Pages

Wednesday 27 July, 2011

അജബ് രാഖി കി ഗസബ് പ്രേം

അജബ് രാഖി കി ഗസബ്പ്രേം എന്ന് വെച്ചാല്പൊളപ്പന്‍ രാഖിയുടെ തട്ടുപൊളിപ്പന്‍ പ്രേമം. ഹിന്ദി വാധ്യാന്മാര്‍ തല്കാലം ക്ഷമി!. പ്രണയമെന്നത് വല്ലാത്തൊരേര്പ്പാടാണ്. അത് ആരോട് എപ്പോള്‍ തോന്നുമെന്നൊന്നും പറയാന്‍ പറ്റുകയില്ലപറഞ്ഞു വരുന്നത് നമ്മുടെ റിയാലിറ്റി താരം രാഖി സാവന്തിനെക്കുറിച്ച് തന്നെ. ഭാരതീയ നാരി തന്ഒരു ഭാവത്തിലുള്ള ശുദ്ധിയിലും വിശ്വസിക്കുന്നയാളല്ല കക്ഷിയെങ്കിലും മൊത്തത്തില്ഭാരതീയ സംസ്കാരത്തോട്നല്ല മതിപ്പാണ്. അത് കൊണ്ട് തന്നെ ചെയ്തു കൂട്ടുന്ന പ്രവൃത്തികള്ക്ക്പുരാണങ്ങളുടെ ഒരു 'ടച്ച്' ഉണ്ടാവുക സ്വാഭാവികം. വേഷത്തിന്റെ കാര്യത്തിലുമുണ്ട് ചില ഇഷ്ടാനിഷ്ടങ്ങളൊക്കെ; ഖജുരാഹോ ക്ഷേത്ര ശില്പങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷ വിതാനങ്ങളോടാണ് താല്പര്യമെങ്കിലും അതിനിവിടുത്തെ സദാചാരക്കമ്മിറ്റിക്കാര്‍ സമ്മതിക്കില്ലല്ലോ? പണ്ട് മുതലേ നമ്മുടെ നാട്ടില്‍ നടന്നു വരുന്ന 'സ്വയം വരംടി വി എപ്പിസോഡാക്കിയതിലൂടെയായിരുന്നു രാഖി ഭാരതീയ സംസ്കാരത്തിന്റെ പ്രശസ്തി അങ്ങ് കാനഡ വരെയെത്തിച്ചത്. അവിടുന്നുള്ള ഇലേഷ് പരുജന്വാല എന്ന പയ്യന്സിനെ സ്വയം വരിച്ചു ഒരു വഴിക്കാക്കിയതോടെ പരിപാടി കെട്ടടങ്ങി. കുറച്ചു കാലം 'പതി പത്നി' കളിച്ചു നടന്നപ്പോഴാണ് പുള്ളിക്കാരന് 'ആമ്പിയര്‍' പോരെന്നു രാഖിചേച്ചിക്ക് തോന്നിത്തുടങ്ങിയത് (തെറ്റിദ്ധരിക്കരുത്, സാമ്പത്തികമായ ആമ്പിയര്‍ ആണ് ഞാനുദ്ദേശിച്ചത്; അല്ലാത്തവയ്ക്ക്ഞാനുത്തരവാദിയല്ല!). അതിനു മുമ്പുണ്ടായിരുന്ന അഭിഷേക് അവസ്തി എന്ന കാമുകനെ ഒരു മൂലക്കിരുത്തിയ ശേഷമാണ് 'സ്വയം വര ഷോ' ഒരു റിയാലിറ്റി ആയവതരിപ്പിച്ചത് എന്നോര്ക്കണം. ദോഷം പറയരുതല്ലോ 'ആമ്പിയര്‍ ടെസ്റ്റി'നു ശേഷം പരുജന്വാല പയ്യന്സിന്റെ കാര്യം പരുങ്ങലിലുമായി.
പിന്നീട് രാഖിയെ നമ്മള്‍ കണ്ടത് 'രാഖി കാ ഇന്സാഫ്‌' എന്ന നീതി ദേവതയുടെ രൂപത്തിലാണ്. ആം ആദ്മിയുടെ പ്രശ്നങ്ങള്‍ക്ക് നിയമങ്ങളുടെ നൂലാമാലകളില്ലാതെ സമ്പൂര്‍ണ നീതി നടപ്പിലാക്കി കൊടുക്കുന്നതിനിടയിലാണ് അതില്‍ പങ്കെടുത്തോണ്ടിരുന്ന ഒരുത്തന്‍ ചുമ്മാ കേറിയങ്ങ് കെട്ടി തൂങ്ങി ചത്തു കളഞ്ഞത്. നീയൊരു ഷണ്ഡനാണെന്ന് നമ്മുടെ  'നീതി ദേവത' പരിപാടിക്കിട യില്‍ പറഞ്ഞു കളഞ്ഞതാണത്രേ കാരണം. വേറെ വല്ലതുമാണോ? 'സ്വകാര്യ അഹങ്കാരത്തില്‍' കയറിയുള്ള രാഖിയുടെ ഈ നീതി നിര്‍വഹണം ഏതൊരാണിനാണ് സഹിക്കാന്‍ കഴിയുക? രാഖിയെ പോലൊരു ദേവതയില്‍ നിന്നും ഇത്തരമൊരു സര്‍ടിഫിക്കറ്റ് കിട്ടിയ സ്ഥിതിക്ക് അവന്‍ ഒരു മുഴം കയറില്‍ തന്റെ നീതിയങ്ങു സ്വയം തീരുമാനിച്ചു കളഞ്ഞു. അതോടെ 'രാഖി കാ ഇന്സാഫി'ന്റെ കാര്യത്തില്‍ കോടതി കാ ഇന്‍സാഫ് വന്നു. ഇനിയൊരറിയിപ്പുണ്ടാകും വരെ പരിപാടി ഉണ്ടായിരിക്കുന്നതല്ല എന്ന ബോര്‍ഡും വെച്ചു.

തുടര്‍ന്നിങ്ങോട്ട്‌ കഷ്ട കാലമാണെന്ന് തന്നെ പറയാം. പേരിനു ഒന്ന് രണ്ടു പ്രോഗ്രാമുകളും വല്ല ഗസ്റ്റ് അപ്പിയറന്‍സുമൊക്കെയായി എത്ര നാള്‍ കഴിച്ചു കൂട്ടും. ആകെക്കൂടി അറിയാവുന്നത് കുഞ്ഞു പ്രായത്തിലിട്ട് നടന്ന വസ്ത്രങ്ങ‍ളണിഞ്ഞുള്ള ഐറ്റം നമ്പറുകളാണ്.
കാലത്തിന്റെ കുരുത്തക്കേട് എന്നല്ലാതെന്തു പറയാന്‍? അതിപ്പോ പൊറാട്ടമാവ് പോലത്തെ മസിലുകളുള്ള ഖാന്‍മാരാണത്രേ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഏകദേശം അതേ ശരീര പ്രകൃതിയുള്ള രാഖിയെ തെരഞ്ഞെടുക്കാത്ത സംവിധായകരെ കുറ്റം പറയാനും പറ്റില്ല. ചുരുക്കത്തില്‍ പണിയൊന്നുമെടുക്കാതെ നാലു നേരവും ബിരിയാണി കഴിച്ചു ജീവിച്ചു പോകാന്‍ ഇനിയെന്തു മാര്‍ഗം എന്നു ട്യൂണ്‍ ചെയ്യുന്നതിനിടയിലാണ് ബാബ രാംദേവിന്റെ യോഗ രാഖിയുടെ സ്പെക്ട്രത്തില്‍ തട്ടി തലയ്ക്കകത്ത് വെട്ടം പരക്കുന്നത്. ബാബയുടെ സ്വത്ത്‌ വിവരം കൂടി വെളിപ്പെട്ടതോടെ ഉള്ളിലുറങ്ങിക്കിടന്ന വിചാരങ്ങള്‍ അനുരാഗമായി ഒഴുകാന്‍ തുടങ്ങി. ഈ പ്രണയത്തിനും ഒരു പുരാണ എഡിഷന്‍ വേണമെന്നുള്ളവര്‍ക്ക് കണ്ടെത്താം.
പരലോകത്തിലെ ദേവന്മാരെ തോല്‍പ്പിക്കാന്‍ വേണ്ടി ഹിമാലയത്തിലെ മാലനി നദിക്കരയില്‍ വിശ്വാമിത്ര മഹര്‍ഷി നടത്തുന്ന കൊടുംതപസ്സ് മെഗാ സീരിയല്‍ പോലെ നീണ്ടു പോകുന്നത് കണ്ട ദേവേന്ദ്രന്‍ തന്റെ ചാനലിന്റെ അന്ത്യം മണത്തു.  എങ്ങിനെയെങ്കിലും ലവന്റെ എപ്പിസോഡ് മുടക്കി the end എന്നെഴുതിക്കാണിക്കാനായാണ് ദേവലോകത്തിലെ ഐറ്റം ഗേള്‍ ആയ മേനകയെ ഭൂമിയിലേക്കയച്ചത്. വെളുത്ത പട്ടുസാരി, ചുവന്ന ബ്ലൗസ്‌, 24 കാരറ്റ്‌ തനിത്തങ്കം പാദസരങ്ങള്‍, ഡയമണ്ട്‌ വളകള്‍ എന്നിങ്ങനെ ദേവലോകം സ്പോണ്സര്‍ഡ്‌ കൊസ്റ്റ്യൂമ്സുമായി റിയാലിറ്റി ഡാന്‍സ് കളിച്ച മേനക ഒടുക്കം വിശ്വാമിത്രന്റെ കോന്സട്രെഷന്‍ തെറ്റിച്ചതും എപ്പിസോഡ് മുടങ്ങിയതുമാണ് പുരാണം. ബാബാ രാംദേവെന്ന വിശ്വാമിത്രന്‍റെ എപ്പിസോഡ് മുടക്കാന്‍ വന്ന മേനകയാണ് രാഖി എന്നാരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയാനൊക്കില്ല. സംഗതിയേതായാലും രാഖി ച്യാച്ചിക്ക് അങ്ങേരോട് മുടിഞ്ഞ പ്രേമമാണ്. പ്രേമത്തിന് കണ്ണില്ലെന്നൊക്കെ കാവ്യാത്മകമായി തട്ടി വിടാമെങ്കിലും നാലാള്‍ കേള്‍ക്കെ പറയാന്‍ കൊള്ളാവുന്ന ഒരു കാരണം വേണ്ടേ. അപ്പോഴാണ്‌ താനിതു വരെ കണ്ട ആണുങ്ങള്‍ക്കൊന്നുമില്ലാത്ത തരം 'നാച്തി ബെല്ലി' ഈ ചങ്ങാതിക്കുള്ള കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. വയറു കൊണ്ട് ഡാന്‍സ്‌ കളിക്കുന്ന സ്വാമിന്‍! നാം അങ്ങയില്‍ അനുരാഗ വിവശയായിരിക്കുന്നു എന്ന് ഉടന്‍ പ്രഖ്യാപിച്ചും കളഞ്ഞു. Naach baliye കളിച്ച തനിക്ക്‌ നാച്തി ബെല്ലി വരന്‍ എന്ന എട്ടില്‍ പത്തു പൊരുത്തവും.

പക്ഷെ സംഗതി പെട്ടെന്ന് നടക്കുന്ന കാര്യമല്ലല്ലോ? എന്തേലും ചെയ്തേ പറ്റൂ എന്ന സ്ഥിതിയാണിന്നു ച്യാച്ചിക്ക്. പ്രായം പത്തു മുപ്പത്തിനാലായി. ഇനിയും വൈകിയാല്‍ നടപ്പു രീതിയനുസരിച്ച് കാനഡയിലോ ലണ്ടനിലോ ഉള്ള വല്ല ബിസിനസ്സുകാരനെയും  (മലയാളത്തിലാണെങ്കില്‍ അമേരിക്കയില്‍ സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍) കല്യാണം കഴിച്ചു അവന്‍ തരുന്ന കഞ്ഞിയും കപ്പയും കഴിച്ചു കൊച്ചുങ്ങളെയും നോക്കി പണ്ടാരമടങ്ങേണ്ടി വരും. അതിലും ഭേദമല്ലേ കണക്കില്ലാത്ത സ്വത്തിന്റെ ഉടമയെ കല്യാണം കഴിച്ചു ബിരിയാണി തിന്നു ജീവിക്കുക എന്നുള്ളത്. രാഖിയാരാ മോള്‍! ആട്ടുന്ന കൈ കൊണ്ട് സലാം എന്ന് പറഞ്ഞത്‌ പോലെ രാഹുല്‍ ഗാന്ധിക്ക് നേരെയും ഒരു ചൂണ്ട എറിഞ്ഞു നോക്കി. പക്ഷെ കിട്ടാത്ത രാഹുലിന്‌ അമ്മായിയമ്മ പോരിന്റെ പുളിയുണ്ടാകും എന്നാണ് ചോദിക്കുന്നവരോടൊക്കെ പറഞ്ഞത്‌. പുറമേ അങ്ങിനെയാണെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഉണ്ട് ഒരിത്. ഇനി രാഹുലെങ്ങാന്‍ ബിരിയാണി കൊടുത്താലോ എന്ന ഒരിത്. കര്‍ഷകരോടൊപ്പം ഞാറു നടാന്‍ പോയ പുള്ളിക്കാരനു ഇതൊക്കെ നോക്കാനെവിടെയാ നേരം.

എന്തു തന്നെയായാലും രാം ദേവ് സൂക്ഷിക്കണം! രാഖിയുടെ പ്രേമത്തിന് കയ്യും കാലുമില്ലായിരിക്കാം; പക്ഷെ കണ്ണില്ലെന്നു മാത്രം പറയരുത്. ബാബയുടെ സ്വത്തിലുടക്കി നില്‍ക്കുന്ന കണ്ണ് മാത്രമേ രാഖിയുടെ പ്രേമത്തിലുള്ളൂ. വിശ്വാമിത്രന് പറ്റിയത് പറ്റരുത് എന്ന സ്നേഹം മാത്രമേ ബാബയോടു നമ്മള്‍ക്കുള്ളു. അല്ലെങ്കിലും നമ്മള്‍ ആണുങ്ങള്‍ വേണ്ടേ സൂക്ഷിക്കാന്‍.

ലാസ്റ്റ്‌ ബോള്‍: ശ്രീ പത്മനാഭന്റെ സ്വത്തു വിവരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ച് കേരളത്തില്‍ അങ്ങിനെയൊരാള്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും കരുതി രാഖി പ്രേമ വണ്ടിയും ഉന്തി ഇങ്ങോട്ടു വരുമോന്നാ എന്റെ പേടി. അവിടെയിപ്പോ സര്‍ക്കിളുമാരാണ് ശ്രീ പത്മനാഭന്റെ ഫ്രണ്ട്സ് സര്‍ക്കിള്‍.!
ഈശ്വരാ...കേരള പോലീസിന്റെ മുമ്പിലെങ്ങാന്പെട്ടാല്തീര്ന്നു പെണ്കൊച്ചിന്റെ കാര്യം! 

0 മറുമൊഴികള്‍: