shamsiswanam - read@ur own risk :)

Pages

Showing posts with label clash. Show all posts
Showing posts with label clash. Show all posts

Monday, 25 July 2011

ഇസ്ലാമോഫോബിയ തോക്കെടുക്കുമ്പോള്‍..



















പാറക്കെട്ടുകള്ക്കിടയിലൂടെ കൈവഴിയായ് കടന്നു പോകുന്ന ഉള്ക്കടലുകളാല്സമൃദ്ധമാണ് നോര്വേ എന്ന സുന്ദര രാജ്യം. അതിന്റെ തലസ്ഥാനമായ ഓസ്ലോയില്നിന്നും കഴിഞ്ഞ ദിവസങ്ങളില്വന്ന വാര്ത്തകള്നമ്മുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. സമാധാനത്തിനു പേര് കേട്ട നോര്വേ എന്ന രാജ്യവും ജനതയും സമാധാന പ്രിയരായിരുന്നുഇക്കാലമത്രയുംഅവരുടെ നയങ്ങളും നടപടികളും അതിനുതകുന്നതുമായിരുന്നുപ്രത്യേകിച്ചും അസമാധാനത്തിന്റെയും സംഘര്ഷങ്ങളുടെയും  പറുദീസയായ പശ്ചിമേഷ്യയുടെ     കാര്യത്തിലെങ്കിലും അവര്മുന്കൈയെടുത്തു നടത്തിയ സമാധാന ശ്രമങ്ങള്ഒട്ടൊക്കെ വിജയം കണ്ടിട്ടുമുണ്ട്. നോര്വേയുടെ ചരിത്രത്തോളം പഴക്കമുള്ള  ശുഭ്ര വസ്ത്രമാണ് ഒറ്റ ദിവസം കൊണ്ട് രക്തപങ്കിലമാക്കപ്പെട്ടിരിക്കുന്നത്നൂറോളം വരുന്ന നിരപരാധികളായ  (കുട്ടികളും കൌമാരക്കാരുമായിരുന്നു ഭൂരിഭാഗവും)മനുഷ്യ ജീവനുകളാണ് ഭ്രാന്തന്‍ ചിന്തകളുടെആള്രൂപത്തിന്റെ തോക്കിനു മുന്നില്‍ പിടഞ്ഞൊടുങ്ങിയത്. എല്ലാ ഭീകരാക്രമണങ്ങളുടെയും ഇരകളെ പോലെ തന്നെ അവര്ക്കറിയില്ലായിരുന്നു തങ്ങളെന്തിനാണ് മരിച്ചു വീഴുന്നതെന്ന്? ആന്ഡേഴ് ബെഹ്റിങ് ബ്രെവിക് എന്ന ഇസ്ലാമോഫോബിക് ഭീകരവാദിയാണ് കുറഞ്ഞ സമയം കൊണ്ട് ഇത്രയും പേരെ നിഷ്ടൂരമായി വകവരുത്തി കുപ്രസിദ്ധിയുടെ കൊടുമുടിയില്തോക്കുമേന്തി നില്ക്കുന്നത്. ആദ്യം സ്ഫോടനം നടത്തിയും പിന്നീട് നേരിട്ടുള്ള വെടിവെപ്പി ലൂടെയുമാണ് നൂറോളം മനുഷ്യ ജീവനുകള് ഈ കൊടും ഭീകരന് വെറും ഒന്നര മണിക്കൂര് കൊണ്ട് അന്ത്യ കൂദാശ ചൊല്ലി പരലോകത്തേക്കു പറഞ്ഞയച്ചിരിക്കുന്നത്.

മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ അജ്മല്‍ അമീര്‍ കസബിനെ പോലെ  'രക്ത സാക്ഷി' യായിക്കഴിഞ്ഞാല്‍ തന്റെ കുടുംബത്തിനു കിട്ടാന്‍ പോകുന്ന ലക്ഷങ്ങള്ഒന്നുമായി രുന്നില്ല ബ്രെവിക്കിനെ പ്രചോദിപ്പിച്ച ഘടകംപാശ്ചാത്യ രാജ്യങ്ങളുടെ കുത്തഴിഞ്ഞ ജീവിതത്തിന്റെ ഉപോല്പ്പന്നമായി കണ്ടു വരുന്ന 'ജീവിതവിരസതയില്‍ നിന്നും മോചനം നേടാന്‍'സഹപാഠികളെയും അദ്ധ്യാപകരേയും വെടി വെച്ച് കൊന്ന ശേഷം സ്വയം നിറയൊഴിച്ചു ചാവുക എന്ന  അള്ട്രാ മോഡേര്ണ്‍ എന്റര്ടൈന്മെന്റു പ്രോഗ്രാമുമായിരുന്നില്ല. ഇത്തരം 'പെട്ടെന്നുണ്ടായ' കാരണങ്ങളാല്ആളെ കൊല്ലാനിറങ്ങിയവനൊന്നുമല്ല ബ്രെവിക് എന്ന 32 കാരന്‍. പകരം കൃത്യമായ ആസൂത്രണങ്ങളോടെ അതിലും കൃത്യമായ ലക്ഷ്യത്തിലേക്ക് അയാള്കണ്ട കുറുക്കു വഴിയായിരുന്നു  കൂട്ടക്കുരുതി.

 
വിവേകമില്ലായ്മയും അന്ധമായ വൈരവും സമം ചേര്ത്ത് പടച്ചുണ്ടാക്കിയ ഒരുമറു മരുന്നാണ് 'ഇസ്ലാമോഫോബിയ'. ഇസ്ലാം എന്ന 'രോഗത്തിനുള മരുന്നായി അതിനെ സൃഷ്ടിച്ചെടുത്ത് മാര്ക്കറ്റ് ചെയ്തത് പാശ്ചാത്യ ബുദ്ധിജീവികളും മീഡിയയുമടങ്ങുന്ന  ‘നാസ്റ്റി സിന്ഡിക്കെറ്റാണ്. എന്നാല്മരുന്ന് തന്നെ ചിലപ്പോള്ഒരു രോഗമായി മാറാമെന്ന മുന്കരുതല്അതിന്റെ സ്ര ഷ്ടാക്കള്ക്ക് ഇല്ലാതെ പോയി എന്നതാണ് ഓസ്ലോ സംഭവം നല്കുന്ന പാഠം. ഇസ്ലാം സമം ഭീകരതയാണെന്നും മുസ്ലിംകള്ക്രൂരന്മാരാണെന്നും സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നതും പ്രാകൃത നിയമങ്ങള്ഉള്ക്കൊള്ളുന്നതുമായ ഗ്രന്ഥമാണ് ഖുര്ആനെന്നും അത് കൊണ്ട് തന്നെ ഇസ്ലാമില്നിന്നും യൂറോപ്പിനെയും അമേരിക്കയെയും രക്ഷിച്ചെടുക്കേണ്ടത് ഓരോ വ്യക്തിയുടെയും അനിവാര്യമായ കടമയാണെന്നും പറഞ്ഞും എഴുതിയും വെള്ളം കോരി ഒഴിച്ചവര്ക്ക് പക്ഷെ, ആന്ഡേഴ്സ് ബ്രെവിക്കിനെ പോലുള്ളവര്‍ പുരക്കു മീതെ മരമായി വളരുന്നത് കാണാനുള്ള ഗ്രാഹ്യശേഷി ഇല്ലാതെ പോയി. അതിനുള്ള വിലയാണ് ഓസ്ലോ  നല്‍കേണ്ടി വന്നത്.


ഇസ്ലാമോഫോബിയ ബാധിച്ച മനോരോഗികള്‍ ഇന്റര്നെറ്റിലൂടെയും മറ്റും  വിഷം ചീറ്റാന്‍ തുടങ്ങിയിട്ട് കാലമേറെയായിഅമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ വിദേശ നയത്തെ പോലും സ്വാധീനിക്കാന്‍ മാത്രം ശക്തമാണ് അവരുടെ പ്രചാരണ തന്ത്രങ്ങള്‍. സാമുവല്‍ പിഹണ്ടിംഗ്ടണിന്റെ 
'സംസ്കാരങ്ങളുടെ സംഘട്ടനതിയറിയുടെ പ്രാക്റ്റിക്കല്‍ ആയിരുന്നു അഫ്ഗാനുംഇറാക്കും തുടര്ന്നിങ്ങോട്ട്‌ ലോക രാഷ്ട്രീയ ഭൂപടത്തില്‍ നടന്നു വരുന്ന അമേരിക്കയുടെ ഇടപെടലുകളെല്ലാം. ഇറാഖ് യുദ്ധത്തിനായ് പുറപ്പെടുന്ന അധിനിവേശ സേനയോട് പ്രസിഡണ്ട്ബുഷ്ഓര്മിപ്പിച്ചതും കുരിശു യുദ്ധമാണ് നടത്താന്പോകുന്നതെന്നായിരുന്നു. ബ്രെവിക്കിന്റെയും 'രോഗം' അന്ധമായ വംശീയതയില്കവിഞ്ഞൊന്നുമായിരുന്നില്ല. ലക്ഷക്കണക്കിന്മനുഷ്യരെ വംശീയതയുടെ പേരില്കൊന്നൊടുക്കിയ ഹിറ്റ്ലറിനോട് ആരാധന മൂത്ത വംശീയ ഭ്രാന്തന്മാര്രൂപീകരിച്ച നിയോ- നാസി പ്രസ്ഥാനത്തില്അംഗത്വവുമുള്ളയാളായിരുന്നു വംശീയ ഭീകരന്‍. ജര്മനിയുടെ പൈതൃകങ്ങളുള്ക്കൊള്ളുന്ന രാജ്യമാണ് നോര്വെ എന്നതും ഹിറ്റ്ലറെ പോലെ തന്നെ ക്രിസ്ത്യന്വിശ്വാസം വെച്ചു പുലര്ത്തുന്നവന്എന്നതിലും കവിഞ്ഞ വംശീയതയൊന്നും ബ്രെവിക്കും ഹിറ്റ്ലറും തമ്മിലില്ല.  ഭീകരാക്രമണത്തിനു  ഓസ്ലോ നഗരം തെരഞ്ഞെടുത്തതില്പോലും കൃത്യമായ ആസൂത്രണമുണ്ടായിരുന്നുകാരണം പാകിസ്ഥാനില്‍ നിന്നും സുഡാനില്നിന്നും മറ്റു മുസ്ലിം രാജ്യങ്ങളില്‍ നിന്നും കുടിയേറി താമസിച്ചവരാണ്  ഓസ്ലോ നഗരത്തിലെ അന്തേവാസികളില്മിക്കവരും, താരതമ്യേന ക്രിസ്ത്യാനികള്ഏറ്റവും കുറഞ്ഞ സ്ഥലവും അത് തന്നെയായിരുന്നു.

ഇന്റര്നെറ്റില്അപ്ലോഡ്ചെയ്ത മാനിഫെസ്ടോയില്തന്റെ ചെയ്തികള്ക്കുള്ള ന്യായീകരണങ്ങള്ബ്രെവിക്ക് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ലെബനോനിലും കൊസോവയിലും കാശ്മീരിലും പെരുകി വരുന്ന മുസ്ലിം ജനസംഖ്യ ബ്രെവിക്കിനെ അസ്വസ്ഥനാക്കുന്നു; 'ഭീതിതമായ' അവസ്ഥ തന്നെയാണ് ഒസ്ലോവിലും സംഭവിക്കാന്പോകുന്നതെന്ന് കണക്കുകള്വ്യക്തമാക്കികൊണ്ട് തന്നെ അദ്ദേഹം സമര്ഥിക്കുന്നു, ജനസംഖ്യാധിഖ്യത്തെക്കുറിച്ചുള്ള 'വ്യാധികള്‍' തന്നെയായിരുന്നു ഹണ്ടിങ്ടണ്ന്റെയും പ്രധാന 'പ്രശ്നം'. അതിനു വേണ്ടിയാണ് സംസ്കാര സംഘട്ടനങ്ങളിലൂടെ ഉയര്‍ന്നു വരാന്‍ പോകുന്ന നവലോക ക്രമത്തിന്റെ സ്വപ്നങ്ങള്‍ അദ്ദേഹം തന്റെ പുസ്തകത്തില്‍ വിവരിച്ചത് .സമാനമായ തിയറികളുടെയും അവയ്ക്കുള്ള പരിഹാരങ്ങളുടെയും ഇന്ത്യന്‍ രൂപങ്ങളാണ് വംശീയ ഉന്മൂലന സിദ്ധാന്തങ്ങളിലൂടെയും   മറ്റും സംഘപരിവാര് സംഘടനകള് നടപ്പി ലാക്കാന്‍ ശ്രമിച്ചത്ഫാഷിസത്തിന്റെ കരാള ഹസ്തങ്ങള്‍ സമൂഹത്തെ കൈകാര്യം ചെയ്ത രീതിയിലുള്ള സമാനതകള്ക്ക് ഉദാഹരണമാണ് ഇന്ത്യന്പരിപ്രേക്ഷ്യത്തില് നിന്നും ഓസ്ലോ നമുക്ക് നല്‍കുന്ന സൂചനകള്‍.

പാശ്ചാത്യ മീഡിയയെ അനുകരിച്ചു നമ്മുടെ മീഡിയയും ഇസ്ലാമോഫോബിയയുടെ പ്രചാരകരാ യിട്ടുണ്ട് എന്നുള്ളത് വാസ്തമാണ്ലൌവ്‌ ജിഹാദുംഭീകരവേട്ടയും തുടങ്ങി ഒരു സമൂഹത്തെയൊന്നാകെ ഒറ്റപെടുത്തിയ മുഖ്യ ധാരാമാധ്യമങ്ങളുടെ നുണ പ്രചാരണങ്ങള്ക്ക് നാം സാക്ഷികളായതുമാണ്. വളച്ചൊടിക്കലുകളില്ലാതെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് പകര്‍ന്നു നല്‍കിയ ഒരു മഹത്തായ പാരമ്പര്യമുണ്ടായിരുന്നു നമ്മുടെ മാധ്യമങ്ങള്‍ക്ക് ഈയടുത്ത കാലം വരെ. എന്നാല്‍ സമീപ കാല മാധ്യമ ചരിത്രം വാര്‍ത്താ വധത്തിന്റെയും തമസ്കരണത്തിന്റെയും ചീഞ്ഞു നാറുന്ന കഥകളാണ് നമ്മോട് പറഞ്ഞു തരുന്നത്. മലിനമായ വംശീയ വാദത്തിന്റെയോ വിഷം വമിക്കുന്ന വര്‍ഗീയതയുടെയോ മെഗാ ഫോണുകളായി മാറുന്ന മാധ്യമങ്ങള്‍ മനസ്സിലാക്കേണ്ട കാര്യം, അസത്യജഡിലമായ ഇത്തരം വാര്‍ത്തകള്‍ക്ക്  ഒരാളെയെങ്കിലും സ്വാധീനിക്കാനായാല്ഉറപ്പിക്കുക! അതൊരു ബ്രെവിക്കിന്റെ ജനനമാണ്‌. ഒപ്പം ഒരായിരം ലാദന്മാരുടെയും.  സംഘട്ടനത്തില് ബ്രെവിക്കുമാരും ലാദന്മാരും കൊല്ലപ്പെടുക യില്ലപകരം ഒരു പറ്റം നിരപരാധികളായ കുഞ്ഞുങ്ങളുടെ കരിഞ്ഞു വീണ കബന്ധങ്ങളായിരി ക്കും നമുക്ക് പേറേണ്ടി വരികഅപ്പോഴും 'എക്സ്ക്ലുസീവുകള്‍' ഒരുക്കാന്‍ വേണ്ടി കഴുകന്‍ കാമറക്കണ്ണുകള്തുറന്നു പിടിച്ചു അവരുണ്ടാകും, ഒരു ജനതയെ മുഴുവന്‍ ബലി കൊടുത്തതിന്റെ  നിര്വൃതിയില്‍...!

ലാസ്റ്റ് ബോള്‍: മുംബൈ സ്ഫോടനക്കേസിലെ പ്രതികളെ പറ്റി ഇനിയും സൂചനകളൊന്നും  കിട്ടിയിട്ടില്ലെന്ന് പോലീസും ഇന്ത്യന്‍ മുജാഹിദീനാണെന്ന് ആഭ്യന്തരമന്ത്രിയും.


കമ്മ്യുണിക്കേഷന്‍ ഗ്യാപ്‌!