Pages

Thursday 21 July, 2011

മര്ഡോക്കിന്റെ മാനസാന്തരം

"അടി തെറ്റിയാല്‍ ആനയും" എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കും വിധമാണ് സൂര്യനസ്തമിക്കാത്ത മാധ്യമ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായ റൂപര്‍ട്ട് മര്‍ഡോക്കിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. 168 വര്ഷം പഴക്കമുണ്ടായിരുന്ന ന്യൂസ്‌ ഓഫ് ദി വേള്‍ഡ് എന്ന പൈങ്കിളി പത്രം ടെലഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിനൊടുവില്‍ ഷട്ടറിട്ടതിനെ തുടര്‍ന്നാണ് പുതിയ വെളിപ്പെടുത്തലുകളും മാധ്യമ പ്രവര്‍ത്തനത്തിന്റെ നെറികെട്ട മോഡലുകളും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മര്‍ഡോക്ക് എന്ന ആനയെ സംബന്ധിച്ചേടത്തോളം നടന്നു പോയ വഴിയില്‍ ഉപേക്ഷിക്കുന്ന പിണ്ടത്തിന്റെ വിലയേ ന്യൂസ്‌ ഓഫ് ദി വേള്‍ഡ് എന്ന ടാബ്ലോയിഡ് പത്രത്തിനുള്ളൂ. ഏഴര ദശലക്ഷം വായനക്കാരുടെ 'അറിയാനുള്ള അവകാശത്തെ' (ഉള്ളടക്കത്തിന്റെ നിലവാരമനുസരിച്ച് അനുഭവിക്കാനുള്ള അവകാശം എന്ന് പറയുന്നതാവും കൂടുതല്‍ ചേരുക) തൃശങ്കുവിലാക്കിക്കൊണ്ടാണ് മര്‍ഡോക്കച്ചായന്‍ പത്രക്കമ്പനിയുടെ താഴിട്ടത്‌. മൂപ്പിലാന്റെ ഫാഷയില്‍ പുതിയ വിവാദങ്ങളില്‍ അങ്ങേര്‍ക്ക് അശേഷം പങ്കില്ല; എല്ലാം എഡിറ്റര്‍മാര്‍ മുതലിങ്ങോട്ടുള്ളവരുടെ വികൃതികള്‍ മാത്രം. അയ്യോ പാവം! ഈ പുണ്യാത്മാവിനെയാണോ ആളുകള്‍ ഇങ്ങനെ ക്രൂശിക്കുന്നത്. ദൈവമേ അവരോടു പൊറുക്കേണമേ. കുഞ്ഞാലിക്കുട്ടി വിവാദത്തില്‍ മുനീര്‍ പിടിച്ച ലൈനായിരുന്നു ഇത്. എല്ലാം കൂടെ നില്ക്കുന്ന ജോലിക്കാരില് പഴിചാരി കൈ കഴുകുക എന്ന തന്ത്രം. ഇന്ത്യാ വിഷന്‍ മൊയലാളി ഇങ്ങിനെയൊക്കെയാണ് പിടിച്ചു നിന്നതെന്നു ഏഷ്യാനെറ്റുകാര്‍ തങ്ങളുടെ മൊയലാളിക്ക് പുത്തി പറഞ്ഞു കൊടുത്തിരിക്കാനുള്ള സാധ്യത തള്ളിക്കളയാവതല്ല. അല്ലാതെ മര്‍ഡോക്കിന്റെ സ്ഥാപനത്തില്‍ 'ഒരീച്ച പാറിയാല്‍' മൂപ്പരറിയും എന്നുള്ളത് പടയണി (ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ തലശ്ശേരി എഡിഷന്‍) ക്കാര്‍ക്ക് പോലും അറിയാം.

പത്ര പ്രവര്‍ത്തനത്തിന് തികച്ചും വിചിത്രങ്ങളായ രണ്ടു മുഖങ്ങളുണ്ട്. ഒന്ന് അതിന്‍റെ സാമൂഹ്യ പ്രതിപദ്ധതയും മറ്റേത് അതിന്‍റെ കച്ചവട താല്പര്യങ്ങളും. ഈ രണ്ടു വശങ്ങളെയും ഒരേ പോലെ കൊണ്ട് പോകുന്നതിലാണ് -ഒന്ന് മറ്റൊന്നിനു വേണ്ടി ബലി കഴിക്കാത്ത വിധത്തില്‍- പത്രത്തിന്റെ വിജയം. എന്നാല്‍ മര്‍ഡോക്കിനെ സംബന്ധിച്ചേടത്തോളം വാണിജ്യ താല്‍പര്യത്തില്‍ കവിഞ്ഞൊന്നും പത്രത്തിന്റെ ഉള്ളടക്കമായിക്കൂടാ. ലോക മാധ്യമ പ്രവര്‍ത്തനത്തെ മര്‍ഡോക്കിന് മുമ്പും ശേഷവും എന്ന ശീര്‍ഷകത്തില്‍ നോക്കിക്കാണുന്നതില്‍ ഒട്ടും അതിശയോക്തിയില്ല.
കാരണം തുടക്കത്തില്‍ service with business എന്ന പത്രപ്രവര്ത്തന നിര്വചനത്തെ  business with service എന്നാക്കുകയും പിന്നീട് business with business എന്നാക്കി പുനര്നിര്വചിക്കുകയും ചെയ്തതാണ് ലോക മാധ്യമ രംഗത്തിന് മര്ഡോക്ക് ചെയ്ത സംഭാവന. ഇക്കിളിയും പൈങ്കിളിയും എക്കാലവും മനുഷ്യന്റെ ബലഹീനതകള്ആയിരിക്കുമെന്നുള്ളത് കൊണ്ട് മര്ഡോക്കുമാര്തഴച്ചു വളരുകയേ ഉള്ളൂ. അവര്ക്ക് പറയാന്ലക്ഷങ്ങളുടെ സര്ക്കുലേഷന്കണക്കുകളുണ്ടാകും. ഇക്കിളികള്ക്ക്  വേണ്ടി എന്ത് നെറികെട്ട കളികള്കളിക്കാനും ഇവര്മടിക്കില്ലെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇപ്പോള് അടച്ചു പൂട്ടലിലേക്ക് നയിച്ച കാരണങ്ങളായി നമുക്ക് മുമ്പിലുള്ളത്. ഇത്തരം പത്ര പ്രവര്ത്തന ശൈലികള്ക്ക് നമ്മുടെ നാട്ടില്തന്നെ ഉദാഹരണങ്ങളുണ്ട്. . എസ്. ആര്‍. ചാരക്കഥയുടെ ഭാവനാ രതികള്തൊട്ടു ലവ് ജിഹാദിന്റെ വിഷം പുരട്ടിയ ഉടവാള്വരെ എക്സ്ക്ലുസീവുകളാക്കിയ നാടന്മര്ഡോക്കുമാര്ക്കും പറയാനുള്ളത് കോടിയിലധികം വായനക്കാരെ രോമാന്ജമണിയിച്ച കഥകള്തന്നെ. ബ്രിട്ടനിലെ ജനപ്രതിനിധി സഭയിലെ ചോദ്യം ചെയ്യലില്മര്ഡോക്ക് കുറ്റസമ്മതം നടത്തിയെന്നതാണ് ഒടുവില്വന്ന വാര്ത്തകള്‍. തെളിവെടുപ്പിനിടയില്ബ്രിട്ടനിലെ ജോണി മാര്ബിള്സ് എന്ന ഹാസ്യ താരം തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലൂടെയാണ് മര്ഡോക്കിനെ പ്രതിഷേധിച്ചത്പതപ്പിച്ച ഷേവിംഗ് ക്രീമുകള്‍ എറിഞ്ഞു കൊണ്ട് പ്രതിഷേധിക്കുക എന്ന ഒരു പുതിയ രീതി കൂടി ജോണി കൊണ്ട് വന്നിരിക്കുന്നു. ഇതിനു മുമ്പ് അന്താരാഷ്ട്ര തലത്തില്‍ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ പ്രതിഷേധോപകരണം ഇറാഖ് പത്ര പ്രവര്ത്തകന്‍ മുന്തദര്‍  അല്സൈദി ബുഷിന്നേരെ എറിഞ്ഞ ചെരിപ്പുകളായിരുന്നു. ഇന്നത്തെ ആശയത്തിന് പുതുമയുണ്ട്. അല്ലെങ്കിലും ഓരോരുത്തര്അര്ഹിക്കുന്നതല്ലേ അവര്ക്ക് നേരെ എറിയാന്പറ്റുകയുള്ളൂ. ഇറാഖടക്കം ലോകത്തെ നിരവധി രാജ്യങ്ങള്അക്ഷരാര്ത്ഥത്തില്ശവപ്പറമ്പാക്കി മാറ്റിയ ഒരു തെമ്മാടി രാഷ്ട്രാധിപനെ ചെരുപ്പില്കുറഞ്ഞതൊന്നും മാന്യമായ നിലയില്എറിയാന്കഴിയുകയില്ല. നിലയില്നോക്കിയാല്മര്ഡോക്കിന്റെ മുഖത്ത് വന്നു പതിച്ച ഷേവിംഗ് ക്രീം തീര്ച്ചയായും ഒരു പ്രതീകമാണ്. വാര്ത്തകളെ വെള്ളം ചേര്ത്ത് പതപ്പിച്ചു പടച്ചു വിടുന്ന ബാര്ബര്ജെര്ണലിസത്തിനെതിരെയുള്ള ഒന്നാംതരം പ്രതിഷേധം. വെല്ഡണ്മിസ്റ്റര്ജോണി! വെല്ഡണ്‍!!

പണ്ടായിരുന്നെങ്കില്ബ്രിട്ടനിലെ മഞ്ഞപ്പത്രത്തിനുണ്ടാകാവുന്ന സ്വാഭാവിക പരിണിതി എന്ന് കരുതി നമുക്കീ വാര്ത്തകളെ എളുപ്പം വായിച്ചു തള്ളാമായിരുന്നുഎന്നാല്‍ ഇന്ന് സ്ഥിതി മറിച്ചാണ്നേരോടെ   നിര്ഭയം നിരന്തരം നമ്മുടെ മുമ്പിലെത്തുന്നത് ഇതേ മര്ഡോക്കാണെന്നതാണ് നമ്മെ ആശങ്കാകുലരാക്കുന്നത്. കാരണം ആത്മഹത്യ ചെയ്ത പതിമൂന്നുകാരിയുടെ സ്വകാര്യ ജീവിതത്തിലേക്ക് ഫോക്കസ് ചെയ്ത ക്യാമറാ പാരമ്പര്യത്തില്നിന്നും അതില്കുറഞ്ഞതൊന്നും നാം പ്രതീക്ഷിക്കുക വയ്യല്ലോ? പതിറ്റാണ്ടുകളായി മര്ഡോക്കിന്റെ പണി ഭംഗിയായി ചെയ്തു കൊണ്ടിരിക്കുന്ന കോടി വായനക്കാരുള്ള നമ്മുടെ പത്ര മുത്തശ്ശിയും പേടിക്കണം. കാരണം മര്ഡോക്കിനോളം തന്ത്രങ്ങള്അവര്ക്കുണ്ടാകില്ലല്ലോഉപ്പോളം വരുമോ ഉപ്പിലിട്ടത്?    

ലാസ്റ്റ് ബോള്‍: ബ്രിട്ടനില്‍ സിപിഎമ്മുകാര്‍ ഇല്ലാത്തത് മര്ഡോക്കിന്റെ 'ഫാഗ്യം'. അല്ലായിരുന്നെങ്കില്കമ്പനി പൂട്ടണോ തുറക്കണോ എന്നത് തീരുമാനിക്കാന്‍ അവിടെ ഏരിയാ കമ്മിറ്റി മെമ്പര്മാരുണ്ടാ-കുമായിരുന്നു.  മര്ഡോക്ക് വെറും 'ബൂര്ഷ്വാ മുതലാളി' എന്ന തസ്തികയും കൊണ്ട് അടങ്ങിയൊതുങ്ങി ഒരു ഭാഗത്ത് രി ക്കേണ്ടി വന്നേനെ.

0 മറുമൊഴികള്‍: