Pages

Sunday 26 June, 2011

പോലീസിനു ഞങ്ങള്‍ പുല്ലാണേ..!

Police
യു. ഡി. എഫുകാര്‍ ഭരണം തുടങ്ങിയ മട്ടുണ്ട്. കാരണം തലസ്ഥാന നഗരിയില്‍ സമരപ്പന്തലുകള്‍ ഉയര്‍ന്നു തുടങ്ങി. 4-5 കൊല്ലക്കാലം പറമ്പ് കച്ചോടവും അല്ലെങ്കില്‍ ആണ്ടിലൊരിക്കലോ മറ്റോ അമേരിക്ക ഏതെങ്കിലും പുതിയ രാജ്യത്തെ ആക്രമിക്കുമ്പോഴോ മറ്റോ ഉണ്ടായേക്കാവുന്ന ഒരു പ്രതിഷേധ റാലിയും കഴിഞ്ഞാല്‍ പിന്നെ കാര്യമായ പണിയൊന്നുമില്ലായിരുന്നു നമ്മുടെ സഖാക്കന്മാര്‍ക്ക്. പിന്നെ അത്തരത്തിലൊരാള്‍ക്കൂട്ടം  കാണണമെങ്കില്‍ വല്ല പള്ളിപ്പെരുന്നാളോ പാര്‍ടി കോണ്ഗ്രസോ വരണം. ഫുള്‍ടൈം കാറ്റഗറി തൊട്ടു സാദാ പാര്‍ട്ടി അനുഭാവി വരെയുള്ളവന്റെ സ്ഥിതി ഇതായിരുന്നു. മെഡിക്കല്‍-എന്ജിനീയറിംഗ് വിദ്യാര്‍ഥികളുടെ ആശ്രയം ഇല്ലാതായിട്ട് കാലം കുറച്ചായി. അതിന്റെ പേരില്‍ ഏതെങ്കിലും യൂത്ത്‌ കൊണ്ഗ്രസ്സുകാരന്‍ മാര്‍ച്ച് നടത്തിയതായോ അതിന്റെ പേരില്‍ നാലടി കൊടുത്തതായോ പോലീസുകാര്‍ക്ക്‌ പോലും ഓര്‍മയില്ല. അല്ലെങ്കിലും ഇട്ടിരിക്കുന്ന ഖദര്‍ ചുളിയാതെ എങ്ങിനെ മുദ്രാവാക്യം വിളിക്കാമെന്നു പഠിച്ചേച്ചു വരുന്ന യൂത്തന്മാരെ പോലീസിനു തല്ലാന്‍ പോയിട്ട് ഒന്ന് തഴുകാന്‍ പോലും കിട്ടില്ല. അത്രയ്ക്ക് ‘ധൈര്യ’ മാണവര്‍ക്ക്. സ്വാശ്രയം മുതല്‍ ലോട്ടറി വരെ എത്രയെത്ര വിഷയങ്ങളുണ്ടായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ ഇങ്ങു വില്ലേജ് ഓഫീസ് മുതല്‍ അങ്ങ് സിക്രട്ടറിയേറ്റ്‌ വരെ മാര്‍ച്ച് നടത്തിക്കളയാന്. ഒരു യൂത്തനെയെങ്കിലും മരുന്നിനെങ്കിലും കണ്ടിരുന്നെങ്കില്‍ പറയാമായിരുന്നു. വെയില്‍ കൊണ്ടാല്‍ കറുത്ത് പോകുമെന്ന സൌന്ദര്യ ശാസ്ത്രം ഏറ്റവും കൂടുതല്‍ ഓര്‍മിക്കുന്ന കൂട്ടര്‍ കേരളത്തിലെ യൂത്ത്‌ കൊണ്ഗ്രസ്സുകാരാണ്.
റവന്യു വരുമാനം കൊണ്ട് ആഭ്യന്തര സുരക്ഷാ ഉപകരണങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങിച്ച സംസ്ഥാനം ദില്ലി കഴിഞ്ഞാല്‍ പിന്നെ കേരളമായിരിക്കും. സുരക്ഷാ ഉപകരണങ്ങള്‍ എന്നത് കൊണ്ടുദ്ദേശിച്ചത് കലാഷ്നിക്കോവും ബാലിസ്റ്റിക് മിസൈലൊന്നുമല്ല. നല്ല നാടന്‍ ലാത്തിയും ചട്ടിത്തൊപ്പിയുമടങ്ങുന്ന കേരള പോലീസിന്റെ സ്ഥിരം കോസ്റ്റ്യൂമുകള്‍ തന്നെ. യു ഡി എഫിന്റെ ഭരണ കാലത്താണ് ഈ ‘മാരകായുധങ്ങള്‍’ ഏറ്റവും ആവശ്യമായി വരിക എന്നു മാത്രം. കഴിഞ്ഞ മൂന്നാലു വര്‍ഷത്തിനിടയില്‍ പോലീസ് കുപ്പായം അണിയാന്‍ ഭാഗ്യം സിദ്ധിച്ച നവ-ചാര്‍ജന്മാര്‍ പഴയ ഏമാന്മാരുടെ മാര്‍ച്ച് കാലത്തെ വീര കഥകള്‍ കേട്ടു കേട്ടു മടുത്തിരിക്കുമ്പോഴാണ് ക്ലിഫ് ഹൌസിന്റെ കൊച്ചു മുതലാളി മാറിയ വിവരം അറിയുന്നത്. പിന്നെ ഒരു പടപ്പുറപ്പാടായിരുന്നു. തട്ടിന്‍ പുറത്ത്‌ പൊടി പിടിച്ചിരിക്കുകയായിരുന്ന ഷീല്‍ഡും ബാരിക്കേഡും കേടുപാടുകള്‍ തീര്‍ക്കലും പുതിയവ ഓര്‍ഡര്‍ ചെയ്യലും. ഒന്നും പറയേണ്ട. വടക്കന്‍ പാട്ടിനു പകരം ഒരു പോലീസ് പാട്ട് പാടിയില്ലെന്നേ ഉള്ളൂ. പുതുതായി അങ്കത്തിനിറങ്ങുന്ന നവ-ചാര്‍ജന്മാര്‍ക്കാണ് കൂടുതല്‍ ആവേശം. കാരണം അക്കാദമിയില്‍ നിന്നും പഠിച്ച തിയറികള്‍ക്ക് ശരിയായ രീതിയിലുള്ള ഒരു പ്രാക്ടിക്കല്‍ കിട്ടിയിട്ടില്ലായിരുന്നു ഇത് വരെ. ഇപ്പോഴാണ് ഒരവസരം വന്നിരിക്കുന്നത്. നടപടി ക്രമമനുസരിച്ച് ഇനി അഞ്ചു വര്ഷം കഴിഞ്ഞേ ഈ ‘പടയങ്കികള്‍’ അഴിച്ചു വെക്കാനുള്ള സാവകാശം കിട്ടൂ. അതു വരെ തല്ലു കൊടുക്കലും ഏറു വാങ്ങലും എന്ന കൊടുക്കല്‍-വാങ്ങല്‍ പ്രക്രിയ തുടര്‍ന്ന് കൊണ്ടേയിരിക്കും. വരുന്ന അഞ്ചു വര്‍ഷക്കാലത്തേക്ക് പത്ര-ദൃശ്യ മാധ്യമങ്ങളില്‍ ആവര്‍ത്തിച്ചു വരുന്ന പദങ്ങള്‍ ലാത്തിച്ചാര്‍ജ്‌, ജലപീരങ്കി, ഗ്രനേഡ്‌ പ്രയോഗം ഇവയൊക്കെയായിരിക്കും എന്നതില്‍ സംശയിക്കാനെന്തിരിക്കുന്നു.
ഇപ്പോള്‍ മാര്‍ച്ച് നടത്താനും ആളെ കിട്ടില്ലെന്ന അവസ്ഥയാണ് മാര്‍ക്സിസ്റ്റു പാര്‍ടിക്ക് പോലും പറയാനുള്ളത്‌. സിംഹ വാലന്‍ കുരങ്ങുകള്‍ക്ക് മാത്രമല്ല അവറ്റകള്‍ക്കും വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന് വേണം പറയാന്‍. സര്ക്കാര്‍ നയം എന്താണെന്ന് ഗവര്ണര്‍ പ്രഖ്യാപിക്കും മുമ്പേ സര്ക്കാര്‍ നയത്തിനെതിരെ പിള്ളാരെ അഴിച്ചു വിട്ടു തല്ലു വാങ്ങിച്ചു കൊടുക്കുന്ന ഏര്പ്പാട് മാര്ക്സിസ്റ്റു പാര്‍ട്ടിക്ക് മാത്രം അവകാശ പ്പെട്ടതാണ്. അതിനു പിന്നില്‍ ഒരു സൈദ്ധാന്തിക കാരണവുമുണ്ട്. വിപ്ലവം ആസൂത്രിതമല്ല; സംഭവിച്ചു പോകുന്നതാണ് എന്നതു തന്നെ
സാധാരണ ഇത്തരം അലമ്പുകള്ക്കൊന്നും സമയം കിട്ടാത്ത ലീഗ് കുഞ്ഞന്മാരുമുണ്ട് ഇക്കുറി പോലീസു കാരുമായിവണ്‍-ഡെ മാച്ച് നടത്താനും തല്ലു വാങ്ങിക്കൂട്ടാനും. പക്ഷെ വിപ്ലവക്കുഞ്ഞുങ്ങളെ പോലെയല്ല ലീഗ് കുഞ്ഞുങ്ങള്‍. തലയെണ്ണം കോഴി ബിരിയാണിയും അടിയൊന്നിനു 100 രൂപയും വെച്ച് ഓഫര്‍ ചെയ്താലേ ബാനറും കൊടിയും റോഡേലിറങ്ങൂ. നാല് ലീഗുകാര്‍ കൂടിച്ചേര്ന്നാല്‍ പിന്നെ പേടിക്കേണ്ടത് എതിര്പാര്ട്ടിക്കാരനൊന്നുമല്ലആ നാട്ടിലെ പാവം കോഴികളാണ് എന്ന പാരമ്പര്യം കുഞ്ഞുങ്ങളും നില നിറുത്തിപ്പോരുന്നു. പാരമ്പര്യം വിട്ടൊരു കളി ലീഗുകാര്ക്ക് പണ്ടേയില്ലല്ലോ. ലീഗ് സമുദായത്തിന് ചെയ്ത സേവനങ്ങളെ പറ്റി വിശദീകരിക്കുമ്പോള്‍ ബാഫഖി തങ്ങള്‍ സി എച്ച് കാലം മുതല്‍ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്ന ലിസ്റ്റേ സാധാരണ വായിച്ചു കാണാറുള്ളൂ.  അതിനിപ്പുറം സേവനങ്ങള്‍ ചെയ്യാത്തത് കൊണ്ടാണോ അതല്ല ചെയ്ത 'സേവനങ്ങള്‍' പുറത്തു പറയാന്‍ കൊള്ളാത്തത് കൊണ്ടാണോ എന്ന് അവരോടു തന്നെ ചോദിക്കണം.  മാര്ച്ചിന പരിപാടികളില്‍ കോമഡിയായി തോന്നിയത് ബിവിപി കുഞ്ഞുങ്ങളുടെ മാര്ച്ചാണ്മുട്ടേന്നു വിരിയുക എന്നൊക്കെ പറയില്ലേ അത് തന്നെഅവരെയാണ് ബി. വിപിക്കാര്‍ എന്നും പറഞ്ഞു സ്വാശ്രയ വിഷയത്തില്‍ സര്ക്കാരിനെതിരെ സമരം ചെയ്യാന്‍ ബിജെപി താക്കോലും കൊടുത്തു വിട്ടത്ബി. ജെ. പി ക്കാരുടെ സമരത്തിന്തന്നെ മൂന്നാല് ജില്ലയിലെങ്കിലും അറിയിപ്പു കൊടുത്താലേ കഷ്ടി ഒമ്പത് ആളെയെങ്കിലും സംഘടിപ്പിച്ചെടുക്കാന്‍ പറ്റൂപിന്നെയാണോ ബിവിപി യുടെ കാര്യം. ഇരട്ട വരപ്പുസ്തകത്തില്‍ സ്വാശ്രയം എന്ന് അക്ഷരത്തെറ്റില്ലാതെ കോപി എഴുതിപ്പഠിക്കേണ്ട പ്രായത്തില്‍  സ്വാശ്രയ സമരത്തിനിറങ്ങിയാല് അവരുടെ ഭാവി ജീവിതം ആശ്രയമില്ലാതെ പോകുമല്ലോ എന്നുള്ള താമരയൊന്നും ബി. ജെപിക്കാരുടെ തലയ്ക്കകത്ത് വിരിയുന്ന ലക്ഷണമില്ല. ലാത്തിയോളം വലുപ്പമില്ലാത്തതിനാകാം 'പോലീസ് ഞങ്ങള്ക്ക് പുല്ലാണേ' എന്ന മുദ്രാവാക്യം ഞങ്ങള്‍ പോലീസിനു പുല്ലാണേ എന്ന് പോലീസുകാര്‍ തിരിച്ചു മനസ്സിലാക്കിയത്. അത് കൊണ് ട് ലാത്തി ചികിത്സ കിട്ടാതെ താമരക്കുഞ്ഞുങ്ങള്‍ രക്ഷപ്പെട്ടു. മൊത്തത്തില്‍ ഒരഞ്ചു കൊല്ലത്തേക്ക് നാട്ടിലെ പോലീസുകാര്ക്ക് പണിയായിസമരങ്ങളുടെ പട്ടിക ഇനിയങ്ങനെ നീണ്ടു നീണ്ടു പോകും. സ്വാശ്രയം കഴിഞ്ഞാല്‍ ഡീസല്‍- പാചക വാതകം കിടക്കുന്നുരാമറിനെ മന്ത്രിയാക്കുകഎണ്ണക്കമ്പനികളെ രക്ഷിക്കുക എന്നൊരു മുദ്രാവാക്യവും കേട്ടുകൂടായ്കയില്ല. കുത്തനെ ഉയര്ന്നു കൊണ്ടിരിക്കുന്ന ഇന്ധന വില പിടിച്ചു നിര്ത്താന്‍ ഇനി രാമറിനു മാത്രമേ കഴിയൂ. പച്ചില പിഴിഞ്ഞു പെട്രോള്‍ ഉണ്ടാക്കാന്പക്ഷെ വനം കയ്യേറ്റക്കാരും ഭൂമാഫിയയും കനിയണമെന്നു മാത്രം. കാരണം പച്ചില ഇപ്പൊ അവരുടെ അടുത്ത് മാത്രമേ കാണാനുള്ളൂ.  
                                                ****************************************
മലയാള ഭാഷ മരിക്കുന്നുവെന്നും മറ്റും പറയുന്നവര്എന്‍. എസ്. എസ് നേതാക്കന്മാരെ സന്ദര്ശിച്ചാല്അവരുടെ തെറ്റിധാരണ നീങ്ങിക്കിട്ടും. കാരണം ഇപ്പോള്മലയാളത്തിലെ ലേറ്റസ്റ്റ് പദാവലികള്ഉണ്ടാകുന്നത് പെരുന്നയില്‍ നിന്നാണത്രെ! സമദൂരം  സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കള്എന്ന നിലക്ക് ഐന്സ്ടീന്റെയൊക്കെ നിലവാരമാണ് എന്‍. എസ്. എസ് നേതാക്കന്മാര്ക്ക്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച   വേളകളിലാണ് സിദ്ധാന്തങ്ങള്കൂടുതലായി കേള്ക്കാന്കഴിയുക. സമദൂര സിദ്ധാന്തം കൊണ്ടുദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാവാന്നായരായി ജനിക്കുകയും എന്‍. എസ്. എസ്സില്അംഗത്വമെടുക്കുകയും വേണം. അത്രക്കേറെ സങ്കീര്ണമാണെന്നര്ത്ഥം. ഈഴവ ജാതിക്കാരനായ അച്ചുതാനന്ദന്  സിദ്ധാന്തം മനസ്സിലാവാഞ്ഞതില്‍   അത്ഭുതമില്ല. കാലം  പുരോഗമിക്കുന്നതിനനുസരിച്ച്‌ സിദ്ധാന്തങ്ങളിലും മാറ്റം വരിക സ്വാഭാവികം. അതു കൊണ്ടാണ് സമദൂരത്തെ പൊളിച്ചെഴുതി അവര്‍ 'ശരിദൂരംഅവതരിപ്പിച്ചത്. സിദ്ധാന്തങ്ങള്‍ പലതായാലെന്ത്? അവ മറ്റുള്ളവര്ക്ക് മനസ്സിലായില്ലെന്കിലെന്ത്? മലയാള ഭാഷയുടെ പരിപോഷണമല്ലേ നടക്കുന്നത്. മഹാ കവി ജി സുധാകര ജിക്കും ഭാഷാചാര്യന്‍ പിണറായി സാറിനും ശേഷം മലയാള ഭാഷയ്ക്ക്‌ ഇത്ര കണ്ടു പദ സമ്പത്ത് മറ്റാര് സംഭാവന ചെയ്തിട്ടുണ്ട്? അതു കൊണ്ടു ഭാഷാസ്ഥാനം തുഞ്ചന്‍ പറമ്പില്‍ നിന്നും മാറ്റി പെരുന്നയിലെ എന്‍. എസ്. എസ് ആസ്ഥാനത്തേക്ക് ആക്കാവുന്നതാണ്.

ലാസ്റ്റ് ബോള്‍: ഗവര്ണറുടെ നയപ്രഖ്യാപനം വിഡ്ഢിത്തമായിരുന്നുവെന്ന് അച്ചുതാനന്ദന്‍.


വിഡ്ഢിത്തം എന്ന വാക്കിന്റെ അര്ഥം മനസ്സിലാകണമെങ്കില്‍ 'ജയരാജ നിഘണ്ടുനോക്കണം. ശുംഭന്മാര്എന്ന വാക്കിനു അതി ബുദ്ധിമാന്മാര്‍ എന്ന അര്ഥം നല്കിയിട്ടുള്ള അതേ ഡിക്ഷ്ണറി തന്നെ!

0 മറുമൊഴികള്‍: