Pages

Monday, 9 January, 2012

ന്റെ ലൌവ്വേ..നമുക്കൊന്ന് ജിഹാദിച്ചു കളയാം..!

നാടു തോറും കച്ചേരികള്‍ കയറിയിറങ്ങി രജിസ്ട്രാര്‍ ബുക്കുകളുടെ നീളവും വീതിയുമളന്നു എക്സല്‍ ഷീറ്റില്‍ കോളം വരച്ചു അക്കങ്ങള്‍ എഴുതലായിരുന്നു ഒരു കാലത്ത് ചില പത്രക്കാരുടെ പ്രധാന പ്രവര്‍ത്തനം. ലവ് ജിഹാദ് എന്ന് പേരിട്ട എക്സല്‍ ഫയലിന്റെ ഷീറ്റുകള്‍ കൂടിയതല്ലാതെ ആനയുമില്ല..അത് കിടന്നിടത്ത് പൂടയുമില്ല എന്ന അവസ്ഥയിലെത്തിയപ്പോഴാണ് ആ പത്ര പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിയത്. പൈങ്കിളി നോവലുകള്‍ എഴുതി മാത്രം ശീലിച്ച ചില പത്രക്കാരുണ്ട്. കര്‍ക്കിടക വാവിന് ആനയ്ക്ക് മദപ്പാട് വരുന്നത് പോലെ കൊല്ലാകൊല്ലം സ്ത്രീ സംബന്ധമായ വാര്‍ത്തകള്‍ പടച്ചു വിട്ട് സുഖം കണ്ടെത്തുന്ന ചില ഞരമ്പ്‌ രോഗികള്‍.
അത്തരക്കാരെ മനസ്സിലാക്കാം. അവരുടെ രോഗത്തെയും എളുപ്പം മനസ്സിലാകും. എന്നാല്‍ മലയാളത്തിന്റെ ദേശീയ മുഖമാണെന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കുന്ന പത്രം ഞങ്ങളുടേതാണെന്ന് വീമ്പു പറയുകയും ചെയ്യുന്നവരുടെ നിലവാരം ‘ക്രൈം-ഫയര്‍’ നിലവാരത്തേക്കാളും താഴ്ന്നാല്‍ അതിനെ എന്ത് പേരിട്ടു വിളിക്കണം? കാല്‍ ഡസനിലധികം വരുന്ന മുസ്ലിം പത്രങ്ങള്‍ ആണയിട്ടും അക്കം നിരത്തിയും പറയുന്നത് കള്ളമാണെന്നു വെളിപ്പെടുത്തിയിട്ടും കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്ന മനോരമയും മാതൃഭുമിയും അടക്കമുള്ള പത്രങ്ങള്‍ ഇപ്പോള്‍ ആ സത്യം പോലീസ് റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നപ്പോള്‍ സ്വതസിദ്ധമായ വിഡ്ഢിച്ചിരി ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചു വിഡ്ഢികളാക്കുന്നതിനുള്ള അവാര്‍ഡ് നിങ്ങള്ക്ക് തന്നെയാണ്. പങ്കിട്ടെടുത്തോണം, ദയവു ചെയ്തു അതിലെങ്കിലും നിങ്ങള്‍ തല്ലുകൂടരുത്.

'' പത്രങ്ങള്‍ക്കു ഒരു നയമുണ്ട്. മനക്കലെ തമ്പുരാട്ടി വായില്‍ നിന്നും ഒരു വറ്റെടുത്തു കളഞ്ഞു എന്നതിനെ തമ്പുരാട്ടി ആനയെ പെറ്റു എന്നാക്കി മാറ്റുന്ന വിദ്യ അറിയുന്നവനെ മാത്രമേ അതിന്റെ ഡെസ്ക്കില്‍ ഇരുത്തൂ. മെഷീന്‍ ഉപയോഗിച്ചോ അല്ലാതെയോ ഭാവന അത്യാവശ്യം ഉള്ളവനെ മാത്രമേ റിപ്പോര്‍ട്ടിങ്ങുകള്‍ എല്പ്പിക്കുകയുമുള്ളൂ. അത് കൊണ്ടാണ് കാണാന്‍ കൊള്ളാവുന്ന മാലിക്കാരി പെണ്‍കുട്ടികള്‍ ഇന്ത്യയുടെ ഉപഗ്രഹം 'ചാരാ'ന്‍ വന്നതാണ് എന്ന് എട്ടു കോളം ഭാവനയിറക്കിയത്. അത് വിറ്റ് കുറേ കാലം കഞ്ഞികുടിച്ചു. ഒടുക്കം ഉപഗ്രഹത്തിന്റെ പടം കാണിച്ചാല്‍ പോലും എന്താണെന്നറിഞ്ഞു കൂടാത്ത പാവം പെണ്‍കുട്ടികളെയാണ് ചാരക്കഥകളിലെ ഇക്കിളിപ്പെടുത്തുന്ന നായികമാരായി 'മെഷീന്‍ ഭാവനക്കാര്‍' വര്‍ണിച്ചതെന്നു കാലം തെളിയിക്കുമ്പോഴേക്കും ഒരു പാട് പേരുടെ അഭിമാനവും അന്തസ്സും അങ്ങാടിപ്പാട്ടായി മാറിയിരുന്നു. അന്നും '' പത്രങ്ങള്‍ ഇതേ വിഡ്ഢിച്ചിരിയാണ് ചിരിച്ചത്. പിന്നെയും വന്നു മൃദുല വികാരങ്ങളെ തലോടുന്ന വാര്‍ത്തകളും ചിത്രങ്ങളും അനേകം. പക്ഷെ അതു പോലെ  ക്ലച്ചു പിടിച്ചത് വളരെ കുറവായിരുന്നുവെന്നു മാത്രം.

ഷക്കീലപ്പടത്തിനു തിരക്കഥയെഴുതാന്‍ മാത്രം യോഗ്യതയുള്ളവനെ പിടിച്ചു റിപ്പോര്‍ട്ടിങ്ങും എഡിറ്റിങ്ങും ഏല്‍പ്പിച്ചാല്‍ നിങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കുന്ന എന്തിന്റെയും ഉടമയാകാം. ആഗോള തലത്തില്‍ മര്‍ഡോക്കും മൈക്രോ ലെവല്‍ കേരളാ തലത്തില്‍ മനോരമയും അത് ഭംഗിയായി നിര്‍വഹിച്ചു കാണിച്ചു തരുന്നുണ്ട്. അയലത്തെ പെണ്ണിന്റെ അരക്കെട്ടിനു വില പറയുകയും പൊന്നുച്ചാമിമാരെ ക്രൂശിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന പത്ര പ്രവര്‍ത്തന വൈരുധ്യത്തെ മനോരോഗത്തിന്റെ എത്രാമത്തെ വകഭേദമായാണ് വിലയിരുത്തേണ്ടത്? ഭാവന അടയിരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ സാമാന്യബുദ്ധിയോ മര്യാദയോ പ്രതീക്ഷിക്കുക വയ്യല്ലോ? റോമിയോ ജിഹാദും, ബൈക്കും, പിന്നെ പൂത്ത കാശും എന്ന റോ മെറ്റിരിയല് ഉപയോഗിച്ച് വിപണിയിലിറക്കിയ‍ ലൌജിഹാദ് ഉല്പന്നം കേരള പൊതു സമൂഹത്തിന്റെ മേല്‍ വിഷം പരത്തുന്നത് നൂറ്റാണ്ടിന്റെ മതേതര പാരമ്പര്യം പുലമ്പുന്ന പത്രങ്ങളെ സംബന്ധിച്ചേടത്തോളം പ്രശ്നമായിരുന്നില്ല. സ്വന്തം അമ്മയുടെ അടിവയറ്റില്‍ കയറിപ്പിടിക്കുന്നതു പോലും സെന്‍സേഷനലായി കണ്ടു പടം പിടിച്ചു രംഗ വിശദീകരണം നടത്തി ഫീച്ചറാക്കുന്ന മക്കള്‍ പത്രപ്രവര്‍ത്തനം നടത്തുന്നിടത്ത് അതിനെതിരെ ശബ്ദിക്കുന്നവനെ ജിഹാദിയായോ കപട സദാചാര വാദിയായോ മുദ്ര കുത്തുകയെന്നതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുക വയ്യ!

രാജ്യത്ത് തന്നെ തെളിയിക്കപ്പെടാതെ കിടക്കുന്ന ഏതു കേസും ഇത്തരം പത്രങ്ങളെ എല്പ്പിച്ചാല്‍ അവരത് ഭംഗിയായി നിര്‍വഹിച്ചു കൊള്ളുമെന്നത് എന്ത് കൊണ്ടോ നമ്മുടെ ഭരണ കര്‍ത്താക്കള്‍ മനസ്സിലാക്കുന്നില്ല. നമ്മുടെ ഇന്റലിജന്സുകാരുടെ കണ്ണില്‍ പെടാത്ത പല ദേശ ദ്രോഹികളെയും ഇത്തരം പത്രാപ്പീസുകളിലെ റഡാറിലൂടെ നോക്കിയാല്‍ കാണാന്‍ കഴിയും. കണ്ണൂര്‍ കടലില്‍ നങ്കൂരമിട്ട കപ്പലിലേയും കാസറഗോട്ടെ മത്സ്യബന്ധന ബോട്ടുകളിലെയും ലൌജിഹാദികളെ കണ്ടു പിടിക്കാന്‍ കഴിയാത്ത നമ്മുടെ ഇന്റലിജന്‍സുകാരെ കറുകപ്പുല്ല് ചേര്‍ത്തു വെച്ച് കോലമായി കെട്ടിവെക്കാനേ പറ്റുള്ളൂ. അന്താ രാഷ്ട്ര മാധ്യമങ്ങളിലും വെബ്‌ സൈറ്റുകളിലും വരുന്ന വാര്‍ത്തകള്‍ പദാനുപദ വിവര്‍ത്തനം നടത്തുകയെന്ന ‘അന്വേഷണാത്മക പത്ര പ്രവര്‍ത്തന’ത്തോടൊപ്പം ഉറൂസിന്റെയും തിറയുല്സവത്തിന്റെയും ചിത്രങ്ങള്‍ ഒന്നാം പേജില്‍ ഒന്നിച്ചു കൊടുത്ത് മതേതരത്വത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത പത്രഭാഷയില്‍ പ്രകടിപ്പിക്കുക കൂടി ചെയ്യുന്ന നമ്മുടെ ദേശീയ പത്രങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍.. ഹോ! അതാലോചിക്കാന്‍ കൂടി വയ്യ!ഇതിനിടയില്‍ ജാഗ്രതക്കാരും സീറോ സഭക്കാരും പറഞ്ഞത്‌ പോലെ കുമ്പസാരിച്ചു ഖേദിച്ചു മടങ്ങാനൊന്നും പത്ര പ്രഭൃതികള്‍ തയ്യാറാവില്ല. കാരണം അറിഞ്ഞു കൊണ്ട് ചെയ്യുന്നത് കുമ്പസാരിക്കാന്‍ മാത്രം മന്ദബുദ്ധികളല്ല നമ്മുടെ പത്രക്കാര്‍. അങ്ങിനെ വരുമ്പോള്‍ ഒരു പേജില്‍ വാര്‍ത്തയും  മറ്റേ പേജില്‍ മാപ്പു പറച്ചിലും എന്ന അവസ്ഥയാണുണ്ടാവുക. പിന്നെപ്പിന്നെ മാപ്പു പറച്ചിലിന്റെ എണ്ണം കൂടിക്കൂടി വാര്‍ത്തകള്‍ കൊടുക്കാന്‍ വേറെ പത്രമിറക്കേണ്ടി വരും.

ലാസ്റ്റ്‌ ബോള്‍: ലൌ ജിഹാദ്‌ കൊണ്ടാടിയ മനോരമയും മാതൃഭൂമിയും കൌമുദിയുമടക്കമുള്ള മാധ്യമ മുതലാളിമാരോട് ഒരപേക്ഷയുണ്ട്. നിങ്ങളുടെയൊക്കെ ‘കൊണവികാരം’ കൊണ്ട് പാവം രണ്ടു ചെറുപ്പക്കാരുടെ ജീവിതം കോഞ്ഞാട്ടയാക്കിക്കൊടുത്തതിനു വളരെയധികം നന്ദിയുണ്ട് സാര്‍! ഒപ്പം വളരെ കഷ്ടപ്പെട്ട് കാവി സൈറ്റുകളിലെ കണക്കുകള്‍ എക്സല്‍ ഷീറ്റിലേക്ക് കോപ്പി പേസ്റ്റ്‌ നടത്തിയ നിങ്ങളുടെ ‘അന്വേഷണാത്മക ലേഖകന്മാരെ ഉപ്പിലിട്ടു സൂക്ഷിച്ചു വെക്കേണ്ടതും ചീഫ്‌ എഡിറ്റര്‍ പോസ്റ്റില്‍ കുറയാത്ത ഒരു തസ്തികയിലേക്ക് അവരെ പ്രൊമോട്ട് ചെയ്ത് നാടിനെ കാത്തു കൊള്ളേണ്ടതാണെന്നും വിനയപുരസ്സരം അപേക്ഷിച്ചു കൊണ്ട് നിര്ത്തുന്നു..ജയ് ലൌ ജിഹാദ്‌!

നിങ്ങള്‍ പറയൂ..:

11 മറുമൊഴികള്‍:

ലൌ ജിഹാദും കൊണ്ട് മലയാളികളെ ത്രസിപ്പിച്ച മുത്തക്ഷി പത്രം ഇപ്പൊ മലക്കം മറിയുന്നു.. എഴുത്തിനു ആശംസകള്‍...

നല്ല പോസ്റ്റ്
അഭിനന്ദനങ്ങളുടേ ഒരു കുട്ട പൂവുകള്‍ ഞാന്‍ ഈ പോസ്റ്റില്‍ വിതറുന്നു........

ഇത്തരം ചീഞ്ഞ വാര്‍ത്തകള്‍ കൊടുത്തവര്‍ തന്നെ ഇന്ന് തിരിത്തേണ്ടി വന്നു എന്നത് കാണുമ്പോള്‍ അവരെ പരിഹസിക്കാന്‍പോലും എനിക്ക് നാണമാണ്, കാരണം നാണം എന്ന ഞ്ഞരമ്പ് ചതഞ്ഞ ഈ വികാര ജീവികള്‍ക്ക് നാം എന്ത് വിളിച്ച് പരിഹസിക്കും
അവര്‍ ജിഹാദ് എന്താണ് എന്ന് പഠിക്കട്ടെ, അവര്‍ ലൗവ് എന്ന ആ മഹത്തായ നാമം മനസിലാക്കട്ടെ
സ്വന്തം വീട്ടില്‍ കള്ളകേറിയല്‍ നാളെ അവര്‍ ചിലപ്പോള്‍ എന്റെ ഭാര്യ പെണ്‍ വാണിഭം നടത്തി എന്ന് പാറഞ്ഞ് നാല് കോളം വാര്‍ത്ത നാല് പകലുകള്‍ ഓട്ടിക്കുന്ന,
തരികിട പത്രങ്ങളേ നിങ്ങള്‍ക്ക് നല്ലത് ടോയിലറ്റ് പേപ്പര്‍ കമ്പനി തുടങ്ങുന്നതാണ്

ഇപ്പോള്‍ ചര്ദിലുകള്‍ വാരി വിഴുങ്ങുകയാണ് വാര്‍ത്ത‍ മാധ്യമങ്ങള്‍ ചെയ്യുന്നത് . കുറച്ചു മുമ്പ് ഊരും പേരുമില്ലാത്ത ഒരു വെബ്സൈറ്റില്‍ നിന്ന് (അതിപ്പോള്‍ വന്ന വാര്‍ത്ത ) അതിന്റെ ആതികാരികത പോലും അന്വേഷിക്കാതെ പത്ര ധര്മത്തെ ഒട്ടും മാനിക്കാതെ, ലേഖകന്റെ മാനസ്സിക വികാരം പടച്ചു വിടുകയായിരുന്നു . എന്നാല്‍ ഇപ്പോള്‍ വാര്‍ത്ത‍ തെറ്റാണെന്നറിഞ്ഞിട്ടും ഒരു ഖേത പ്രകടനം പോലും നടത്താതെ, ആ വെബ്സൈറ്റിനെ പഴി ചാരി മാറി നിന്ന് പൂരം കാണുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത് . ഇതിന്റെ കൂടെയുള്ള ലിങ്ക് കൂടി തുറന്നു വായിക്കുക , അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും , ഷംസി.................. സര്‍വ വിധ പ്രാര്‍ത്ഥനകളും സധര്യം മുന്നോട്ടു .http://www.doolnews.com/love-jihad-and-media-malayalam-news-722.html

കേരളത്തിലെ പുതിയ തലമുറയിലെ പല നടികളെയും റോമിയോ ജിഹാദികള്‍ സിനിമയില്‍ മുസ്ലിം വേഷം നല്‍കി മതം മാറ്റിച്ചു എന്നത് നുണയല്ല. 4000 അമുസ്ലിം പെണ്‍കുട്ടികളെ ലൌ ജിഹാദിലൂടെ തട്ടിയെടുത്തിട്ടുണ്ട് എന്നും പൊന്നാനി, കോഴിക്കോട്, കോട്ടയം തുടങ്ങി ആറിടങ്ങളില്‍ മുസ്ലിംയുവാക്കള്‍ക്കു റോമിയോ ജിഹാദികളാവാന്‍ 'ലോലന്‍ മുസ്ലിയാര്‍' എന്ന ഒരു അന്താരാഷ്‌ട്ര ഭീകരന്‍ പരിശീലനം നല്‍കുന്നുണ്ട് എന്നൊക്കെയുള്ള ഇന്ത്യാവിഷന്‍ എറണാകുളം റിപ്പോര്‍ട്ടര്‍ എസ് വിജയകുമാര്‍, കേരളകൌമുദി റിപോര്‍ട്ടര്‍ വടയാര്‍ സുനില്‍, കേരളശബ്ദം റിപോര്‍ട്ടര്‍ എം.ആര്‍. അജയന്‍, കലാകൌമുദി വീകലി റിപ്പോര്‍ട്ടര്‍ വിനോദ് ഇലകൊല്ലൂര്‍ തുടങ്ങിയവരുടെ കണ്ടെത്തലാണ് ലവ് ജിഹാദ് വിവാദം ഉണ്ടാക്കിയത്. സാമൂഹ്യ ദ്രോഹികളായ ഇത്തരം പത്ര പ്രവര്‍ത്തകരുടെ മക്കളോ, ബന്ധുക്കളോ, ഭാര്യയോ, അമ്മയോ ഒക്കെ മാനഹാനിക്കു വിധേയരാകാതിരിക്കട്ടെ.

മുത്തശ്ശികള്‍ക്കാണല്ലോ രോഗാവസ്ഥ കൂടുക! അങ്ങിനെ കരുതാം അല്ലേ ഒക്കേ കോട്ടക്കല്‍..?

@ ഷാജൂ.. വിതറിയ പൂവുകള്‍ ഞാന്‍ പോസ്റ്റില്‍ നിന്നും എടുത്തു കളഞ്ഞിട്ടുണ്ട്. പൂവ് വിതറിയ കാരണം വായിക്കാന്‍ പറ്റിയില്ല എന്നാരും പരാതി പറയേണ്ടെന്നെ കരുതിയുള്ളൂ. വിഷമിക്കേണ്ട എല്ലാം മനസ്സിന്റെ ഫ്രിഡ്ജിലേക്കാണ് എടുത്തു വെച്ചിരിക്കുന്നത്.

ഉളുപ്പില്ലാത്തവന്റെ എവിടെയോ എന്തോ മുളച്ചാല്‍... എന്നൊക്കെ പറയില്ലേ..നിങ്ങള്‍ പറഞ്ഞത് പോലെ അത്രയേ ഈ വഹകളെക്കുറിച്ച് സൂചിപ്പിക്കാനുള്ളൂ.

@ അവര്‍ണന്‍, സിനിമാ ജിഹാദുമുണ്ടോ? അതൊരു പുതിയ അറിവാണ്. ഈ ജിഹാദികളെ കൊണ്ട് വഴി നടക്കാന്‍ മേലായിരിക്കുന്നു അല്ലേ. മുസ്ലിം കുട്ടികളെ മാത്രം ജയിപ്പിച്ചു വിടുന്ന പരീക്ഷാ ജിഹാദ്, മുസ്ലിംകള്‍ക്ക് മാത്രം വിതരണം ചെയ്യുന്ന റേഷന്‍ ജിഹാദ്...അങ്ങിനെയങ്ങിനെ ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു അല്ലേ?

@രായിനിക്ക, മനോ-മാതൃ-കൌമു-മംഗളാദികള് ഖേദ പ്രകടനമൊന്നും നടത്താന്‍ പോകുന്നില്ല. ഖേദ പ്രകടനം സംസ്കാരത്തിന്റെ പ്രതിഫലനമാണ്. അതില്ലാത്തത് കൊണ്ടാണല്ലോ അവര്‍ അറിഞ്ഞു കൊണ്ട് ഇത്തരം വ്യാജ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത് തന്നെ.

"നിങ്ങളുടെയൊക്കെ ‘കൊണവികാരം’ കൊണ്ട് പാവം രണ്ടു ചെറുപ്പക്കാരുടെ ജീവിതം കോഞ്ഞാട്ടയാക്കിക്കൊടുത്തതിനു വളരെയധികം നന്ദിയുണ്ട് സാര്‍!"
ആരാണ് ആ രണ്ടു ചെറുപ്പക്കാര്‍??

[url=http://viagraboutiqueone.com/#wobwm]viagra 50 mg[/url] - cheap generic viagra , http://viagraboutiqueone.com/#dokpn viagra 150 mg

[url=http://buyonlineaccutanenow.com/#hwnrg]buy accutane[/url] - buy accutane online , http://buyonlineaccutanenow.com/#msfrt accutane 10 mg