Pages

Monday, 5 November, 2012

പ്രിയപ്പെട്ട രവിയേട്ടന്...സ്നേഹപൂര്‍വ്വം മല്ലൂസ്

എത്രയും ബഹുമാനപ്പെട്ട ഞങ്ങളുടെ രവിയേട്ടന്വായിക്കുവാന്ഞങ്ങള്കുറച്ച് കള്‍ച്ചെര്ഡ് പ്രവാസി മല്ലൂസ് എഴുതുന്നത് (ക്ഷമിക്കണം, ഗള്ഫുകാരനായത് കൊണ്ട് ഇപ്പോഴും കത്തെഴുത്ത് പഴയ പാട്ടിന്റെ ഈണത്തിലേ വരൂ. ഓരോരോ ദുശ്ശീലങ്ങളേ‍!) . താങ്കള്ക്കും കേരളത്തിലെ മറ്റു രാഷ്ട്രീയക്കാര്ക്കും എന്നത്തെയും പോലെ പരമ സുഖമെന്ന് തന്നെ കരുതട്ടെ.  പ്രവാസിയായിരിക്കുന്നേടത്തോളം കാലം നിങ്ങളെയൊന്നും കഷ്ടപ്പെടുത്താന്ഞങ്ങളുടെ മനസ്സ് അനുവദിക്കുകയില്ല. വെറുമൊരു പ്രവാസിയായ എനിക്ക് താങ്കള്ക്കു കത്തെഴുതാന്കഴിഞ്ഞതില്അങ്ങേയറ്റം ചാരിതാര്ത്ഥ്യം തോന്നുന്നു. കഫ്ടീരിയ നടത്തുന്ന ഹംസക്കാന്റെ ഭാഷയില്പറഞ്ഞാല്ഇളയ മോളെ കല്യാണം കഴിപ്പിച്ചയച്ച സുഖം! ('എളേ മോളെ ബായിച്ച് വിട്ട സൊഗം' എന്ന് നാദാപുരം ഭാഷ്യം).

ഈ കത്തെഴുതാനുള്ള പ്രത്യേക സാഹചര്യം താങ്കള്‍ക്കറിയാമല്ലോ? ഞങ്ങളുടെയെല്ലാം ആശയും ആവേശവുമായ എയര്‍ ഇന്ത്യയും ചില ബ്ലഡി മല്ലൂസും തമ്മിലുണ്ടായ കച്ചറയും അതിനെ തുടര്‍ന്നുണ്ടായ കേസുകെട്ടും താങ്കള്‍ അറിഞ്ഞിട്ടുണ്ടാകുമെന്നു തന്നെ കരുതുന്നു. സത്യ പ്രതിജ്ഞ ചെയ്ത അന്നു മുതല്‍ ആ കസേരയില്‍ ആല് മുളക്കുവോളം പത്ര വായന ഉപേക്ഷിക്കുക എന്നതാണ് പൊതുവെ മന്ത്രിമാരില്‍ കാണുന്ന ഒരു നല്ല ശീലം! അത് കൊണ്ട് തന്നെ മന്ത്രിമാര്‍ വല്ലതും അറിയണമെങ്കില്‍ അവരുടെ മന്ദിപ്പ് പിടിച്ച ശ്രദ്ധയില്‍ അത് പെടുത്തുകയോ സഭയില്‍ വെച്ചാണെങ്കില്‍ ശ്രദ്ധ ക്ഷണിക്കുകയോ വേണം. താങ്കള്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്തനാണെന്നത് മാത്രം മതി താങ്കളുടെ മഹത്വം മനസ്സിലാക്കാന്‍.
 

എയര്‍ ഇന്ത്യയില്‍ കച്ചറയുണ്ടാക്കിയ ബ്ലഡി മല്ലൂസിന്റെ കാര്യത്തില്‍ താങ്കള്‍ക്കുള്ള അതേ വികാരമാണ് എനിക്കുമുള്ളത്. നാട്ടില്‍ കാള വണ്ടിയിലും ലാംബെര്‍ട്ട ഓട്ടോയുടെ മുന്‍സീറ്റില്‍ ഓസിയടിച്ചും മാത്രം യാത്ര ചെയ്തു ശീലമുള്ള കൂതറ മല്ലൂസിനു പൈലറ്റ്‌ എന്നാലെന്താണെന്നു പറഞ്ഞു കൊടുക്കാന്‍ പഞ്ചാബുകാരി വരേണ്ടി വന്നുവെന്നത് കഷ്ടം തന്നെ! സ്വന്തം നാട്ടുകാരുടെ വെവരക്കേടോര്ത്തു താങ്കളെപ്പോലെ ഞാനും രണ്ടു മൂന്നു ദിവസം ടി. വി യും മൊബൈലും ഓഫ്‌ ചെയ്തു വെച്ചു. ഇത്രയും കോലാഹലങ്ങളൊക്കെ നടന്നിട്ടും കമാന്നൊരക്ഷരം ഉരിയാടാത്ത താങ്കളുടെ ഭാവാഭിനയം പച്ചാളം ഭാസി പോലും തോറ്റുപോകുന്നതായിരുന്നു. മന്‍മോഹന്‍ സിംഗിനെ കടത്തി വെട്ടുന്ന ആ മൌനഭാവം, ഹോ അതാലോചിക്കുമ്പോള്‍ തന്നെ ദേ..കയ്യിലെ രോമങ്ങള്‍ എഴുന്നേറ്റു നിന്ന് ജനഗണമന പാടുന്നു. ഐ അപ്പ്രിഷിയെറ്റ് യു മൈ ഓള്‍ഡ്‌ ബോയ്‌! എന്നിട്ടും കേന്ദ്രത്തില്‍ രണ്ടാമന്‍ ആന്റണിയാണെന്ന് പറയുന്നതിന്റെ ഗുട്ടന്സാണ് രവിയേട്ടാ എനിക്കു പിടി കിട്ടാത്തത്.


ഞാനടക്കമുള്ള ചുരുക്കം ചില കള്‍ച്ചെര്ഡ് മലയാളീസ് ഒഴികെ ബാക്കിയുള്ളവന്മാരെല്ലാം ഫെയ്സ് ബുക്കില്‍ പോസ്റ്ററൊട്ടിക്കുന്ന തിരക്കിലാണ്. മലബാരീസ് a .k.a മല്ലൂസ് ഫെയ്സ് ബുക്ക്‌ യൂസാനറിയാത്ത ഏമ്പോക്കികളാണെന്നു പറഞ്ഞത് മാതാപിതാക്കളില്‍ നിന്നും അന്യം നിന്നു ആന്ജനേയനില് അഭയം കണ്ട അനന്യയാണ്. എത്ര അര്‍ത്ഥവത്തായ കാര്യമാണ് ആ കുട്ടി പറഞ്ഞിരിക്കുന്നത് എന്ന് രവിയേട്ടനെതിരെയുള്ള പോസ്റ്ററുകകള്‍ കണ്ടപ്പോഴാണ് എനിക്കു മനസ്സിലായത്. പ്രവാസി കാര്യമന്ത്രി എന്നു പറഞ്ഞാല്‍ പ്രവാസികളില്‍ നിന്നും കാര്യം കാണുന്ന മന്ത്രിയാണെന്ന് ഈ പ്രവാസി നാറികള്‍ എന്നാണു മനസ്സിലാക്കുക? താങ്കള്‍ക്കെതിരെ ചീമുട്ടയെറിയും എന്നാണ് ഫെയ്സ്ബുക്ക് കള്‍പ്രിറ്റ്സിന്റെ മറ്റൊരു ആക്രോശം. ഇതിനു മാത്രം ദുഫായിലെവിടെയാ ചീമുട്ടയെന്നാണ് ഒരെത്തും പിടിയും കിട്ടാത്തത്. ആ കട മുനിസിപ്പാലിറ്റിയെക്കൊണ്ട് അടപ്പിച്ചു തറവാട് വില്‍ക്കുന്ന പിഴയും ചുമത്തിച്ചു വിടണം. എന്നാലേ ഇവന്മാരൊക്കെ പഠിക്കൂ!


ഇത്തവണ താങ്കളുടെ വരവ് ഗംഭീരമാക്കണമെന്നു പറയാനാണ് ഞാന്‍ മുഖ്യമായും ഈ കത്തെഴുതുന്നത്. ചീമുട്ടക്കമ്മിറ്റിക്കാരെയും പോസ്റ്റര്‍ ഗുണ്ടകളെയും ഞെട്ടിക്കുന്ന ഒരു സ്വീകരണം തന്നെ ഞങ്ങള്‍ ഒരുക്കുന്നുണ്ട്‌. ഖദറുടുപ്പിച്ച കോലിനെ പറഞ്ഞു വിട്ടാലും മാലയിട്ടു സ്വീകരിക്കുന്ന യൂത്തന്മാര്‍ കാണുന്നതിനു മുമ്പ് താങ്കള്‍ ഞങ്ങളുടെ വണ്ടിയില്‍ കയറിപ്പറ്റണം. അവരെക്കൊണ്ടു പ്രത്യേകിച്ചൊരു ഗുണവുമില്ലെന്നു താങ്കള്‍ക്കു ഇതിനകം മനസ്സിലായിട്ടുണ്ടാകുമല്ലോ? ഏതായാലും ഇങ്ങോട്ടേക്കുള്ള വരവ് എമിറേറ്റ്സില്‍ ആയത് നന്നായി. ഇവിടെ ദുബായിലുള്ള ലിസ മോള്‍ക്ക്‌ കാച്ചിയ എണ്ണയും, കടു മാങ്ങാ അച്ചാറും, കുറുന്തോട്ടി തൈലവും കൊണ്ടു വരാന്‍ എന്തു കൊണ്ടും നല്ലത് എമിറേറ്റ്സ് തന്നെയാണ്. പറഞ്ഞ സമയത്ത് കേടു കൂടാതെ ഇങ്ങെത്തുമല്ലോ? എയര്‍ ഇന്ത്യയായിരുന്നെങ്കില്‍ ഏതു എയര്‍പോര്‍ട്ടില്‍ ഇറങ്ങുമെന്നുള്ള കണ്ഫ്യൂഷ്യനില്‍ എല്ലാ എയര്‍പോര്‍ട്ടിലും സ്വീകരണ സജ്ജീകരണങ്ങള്‍ ഒരുക്കി ഞങ്ങള്‍ തെണ്ടിപ്പോയേനെ. ഞാന്‍ ആലോചിക്കുകയായിരുന്നു താങ്കളെങ്ങാന്എയര്ഇന്ത്യയില്വന്നാലുള്ള കാര്യം. വല്ല ഈത്തപ്പന മടലും കമിഴ്ന്നു കിടക്കുന്നത് കണ്ടു റണ്‍-വെയാണെന്ന് തെറ്റിദ്ധരിച്ചു, ഏതെങ്കിലും മരുഭൂമിയില്‍ ലാന്ഡ് ചെയ്താലത്തെ കാര്യമൊന്നാലോചിച്ചു നോക്കൂ രവിയേട്ടാ? വല്ല ഒട്ടകപ്പുറത്തും കയറി ദുബായ് പിടിച്ചോളാന് അവര്‍ പറയുമെന്നുള്ളത് തീര്‍ച്ച‍! നാട്ടില്‍ സുലഭമായി കാണുന്ന ബസ്സ്‌ ഒപ്ഷനാക്കിയവര്‍ക്ക് മരുഭൂമിയിലെ സുലഭമായ വാഹനം ഒട്ടകമല്ലാതെ മറ്റെന്ത്? അത്തരമൊരു മണ്ടത്തരം താങ്കള്‍ കാണിക്കില്ലെന്ന് അറിയാം. തിരിച്ചു പറക്കല്‍ എയര്‍ ഇന്ത്യയില്‍ തന്നെയാക്കിയ അങ്ങയുടെ അപാരബുദ്ധിയെ അഭിനന്ദിക്കാതെയും ഈ കത്ത്‌ ചുരുക്കാന്‍ കഴിയില്ല. മന്ത്രിമാര്‍ നാട്ടിന്റെ എയര്‍ ലൈന്‍ ഉപയോഗിക്കണമെന്ന് പറയുന്ന നാലാം കിട അഴിമതി വിരുദ്ധ ദേശ സ്നേഹികളുടെ വായടപ്പിച്ചുള്ള ആ യാത്രയുടെ തന്ത്രത്തിനു മുമ്പില്‍ രവിയേട്ടാ, സല്യൂട്ട് ചെയ്യാതെ നിവൃത്തിയില്ല! അല്ലെങ്കിലും നാട്ടില്‍ എത്തിയിട്ടും പ്രത്യേകിച്ചൊരു പണിയൊന്നും ചെയ്യാനില്ലാത്തവര്‍ക്ക് നല്ലത് എയര്‍ ഇന്ത്യ തന്നെയാണ്!


രവിയേട്ടാ, തേര്‍ഡ് റേറ്റ് കേരലൈറ്റ്സ് പരിപാടി ഫെയ്സ് ഓഫ്‌ ചെയ്ത് നില്‍ക്കുന്ന ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഞങ്ങള്‍ സ്വീകരണ പരിപാടിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത ചലിക്കുന്ന ആനയാണ് ഇക്കുറി സ്വീകരണത്തിന്റെ മുഖ്യ ആകര്‍ഷണം. താലപ്പൊലിയേന്തിയ മലയാളി മങ്കമാര്‍ സ്വീകരണം ബഹിഷ്കരിക്കാനിടയുള്ളത് കൊണ്ട്‌ ടോയ്ലറ്റ് പേപ്പറും പിടിച്ചു നില്‍ക്കുന്ന ഫിലിപ്പീനി പെണ്‍കുട്ടികളാണ് ഇത്തവണത്തെ വെറൈറ്റി ഹൈലൈറ്റ്! എന്ത് കൊണ്ടും പുതുമ നിറഞ്ഞതായിരിക്കും സ്വീകരണമെന്നു താങ്കള്ക്ക് ഇതിനകം മനസ്സിലായിക്കാണുമെന്ന് വിചാരിക്കുന്നു. എന്ആര് നാറികളെ കയ്യിലെടുക്കാന്താങ്കള്ഉപയോഗിക്കാറുള്ള സ്ഥിരം പ്രസംഗം ഇത്തവണയും കസറുമെന്ന് തന്നെ കരുതട്ടെ! പ്രവാസികളുടെ വിഷമങ്ങളില്മനം നൊന്തു കൂളിംഗ് ഗ്ലാസ്സിനിടയിലൂടെ കണ്ണീരൊഴുക്കല്‍, സ്റ്റാര്എക്സിക്യൂട്ടീവ് സ്യൂട്ടിന്റെ ശീതളിമയില്ഇരുന്നു ലേബര്ക്യാമ്പിന്റെ ദുസ്ഥിതിയോര്ത്തുള്ള നെടുവീര്പ്പിടല്‍, സര്ക്കാര്നിങ്ങള്പ്രവാസികളാണെന്നും പ്രവാസികള്തന്നെയാണ് സര്ക്കാര്എന്നും തിരിച്ചും മറിച്ചും ആവര്ത്തിച്ചുമുള്ള ഉരുവിടല്‍.. എല്ലാം ഗംഭീരമാക്കണം. കൂളിംഗ് ഗ്ലാസ് കറുപ്പിന് പകരം ഇത്തവണ പച്ചയാക്കിയാല്നന്നായിരിക്കുമെന്ന് തോന്നുന്നു.
 

സ്വീകരണത്തിന് ആളില്ലാതെ വിഷമിക്കുമെന്നാണ് ഫെയ്സ്ബുക്ക് ജ്യോത്സ്യന്മാരുടെ പ്രവചനം. ഒരു ക്യാമറാ ലെന്സില്കൊള്ളുന്നത്രയും ആളെയൊക്കെ സംഘടിപ്പിക്കാന്തല്ക്കാലം നമ്മുടെ യൂത്തന്മാരും ഗള്ഫിലെ കലാ സാഹിത്യ പ്രവര്ത്തകരും വിചാരിച്ചാല്കഴിയും. വസൂരിക്കല മാത്രമേ അവര്ക്ക് പരിചയമുള്ളൂ എന്നത് ഒരു പോരായ്മയേ അല്ല. പടം വെച്ചു വേണം 'പ്രതിഷേധങ്ങള്ക്കിടയിലും പ്രവാസി മന്ത്രിക്ക് ഉജ്ജ്വല വരവേല്പ്പ്' എന്ന് വെണ്ടക്ക നിരത്താന്‍. മാറ്റര്എന്നേ റെഡിയായി. ഡി.റ്റി.പി പയ്യന്ഫോണ്ട് പരതിക്കൊണ്ടിരിക്കുകയാണ്. പുതുമണവാളനെ കാത്തിരിക്കുന്ന മണവാട്ടിയുടെ മനസ്സാണ് ഞങ്ങള്ക്കിപ്പോള്‍. കൂളിംഗ് ഗ്ലാസ് വെച്ച് കോട്ടും സ്യൂട്ടുമിട്ട് എമിറേറ്റ്സില് വന്നിറങ്ങുന്ന ഞങ്ങളുടെ ബാദുഷയെക്കുറിച്ചുള്ള കിനാവ് കണ്ടു കൊണ്ട് ഞങ്ങള്എഴുത്ത് ചുരുക്കീടുന്നു.

പിരിഷത്തില്സലാം..!


ലാസ്റ്റ് ബോള്‍: എയര്കേരള ഉടന്യാഥാര്ത്യമാവുമെന്ന് മുഖ്യ മന്ത്രി.


നിരത്തേലോടുന്ന കെ എസ് ആര്ടി സി നേരാംബണ്ണം നടത്തിക്കൊണ്ട് പുവ്വാന്പറ്റാത്തോരാ ഇനി മേലെക്കൂടി ബീമാനം പറത്താന്പോന്നതെന്നു കഫ്ടീരിയ ഹംസക്കാന്റെ വക കമന്റ്റ്!

നിങ്ങള്‍ പറയൂ..: