Wednesday, 13 June 2012
നൈസാമിന്റെ നാട്ടിലിതാ ഒരു ഹൈ-ടെക് പള്ളി
Wednesday, June 13, 2012
culture, islam, jama'th, jamat e islami, kanthapuram, ndf, prayer, religion, shamsiswanam, shamzi, ലേഖനം
Monday, 4 June 2012
ഒരു വട്ടം കൂടിയാ തിരുമുറ്റത്തെത്തുവാന്‍...
Monday, June 04, 2012
experience, memory, nostalgia, school, shamsiswanam, shamzi
മനസ്സില് ജൂണിന്റെ ഓര്മകള് എന്നും നനവുള്ളതായിരുന്നു. പ്രവാസത്തിന്റെ മനം മടുപ്പുകളിലേക്ക് എത്തിപ്പെടും മുമ്പ് ജൂണ് ഒരാനന്ദമായിരുന്നു. മനസ്സിനെയും ശരീരത്തെയും തരളിതമാക്കുന്ന തണല് മരം പോലെ.. കത്തുന്ന പകലുകളില് നിന്നുള്ള മോചനം. മഴയുടെ മേഘമല്ഹാര് സൃഷ്ടിക്കുന്ന നാദവീചികള്ക്കു
കാതോറ്ത്തു കരിമ്പടത്തിനുള്ളില് ചുരുണ്ടു കൂടുന്നതിന്റെ ഊഷ്മളത. വര്ഷങ്ങള്ക്ക് മുമ്പ് ഇതു പോലൊരു ജൂണ്‍ മാസത്തിലായിരുന്നു ബാപ്പാന്റെ കൈ പിടിച്ച് സ്കൂളിലേക്കുള്ള ആദ്യ യാത്ര തുടങ്ങിയത്. അന്നും മഴ തിമിര്‍ത്തു പെയ്തിരുന്നു. ക്ലാസ്സിലിരുത്തി തിരിഞ്ഞു നടക്കുന്ന ഉറ്റവരെ നോക്കി കരയുന്ന കുട്ടികളുടെ കരച്ചില്‍ ക്ലാസ് മുറിക്കുള്ളിലും മഴയുടെ പ്രതീതിയുണര്‍ത്തി.. അതു കൊണ്ടു തന്നെ ജൂണിന്റെ ഓര്മകള്‍ കണ്ണീരു വീണ് നനഞ്ഞതുമായിരുന്നു. ആദ്യ ദിവസങ്ങളിലെ ഉല്ക്കണ്ഠ പതിയെ കൌതുകങ്ങള്‍ക്ക് വഴി മാറിയതും പുതിയ
കൂട്ടുകാരുമൊത്തുള്ള സ്കൂള്‍ ദിനങ്ങള്‍ ഒരാവേശമായി മാറിയതും പെട്ടെന്നായിരുന്നു. അച്ചടക്കത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ബാലപാഠങ്ങള്‍ അഭ്യസിച്ചതും അവിടെ നിന്നായിരുന്നു.








