shamsiswanam - read@ur own risk :)

Pages

Thursday 29 March, 2012

വെറുതെയല്ല ഭാര്യ (കൈത്തരിപ്പ്‌ തീര്ക്കാ നും കൂടിയാണ്!)


ഭാര്യയെ തല്ലാന്‍ പാടുണ്ടോ എന്നത് എക്കാലഘട്ടത്തിലെയും സജീവ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍  'ക്ഷീണം മാറ്റാന്'‍ രണ്ടെണ്ണം അകത്താക്കി ഭാര്യയെ തൊഴിക്കുന്ന ഭര്‍ത്താക്കന്മാരാണ് എക്കാലത്തെയും ഹൈലൈറ്റ്. ഭാര്ത്താവ് എന്നാല്‍ തല്ലാനധികാരമുള്ളവനാണെന്നും ഭാര്യ എന്നതിനര്ത്ഥം തന്നെ തല്ലു കൊള്ളേണ്ടവളാണെന്നുമുള്ള ഡിക്ഷ്ണറി വരെ ചിലര്‍ രചിച്ചു കളഞ്ഞിട്ടുണ്ട്. ചാനല് ചര്ച്ചകളില് സ്ത്രീയുടെ ദൈന്യതയോര്ത്ത് രോഷം കൊള്ളുന്നവനും വീട്ടിലെത്തിയാല് മുട്ടുകാലു മടക്കി തൊഴിക്കുക എന്ന പതിവ് വിടാറില്ല. കല്യാണം കഴിക്കാത്ത പാതിരിമാര്‍ അനുഗ്രഹഭാഷണത്തില്‍ സ്ത്രീ അമ്മയാണ്, സ്നേഹമാണ്, കന്യാ മര്‍യമാണ് എന്ന് പറയുന്നത് പോലെ എളുപ്പമല്ല അവരെ മാനേജ് ചെയ്യുന്നതെന്ന് കഥകളുടെ അകമ്പടിയോടെ സരസമായി പറയാറുണ്ടായിരുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. ഒടുക്കം ഇടവകയിലെ അച്ചനോട് ‘അച്ചോ പോയി കല്യാണം കഴിച്ചേച്ചു വാ.. ഈ പറഞ്ഞതൊക്കെ അച്ചന് തിരുത്തിപ്പറയേണ്ടി വരും’ എന്ന് ഉപദേശിച്ചു ഉള്ളിലെ തൊന്തരവ്‌ തീര്‍ത്ത കഥയും അവനൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.. പൊതുവേ പാവത്താനായ മോനു എന്ന എന്റെ കൂട്ടുകാരനാണോ 'ചങ്കരനൊത്ത ചക്കി'യായി കാണാറുള്ള അവന്റെ ലില്ലീസയാണോ വീട്ടിലെ 'സിംഗം' എന്നെനിക്കറിയില്ല. ഏതായാലും അവിടെയും ഒരുനിയമസഭ’ നടക്കാറുണ്ടായിരുന്നു എന്നതുറപ്പാണ്.

Wednesday 21 March, 2012

സഖാവേ എന്തു കൊണ്ട് നമ്മള്‍ തോറ്റു?

 
താത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്.


നിര്‍ത്ത്..നിര്‍ത്ത്!..വിഘടന വാദികളും പ്രതിക്രിയാ വാദികളും റാഡിക്കലല്ലാത്ത അടിയൊഴുക്കുകള്‍ കൊളോണിയല്‍ ചിന്താ സരണികളിലൂടെ ഒലത്തിയ കഥയാണ്‌ പറയാന്‍ വരുന്നതെങ്കില്‍ ആ പരിപ്പിവിടെ വേവില്ല.

Sunday 18 March, 2012

മോഡിയുടെ 'TIME’

നാട്ടില്‍ അത്യാവശ്യം നിലയും വിലയുമുള്ള മാന്യനെ സദ്യക്ക് വിളിച്ചു വരുത്തി തൂശനിലയിട്ടു ചോറ് വിളമ്പിക്കൊടുക്കുന്നതിനു പകരം അടുക്കളപ്പുറത്തെ കോലായില്‍ ചമ്രം പടിഞ്ഞിരുത്തി ചേമ്പിലയില്‍ പഴങ്കഞ്ഞി കൊടുത്തത് പോലെയാണ് ടൈം മാഗസിനുകാര്‍ മോഡിയോടു ചെയ്തത്. കുറഞ്ഞത് ഐക്യരാഷ്ട്ര സഭാ സെക്രട്ടരിയെങ്കിലുമാവാന്‍ മാത്രം യോഗ്യതയും 'കയ്യിലിരിപ്പു'മുള്ള മിസ്റ്റര്‍ മോഡിയെ  ടൈം മാഗസിനുകാര്‍ വെറുമൊരു ഇന്ത്യാ രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രി എന്നൊക്കെ വിളിച്ച് അപമാനിക്കുകയും പോരാത്തതിന് ആ വിവരം മാലോകര്‍ ശ്രദ്ധിക്കാന്‍ വേണ്ടി അങ്ങേരുടെ മുഖചിത്രം വെച്ച് കവര്‍ സ്റ്റോറിയാക്കി ഇറക്കുകയും ചെയ്തു കളഞ്ഞു. ടൈം മാഗസിന്റെ ഏഷ്യന്‍ എഡിഷന്‍ ലേറ്റസ്റ്റ് ലക്കത്തിലാണ് ഈ 'കൊലച്ചതി' അവര്‍ മോഡിയോടു ചെയ്തിരിക്കുന്നത്. അമേരിക്കയുടെ സ്റ്റോക്കിലുള്ള ഏതെങ്കിലും ലെശ്കറുകാരനെ വിട്ട് അങ്ങേരെയങ്ങു കൊല്ലിക്കുന്നതായിരുന്നു ഇതിലും ഭേദം.

Thursday 8 March, 2012

വരുന്നൂ..മുസ്ലിം 'ഫെയ്സ്ബുക്ക്'!

ഫെയ്സ്ബുക്ക് യുഗത്തില് നമ്മുടെ സമയത്തിന്റെ നല്ലൊരു പങ്കും അപഹരിക്കുന്നത് സോഷ്യല് നെറ്റ്വര്ക്കുകളാണെന്ന കാര്യത്തില് സംശയമില്ല. നാള്ക്കു നാള് പുതിയ സോഷ്യല് നെറ്റ്വര്ക്കുകള് ഉദയം കൊള്ളുകയും വന്നതിനേക്കാള് വേഗതയില് വിസ്മൃതിയിലാഴ്ന്നു കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലാണ് പുതിയൊരുസൌഹൃദ സങ്കേതംകൂടി നമ്മുടെതോന്നലുകളുടെ ഭാരം പേറാന് വരുന്നത്. സലാംവേള്‍ഡ് എന്ന സൈറ്റാണ് അണിയറയില് തയ്യാറായിക്കൊണ്ടിരിക്കുന്നത്.

Monday 5 March, 2012

മാര്‍ക്സ് അല്ല; മതമാണ്‌ ശരി!

ഈ കഴിഞ്ഞ സി. പി. എം സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ചാ വിഷയമായിരുന്നു 'മാര്‍ക്സാണ് ശരി' എന്ന പ്രമേയം. 2007 ല്‍ അമേരിക്കയില്‍ തുടങ്ങി ഇന്നും ലോകമെങ്ങും കെടാതെ അലയടിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ 'മാര്‍ക്സിയന്‍ ഫാന്‍സ്‌' ആഹ്ലാദത്തിമര്‍പ്പിലാണ്. മാര്‍ക്സിയന്‍ വാദങ്ങള്‍ ലോകം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു എന്ന 'ഉന്മാദാവസ്ഥയില്‍' അഭിരമിക്കുകയാണവര്. സാമ്പത്തിക മാന്ദ്യത്തിലൂടെ മുതലാളിത്ത വ്യവസ്ഥയുടെ തകര്‍ച്ചയാണ് കാണിക്കുന്നതെന്നും  മാര്‍ക്സിയന്‍ ചിന്താ രീതികളിലൂടെ മാത്രമേ ഇതിനൊരു മോചനം സാധ്യമാവുകയുള്ളൂ എന്നും  പറഞ്ഞു വെക്കുന്നു അവര്‍.
എന്തിനധികം മുതലാളിത്തത്തിന്റെ വത്തിക്കാനായ വാല്സ്ട്രീറ്റില് നിന്നും അതേ പേരില്‍ പുറത്തിറങ്ങുന്ന വാള്‍സ്ട്രീറ്റ് ജേണലില്‍ പോലും മാര്‍ക്സ് പറഞ്ഞതെല്ലാം ശരിയായിരുന്നു എന്ന് അഭിമുഖത്തിനിടെ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നത് മറ്റാരുമല്ല; അമേരിക്കയിലെ റിയല് എസ്റ്റെറ്റ് കുമിള