shamsiswanam - read@ur own risk :)

Pages

Sunday 31 July, 2011

അഹലന്‍ റമദാന്‍!


ക്രവാളങ്ങളിലെവിടെയോ നിലാവിന്റെ തേങ്ങാക്കൊത്ത്..
റമദാന്‍ വിടര്ന്നതിന്റെ ആനന്ദം.
ഒപ്പം തെളിനിലാവിന്റെ പരിമളവും..
ജീവിതം ഒരു പ്രയാണമാണ്.
ജനനത്തില്‍ നിന്നും മരണത്തിലേക്കുള്ള പ്രയാണം.
ഈ യാത്രയ്ക്കിടയില്‍ നാം ഏറെ ക്ഷീണിച്ചിരിക്കുന്നു; അല്ലേ?
നീണ്ട ജീവിതസഞ്ചാരത്തിനിടയില്‍ നമ്മുടെ മനസ്സും ജീവിതവും
പലതു കൊണ്ടും അസ്വസ്ഥമാകുന്നു.
തിന്മയുടെ പൊടിപടലങ്ങള്‍ തട്ടി നമ്മള്‍
ഏറെ മലിനമാക്കപ്പെട്ടിരിക്കുന്നു.
തിന്മകളെയും മാലിന്യങ്ങളേയും കഴുകിത്തുടയ്ക്കുന്ന
തെളിനീരുറവയാണ് റമദാന്‍!
റമദാനിന്റെ ഇരപകലുകള്‍ പ്രാര്‍ത്ഥനകള്‍
കൊണ്ട് നിറയണം.
പാപചിന്തകള്‍ക്ക് മുക്തി നല്‍കി
തൌബയുടെ തേങ്ങലുകളിലേക്ക് മടങ്ങണം.
അതാണ്‌ റമദാന്‍.
റമദാനില്‍ നിറഞ്ഞു തുളുമ്പേണ്ടത് ഖുര്‍ആന്‍ വചനങ്ങളാണ്.
ഹൃദയ നൊമ്പരങ്ങളുടെ മരുന്നാണ് വിശുദ്ധ ഖുര്‍ആന്‍.
നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ മനുഷ്യഹൃദയങ്ങളിലേക്കുള്ള
വെളിച്ചമായി ഖുര്‍ആന്‍ അവതരിച്ചത്‌ ഇത് പോലൊരു
റമദാനിലായിരുന്നു.
അത് കൊണ്ട് തന്നെ ഖുര്‍ആനിന്റെ അവതരണ
വാര്‍ഷികം കൂടിയാണ് റമദാന്‍.
റമദാന്‍ ബന്ധങ്ങളുടെ മാസമാണ്.
അന്യനെ അറിയുന്ന അവന്റെ വികാരങ്ങള്‍
മനസ്സിലാകുന്ന മാസം.
വേദന തളം കെട്ടിയ പട്ടിണിക്കൂരകളെ
അടുത്തറിയാനുള്ള മാസം.
പട്ടിണിയുടെ പരിവേദനം എത്രയെന്നറിയുന്ന മാസം.
നാവിന്റെ അനാവശ്യങ്ങള്‍ ഉപേക്ഷിക്കാത്തവന്‍
എന്തിനു വയറൊഴിയണം എന്ന് ചോദിക്കുന്നു
പുണ്യ റസൂല്‍.
അത് കൊണ്ട്, റമദാന്‍ പരിപൂര്‍ണമായ
പരിശുദ്ധിയാകണം.
തിന്മകളുടെ കുമിളകളെ പോലും
മനസ്സില്‍ അവശേഷിപ്പിച്ചു കൂടാ..
റമദാന്‍ സ്വകാര്യതയിലെ ഭക്തി കൂടിയാണ്.
സ്രഷ്ടാവ്‌ മാത്രമറിയുന്ന സ്വകാര്യത!
കളകളെയും കളങ്കങ്ങളെയും പറിച്ചെറിഞ്ഞു
പകരം നന്മയുടെ വേരുകള്‍ പടര്‍ത്തിയ
വടവൃക്ഷമാകണം.
മുപ്പതു ദിനരാത്രങ്ങള്‍ കൊണ്ട് നേടിയെടുക്കുന്ന
ആത്മശുദ്ധി
ജീവിതകാലത്തേക്ക് മുഴുവന്‍ പടര്‍ന്നു പന്തലിക്കണം.
അതിനു സാധിക്കുന്നില്ലെങ്കില്‍ ഭയപ്പെടുക,
നമ്മുടെ റമദാന്‍ പരാജയമാണ്!
ഹലാലുകളെ പോലും തിരസ്കരിക്കുന്ന മാസമാണ്
റമദാന്‍.
അതൊരു പരിശീലനമാണ്.
റമദാന് ശേഷം ഹറാമുകളെ തിരസ്കരിക്കാനുള്ള
പരിശീലനം.
തിന്മയുടെ തീയിനെ ജീവിതത്തില്‍ നിന്നും
അകറ്റിപ്പിടിക്കാനുള്ള ശീലം!
തിന്മകളെ പാടേ വിപാടനം ചെയ്ത്
പാപക്കറകള്‍ തൌബയുടെ
കണ്ണീരില്‍ കഴുകിക്കളയുന്ന
സഹജീവികള്‍ക്ക് സഹാനുഭൂതി പകരുന്ന
വിശ്വാസിയാകാന്‍ ഈ റമദാനിലെങ്കിലും
നമുക്ക്‌ കഴിയുമോ?
റമദാനില്‍ നിന്നും ഉള്‍ക്കൊള്ളുന്ന നന്മയുടെ കൈത്തിരി
നാളം ആയുസ്സിന്റെ സ്വകാര്യതകളില്‍ ഒരു ജ്വാലയായ്‌
അവശേഷിപ്പിക്കാന്‍ നമുക്കാകുമോ?
നമുക്ക്‌ ശ്രമിക്കാം...ഒപ്പം പ്രാര്‍ത്ഥിക്കാം.
കണ്‍ഠനാഡിയേക്കാള്‍ അടുത്തവന്‍
നമുക്ക്‌ ഉത്തരം തരാതിരിക്കില്ല.
റമദാനെ ഇഷ്ടപ്പെടുന്നവരാകട്ടെ നാം..
റമദാന്‍ തിരിച്ചും!
അല്ലാഹു തുണക്കട്ടെ!!

ഫെയ്സ് ബുക്കികളോട് 10 കല്പനകള്‍

ന്നലെ വൈകിട്ട് അങ്ങാടിയില്‍ നിന്നും വരുന്ന വഴി ലാവലിന്‍ വായന ശാലയില്‍ നിന്നും ശബ്ദ കോലാഹലം കേട്ട് ജനാല വഴി ഞാനൊന്ന് കണ്ണ് ഫോക്കസ്‌ ചെയ്തു നോക്കി. അപ്പോള്‍ കിട്ടിയ 'ഞെട്ടിക്കുന്ന' വിവരങ്ങളാണ് ഞാന്‍ നിങ്ങളുമായി പങ്കു വെക്കാന്‍ പോകുന്നത്. വായനശാലാ ജനലിലൂടെ 'വിക്കിലീക്കാന്‍' ഞാനെത്തുമ്പോഴേക്കും അവിടെയുണ്ടായിരുന്നവര്‍ മുഖവുരകളൊക്കെ കഴിഞ്ഞു കാര്യ പരിപാടിയിലേക്ക് കടന്നിരുന്നു. പിലാവുള്ളതില്‍ മമ്മദ്‌ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നാട്ടിലെ ഒട്ടുമിക്ക പൌര പ്രമാണിമാരും മണ്ട അയിഷോമയും കിളി രാധയും അടക്കമുള്ള വനിതാ രത്നങ്ങളും അണി നിരന്നിരുന്നു. മമ്മദ്‌ ഹാജിയെക്കൂടാതെ ചെത്തുകാരന്‍ വാസുവണ്ണനും ഓല മെടഞ്ഞു വില്പന നടത്തുന്ന കണ്ടോത്ത്‌ ചീരുവും ആണ് സദസ്യരെ അഭിമുഖീകരിച്ചു ഇരിക്കുന്നുണ്ടായിരുന്നത്. അവരുടെ ഇരിപ്പിടത്തിനു പിറകിലായി ഞാന്‍ മുകളില്‍ കൊടുത്ത ചിത്രമുള്‍പ്പെടുന്ന ഒരു ബാനര്‍ തൂക്കിയിട്ടുണ്ട്. ഫേസ്ബുക്ക് ഫാന്‍സ്‌ അസോസിയേഷന്‍ ജനറല്‍ ബോര്ഡി 2011 എന്നെഴുതിയിരിക്കുന്ന ബാനറില്‍ നിന്നും കാര്യങ്ങളുടെ ഒരു ലിത് എനിക്കു കിട്ടി. പിലാവുള്ളതില്‍ മമ്മദ്‌ ഹാജി വായിലുള്ള മുറുക്കാന്‍ അടുത്തുള്ള ജനലിലൂടെ കാര്‍ക്കിച്ചു തുപ്പിയ ശേഷം മൈക്കിനു മുമ്പില്‍ വന്നു പറഞ്ഞു: അടുത്ത ഇനം നമ്മള്‍ പാസ്സാക്കിയ മെമ്പര്‍മാര്‍ക്കുള്ള പത്തു കല്പനകള്‍ വായിച്ചു കേള്പ്പിക്കലാണ്. അതിനായി സെക്രട്ടറി വാസുവണ്ണനെ ക്ഷണിച്ചു കൊള്ളുന്നു. തെങ്ങേല്‍ കേറുന്ന താളത്തില്‍ വാസുവണ്ണന്‍ മൈക്കിനു മുമ്പിലേക്ക് വന്നു നിന്നു. ചെത്ത്‌ തെങ്ങിന്റെ കൊതുമ്പിലുകള്‍ പോലെ കൈയിലുണ്ടായിരുന്ന കടലാസുകള്‍ ഒന്നൊന്നായി വകഞ്ഞു മാറ്റി നിര്‍ദേശങ്ങളടങ്ങിയ കടലാസ് കൈയിലെടുത്ത് വായന തുടങ്ങി. (പ്രത്യേക അറിയിപ്പ്‌: ഞാനിത് ചോര്‍ത്തി തരുന്നത് നിങ്ങളോടെനിക്കുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ്. നിങ്ങളെങ്ങാന്‍ യൂദാസ് കളിക്കാന്‍ നിന്നാല്‍ ചുങ്കം ഷാജിക്ക് ക്വട്ടേഷന്‍ കൊടുക്കുകയല്ലാതെ എനിക്കു വേറെ മാര്‍ഗമില്ലെന്ന് ഞാന്‍ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു)

1.     അടുത്ത മീറ്റിംഗ് മുതല്‍ നാം പ്രതിജ്ഞ ചൊല്ലുന്നതായിരിക്കും. ''ഫേസ്‌ബുക്ക്‌ എനിക്ക് വീട് പോലെയാണ്. എല്ലാ ഫേസ്ബുക്ക് ഫാന്‍സ്‌ അസോസിയെഷന്കാരും എന്റെ സഹോദരീ സഹോദരനമാരാണ്...എന്ന് തുടങ്ങുന്നതാണ് പ്രതിജ്ഞ. സക്കര്‍ ബര്‍ഗ് അണ്ണനെ (മോളിലെ പടത്തിലെ ചങ്ങായി; അങ്ങേരാണ് ഈ പരിപാടി തുടങ്ങി വെച്ചത്) നമ്മുടെ കമ്പ്യൂട്ടര്‍ പിതാവായി അംഗീകരിക്കുന്നതോടൊപ്പം വെറുക്ക പ്പെട്ടവരായ Larry Page, Sergey Brin (google founders) എന്നിവരെ ആജന്മ ശത്രുക്കളായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഗൂഗിള്‍ പ്ലസ്‌ ഒരു കൂതറ സൈറ്റാണെന്നും അതില്‍ അക്കൌണ്ട് ഉള്ളവര്‍ നികൃഷ്ട ജീവികളാണെന്നും നാം ഇതിനാല്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു.
2.     പരിചയമുള്ളവര്‍ക്കും പരിചയമില്ലാത്തവര്‍ക്കും നിങ്ങള്‍ ADD Request കള്‍ അയച്ചു കൊണ്ടിരിക്കണം. ഇതു മൂലം നിങ്ങള്‍ ജനകീയനാകുമെന്നു മാത്രമല്ല നിങ്ങളുടെ മഹത്തായ ആശയങ്ങള്‍ കൂടുതലാലുകളിലേക്ക് എത്തിക്കുവാനും സാധിക്കും. പ്രൊഫൈല്‍ പിക്ചറില്‍ സുന്ദരികളായിട്ടുള്ളവരെ ചേര്‍ക്കാന്‍ ആണ്‍കുട്ടികളും യോ യോ ലുക്കുള്ള ബോയ്സിനെ (യോ യോ ലുക്ക് എന്താണെന്ന് ചുവടെ പ്രത്യേകം പരാമര്‍ശിക്കുന്നത് ശ്രദ്ധിക്കുക) Add  ചെയ്യാന്‍ ഗേള്‍സും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആയിരത്തിലധികം ഫ്രണ്ട്സും കുറെ ഞരമ്പ്‌ രോഗികളുടെ comments ഉം കിട്ടുന്ന പെണ്‍കുട്ടികളെ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഒന്നുകില്‍ അവള്‍ നാട്ടില്‍ എല്ലാവരാലും അറിയപ്പെടുന്ന (ശാരീരികമായും മാനസികമായും) ആളായിരിക്കും, അല്ലെങ്കില്‍ പ്രൊഫൈലിന്റെ പിറകില്‍ സ്ത്രൈണ സ്വഭാവമുള്ള പുല്ലിംഗമായിരിക്കാനും സാധ്യതയുണ്ട്. എന്തിനു വെറുതെ ഒരു റിസ്ക്‌ എടുക്കണം.
3.     നിങ്ങളുടെ Status Column പലപ്പോഴായി കഴിയുമെങ്കില്‍ മിനുട്ട് വെച്ച് Update ചെയ്യുകയാണെങ്കില്‍ Facebooker of the Year ആയി തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യത ഏറെയാണ്. ഉദാഹരണത്തിന്, നിങ്ങള്‍ ‘ബിന്കോദാല്‍ഫിക്ക്’ വേണ്ടി കക്കൂസില്‍ പോവുകയാണെന്നിരിക്കട്ടെ. Entering into B. room (കക്കൂസിലേക്ക് കയറുന്നു), Stripping (തുണികള്‍ അഴിച്ചിടുന്നു), pressuring (മുക്കുന്നു)എന്നിങ്ങനെ മിനിറ്റ് വെച്ച്  ചുരുക്കം ചില വാക്കുകളില്‍ നിങ്ങളുടെ Status Update ചെയ്യുവാന്‍ കഴിയും. നിങ്ങളുടെ ഇപ്പോഴത്തെ പൊസിഷന്‍ അറിയാതെ നിങ്ങളുടെ സുഹൃത്തുക്കള്‍ ആശങ്കാകുലരാകുമെന്നും ഇതറിഞ്ഞു കഴിയുമ്പോള്‍ അവര്‍ നിര്‍വൃതിയടഞ്ഞു  പണ്ടാരമടങ്ങിക്കൊള്ളുമെന്നുമുള്ള കാര്യം നിങ്ങള്‍ ഒരിക്കലും വിസ്മരിക്കരുത്.
4.     നിങ്ങള്‍ ഇങ്ങനെ കൊടുക്കുന്ന Update കളില്‍ കണ്ണു കടിയുള്ള മാന്യന്മാര്‍ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. അവരുടെ കമന്റുകളില്‍ ഗുഡ് എന്നോ ഒരു ലൈക്കോ അടിച്ചതിനു ശേഷം മനസ്സില്‍ 33 പ്രാവശ്യം അവന്റെ തന്തക്ക് വിളിക്കുന്നത് നിങ്ങള്ക്ക് ആശ്വാസം നല്‍കുന്ന ഒന്നായിരിക്കും. അതിലും തൊലിക്കട്ടിയും വിവരക്കേടും സമാസമമുള്ളവര്‍ക്ക് പോടാ കോപ്പേ..ഞാനിനിയും എന്റെ കക്കൂസ് അപ്ഡേറ്റ് നടത്തുംഎന്ന് തിരിച്ചും അവനു ഒരു comment പാസ്സാക്കാം. നിങ്ങളുടെ കോലം കണ്ടാല്‍ പട്ടി പോലും ഏഴു ദിവസം ഒറ്റക്കിടപ്പ് കിടക്കുമെന്ന് നിങ്ങള്‍ക്കറിയാമെങ്കിലും നിങ്ങളുടെ ഫോട്ടോയ്ക്ക് നേരെ നെഗറ്റീവ് കമന്റുകള്‍ എഴുതുന്ന കൂതറകള്‍ക്ക് നിങ്ങള്‍ ഭരണിപ്പാട്ടിന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ മെസ്സേജ് ആയി അയച്ചു കൊടുക്കാവുന്നതാണ്. വേണ്ടി വന്നാല്‍ block this person എന്നാ 20-മത്തെ അടവും എടുത്തു പ്രയോഗിക്കാം. ഒപ്പം Woow nice J, Luk cuuuty, Vry Sexy, beautiful, handsome, cool…etc ഇത്യാദി മധുര മാനോജ്ഞ വാക്കുകള്‍ ഉപയോഗിച്ച് നിങ്ങള്ക്ക് തോലാന്ജമുണ്ടാക്കുന്നവരെ താങ്ക്സിന്റെ വിവിധ പ്രയോഗങ്ങളാല്‍ പോതിയെണ്ടതും ഭാവിയിലെ upload കള്‍ക്ക് അവരെ പ്രത്യേകം  Tag ചെയ്യുന്നത് ഒരിക്കലും മറന്നു പോകാന്‍ പാടില്ലാത്തതുമായിരിക്കണം.
5.     ഫേസ്ബുക്ക് ആവശ്യത്തിന് ഫോട്ടോ എടുക്കുമ്പോള്‍ കൂളിംഗ്‌ ഗ്ലാസ്‌ യാതൊരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ്. പ്രവാസികളാണെങ്കില്‍ അവിടെ പാട്ട പെറുക്കുന്ന ജോലിയാണ് നിങ്ങള്‍ക്കെങ്കിലും Tie കെട്ടിയല്ലാതെ നിങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മുതിരരുത്‌. മാനേജറുടെയോ ബോസിന്റെയോ കാബിനില്‍ കയറിയിരുന്ന് my office എന്ന അടിക്കുറിപ്പോടെ ഫോട്ടോ ഇടാനുദ്ദേശിക്കുന്നവര്‍ ലഞ്ച് ബ്രെക്കിനോ മറ്റോ മാനേജര്‍ പുറത്തേക്കു പോയ സമയത്ത് കാര്യം സാധിച്ചെടുക്കേണ്ടതാണ്. 16 ട്ടിലുകള്‍ക്കും പതിനായിരം മൂട്ടകള്‍ക്കും കൂടി 1200 ദിര്‍ഹം വാടക കൊടുക്കുന്ന വില്ലയിലാണ് താമസമെങ്കിലും IKEA പോലുള്ള ഹോം ആക്സസറീസ് ഷോപ്പുകളിലോ അല്ലെങ്കില്‍ വന്‍കിട റെസ്റ്റോറന്റ്കളിലോ പോയിരുന്നു എടുക്കുന്ന ഫോട്ടോയ്ക്ക് മൈ റൂം എന്ന അടിക്കുറിപ്പും കൊടുക്കാവുന്നതാണ്.
6.     നിങ്ങളുടെ കൂട്ടത്തിലെ പെണ്‍കുട്ടികള്‍ അവരുടെ boy friend/ Husband മാര്‍ പുതുതായി upload ചെയ്ത ഫോട്ടോയ്ക്ക് നേരെ cute dear, handsome babe, looking smart darling.. എന്നിങ്ങനെ പബ്ലിക്‌ ആയി കമന്റുകള്‍ ഇടുന്നത് പുള്ളിക്കാരന്റെ കൊണ്ഫിഡന്‍സ്‌ ലെവല്‍ കൂട്ടാനും അത് വഴി നിങ്ങളുടെ സാരി/ ചുരിദാര്‍ കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും കഴിയുന്നതായിരിക്കും.പാടത്തെ കോലത്തിന് സ്റ്റിക്കര്‍ ഒട്ടിച്ചത് പോലെ കൂളിംഗ് ഗ്ലാസ്സും കുട വയറുമായി നില്‍ക്കുന്ന നിങ്ങളുടെ കണവനെ ‘ma huzz’ എന്ന അടിക്കുറിപ്പോടെ നിങ്ങള്‍ക്കും upload ചെയ്യാം. ഫോട്ടോ എടുക്കുമ്പോള്‍ കുട വയര്‍ കുറക്കാന്‍ പരമാവധി ശ്വാസം പിടിച്ചു നില്‍ക്കാനും Ferrari പോലുള്ള വണ്ടികളുടെ മുമ്പില്‍ വെച്ച് ഫോട്ടോ എടുക്കാനും നിങ്ങള്‍ തന്നെ  ഇടയ്ക്കിടെ ഓര്‍മിപ്പിക്കുന്നത് നല്ലതാണ്. അത് നിങ്ങളുടെ കൂട്ടുകാരികളുടെ കുശുമ്പിന്റെ പള്‍സ് കൂട്ടാനും അതു വഴി നിങ്ങളുടെ സന്തോഷം വര്‍ദ്ധിപ്പിക്കാനും ഏറെ സഹായകരമായിരിക്കും.
7.     ഇന്റര്‍നെറ്റില്‍ സുലഭമായി കിട്ടുന്ന മഹാന്മാരുടെ വാക്കുകള്‍ കോപ്പി പേസ്റ്റ് ചെയ്തു നിങ്ങളുടേതാണെന്ന മട്ടില്‍ ഇടുന്നത് ഇത്തരം സൈറ്റുകളിലൂടെ ഒരിക്കലും സഞ്ചരിക്കാന്‍ സാധ്യതയില്ലാത്ത പെണ് വര്‍ഗ്ഗത്തിന്റെ ആരാധനാ പാത്രമാകാന്‍  നിങ്ങളെ എളുപ്പം സഹായിക്കുന്നതാണ്. നിങ്ങളുടെ ‘മഹത്തായ ചിന്തകള്‍’ ഓര്‍ത്ത് അവള്‍ കുളിര് കോരുന്നതും നിങ്ങളിലെ സോക്രടീസിനെയും അബ്ദുല്‍ കലാമിനെയും ഓര്‍മിച്ചു അവള്‍ ഉറക്കമൊഴിയുന്നതും സങ്കല്പിച്ചു നിങ്ങളുടെ കോപ്പി പേസ്റ്റുകളുടെ എണ്ണം കൂട്ടുന്നതും ഫേസ്ബുക്ക് അനുഭവങ്ങള്‍ക്ക് മാറ്റ് കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. തെരഞ്ഞെടുപ്പ്‌, ക്രിക്കറ്റ് മല്‍സരം തുടങ്ങിയ അവസരങ്ങളില്‍ ടി വി തുറന്നു വെച്ച് അതില്‍ വരുന്ന update കള്‍ wooow..daamn തുടങ്ങിയ വാക്കുകളുടെ അകമ്പടിയോടെ കോപ്പി പേസ്റ്റ് ചെയ്യുന്നതും നിങ്ങളെ കുറിച്ചുള്ള മതിപ്പ്‌ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്നതാണ്.
8.     പ്രഥമമായും പ്രധാനമായും നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്‌ നിങ്ങളുടെ ലാങ്ഗ്വേജ് (ഫാഷ) ആണ്. Oxford dictionary വരെ അന്തം വിട്ടു നില്‍ക്കുന്ന ഇംഗ്ലീഷ് വാക്കുകള്‍ ഇടയ്ക്കിടെ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. നിങ്ങളുടെ ഗ്രാമറില്‍ തെറ്റ്‌ കണ്ടെത്തുന്ന ‘വാധ്യാന്മാരെ’ ആയിരം വട്ടം തന്തയ്ക്കു വിളിക്കേണ്ടതും നിങ്ങള്‍ തന്നെയാണ് സായിപ്പ്‌ എന്ന് ഇടയ്ക്കിടെ ഉരുവിട്ട് മനസ്സിനെ ബോധ്യപ്പെടുത്തേണ്ടതുമാണ്. പെണ്‍കുട്ടികളാണെങ്കില്‍ ‘grammar mistake’ അത്ര വലിയ ഒരു പ്രശ്നമല്ല എന്ന വിചാരം എപ്പോഴുമുണ്ടായിരിക്കണം. കാരണം നിങ്ങള്‍ പറയുന്നതിന്റെ അപ്പുറവും പറയാത്തതും വരെ വായിക്കാന്‍ boys റെഡിയായിരിക്കും. ചില ഭേദഗതികളോട് കൂടി മാത്രമേ നിങ്ങള് വാക്കുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ഉദാഹരത്തിനു my എന്നതിന് ma എന്നും husband എന്നിടത്ത് huzz എന്നും പിന്നെ മൊത്തത്തില്‍ ഒരു Z കൊണ്ടുള്ള കളിയും നിങ്ങള്‍ ആധുനികയാണെന്ന് മണ്ടന്മാരായ ആണ്‍കുട്ടികള്‍ ചിന്തിക്കാനും അത് വഴി നിങ്ങളുടെ fans ന്റെ എണ്ണം കൂട്ടാനും കഴിയും. Daa, dee പ്രയോഗങ്ങള്‍ നിങ്ങളുടെ ഉള്ളിലെ മല്ലുവിനെ തുറന്നു കാണിക്കുന്നതിനാല്‍ അത്തരം സാഹസങ്ങള്‍ക്കൊന്നും മുതിരരുത്‌. ബോയ്സ് Guyz, folks, Dude..എന്നിങ്ങനെ ആവശ്യാനുസരണം ഉപയോഗിക്കുന്നതാണ് നല്ലത്. എണ്പതു കഴിഞ്ഞ കലന്തനിക്കയെയും hi dude എന്ന് പറഞ്ഞു മാത്രമേ അഭിസംബോധന നടത്താന്‍ പാടുള്ളൂ. വായില്‍ കിട്ടാത്ത വാക്കുകള്ഉപയോഗിച്ച് നിങ്ങള്‍ പറയുന്ന വാചകങ്ങള്ക്ക് കൂടുതല്‍ Like കിട്ടാന്സാധ്യതയുണ്ട്. അതിനായി ദുബായിലുള്ളവര്‍ 96.7 FM റെഡിയോയുടെ   സ്ഥിരം ശ്രോതാവാകുന്നത് നല്ലതായിരിക്കും. അവര്‍ വല്ല ടാബ്ലോയിഡ് പത്രമോ   വാള്സ്ട്രീറ്റ് ജെര്ണലോ നോക്കി കോപ്പി അടിക്കുന്നത് കൊണ്ട് അത്തരം മിനക്കേട് കേസുകള്‍ അവര്ക്ക് വിട്ടു കൊടുത്ത് നിങ്ങള്ക്ക്  സമയം ഫെസ്ബൂക് പരിപോഷണത്തിനായി ഉപയോഗപ്പെടുത്താവുന്നതാണ്. അവര്‍ കോപ്പിയടിച്ചതിന് ശേഷം i think  എന്ന് പറഞ്ഞു നിങ്ങളുടെ അടുത്ത് വിളമ്പിത്തരുന്നത് പോലെ നിങ്ങള്ക്കും നിങ്ങളുടെ ഫേസ്ബുക്കില്‍ അതേ രൂപത്തില്‍ പകര്ത്താം
9.    നിങ്ങളുടെ പ്രൊഫൈല്‍ പേജ് അലങ്കരിക്കുന്നതില്‍ നിങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്പരിഷ്കാരം പഞ്ചായത്തില്‍ പോലും എത്തിയിട്ടില്ലാത്ത നിങ്ങളുടെ   മാതാപിതാക്കള്‍ നിങ്ങള്ക്കിട്ട പഴഞ്ജന്‍ പേരുകള്‍ മോഡിഫൈ ചെയ്യലാണ് ആദ്യ പടി. ഉദാഹരണത്തിന് കുഞ്ഞിക്കണ്ണന്‍ K .Knan ആയും അന്ത്രു Andrews ആയും കാര്ത്യായനി Katt ആയും പരിഷ്കരിക്കാവുന്നതാണ്. മൊത്തത്തില്നിങ്ങളുടെ പേര് കണ്ടാല്‍ ബ്ലഡി ഇന്ത്യന്‍ മല്ലുവാണെന്നു തോന്നുകയേ ചെയ്യരുത്. പ്രൊഫൈല്‍ പിക്ച്ചറില്‍ മേല്പറഞ്ഞ നിര്ദേശങ്ങള്‍ പരിഗണിക്കുന്നതോടൊപ്പം കാലികമായ മാറ്റങ്ങള്‍ വരുത്തേണ്ടതുമാണ്പെണ്കുട്ടികള്ക്ക് ഐശ്വര്യാ റായ് തൊട്ടു കാവ്യാ മാധവന്‍ വരെയുള്ളവരുടെ ചിത്രങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. കണവനെ കണ്ട പട്ടി രണ്ടു ദിവസമൊക്കെയേ ഒറ്റക്കിടപ്പ് കിടക്കുവെങ്കില്‍ അവനോടൊപ്പം നില്ക്കുന്ന ഫോട്ടോയും കല്യാണം കഴിച്ചവര്ക്ക് പ്രൊഫൈല്‍ പിക്ച്ചരായി പരിഗണിക്കാം. കല്യാണം കഴിഞ്ഞിട്ടില്ലാത്തവര്ക്ക് സെലിബ്രിറ്റികളോ അല്ലെങ്കില്ഭര്ത്താവിനു പകരമായി പട്ടിയുടെയോ പൂച്ചയുടെയോ പടങ്ങളും സാധാരണയായി പരിഗണിക്കപ്പെടുന്ന ഒന്നാണ്. ബോയ്സ് നിര്ബന്ധമായും യോയോ ലുക്കില്തന്നെ ആയിരിക്കല്‍ നിങ്ങളുടെ ഉധിഷ്ട കാര്യ സാധ്യത്തിനു അത്യന്താപേക്ഷിതമാണ്. യോ യോ ലുക്ക് കിട്ടാന്‍ ആദ്യം കുറച്ച് കഷ്ടപ്പാടുകള്‍ സഹിക്കേണ്ടതുണ്ടെങ്കിലും പിന്നീട് അത് നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനായി കുറഞ്ഞത് 2 മാസമെങ്കിലും ബാര്ബറെ കാണിക്കാത്ത തലയും ഷേവ് ചെയ്യാത്ത മുഖവുമാണാവശ്യംകുളി നിര്ബന്ധമില്ലെങ്കിലും ആളുകള്‍ 'കൈകാര്യംചെയ്യാന്‍ സാധ്യതയുള്ളത് കൊണ്ട് 2 ആഴ്ചയിലൊരിക്കലൊക്കെ ആകാവുന്നതാണ്. മുഖത്ത് സദാ ഒരു 'പുച്ജ്ഞ ഭാവം' ആയിരിക്കണം ഉണ്ടാവേണ്ടത്. അതേ എന്ന് പറയേണ്ടിടത്തും സന്തോഷം പ്രകടിപ്പിക്കേണ്ടിടത്തും "യ്യൊ യ്യോ" എന്നും മറ്റുള്ള അവസരങ്ങളിലെല്ലാം idon care എന്നും ആവര്ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കണം. അടിവായു സുഖമമായി പോകുന്ന തരത്തിലായിരിക്കണം പാന്റ് ധരിക്കേണ്ടത്. വയര്അല്പം ഉള്ളിലേക്കാക്കി രണ്ടു കയ്യിലേയും നടുവിരലും മോതിരവിരലും മടക്കി വെച്ച് ഇടയ്ക്കിടെ അപസ്മാര രോഗിയെ പോലെ വായുവില്കൈകള്ചലിപ്പിക്കണം. കൈകളുടെ താളത്തിനനുസരിച്ചായിരിക്കണം idon care പറയേണ്ടത്പെറ്റ തള്ള മരിച്ചു കിടക്കുന്നു എന്ന് പറഞ്ഞാലും ഇതേ രീതിയില്‍ പെരുമാറുന്നവനാണ്  യഥാര്ത്ഥ യോ യോ ആയി പരിഗണിക്കപ്പെടുക. യോ യോകളുടെ ഫോട്ടോ ഉറങ്ങി എഴുന്നേറ്റ ഉടനെ തന്നെ അതേ കോലത്തില്എടുക്കുന്നത് കൂടുതല്ഒറിജിനാലിറ്റി കിട്ടാന്സഹായിക്കും. കഷണ്ടിക്കാരായ യോ യോകള്‍ തല മൊട്ടയടിക്കുന്നതാണ് നല്ലത്. ഉള്ളിലൊന്നുമില്ലാത്ത തലയുടെ പുറത്തും ഒന്നുമില്ലെന്ന കുറവ് നികത്താന്‍ കൂളിംഗ് ഗ്ലാസ്സോകട്ടിള പോലത്തെ തടിയുള്ള ഫ്രെയിം കണ്ണടകളും തലയ്ക്കു മീതെ ചരിച്ചു വെക്കുന്നത് നന്നായിരിക്കും.
10. ഇനി പറയുന്ന കാര്യങ്ങളിലൂടെയാണ്‌ നിങ്ങള്‍ അന്താ രാഷ്ട്ര തലത്തിലേക്ക് ഫേസ്ബുക്ക് ഉപഭോക്താവായി മാറാന്‍ പോകുന്നത്. സുഭലക്ഷ്മി സുപ്രഭാതവും ആദിവാസിപാട്ടും കേട്ട് വളര്ന്നവനാണെങ്കിലും നിങ്ങളുടെ favorite music ല്‍ michael jackson തൊട്ടു Justin Timberlake വരെയും Beyoncé Knowles തൊട്ടു Britney Spears വരെയും ഉള്ളവരുടെ പേരുകള്നിരത്തി എഴുതേണ്ടതാണ്. ഇടയ്ക്കിടെ യു ട്യൂബ് സന്ദര്ശിച്ചു ഇവരുടെ പാട്ടുകള്കഷ്ടപ്പെട്ട് കണ്ടു പിടിച്ചു my favorite song എന്ന പേരില്ഫേസ്ബുക്കില്പോസ്റ്റ് ചെയ്യുകയും വേണം. ഇന്ത്യയില്നിന്നും സംഗീതം അറിയുന്നവനായി എ.ആര്‍. റഹ്മാന്‍ മാത്രമേ ഉണ്ടാകാന്പാടുള്ളൂ. shakeera, backstreet boys തുടങ്ങിയവ നോണ്‍-യോയോ ആയ കൂതറകള്‍ വരെ ഫാവരിറ്റില്കയറ്റിയ സ്ഥിതിക്ക് അവരെ സൌകര്യപൂര്വ്വം ഒഴിവാക്കുന്നതാണ് നിങ്ങള്ക്ക് നല്ലത്. ഫാവരിറ്റ് മൂവിയുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടതാണ്. ഹോളിവുഡ്, കൊറിയന്മൂവികളും ഇന്ത്യയില്നിന്നും ത്രീ ഇഡിയറ്റ്സ് പോലുള്ള ചിത്രങ്ങളും മാത്രമേ നിങ്ങള്കണ്ടിരിക്കാന്ഇടയുള്ളൂ എന്ന് വരുത്തി തീര്ക്കുന്ന രൂപത്തിലായിരിക്കണം നിങ്ങളുടെ ലിസ്റ്റിംഗ് ക്രമീകരിക്കേണ്ടത്. നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്ക്ക് must see , amazing എന്നീ അടിക്കുറിപ്പുകളോ ഫെസ്ബൂക്കില്‍ ഏറ്റവും കൂടുതല്ആളുകള്‍ കണ്ടത് എന്ന രീതിയിലുള്ള  ഉടായിപ്പ്കളോ മേമ്പോടിയായി ചേര്ക്കാവുന്നതാണ്. നിസ്കാരവും നോമ്പുമൊന്നുമില്ലെങ്കിലും സാക്കിര്നായിക്കിന്റെ വീഡിയോ ആഴ്ചയിലൊന്ന് എന്ന രീതിയില്പോസ്റ്റ് ചെയ്യുന്നത് വര്ക്കത്തുള്ള വധു-വരന്മാരെ കിട്ടാന്സഹായിക്കാറുന്ടെന്നു അനുഭവസ്ഥര്സാക്ഷ്യപ്പെടുത്തിയതായി അറിയുന്നു. നിങ്ങള്ക്കും പരീക്ഷിക്കാവുന്നതാണ്. ഗള്ഫില്‍ ജനിച്ചു വളര്ന്ന കുട്ടികള്‍ (പ്രത്യേകിച്ച് പെണ്കുട്ടികള്‍)ബാസ്കിന്‍ റോബ്ബിന്സ്, KFC, mcdonald,galaxy choklatesതുടങ്ങിയവ ലൈക്‌ അടിച്ചു തങ്ങളുടെ മന്ദബുദ്ധിത്തരം വിളിച്ചു പറയുന്നത് പോലുള്ള മണ്ടത്തരങ്ങള്യോ യോ ക്കാരില്‍ നിന്നുണ്ടായിക്കൂടാ. ഇത്രയും കാര്യങ്ങള്നിങ്ങള്‍ പാലിച്ചാല്‍ ഒരു പാട് ഫാന്സുള്ള മികച്ച ഒരു ഫേസ്ബുക്ക് താരമായി നിങ്ങള്ക്ക് മാറാം.

ലാസ്റ്റ് ബോള്‍: വളരെ സാഹസപ്പെട്ടു ഇത്രയും കാര്യങ്ങള്‍ ചോര്ത്തി തന്ന എന്നെ പതിനായിരം നോട്ടിഫിക്കഷനുകള്‍ കൊണ്ടും ആയിരക്കണക്കിന് തോണ്ടലുകള്‍ (poke) കൊണ്ടും പിന്നെ എണ്ണിയാലൊടുങ്ങാത്ത ഫ്രെണ്ട് റിക്വസ്റ്റുകള്‍ കൊണ്ടും വീര്പ്പു മുട്ടിക്കുമെന്നുപ്രതീക്ഷിക്കുന്നുമറിച്ച് എന്നെ വല്ല തരത്തിലും കയ്യേറ്റം ചെയ്യാനുദ്ദേശിക്കുന്നവരോട് ചുങ്കം ഷാജി ജീവിച്ചിരിപ്പുണ്ടെന്ന് മാത്രം ഓര്മിപ്പിച്ചു കൊള്ളുന്നു.