Pages

Tuesday, 13 November, 2012

മന്ത്രിയുടെ മനോവിഭ്രാന്തി അഥവാ പ്രവാസിയുടെ തലവിധി!

അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു പിന്നെയും മന്ത്രിക്ക് കലിപ്പ് തീരണില്ലെന്ന് പറഞ്ഞത് പോലെയാണ് കഴിഞ്ഞ ദിവസത്തെ സംഭവ വികാസങ്ങള്‍. സോഷ്യല്മീഡിയയിലുന്നയിച്ച പ്രശ്നങ്ങളെക്കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവര്ത്തകര്ക്ക് നേരെ സന്തോഷ്പണ്ഡിറ്റിനെ അനുസ്മരിപ്പിക്കും വിധമുള്ള പ്രകടനമായിരുന്നു നമ്മുടെ മന്ത്രിയദ്ദേഹം നടത്തിക്കളഞ്ഞത്. ഭാവാഭിനയമാണിപ്പോള്ഫെയ്സ്ബുക്കിലെ ലീഡിംഗ് വീഡിയോ എന്നറിയുമ്പോള്എത്രമാത്രം ജനങ്ങള്അങ്ങേരെഇഷ്ട’പ്പെടുന്നുണ്ടെന്ന് ഊഹിക്കാം.


പതിവു പോലെ സാധാരണക്കാരന്റെ പണമെടുത്ത് എമിറേറ്റ്സ് എയര്ലൈന്സില്വന്നിറങ്ങിയ മന്ത്രിക്ക് സാധാരണക്കാരന്റെ പ്രശ്നങ്ങള്കേള്ക്കാന്പോലും മനസ്സില്ലെന്നു വരുന്നത് മന്ത്രിയുടെ മാത്രം കുറ്റമല്ല; നമ്മുടെ വ്യവസ്ഥിതിയുടേത് കൂടിയാണ്. പ്രവാസികള്എന്ന പരിഗണന പോകട്ടെ, നികുതി തരുന്ന 'കഴുതക്കൂട്ട'ങ്ങളുടെ കണ്ണില്പൊടിയിടാനെങ്കിലും ഒരു നല്ല വാക്ക് പറയാന്പ്രവാസി മന്ത്രിക്കു പ്രയാസമുണ്ടാകുമായിരുന്നില്ല. പകരം പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്ത്തകര്ക്ക് നേരെ കയര്ത്ത്, അവര്ക്ക് മാര്ക്സിസ്റ്റ്മെമ്പര്ഷിപ്പ് പതിച്ചു നല്കിയ മന്ത്രി പ്രതിനിധീകരിക്കുന്നത് ഏതു ജനതയെയാണ്‌? സോറി സാര്‍! തെറ്റ് ഞങ്ങളുടെതാണ്. ഞങ്ങള്കരുതി താങ്കള്ഞങ്ങളുടെ മന്ത്രിയാണെന്ന്.


കൊച്ചിയില്നടക്കുന്ന 'പ്രവാസി ഭാരതീയ ദിവസി' ലേക്ക് പ്രവാസികളെ ഒന്നടങ്കം ആനയിച്ചു കൊണ്ട് പോകാനാണ് മിസ്റ്റര്മിനിസ്റ്റര്വന്നതെന്നറിഞ്ഞു. പ്രവാസികള്ക്കിനി വേണ്ടത് സര്ക്കാറിന്റെ വക ഇത്തരംദിവസ’ങ്ങളല്ല സാര്‍. കാലങ്ങളായി ഞങ്ങള്പറഞ്ഞു കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്ക്കുള്ള പരിഹാരങ്ങളാണ്. പ്രവാസി മന്ത്രാലയത്തിനു കീഴില്കൊല്ലാകൊല്ലം നടന്നു വരുന്ന ഇത്തരം ദിവസ മാമാങ്കങ്ങള്കൊണ്ട് സാധാരണക്കാരന്റെ എന്തെന്തു പ്രശ്നങ്ങളാണ് പരിഹരിക്കപ്പെട്ടതെന്ന് കൂടി പറഞ്ഞു തരാനുള്ള ബാധ്യത താങ്കള്ക്കുണ്ട്.  ഒന്നു കൂടി വ്യക്തമാക്കി പറഞ്ഞാല്ഞങ്ങള്ക്കിനി വേണ്ടത് ചര്ച്ചകളല്ല; പരിഹാരങ്ങളാണ്.  പ്രവാസികളുടെ പ്രശ്നങ്ങള്മാത്രമെന്താണ് വെറും രണ്ടു ദിന ചര്ച്ചകളിലൊതുങ്ങിപ്പോകുന്നതെന്ന് പ്രവാസി മന്ത്രിയായ താങ്കള്ചിന്തിക്കാതിരിക്കാനിടയില്ല. അല്ലെങ്കില്താങ്കള്കൂടിയാണല്ലോ ഇത്തരം ചര്ച്ചകള്ക്ക് ചുക്കാന്പിടിക്കുന്നത്. ചര്ച്ചകളിലൂടെ ഉരുത്തിരിഞ്ഞു വരുന്ന പരിഹാരങ്ങള്പഠിക്കാനോ നടപ്പിലാക്കാനോ കസേരിയിലിരുന്ന മന്ത്രിക്കോമരങ്ങള്ഇന്നേ വരെ തയ്യാറായിട്ടില്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്തരം യോഗങ്ങളുടെ ആവര്ത്തിച്ചു വരുന്ന ചര്ച്ചാ വിഷയങ്ങള്‍.


വയലാറുകാരന്റെ ചുമതല പ്രവാസിക്കൂട്ടങ്ങളെ നോക്കുക എന്നതായപ്പോള്ഞാനടക്കമുള്ള മണ്ടന്മാരായ പ്രവാസികള്തെല്ലൊന്നാഗ്രഹിച്ചു, പ്രതീക്ഷിച്ചു. എന്തെങ്കിലുമൊക്കെ 'നടക്കു'മെന്ന്. ഒന്നുമില്ലെങ്കില്ഗള്ഫു കോയിനിന്റെ ബലത്തില്മാത്രം കാലിച്ചായ മുതല്കോണകം വരെ ഉണ്ടും ഉടുത്തും നടക്കുന്ന മലയാളികളില്പ്പെട്ടൊരുത്തനു ഉത്തരേന്ത്യന്മന്ത്രിജിമാരെപ്പോലെ  അങ്ങിനെയങ്ങ് മുഖം തിരിച്ചു കളയാന്കഴിയില്ലല്ലോ എന്നുള്ള പ്രത്യാശ! എല്ലാ പ്രതീക്ഷയും താങ്കള്ദിവസങ്ങള്കൊണ്ട് അവസാനിപ്പിച്ചു തന്നത് ഞങ്ങളുടെ ഓര്മയില്നിന്ന് മാഞ്ഞു പോയിട്ടില്ല. എന്നിട്ടും ലക്ഷണം കെട്ട പ്രവാസികള്താങ്കള്ക്കെതിരെ ഒരക്ഷരം ഉരിയാടാതിരുന്നത് ബാപ്പാന്റെ പ്രായമുള്ളവനെ ബാസ്റ്റഡ് എന്ന് വിളിക്കേണ്ടി വരുന്നതിലെ സംസ്കാരമില്ലായ്മ ഓര്ത്താണ്.  നെല്ലിപ്പലക എന്നിടത്തു നിന്നും നീട്ടിയെറിഞ്ഞ് ക്ഷമയ്ക്ക് 'പ്രവാസിപ്പലക' എന്ന പുതിയ അതിര്ത്തി നിശ്ചയിച്ചവരാണ് കടലുകള്ക്കിപ്പുറത്തുള്ള പാവം പ്രവാസികള്‍. ഇത്രയും നാള്ഞങ്ങളുടെ ഒച്ചയിടല്‍; അല്ല, നെഞ്ച് കീറിക്കരയുന്ന രോദനം കേട്ടില്ലെന്നു നടിക്കാന്നിങ്ങള്ക്കാവുമായിരുന്നു. ഭരണകൂടത്തിന്റെയും രാഷ്ട്രീയ പാര്ട്ടികളുടെയും മെഗാഫോണ്മാത്രമായ മലയാള മാധ്യമങ്ങള്ക്ക് പ്രവാസികളോട് പുച്ഛമായിരുന്നു ഈയടുത്ത കാലം വരെ. അധികാരികളുടെയും മാധ്യമങ്ങളുടെയും ചിറ്റമ്മ മനോഭാവം മാറിത്തുടങ്ങിയത് സോഷ്യല്നെറ്റ്വര്ക്ക് സൈറ്റുകളും ബ്ലോഗ്ഗുകളും രംഗം കയ്യടക്കിയതോടു കൂടിയാണ്. മാറ്റങ്ങളെയൊന്നും ഉള്ക്കൊള്ളാന്മന്ത്രിപ്പുംഗവന്മാര്ക്കാവുന്നില്ല എങ്കില്അവര്തങ്ങളുടെ എക്സ്പയറി ഡേറ്റ് നോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


ബഹുമാനപ്പെട്ട മന്ത്രി, ഞാനറിയാത്ത പ്രശ്നങ്ങളൊന്നും പ്രവാസികള്ക്കില്ലെന്ന് പറയുന്ന താങ്കളുടെ നാലു മുഴം നാവിനെ വിമാന റാഞ്ചല് നാടകം തകര്ത്താടുമ്പോള് ഉപ്പിലിട്ടുവെച്ചിരിക്കുകയായിരുന്നോ എന്ന് മയപ്പെടുത്തി ചോദിക്കേണ്ടി വന്ന പത്ര പ്രവര്ത്തകര്ചെയ്ത തെറ്റെന്തായിരുന്നു? അതോ ഭൂമുഖത്ത് നടക്കുന്നതൊന്നും അറിയാന്വയ്യാത്ത അന്യ ഗ്രഹങ്ങളിലായിരുന്നോ താങ്കളുടെ വാസം? കേരളത്തിന്റെ നട്ടെല്ല് എന്നൊക്കെ അരക്കുബ്ബൂസിന്റെ സമൃദ്ധിയില്കേരളം പോറ്റുന്ന പ്രവാസിയെക്കാണുമ്പോള്‍‌ ഇന്ടീസിറക്കാറുള്ള നിങ്ങള്‍, ഞങ്ങള്ക്ക് വേണ്ടി എയര്ഇന്ത്യയെന്ന നാഷണല്വേസ്റ്റ് വെള്ളാനയോട് നാലു വര്ത്താനം പറഞ്ഞിരുന്നെങ്കില്എന്നാഗ്രഹിച്ചു പോയത് ഒരു തെറ്റാണോ സാര്‍?
 

എല്ലാം സഹിച്ചും കേട്ടും ഇനിയും എത്ര കാലം പ്രവാസികള്‍..പാവങ്ങള്നിങ്ങളുടെ ഔദാര്യത്തിന് കാതോര്ത്തു കഴിയണം. താങ്കളടങ്ങുന്ന രാഷ്ട്രീയക്കാര്ബാന്റും ബാനറും തൊട്ട് ഇട്ടിരിക്കുന്ന അണ്ടര്വെയറിന്റെ നാടക്കു പോലും, നിങ്ങള് കൈ നീട്ടി തെണ്ടാനിറങ്ങുന്ന പ്രവാസികളോട് അല്ല, നിങ്ങളുടെയൊക്കെ കസേരകളോട് ഇത്തിരിയെങ്കിലും മാന്യത കാണിക്കാന്നിങ്ങള്ക്കാവുന്നില്ല എങ്കില്വിമാനത്താവളത്തില്സ്വീകരിക്കാനും അറുബോറന്പ്രസംഗങ്ങള്ശ്രവിക്കാനും ഏതാനും ചില പുഷ്കരന്മാര്മാത്രമേ ഇനിയും കാണുകയുള്ളൂ എന്നോര്മിപ്പിക്കുകയാണ്. അതവരുടെ തലവിധി! പത്രത്തില്പടം അച്ചടിച്ചു വരാന്വേണ്ടി ആണത്തം മുറിച്ച് ഫ്രീസറില്വെച്ചവരുടെ തലവിധി!! ആണായിപ്പിറന്നിട്ടും അങ്ങിനെ ജീവിക്കാന്കഴിയാതെ പോയ പുഷ്കരന്മാരോട് സഹതാപം മാത്രമേയുള്ളൂ.
 

 സാര്‍, ഞങ്ങള്ക്ക് വേണ്ടത് മണലാരിണ്യത്തിലെ ആറടി മണ്ണല്ല; എന്നും പ്രവാസി നെഞ്ചോടു ചേര്ത്തു വെക്കുന്ന ജന്മനാട്ടില്ഒരു ജീവിതമാണ്. ഇവിടെ ഒരു ജീവിയുടെയും ജഡം അനാഥമായ നിലയില്അഴുകാന് സ്നേഹത്തിന്റെ നനവുള്ള ഇവിടുത്തെ ഭരണാധികാരികള്സമ്മതിക്കില്ല. സ്നേഹാര്ദ്രതയുടെ ഉദാഹരണങ്ങളിലൊന്നാണ് പ്രവാസി ഇന്ത്യക്കാരുടെ പൊതു ശ്മാശാനത്തിനായി 8.5 ഏക്കര്സ്ഥലം സൗജന്യമായി തന്ന ഷാര്ജാ ഭരണാധികാരിയുടെ ഉദാത്ത മാതൃക. രവി മന്ത്രിയുടെ നയതന്ത്ര പാടവങ്ങളില്കണ്ണു മഞ്ഞളിച്ചു പോയല്ല അദ്ദേഹം അതിനു തയ്യാറായത്. പകരം അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി, ജീവിതത്തോടും മണല്ക്കാറ്റിനോടും പൊരുതി സുന്ദര രാജ്യത്തെ പണിതുയര്ത്തിയ ആയിരക്കണക്കിന് പ്രവാസികള്‍, അതിലേറെയും കേരളത്തിന്റെ പൊന്നോമനകളാണെന്ന് മനസ്സിലാക്കിയ ഭരണാധികാരിയുടെ സ്നേഹ സമ്മാനമാണാ ശ്മശാന ഭൂമി. അത് പോലും സ്വന്തം അക്കൗണ്ടില്ക്രെഡിറ്റ്ചെയ്യുന്ന പ്രവാസി മന്ത്രിക്കും ഇവിടുത്തെ പീക്കിരി സംഘടനകള്ക്കും നല്ലത് ആറടി മണ്ണ്തന്നെയാണ്. അപ്പോ എന്താണ്, നിങ്ങളായിട്ടു പോണോ? അതോ ഞങ്ങള്പിടിച്ചിറക്കണോ?


ലാസ്റ്റ് ബോള്‍: ഉദരസംബന്ധമായ അസുഖത്തെ തുടര്ന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്രവിയെ മസ്കത്തിലെ ആശുപത്രിയില്പ്രവേശിപ്പിച്ചു - വാര്ത്ത.
പടച്ചോനേ! ഇനിയാരെങ്കിലും 'ഷവര്' കൊടുത്തോ?

നിങ്ങള്‍ പറയൂ..: