Pages

Sunday, 25 November, 2012

ആം ആദ്മിയും ആര്ഷ ഭാരതവും പിന്നെ കുറേ പാര്ട്ടികളും

നൂഡില്സ് ഉണ്ടാക്കുന്ന ലാഘവത്തോടെയാണ് ആളുകളിപ്പോള്രാഷ്ട്രീയ പാര്ട്ടിയുണ്ടാക്കുന്നത്. പല പാര്ട്ടികളുടെയും വാര്ഷികം കൊണ്ടാടുമ്പോഴാണ്അതെന്തിനാണ് പിറവിയെടുത്തത് എന്ന് സ്ഥാപിച്ചവര്ക്കു തന്നെ ബോധ്യപ്പെടാറുള്ളത്. അങ്ങിനെയും ബോധ്യം വരാതെ അകാലത്തില്മൃതിയടഞ്ഞു പോയവയും ഉണ്ട് കുറേയെണ്ണം. എന്നാല്ആം ആദ്മിയുടെ (ഇസ്പേഡ് ഏഴാം കൂലികള്‍) അവസാന അത്താണിയായ  അരവിന്ദ് കെജ്രിവാളും കൂട്ടരും പാര്ട്ടിയുണ്ടാക്കിയിരിക്കുന്നത് ലക്ഷ്യങ്ങളൊന്നും ഇല്ലാതെയല്ല. ഇന്ത്യയെ അഴിമതി മുക്ത രാജ്യമാക്കി കുളിപ്പിച്ചു കിടത്തുക എന്ന 'ഒരിക്കലും നടക്കാത്ത സ്വപ്നം' കണ്കുളിര്ക്കെ പുലര്ന്നു കാണുവാനാണ് അദ്ദേഹം ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്. അല്ലാതെ സത്യമായിട്ടും വേറെ ദുരാഗ്രഹങ്ങളൊന്നും (പാര്ലമെന്ററി വ്യാമോഹം എന്ന് പച്ച മലയാളം) ആം ആദ്മിക്കാരനില്ല..

 
അഴിമതിയാണോ ആദ്യം രാഷ്ട്രീയ പാര്ട്ടിയാണോ ആദ്യമെന്ന ചോദ്യം മാവാണോ മാങ്ങയണ്ടിയാണോ ആദ്യമെന്ന ചോദ്യം പോലെത്തന്നെ കോംപ്ലിക്കേറ്റഡ് ആണ്.  ഇന്ത്യയിലെ രാഷ്ട്രീയ പാര്ട്ടികളുടെ കണക്കെടുത്താല്ആള്ക്കൊന്നിനു ഒരു പാര്ട്ടി എന്ന നിലയ്ക്ക് വീതിച്ചെടുക്കാന്മാത്രം എണ്ണം രാഷ്ട്രീയ പാര്ട്ടികള്ഇവിടെയുണ്ട് (വേണമെങ്കില്കുറച്ചു കുറക്കാം). അലന്ഒക്ടേവിയന്സായ്പ്ഉണ്ടാക്കിയ ഇന്ത്യന്നാഷണല്കോണ്ഗ്രസ് മുതല്ഒറ്റക്ക് മത്സരിച്ചാല്ഒരു വോട്ടു പോലും കിട്ടാത്ത രാഘവന്റെ സി. എം. പി വരെയുള്ള പൂഴിത്തൊള്ളായിരം പാര്ട്ടികള്‍. എന്തിനധികം വോട്ടു ചെയ്യല്വ്യഭിചാരം പോലെ ഹറാമാണെന്ന് പറഞ്ഞു നടന്നിരുന്ന ജമാഅത്തുകാര്വരെ സ്വന്തമായി ഒരു പാര്ട്ടിയും മെമ്പര്ഷിപ്പ് രസീതും കക്ഷത്തില്വെച്ച് നടക്കുന്ന കാലത്താണ് കെജ്രിവാളിന്റെ പുതിയ പാര്ട്ടി രൂപം കൊണ്ടിരിക്കുന്നത്. പാര്ലമെന്റും നിയമസഭയും അവിടെ ആളനക്കവും ഉള്ളിടത്തോളം കാലം അഴിമതിക്കാര്യത്തില്കെജ്രിവാളിന്റെ പൂതികള്തല്ക്കാലം 'ഗോപി'യാവാനാണ് സാധ്യത.
 

അണ്ണാ സംഘത്തില്ചേര്ന്ന് സത്യാഗ്രഹമിരിക്കാന്തുടങ്ങിയതു മുതലാണ്കെജ്രിവാളിനിത് വിനാശ കാലേ രാഷ്ട്രീയ ബുദ്ധി തോന്നിത്തുടങ്ങിയത്. തെമ്മാടികളുടെ അവസാനത്തെ അഭയമാണ് രാഷ്ട്രീയം എന്ന് ബര്ണാഡ് ഷാ പറഞ്ഞത് ഇന്ത്യയെ ഉദ്ദേശിച്ചായിരിക്കാന്ഇടയില്ല. കാരണം ഇന്ത്യയില്തെമ്മാടികളുടെ ഒന്നാമത്തെ തട്ടകമാണ് രാഷ്ട്രീയം! ലെവലില്നോക്കിയാല്ഉണ്ടായിരുന്ന സിവില്സര്വീസും രാജി വെച്ചോണ്ട് നാടു നന്നാക്കാന്ഇറങ്ങിത്തിരിക്കേണ്ടവനായിരുന്നില്ല കെജ്രിവാള്‍. പക്ഷെ എങ്ങാണ്ടോ പോകുന്ന കണ്ടകശ്ശനിയെ കയറിട്ടു വലിച്ചു മണ്ടയില്കൊള്ളിക്കുന്ന മണ്ടന്ഏര്പ്പാട് കലികാലത്തേ ഒരാള്ക്ക് തോന്നാനിടയുള്ളൂ. രാഷ്ട്രീയത്തില്മണ്ടത്തരമെന്നത് ഒരു വൈകല്യമേ അല്ല!
 
ഉച്ചപ്പടം കണ്ടേച്ചു വന്നു കഥ പറഞ്ഞു കൊടുത്ത ആരെയും ഇന്നേ വരെ കണ്ടിട്ടില്ല. പടം കണ്ടില്ലേ എന്ന് ചോദിച്ച് തല്ലിക്കൊന്നാലും സമ്മതിച്ചു തരികയില്ല സ്വബോധമുള്ള ഒരുത്തനും. എന്നാല്പോസ്റ്ററെങ്കിലും നോക്കി വെള്ളമിറക്കാത്തവരായി ഒരു ആണ്തരിയും ഇന്നു വരെ ഉണ്ടായിട്ടില്ല താനും. അത് പോലെ തന്നെയാണ് രാഷ്ട്രീയക്കാരുടെ അഴിമതിയും. ഒരു സംസ്ഥാനം മൊത്തം അടിച്ചു മാറ്റിയ നേതാവിന്റെ നേര്ക്ക്ആരോപണം ഉന്നയിച്ചാല്പോലും അഴിമതി നടത്തിയെന്ന് ഒരു പൊന്നുമോനും സമ്മതിച്ചു തരികയില്ല. അക്കാര്യത്തില്ഭരണ-പ്രതി പക്ഷ വ്യത്യാസങ്ങളൊന്നുമില്ല. ഓഹരി കുറഞ്ഞാല്ഒച്ചപ്പാടുണ്ടാക്കും എന്നല്ലാതെ രംഗത്ത് ഒറ്റുകാര്പൊതുവെ കുറവാണ്. രാഷ്ട്രീയക്കാരനാവുന്നത് വരെയേ ഒരാള്ക്ക് അഴിമതി ഒരു പാപമായി തോന്നുകയുള്ളൂവത്രേ. ഇത് എന്റെ വകയല്ല; മാര്ക്ക് ട്വെയിന്പറഞ്ഞിട്ടുള്ളതാണ് (ഞാനിത്തരം സില്ലി മാറ്റേഴ്സില്അഫിപ്രായം പറയാറില്ല!) അങ്ങേര്ക്കൊക്കെ എന്തും പറയാം. രാജ്യം ഭരിക്കണമെങ്കില്അല്പസ്വല്പം അഴിമതിയൊക്കെ അറിഞ്ഞിരിക്കണം എന്നു പറഞ്ഞത് നമ്മുടെ ലാലുപ്രസാദ് യാദവാണ്. മാര്ക്ക് സായ്പ്പിനു എഴുതിയും പറഞ്ഞും മാത്രമേ ശീലമുള്ളൂ. എന്നാല്ലാലുവിന്റെ സ്ഥിതി അതല്ല. അതിയാന്ഭരിച്ചും അഴിമതി നടത്തിയും വകയില്അഴി എണ്ണിയും ശീലമുണ്ട് . അത് കൊണ്ട് കാര്യത്തില്മൂപ്പര്പറയുന്നത് കണ്ണും തുറന്നു നമുക്ക് വിശ്വസിക്കാം.

കെജ്രിവാളിന്റെ രാഷ്ട്രീയ പ്രവേശം ചില്ലറക്കാര്യമായല്ല രാഷ്ട്രീയ നിരീക്ഷകര്എന്ന ജോലിയില്ലാ വര്ഗം കാണുന്നത്. എന്തോ സംഭവിക്കാന്പോകുന്നുവെന്ന മട്ടിലാണ് അവരുടെ സംസാരം. ജനങ്ങള്ക്കു വേണ്ടിയാണത്രേ അദ്ദേഹത്തിന്റെ പാര്ട്ടി രൂപകല്പന. എല്ലാരും പറയുന്നു ജനതയ്ക്ക് വേണ്ടിയെന്നു. പക്ഷെ കെജ്രിവാള്നല്കുന്നു ജനായത്തം. ജ്വല്ലറിക്കാരന്റെ വാച്ചകക്കസര്ത്തുകള്ജനം കണ്ടു മടുത്തതൊന്നും ചങ്ങാതി അറിഞ്ഞ മട്ടില്ല. എന്ന് വെച്ചാല്നാളെ ഒരു യോഗം നടത്തുമ്പോള്സാക്ഷാല്കെജ്രിവാളിനെ മണ്ടയ്ക്കു പിടിച്ചു പുറത്താക്കിയിട്ട് ആര്ക്കും കസേരയില്വന്നിരിക്കാം എന്നാണ് ടിയാന്റെ ടാഗ് ലൈന്‍. അത്രയ്ക്കുണ്ട് പാര്ട്ടിയില്ജനാധിപത്യം! ദൈവമേ, ഒന്നാം വാര്ഷികം ആഘോഷിക്കാനെങ്കിലും നീയതിനെ ബാക്കിയാക്കേണമേ എന്ന് ആം ആദ്മി ആമീനോട് കൂടി പ്രാര്ത്ഥിച്ചു കൊള്ളുന്നു.
 

അഴിമതിക്കാരനായ പ്രസിഡണ്ട്രാജി വെക്കണമെന്ന് പറഞ്ഞതിനാണ് രാം ജത്മലാനിയെ ബി. ജെ. പി യില്നിന്ന് സസ്പെന്ഡ് ചെയ്തു കളഞ്ഞത്. ആര് ഭാരത സംസ്കൃതിയില്അഴിമതിയേക്കാള്മുകളിലാണ് പ്രസിഡണ്ടിന്റെ സ്ഥാനം. നിയമം മാത്രം പഠിച്ച ജത്മലാനിക്ക് ആര് സംസ്കാരം അറിഞ്ഞു കൂടാത്തതിന്റെ കുഴപ്പമാണത്. അങ്ങിനെ വരുമ്പോഴാണ് ഒരു മാതിരി കൊണ്ഗ്രസ്സുകാരെപ്പോലെ പ്രസിഡണ്ടിനെതിരെ സംസാരിക്കേണ്ടി വരുന്നത്. അത് കൊണ്ട് ആര് സംസ്കാര പഠനത്തിനായി കുറച്ച് നാള്സ്റ്റഡി ലീവ്. ലതായത് സസ്പെന്ഷന്‍!

ലാസ്റ്റ് ബോള്:‍ കരുണാകരനൊപ്പം നിന്നവരെ കെപിസിസി പുനസംഘടനയില്പരിഗണിക്കാത്തത് ക്രൂരമാണെന്ന് കെ മുരളീധരന്‍.

മൂന്നുരൂപാ മെംബര്ഷിപ്പിനിനിയെന്തൊക്കെ കാണണം.! ചാണ്ടിച്ചായോ, ഒരു കസേര ഒഴിവുണ്ടോ? പയ്യന്റെ കരച്ചിലൊന്നു നിറുത്താനാണേ....

നിങ്ങള്‍ പറയൂ..: