shamsiswanam - read@ur own risk :)

Pages

Wednesday 26 December, 2012

ടീക്ക് ഹെ..ഒരു ഹൈ ലെവല് റിയാലിറ്റി ഷോ

 

അപ്പൊ തുടങ്ങാം അല്ലേ സാറേ..?
മാഡമിങ്ങ്എത്തിക്കോട്ടെടോ? തനിക്കെന്താണിത്ര തിരക്ക്?
സാറേ പോയിട്ടു വേറെ പണിയുള്ളതാ..
എന്താടോ തനിക്കിത്ര മെനക്കെട്ട പണി?
ഒരു സ്റ്റിങ്ങ് ഓപ്പറേഷനുണ്ട്.

Sunday 25 November, 2012

ആം ആദ്മിയും ആര്ഷ ഭാരതവും പിന്നെ കുറേ പാര്ട്ടികളും

നൂഡില്സ് ഉണ്ടാക്കുന്ന ലാഘവത്തോടെയാണ് ആളുകളിപ്പോള്രാഷ്ട്രീയ പാര്ട്ടിയുണ്ടാക്കുന്നത്. പല പാര്ട്ടികളുടെയും വാര്ഷികം കൊണ്ടാടുമ്പോഴാണ്അതെന്തിനാണ് പിറവിയെടുത്തത് എന്ന് സ്ഥാപിച്ചവര്ക്കു തന്നെ ബോധ്യപ്പെടാറുള്ളത്. അങ്ങിനെയും ബോധ്യം വരാതെ അകാലത്തില്മൃതിയടഞ്ഞു പോയവയും ഉണ്ട് കുറേയെണ്ണം. എന്നാല്ആം ആദ്മിയുടെ (ഇസ്പേഡ് ഏഴാം കൂലികള്‍) അവസാന അത്താണിയായ  അരവിന്ദ് കെജ്രിവാളും കൂട്ടരും പാര്ട്ടിയുണ്ടാക്കിയിരിക്കുന്നത് ലക്ഷ്യങ്ങളൊന്നും ഇല്ലാതെയല്ല. ഇന്ത്യയെ അഴിമതി മുക്ത രാജ്യമാക്കി കുളിപ്പിച്ചു കിടത്തുക എന്ന 'ഒരിക്കലും നടക്കാത്ത സ്വപ്നം' കണ്കുളിര്ക്കെ പുലര്ന്നു കാണുവാനാണ് അദ്ദേഹം ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്. അല്ലാതെ സത്യമായിട്ടും വേറെ ദുരാഗ്രഹങ്ങളൊന്നും (പാര്ലമെന്ററി വ്യാമോഹം എന്ന് പച്ച മലയാളം) ആം ആദ്മിക്കാരനില്ല..

Tuesday 20 November, 2012

സുഹൃത്തേ, ഇവിടെയുമുണ്ട് കുറേ മലാലമാര്

ഞാനിതെഴുതുമ്പോഴും ഗസ്സയിലെ കുഞ്ഞുങ്ങള്പേടിയോടെ മേല്ക്കൂരകള്ക്ക് മീതെ കണ്ണും നട്ടിരിക്കുകയാണ്. ഏതു നിമിഷവും തങ്ങളുടെ നേര്ക്ക് വരാനിടയുള്ള ഷെല്ലിന്റെ ഇരമ്പലുകള്ക്ക് കാതോര്ത്തു കൊണ്ട്..! തലക്കു മുകളില്മരണം തത്തിക്കളിക്കുകയെന്നത് നമുക്കൊന്നും ചിന്തിക്കാവുന്ന കാര്യമല്ല. പക്ഷെ തലമുറകളായി ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ വിധി അതാണ്‌. യുദ്ധത്തിന്റെ കെടുതികളും അതിന്റെ ഭയാനതകളും കേട്ടും വായിച്ചും മാത്രം വളര്ന്ന നമുക്ക് അതിന്റെ വേദന എത്രത്തോളം തീവ്രമാണെന്ന് അനുഭവപ്പെടുക സാധ്യമല്ല. ചുണ്ടില്ഒരു കാട്ടാളച്ചിരിയുമായി പിഞ്ചു പൈതലിന്റെ തലയോട്ടിക്ക് മീതെ തോക്കിന്കുഴല്വെക്കുന്ന വന്യത സിനിമകളിലെ വെളിച്ച വിന്യാസത്തിലൂടെയുള്ള പേടിപ്പെടുത്തലില്മാത്രമേ നാം കണ്ടു ശീലിച്ചിട്ടുള്ളൂ. പുറത്തേക്കു ചിതറിത്തെറിച്ച തലച്ചോറും പാതി വെന്ത ശരീരവുമായി തന്റെ മടിയില്ക്കിടക്കുന്ന പൊന്നോമനയെ, അവന്റെ കുസൃതികളെ ഓര്മിച്ചു കരയുന്ന അമ്മമാരുടെ ചിത്രം നമ്മുടെ മനസ്സില്ഒരു ചലനവും സൃഷ്ടിക്കുന്നില്ല. കുഞ്ഞുങ്ങളുടെ രക്തക്കറ പുരണ്ട ചിത്രങ്ങള്ഷെയര്ചെയ്ത് നാം അവരോടു ഐക്യദാര്ഡ്യം പ്രകടിപ്പിക്കുകയാണോ അല്ലെങ്കില്അതോരാഘോഷമാക്കുകയാണോ സത്യത്തില്ചെയ്യുന്നത്?


Tuesday 13 November, 2012

മന്ത്രിയുടെ മനോവിഭ്രാന്തി അഥവാ പ്രവാസിയുടെ തലവിധി!

അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു പിന്നെയും മന്ത്രിക്ക് കലിപ്പ് തീരണില്ലെന്ന് പറഞ്ഞത് പോലെയാണ് കഴിഞ്ഞ ദിവസത്തെ സംഭവ വികാസങ്ങള്‍. സോഷ്യല്മീഡിയയിലുന്നയിച്ച പ്രശ്നങ്ങളെക്കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവര്ത്തകര്ക്ക് നേരെ സന്തോഷ്പണ്ഡിറ്റിനെ അനുസ്മരിപ്പിക്കും വിധമുള്ള പ്രകടനമായിരുന്നു നമ്മുടെ മന്ത്രിയദ്ദേഹം നടത്തിക്കളഞ്ഞത്. ഭാവാഭിനയമാണിപ്പോള്ഫെയ്സ്ബുക്കിലെ ലീഡിംഗ് വീഡിയോ എന്നറിയുമ്പോള്എത്രമാത്രം ജനങ്ങള്അങ്ങേരെഇഷ്ട’പ്പെടുന്നുണ്ടെന്ന് ഊഹിക്കാം.

Wednesday 7 November, 2012

'മാറ്റ'മില്ലാതെ വീണ്ടും!






shamsiswanam.com_Obama
തിരഞ്ഞെടുപ്പവലോകനങ്ങള്പോസ്റ്റ് മോര്ട്ടം പോലെയാണ്. എന്താണ് സംഭവിച്ചതെന്ന് പറയാന്മാത്രം കഴിയുന്നവ. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടുകള്അടുത്ത തെരഞ്ഞെടുപ്പാകുമ്പോഴേക്ക് ജനങ്ങള്മറക്കാറാണ് പതിവ്. അത് കൊണ്ട് തന്നെ തെരഞ്ഞെടുപ്പു സമയം പത്ര മാധ്യമങ്ങള്കൊണ്ടു നടന്നതും അല്ലാത്തതുമായ കാര്യങ്ങളാണ് തങ്ങളുടെ ജയ-പരാജയങ്ങള്ക്കു നിമിത്തമായത് എന്നാണ് ഓരോ മത്സരാര്ഥിയും അവകാശപ്പെടാറുള്ളത്. ഇതാണ് തെരഞ്ഞെടുപ്പവലോകനങ്ങളുടെ ഒരു സാമാന്യ വീക്ഷണം. നമ്മുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെങ്കിലും തോല്വിയുടെയും ജയത്തിന്റെയും കാരണങ്ങള്ഒരിക്കലും റ്റാലിയാവാത്തതിന്റെ കാരണവും ഒരു പക്ഷെ അതാവാം.

Monday 5 November, 2012

പ്രിയപ്പെട്ട രവിയേട്ടന്...സ്നേഹപൂര്‍വ്വം മല്ലൂസ്

എത്രയും ബഹുമാനപ്പെട്ട ഞങ്ങളുടെ രവിയേട്ടന്വായിക്കുവാന്ഞങ്ങള്കുറച്ച് കള്‍ച്ചെര്ഡ് പ്രവാസി മല്ലൂസ് എഴുതുന്നത് (ക്ഷമിക്കണം, ഗള്ഫുകാരനായത് കൊണ്ട് ഇപ്പോഴും കത്തെഴുത്ത് പഴയ പാട്ടിന്റെ ഈണത്തിലേ വരൂ. ഓരോരോ ദുശ്ശീലങ്ങളേ‍!) . താങ്കള്ക്കും കേരളത്തിലെ മറ്റു രാഷ്ട്രീയക്കാര്ക്കും എന്നത്തെയും പോലെ പരമ സുഖമെന്ന് തന്നെ കരുതട്ടെ.  പ്രവാസിയായിരിക്കുന്നേടത്തോളം കാലം നിങ്ങളെയൊന്നും കഷ്ടപ്പെടുത്താന്ഞങ്ങളുടെ മനസ്സ് അനുവദിക്കുകയില്ല. വെറുമൊരു പ്രവാസിയായ എനിക്ക് താങ്കള്ക്കു കത്തെഴുതാന്കഴിഞ്ഞതില്അങ്ങേയറ്റം ചാരിതാര്ത്ഥ്യം തോന്നുന്നു. കഫ്ടീരിയ നടത്തുന്ന ഹംസക്കാന്റെ ഭാഷയില്പറഞ്ഞാല്ഇളയ മോളെ കല്യാണം കഴിപ്പിച്ചയച്ച സുഖം! ('എളേ മോളെ ബായിച്ച് വിട്ട സൊഗം' എന്ന് നാദാപുരം ഭാഷ്യം).

Friday 26 October, 2012

ഓര്‍മയുടെ ഈദിന്‍ വിളി..

അതെ, ഓര്‍മയുടെ ആഘോഷ ദിനമാണ് പെരുന്നാളുകള്‍. തിന്മയുടെയും സ്വാര്‍ഥതയുടെയും കയങ്ങളില്‍ വീണു പോയവരെ നന്മയുടെ സുന്ദര തീരങ്ങലിലേക്ക്, അതിന്‍റെ നനുത്ത ഓര്‍മകളിലേക്ക് നയിക്കുന്ന സുദിനങ്ങളാണ് ഈദിന്റെ പകലുകള്‍. ഒരിക്കല്‍ കൂടി പെരുന്നാള്‍ സമാഗതമാവുന്നു. യുഗങ്ങള്‍ നീണ്ട മരുമണല്‍ക്കാറ്റ്‌ മറമാടിയ സത്യദൈവ തിരുഗേഹത്തെ മാനവ കുലത്തിനു സമര്‍പ്പിച്ച ആദര്‍ശ പിതാവ്‌ ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ത്യാഗോജ്ജ്വല ജീവിതങ്ങള്‍ ഓര്‍മപ്പെടുത്തിക്കൊണ്ട്. സത്യവിശ്വാസികള്‍ക്ക് ആനന്ദത്തിന്റെയും അതിലുപരി ഭക്തിയുടെയും ഒരായിരം ഓര്മ വിളക്കുകളുമായി..

നാഥന്‍റെ വിളിക്കുത്തരമേകിക്കൊണ്ട് ജനലക്ഷങ്ങള്‍ അങ്ങകലെ അറഫാ മൈതാനിയില്‍ ഒരുമിച്ചു കൂടിയിരിക്കുന്നു, തങ്ങളെത്തന്നെ നാഥന് സമര്‍പ്പിച്ചു കൊണ്ട്. അതു കൊണ്ടായിരിക്കണം ജീവിതത്തിന്റെ വിട പറയല്‍ ഹജ്ജോടെയായിരിക്കണേയെന്ന് അധിക പേരും ആശിച്ചു പോകുന്നത്.

Thursday 11 October, 2012

ദേശീയ പുതിയാപ്പിളയും വിറകു വെട്ടുകാരും

തലശ്ശേരിയില്പണ്ടൊരു ഹാജ്യാര്ഉണ്ടായിരുന്നു. പടച്ചോന്റെ കൃപ കൊണ്ട് ഹാജ്യാര്ക്കും ഭാര്യ സൈനബത്താത്താക്കും കൂടി മക്കള്ആറെണ്ണം. ഹാജ്യാര്‍-സൈനബ പ്രോഡക്ഷന്‍സിന്റെ ലാസ്റ്റ് എപ്പിസോഡായ മുംതാസിന് പുതിയാപ്പിള ഒത്തു വന്നത് പൊന്നാനിയില്‍  നിന്നും. സൂക്ഷിച്ചു നോക്കിയാല്മുംതാസിന് കോങ്കണ്ണുണ്ടെന്നും അതല്ല ഹാജ്യാരുടെ ബാലന്സ്ഷീറ്റില്അക്കത്തിന്റെ വലതു ഭാഗത്തുള്ള പൂജ്യങ്ങള്ഇടതു ഭാഗത്തേക്ക് കൂറ് മാറിയതാണ് രണ്ടാം കെട്ടുകാരനായ പൊന്നാനിക്കാരന്ഷുക്കൂറിനെ പുതിയാപ്പിളയാക്കിയെടുക്കാന്കാരണമെന്നുമുള്ള രണ്ടു പരദൂഷണങ്ങള്നിലവിലുണ്ട്. അതില്ഏതു വേണമെങ്കിലും നിങ്ങള്ക്കെടുക്കാം. ഞങ്ങള്വടക്കേ മലബാറുകാര്ഭാര്യ വീട്ടില്പരമസുഖം തിയറി വര്ഷങ്ങളായി പ്രാക്ടീസ് ചെയ്തു വരുന്നവരാണ്. പക്ഷേ നമ്മുടെ ഹാജ്യാരുടെ പുതിയാപ്പിള ഷുക്കൂര്ജീവിതത്തില്ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു സമ്പ്രദായത്തെക്കുറിച്ച് അറിയുന്നതും അനുഭവിക്കുന്നതും. ചെയ്യാത്തവന്ചെയ്താല്അത് കൊണ്ടാറാട്ട് എന്ന് പറഞ്ഞതു പോലെയായി ഷുക്കൂറിന്റെ കാര്യം. ആദ്യമാദ്യം നാട്ടുകാരന്പുതിയാപ്പിളയെപ്പോലെ കുളിച്ചു കുട്ടിക്കൂറ പൌഡറുമിട്ട് കുട്ടപ്പനായി സന്ധ്യമയങ്ങുന്ന നേരം ഭര്ത്താവുദ്യോഗത്തിനെത്തിയിരുന്ന ഷുക്കൂര്‍, പിന്നെപ്പിന്നെ നാട്ടില്പോകല്ആഴ്ചയിലൊരിക്കലാക്കി. അതും പരിഷ്കരിച്ച് മാസത്തിലൊന്ന്-ഒടുക്കം ഭാര്യ വീട്ടില്നിന്നിറങ്ങാതെയുമായി എന്ന നില വന്നപ്പോഴാണ് ഹാജ്യാര്ക്ക് കാര്യങ്ങളുടെ ഒരു എര്ത്ത്പിടി കിട്ടുന്നത്. മരുമോന് അപ്പങ്ങളെമ്പാടും ഉണ്ടാക്കി വട്ടാകുന്നതിനു മുമ്പ്തന്നെ സൈനബത്താത്ത ദുനിയാവീന്നുള്ള വണ്ടി വിട്ടു. ഭാര്യ വീട്ടില്ചിലവിനു കൊടുക്കല്എന്ന സമ്പ്രദായത്തെക്കുറിച്ച് കേട്ടറിവ് പോലുമില്ലാതിരുന്ന ഷുക്കൂറിന്റെ മുമ്പില്ഹാജ്യാര്‍, അങ്ങാടി നിലവാരത്തെക്കുറിച്ചും അയക്കൂറ വിലയുടെ അയവില്ലാത്ത കുതിപ്പിനെക്കുറിച്ചും സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ദനെപ്പോലെ മോണോ ആക്ടുകള്അവതരിപ്പിച്ചു കൊണ്ടേയിരുന്നു. പോരാത്തതിന് പുതിയാപ്പിളയുടെ ഫേവറിറ്റ്ചന്ദ്രിക’ക്ക് പുറമേ വിലനിലവാരം വലിയ അക്ഷരത്തില്കൊടുക്കുന്നമാതൃഭൂമി’യും ഒരു മാസത്തേക്കിടാന്ഏജന്റ് ചന്ദ്രപ്പനെ ഹാജ്യാര്ചട്ടം കെട്ടി. പക്ഷേ, . എന്‍. എല്മുസ്ലിം ലീഗില്ലയിക്കേണ്ടതിന്റെ ആവശ്യകതയും കോഴിക്കോട് സമ്മേളനത്തിലെ വൈറ്റ്ഗാര്ഡുമാര്ക്ക്വിതരണം ചെയ്ത ബിരിയാണിയുടെ രുചിയുമല്ലാതെ പത്രങ്ങള്മറ്റൊന്നും ശുക്കൂറിനെ പഠിപ്പിച്ചില്ല. കാര്യങ്ങള്മുംതാസിന്റെ തലയില്‍കത്താന്പിന്നെയും കുറെ ദിവസങ്ങളെടുത്തു. ഒടുക്കം ഊണിനുള്ള അരി വാങ്ങിക്കൊണ്ടു വരാന്‍ മുംതാസ് തന്നെ സഞ്ചിയെടുത്ത് ഷുക്കൂറിന്റെ കയ്യില്‍ വെച്ച് കൊടുക്കേണ്ടി വന്നു. അന്നാണ്  ഷുക്കൂര് ഹോട്ടല്കണ്ടു പിടിച്ചത്‌. ചന്ദ്രവിലാസം ഹോട്ടലില്അങ്ങിനെ ഷുക്കൂര്പറ്റുകാരനായി. ചന്ദ്ര വിലാസത്തിലെ രാമേട്ടനെ സംബന്ധിച്ചേടത്തോളം  അദ്ദേഹത്തിന്റെ ഉറ്റ ചങ്ങാതി ഹാജ്യാരുടെ പുതിയാപ്പിളയാണ് ഷുക്കൂര്‍. കാശ് ഒത്തിരിയുള്ള ഹാജ്യാരുടെ പുതിയാപ്പിളയോട് പറ്റുകാശ് രാമേട്ടന്ചോദിച്ചതുമില്ല. ഷുക്കൂറാകട്ടെ ഇതു തന്നെ തഞ്ചം എന്ന നിലക്ക് കൊടുത്തതുമില്ല. എല്ലാം ഹാജ്യാരില്അര്‍പ്പിച്ച് രാമേട്ടന്‍ ഷുക്കൂറിന് വിളമ്പിക്കൊണ്ടേയിരുന്നു. ഒന്നര വര്ഷത്തിനു ശേഷം പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപയുടെ പറ്റുകാശ് കണ്ട ഹാജ്യാര്ഞെട്ടിയതും ആംബുലന്സ്വിളിക്കാന്രാമേട്ടന്ഓടിയതും കഥാന്ത്യം.


ഹാജ്യാരുടെയും പുതിയാപ്പിളയുടെയും കഥ ഇവിടെ ഓര്‍ക്കാനൊരു കാരണമുണ്ട്. നമ്മുടെ ദേശീയ പുതിയാപ്പിളയായ റോബര്‍ട്ട് വദ്രയ്ക്കെതിരെ അഴിമതിയാരോപണം നടത്തിയിരിക്കുകയാണ് കുറെ 'മാങ്ങാ'ത്തലയന്മാര്‍. അഭിനവ ഗാന്ധിയുടെ ശിഷ്യന്പുതിയ പാര്ട്ടിയുമായി ഇറങ്ങിത്തിരിച്ചപ്പോ തന്നെ കരുതിയതാണ് മാങ്ങക്കാരുടെ ആദ്യത്തെ ഏറ് No 10 ജനപഥിലോട്ടായിരിക്കുമെന്ന്. മകനെയും അമ്മായിയെയുമൊക്കെ വിട്ട് മരുമോന്റെ പിന്നാലെയാണ് അഴിമതിയുടെ അന്തകന്മാര്എന്ന പട്ടവും പാര്ട്ടിയുമായി ഇറങ്ങിത്തിരിച്ചിക്കുന്നവര്‍. വെള്ളിയാഴ്ച പച്ചക്കറി വാങ്ങാന്പോകുന്നത് തെറ്റാണോ എന്നു പണ്ടൊരാള്ചോദിച്ചത് പോലെയേ മരുമോനും ചോദിച്ചിട്ടുള്ളൂ. ഡല്ഹിയിലോ ഹരിയാനയിലോ കുറച്ചു ഭൂമി വാങ്ങിപ്പോയത് ഒരു കുറ്റമാണെന്നറിയാന്മാത്രം പത്രം വായിക്കുന്ന കൂട്ടത്തിലല്ലത്രേ അദ്ദേഹം. . പി. എല്കളി ടിവി യില്കാണുമ്പോള്ഡി.എല്‍.എഫ് എന്നെഴുതിക്കാണിക്കുന്നത് വായിച്ചിട്ടുണ്ടെന്നല്ലാതെ മൂക്കിപ്പൊടിയാണോ അതല്ല റസ്കിന്റെ കച്ചോടമാണോ അവര്നടത്തുന്നതെന്നു പോലും റോബര്ട്ട് പുതിയാപ്പിളക്കറിയത്തില്ല. അല്ലേലും കളിമണ്ണ് ചുമന്നുള്ള കളിയായാലും ബാറ്റും ബോളും കൊണ്ടുള്ളതായാലും കളികളെല്ലാം അമ്പതിനോടടുത്ത് പ്രായമുള്ള യുവ അളിയനു പറഞ്ഞിട്ടുള്ളതാണ്‌.  സംശയമുള്ളവര്യു. പി യിലെ കര്ഷകരോട് ചോദിച്ചാല്മതി.


കാര്യം കാതലില്ലാത്തവന് പറഞ്ഞാലും നമ്മള്അംഗീകരിച്ചു കൊടുക്കണമെന്നാണ് പഴമക്കാര്‍ പറയാറുള്ളത്. കഥയിലെ രാമേട്ടന്‍ ഹാജ്യാരെ മനസ്സില്‍ കണ്ടു പുതിയാപ്പിള ഷുക്കൂറിന് പറ്റുപുസ്തകം തുടങ്ങിയത് പോലെയാണ് ഡി. എല്‍. എഫ് മുതലാളിമാര്‍ വദ്ര‍ പുതിയാപ്പിളയ്ക്ക് 350 കോടിയോ മറ്റോ ലോണ്‍ കൊടുത്തത് പോല്. ആരോപണം ആര്‍ക്കും ഉന്നയിക്കാം. പക്ഷെ അത് തെളിയിക്കാനുള്ള ബാധ്യത ആരോപണം ഉന്നയിക്കുന്നവര്ക്കുണ്ട്. ആരോപിതനെയല്ല; ചിദംബരം സാറിനെയാണ് ആരോപണം ബോധ്യപ്പെടുത്തേണ്ടത്. ശുദ്ധ ഗതിക്കാരനായത് കൊണ്ടാകാം ടു.ജിക്കാരന്‍ എ. രാജ വരെ അങ്ങേര്‍ക്കു പഞ്ച പാവമായിരുന്നു. പിന്നെയാണോ മാഡത്തിന്റെ മരുമോന്‍?

കെജ്രിവാളിന്റെ ആരോപണങ്ങള്‍ക്ക് ഫേസ്ബുക്ക്‌ വാളിലാണ് ദേശീയ മരുമോന്‍ മറുപടി പറഞ്ഞത്. ബുദ്ധിയുള്ളവര്‍ വളരെ കുറച്ചു മാത്രം സംസാരിച്ച് വേഗത്തില്‍ നടക്കുന്നവരാണെന്ന് പഠിപ്പിച്ചത് മന്മോഹനങ്കിളാണ്. അത് കൊണ്ട് മറുപടി രണ്ടേ രണ്ടു വാചകങ്ങളില്‍ മാത്രം; മാന്ഗോ പീപ്പിള്‍ ഓഫ് ബനാന റിപബ്ലിക്. ‍ഹിന്ദിയില്‍ മാങ്ങയ്ക്കും സാധാരണക്കാരനും (ആം ആദ്മി) ഒരേ വാക്കായത് വദ്രയുടെ കുഴപ്പമല്ല. സ്ലംഡോഗ് എന്ന് സിനിമയ്ക്ക് പേരിട്ട സായിപ്പിനെ തെറി വിളിച്ചോടിച്ച നാട്ടുകാരാണ് നമ്മള്‍. കന്നുകാലി ക്ലാസ് എന്ന് വിളിച്ച തരൂരുകാരന്റെ തന്തയ്ക്കു വരെ വിളിച്ച പാരമ്പര്യവും നമുക്കുണ്ട്.  അങ്ങിനെയുള്ള നമ്മളെ കേവലം മാങ്ങാ പീപ്പിള്‍ ആക്കി തരം താഴ്ത്താന്‍ ഏതു കോത്താഴത്തുകാരന് വിചാരിച്ചാലും നടക്കില്ല. അമ്മായിയമ്മയും അളിയനും മന്മോഹനങ്കിളും കൂടി നടത്തിക്കൊണ്ടു പോകുന്ന സ്ഥാപനത്തെ ബനാന റിപ്പബ്ലിക് എന്ന് വിളിച്ചത് എക്കണോമിക്സ് പഠിക്കാത്തത് കൊണ്ടായിരിക്കും എന്നാണ് കേരളത്തിലെ കൊണ്ഗ്രസ്സുകാര്‍ പറയുന്നത്. ആരവിടെ! ഫേസ്ബുക്കിലിരിക്കുന്ന മരുമോനെ വിളിച്ചു മന്മോഹനങ്കിളിന്റെ ബുക്കെടുത്തു എക്കണോമിക്സ് പഠിക്കാന്‍ പറയൂ!

തല കീഴായി നിന്നാണോ മന്‍മോഹന്‍ സിങ് വളര്‍ച്ച അളക്കാറുള്ളത് എന്നറിയില്ല. ഇന്ത്യ അതിവേഗം ബഹുദൂരം പുരോഗതിയിലേക്കാണ് കുതിക്കുന്നതെന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുമ്പോഴും പാചക വാതകം നിര്‍ത്തി വിറകുപയോഗിക്കാനാണ് അദ്ദേഹം രാജ്യത്തെ വീട്ടമ്മമാരെ ഉപദേശിക്കുന്നത്. വിറകെവിടെ എന്ന് ചോദിക്കുന്നവര്‍ക്കും അദ്ദേഹത്തിന്റെ കയ്യില്‍ മറുപടിയുണ്ട്. മരങ്ങള്‍ വെച്ചു പിടിപ്പിക്കുക എന്ന ഉഗ്രന്‍ ഐഡിയ! അതിനായി വീടിനു ചുറ്റും കാട് വെച്ചു പിടിപ്പിക്കുകയോ അല്ലെങ്കില്‍ കാടിനു നടുവില്‍ വീട് വെക്കുകയോ ആവാം. ചുരുക്കത്തില്‍ ഒരു ഗ്ലാസ്‌ ചായ ഉണ്ടാക്കാന്‍ പാത്രവുമായി ഇറങ്ങുന്നതിനു പകരം മണ്ണുവെട്ടിയും കൈക്കോട്ടുമായാണിറങ്ങേണ്ടത്. സ്വന്തമായൊരു കാര്, ഷോപ്പിംഗ്‌ കോംപ്ലക്സ് എന്നൊക്കെ പറയുന്നത് പോലെ സ്വന്തമായി ഒരു കാടുള്ള കൂട്ടരാണെന്ന് നമ്മെക്കുറിച്ചു പറയാന്‍ പടച്ചോന്‍ ഇട വരുത്തട്ടെ!


ലാസ്റ്റ് ബോള്‍: ബലാത്സംഗം തടയാന്‍ ബാലവിവാഹം - വാര്‍ത്ത.

വയറിളകി വരുന്നവന് ആവണക്കെണ്ണ കൊടുക്കരുത്!