shamsiswanam - read@ur own risk :)
Thursday, March 29, 2012
couple, culture, husband, islam, marriage, shamsiswanam, shamzi, taliban, torture, wife, പ്രതികരണം, ലേഖനം
ഭാര്യയെ തല്ലാന്‍ പാടുണ്ടോ എന്നത്
എക്കാലഘട്ടത്തിലെയും സജീവ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍
'ക്ഷീണം മാറ്റാന്' രണ്ടെണ്ണം അകത്താക്കി ഭാര്യയെ തൊഴിക്കുന്ന ഭര്‍ത്താക്കന്മാരാണ് എക്കാലത്തെയും
ഹൈലൈറ്റ്. ഭാര്ത്താവ് എന്നാല്‍ തല്ലാനധികാരമുള്ളവനാണെന്നും ഭാര്യ എന്നതിനര്ത്ഥം തന്നെ തല്ലു കൊള്ളേണ്ടവളാണെന്നുമുള്ള ഡിക്ഷ്ണറി വരെ ചിലര്‍ രചിച്ചു കളഞ്ഞിട്ടുണ്ട്.
ചാനല് ചര്ച്ചകളില് സ്ത്രീയുടെ ദൈന്യതയോര്ത്ത് രോഷം കൊള്ളുന്നവനും വീട്ടിലെത്തിയാല് മുട്ടുകാലു മടക്കി തൊഴിക്കുക എന്ന പതിവ് വിടാറില്ല. കല്യാണം കഴിക്കാത്ത പാതിരിമാര്‍ അനുഗ്രഹഭാഷണത്തില്‍
സ്ത്രീ അമ്മയാണ്, സ്നേഹമാണ്, കന്യാ മര്‍യമാണ് എന്ന് പറയുന്നത് പോലെ എളുപ്പമല്ല അവരെ മാനേജ് ചെയ്യുന്നതെന്ന്
കഥകളുടെ അകമ്പടിയോടെ സരസമായി പറയാറുണ്ടായിരുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. ഒടുക്കം ഇടവകയിലെ അച്ചനോട് ‘അച്ചോ പോയി
കല്യാണം കഴിച്ചേച്ചു വാ.. ഈ പറഞ്ഞതൊക്കെ അച്ചന് തിരുത്തിപ്പറയേണ്ടി വരും’ എന്ന്
ഉപദേശിച്ചു ഉള്ളിലെ തൊന്തരവ് തീര്‍ത്ത കഥയും അവനൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.. പൊതുവേ പാവത്താനായ മോനു എന്ന എന്റെ കൂട്ടുകാരനാണോ 'ചങ്കരനൊത്ത ചക്കി'യായി കാണാറുള്ള അവന്റെ
ലില്ലീസയാണോ വീട്ടിലെ 'സിംഗം' എന്നെനിക്കറിയില്ല. ഏതായാലും അവിടെയും ഒരു ‘നിയമസഭ’ നടക്കാറുണ്ടായിരുന്നു എന്നതുറപ്പാണ്.