്ങളെ ഇതിനു പിന്നില്നമുക്ക് ബലമായും സംശയിച്ചു കൂടേ?
കറുത്ത കരങ്ങള്ബലമായ സംശയം.. സാറെന്താ മലയാളം എം.ഏക്കു ക്ലാസെടുക്കുവാണോ?
അതല്ലെടോ..അല്ലാതെ ഇത്രയും പിള്ളാരെ കൊണ്ഗ്രസ്സും മാര്ക്സിസ്റ്റും വിചാരിച്ചാല്കിട്ടില്ല. ബി. ജെ. പി യില്വിചാരിക്കാന്മാത്രം ആരും അവിടെയില്ല താനും. അപ്പൊ ഇതവന്റെ തന്നെ പണിയാ. കൂടെ യോഗയും മറ്റേ യോഗ്യനും ഒക്കെ കാണും.
പിന്നേ.. അവരവിടെ പാരലല്കോളേജ് നടത്തുകയല്ലേ ഇത്രയും പിള്ളാരെ വെച്ച്. ഇതതൊന്നുമല്ല സാറേ..സോഷ്യല്മീഡിയ. അതാണിതിനു പിന്നിലെ കഥ, തിരക്കഥ, സംഘട്ടനം, സംവിധാനം.  കപീഷ് സാര്പണ്ടേ പറഞ്ഞിട്ടില്ലേ സോഷ്യല്മീഡിയ നിയന്ത്രിക്കണം നിയന്ത്രിക്കണംന്ന്. ഇല്ല. സായ്പ്പിന്റെതായത് കൊണ്ട് കേട്ട ഭാവം നടിച്ചില്ല. അനുഭവിച്ചോ.
മോനേ സംസാരിച്ചു നിന്ന് എന്റെ മുഖത്തെ മേക്കപ്പ് ഒക്കെ ഉരുകാന്തുടങ്ങിയിട്ടുണ്ട്.
ഉരുകുകയോ? ഇതെന്താ മരത്തിനു പുട്ടിയിട്ടതോ?
എടോ റോഡിലെ പിള്ളാരെക്കുറിച്ച് വിചാരിച്ചിട്ടാണെന്ന് തോന്നുന്നു. ഒരു നെര്വസ്നെസ്സ്.
സാറേ സാറിന്റെ മനസ്സിലും ലഡു പൊട്ടുന്നുണ്ട് അല്ലേ..?
ഏയ് അങ്ങിനെയൊന്നും വിചാരിക്കരുത്. ഭാരതീയ നാരി...
ഭാരതീയ നാരിതന്ഭാവ ശുദ്ധി.. ഉവ്വേ...നമ്മളിനി പറഞ്ഞിട്ട് സ്ത്രീ വിരുദ്ധമാവേണ്ട. സാറേ മാഡമൊന്നും വരാന്കാത്തു നില്ക്കേണ്ട. സാറൊരു ആണാണെന്ന് തെളിയിക്ക്. ഒരുഗ്രന്പ്രസംഗമങ്ങു കാച്ച്.
റോഡിലെ പിള്ളാര്പ്രസംഗം കേട്ട് വീട്ടീപ്പോണം. അമ്മാതിരി ഒരു സാധനം ഞാന്കൊണ്ടു വന്നിട്ടുണ്ട്. ദാ വായിച്ചു പഠിച്ചാല്നമുക്ക് പെട്ടെന്ന് തന്നെ ഷൂട്ട്ചെയ്യാം. എന്നിട്ടു വേണം എനിക്കു പിള്ളാരെ 'കവര്‍' ചെയ്യാന്‍.
(സരോജ് കുമാറിന്റെ ഭാവാഭിനയത്തെ വെല്ലുന്ന തരത്തില്മന്ഗുണാ സിംഗ് പ്രസംഗം പൂര്ത്തിയാക്കുന്നു. അവസാനം ടീക്ക് ഹെ എന്ന ചോദ്യത്തോട് കൂടിത്തന്നെ ചാനലുകാര്അത് സംപ്രേക്ഷണം ചെയ്യുന്നു)
ടോ.. താനെന്തു പണിയാടോ കാണിച്ചു വെച്ചിരിക്കുന്നത്? തന്നോടാരാടോ 'ടീക്ക് ഹെ' അടക്കം പുറത്തു വിടാന്പറഞ്ഞത്?
സാറേ എന്റെ മുതലാളി സാറല്ല. പറഞ്ഞിട്ടില്ലേ? ലാംബെര്ട്ട വിതുരയാണ്. അങ്ങേരും മാഡവും കൂടി സാറിനിട്ടൊരു മുട്ടന്പണി തന്നതാ. പക്ഷെ എന്തൊരു ഒറിജിനാലിറ്റിയാ സാര് തീക് ഹേക്ക്. വിത്ത്ക്വയിറ്റ് നാച്ചുറല്എക്സ്പ്രെഷന്‌. ഇതില്നിന്നും എന്തു മനസ്സിലായി സാറേ?
മാഡം പറയാതെ ഒരക്ഷരം മിണ്ടാന്പാടില്ലാന്ന്.
അല്ല..! കഴുത്തില്കത്തി വെച്ചാലും ടീക്ക് ഹേന്നു പറയരുത് കേട്ടോ സാര്‍.
ടീക്ക് ഹെ!

നിങ്ങള്‍ പറയൂ..: