Pages

Friday 13 April 2012

സമാധാനത്തിലേക്കുള്ള വിളി

നെട്ടോട്ടത്തിലാണിന്ന് മനുഷ്യന്

ഒന്ന് പുഞ്ചിരിക്കാന്‍..എതിരെ വരുന്ന സഹോദരനോട്

സുഖമല്ലേ എന്ന് തിരക്കാന്പോലും സമയമില്ല.

ഭയാനകമാണ് ലോകത്തിന്റെ അവസ്ഥകള്‍.

എങ്ങും സ്വാസ്ഥ്യം കെടുത്തുന്ന വാര്ത്തകള്മാത്രം.

കലാപങ്ങളും കൊലപാതകങ്ങളും കൊള്ളിവെപ്പുകളും

എല്ലാം പതിവ് കാഴ്ചകള്‍.


ഒരു ഭാഗത്ത് വിശപ്പിന്റെ വേദനകള്മാത്രമറിഞ്ഞു

പട്ടിണിയും പരിവട്ടവുമായി നരകിച്ചു ജീവിക്കുന്ന,

അങ്ങിനെ തന്നെ മരിച്ചൊടുങ്ങുന്ന ലക്ഷങ്ങള്‍..

മറുഭാഗത്ത് വളര്ത്തു നായക്ക് പോലും ലക്ഷങ്ങള്ചിലവിടുന്ന

ആനന്ദത്തിന്റെ, ആഡംബരത്തിന്റെ രമ്യഹര്മങ്ങളില്

രമിച്ചു മദിച്ചു ജീവിതത്തെ ആഘോഷങ്ങളിലാറാടിക്കുന്നവര്‍.

കാമത്തിന്റെ അന്ധതയ്ക്കു മുമ്പില്

സ്വന്തം ചോരക്കുഞ്ഞിന്റെ പോലും

നിലവിളി കേള്ക്കാനാവാത്തപിതൃജന്മങ്ങള്‍.

നൊന്തുപെറ്റ പിന്ജോമനയെ കീറത്തുണിയില് പൊതിഞ്ഞു

കടത്തിണ്ണയില്വെച്ച് കടന്നു കളയുന്ന അമ്മമാര്‍.‍

ചൂഷണങ്ങളുടെ കൂത്തരങ്ങുകളായി മാറിയ

സാമ്പത്തിക-വിനിമയക്കൈമാറ്റ രംഗങ്ങള്

ആര്ത്തിയുടെ വെട്ടിപ്പിടിക്കലുകളില്

എത്തിപ്പിടിക്കാനുള്ള വെമ്പലുകളില്

ബന്ധങ്ങളെ പോലും മറന്നു പോകുന്നവര്

ഒടുവില്എല്ലാം നേടിയെന്ന് അഹങ്കരിക്കുമ്പോഴും

ഒക്കെയും വിട്ടെറിഞ്ഞ്‌ ഈ ലോകത്ത് നിന്നും

പിന്വാങ്ങി പടിയിറങ്ങിപ്പോകുന്നവര്‍.

എല്ലാത്തിനുമൊടുവില്‍ നഷ്ടങ്ങള്‍ മാത്രം കണക്കു കൂട്ടാനുള്ളവര്‍.

അതെ, ആത്മീയത പോലും കച്ചവടവല്ക്കരിക്കപ്പെട്ട സമൂഹത്തില്

മനുഷ്യന് നഷ്ടപ്പെടുന്നത് സമാധാനമാണ്.

ദുരിതങ്ങളും ഭൂകമ്പങ്ങളും സുനാമിയും

ദുരന്തങ്ങളും അപകടങ്ങളും യുദ്ധവും കെടുതികളും

എല്ലാമെല്ലാം മനുഷ്യന്റെ സ്വാസ്ഥ്യം കെടുത്തുന്നു.

ഏലസ്സുകളിലും ഐക്കല്ലുകളിലുംസമാധാനത്തെ

പിടിച്ചു കെട്ടി ആത്മീയതയുടെ വഴിവാണിഭക്കാര്

ഇരകളെ തേടി നടക്കുകയാണ്.

മുല്ലമാരും മൊല്ലമാരും ബാബമാരും ബീബിമാരും

കത്തനാരും തങ്ങന്മാരുമെല്ലാം ആത്മീയച്ചന്തയിലെ

കൂറ് കച്ചവടക്കാരായി വിലസിക്കൊണ്ടിരിക്കുന്ന കാഴ്ചകള്‍...

ആള്ദൈവങ്ങളുടെ ആനന്ദോല്സവങ്ങളിലും

മുടി മാഹാത്മ്യക്കാരുടെ മേടകളിലും കയറിയിറങ്ങുന്ന

ഭക്തര്ക്ക്പക്ഷേ, സമാധാനമെന്നത് മരീചിക

തന്നെയായി അവശേഷിക്കുന്നു.

എന്തുണ്ട് പരിഹാരം?

ആത്യന്തിക സമാധാനം എന്നത് കിട്ടാക്കനി മാത്രമാണോ?

മതങ്ങള്മനുഷ്യന് സമാധാനം നല്കേണ്ടവയായിരുന്നില്ലേ.. ?

എന്നിട്ടുമെന്തേ മതങ്ങള്അതില്പരാജയപ്പെട്ടത്‌?

ഉത്തരം ലളിതമാണ്.

കേവലം ഇന്ദ്രിയത്തുള്ളിയില്നിന്നും മനുഷ്യനെന്ന

മഹാ വിസ്മയത്തെ സൃഷ്ടിച്ച,

കൃത്യമായ ആസൂത്രണങ്ങളോടെ

മഹാ പ്രപഞ്ചത്തെ പടച്ചു പരിപാലിച്ചു

കൊണ്ടിരിക്കുന്ന ദൈവം തമ്പുരാന്തന്നെ സമാധാനത്തിലേക്കുള്ള

വഴിയെന്തെന്നും പഠിപ്പിച്ചു തന്നിട്ടുണ്ട്.

ദൈവത്തിന്റെ വഴിത്താരകളുപേക്ഷിച്ചു

താല്പര്യങ്ങളുടെ പിഴവുകള്സ്വീകരിക്കാന്

മനുഷ്യനെ പഠിപ്പിച്ചത് മതമായിരുന്നില്ല.

മതത്തെ ദുരുപയോഗം ചെയ്ത പുരോഹിതന്മാരായിരുന്നു.

അവിടുന്നു തുടങ്ങുന്നു അസമാധാനത്തിന്റെ അപസ്വരങ്ങള്‍.

ദൈവത്തിനും മനുഷ്യര്ക്കുമിടയില്ഇടയാളന്മാരെ

നിറുത്തി അവര്മതത്തിനു പുതിയ നിയമങ്ങള്

ആവിഷ്കരിച്ചു.

കാലങ്ങള്കടന്നു പോയപ്പോള്ഇടയാളന്മാരുടെ

എണ്ണവും പെരുകി വന്നു.

ബിംബങ്ങളും ജാറങ്ങളും തിരു വേഷങ്ങളും

തിരു കേശങ്ങളുമെല്ലാം അടിമ-ഉടമ ബന്ധത്തില്

മതിലുകള്തീര്ത്തുകൊണ്ടിരുന്നു

ദൈവത്തിലേക്കുള്ള മടക്കമാണ് സമാധാനത്തിനുള്ള

മാര്ഗമെന്ന് സാമാന്യ ബുദ്ധി സമ്മതിക്കുന്നു.

തന്നെ സൃഷ്ടിച്ചു പരിപാലിച്ചു

താന്ആവശ്യപ്പെടാതെ

ശ്വസിക്കാനുള്ള വായുവും

കുടിക്കാനുള്ള വെള്ളവും പിന്നെ, തനിക്കു വേണ്ടതെല്ലാം ഒരുക്കിത്തന്നു  

ഭൂമിയെയും അതിലുള്ളതിനെയും അധീനപ്പെടുത്തിത്തന്ന

ദൈവം-സ്രഷ്ടാവ്‌-യഹോവ-സര്വേശ്വരന്‍-അല്ലാഹു

ഏകനിലേക്ക് തന്റെ ജീവിതത്തെ സമ്പൂര്ണമായി സമര്പ്പിക്കുന്നതിലൂടെ

മനുഷ്യനു കരഗതമാകുന്ന സമാധാനം,

അത് മാത്രമാണ് യഥാര്‍ത്ഥത്തിലുള്ള സമാധാനം.

അവനിലേക്ക് തിരിയാന്ഇടയാളന്മാരെ ആവശ്യമില്ല,

ചിത്രങ്ങളും ബിംബങ്ങളും ആവശ്യമില്ല.

ദൈവത്തെ ആരാധിക്കാന്കാശു മുടക്കി കാണിക്കയര്പ്പിച്ചു

ദര്ശനത്തിനു കാത്തിരിക്കേണ്ടതില്ല.

ദൈവം നിങ്ങളുടെ കണ്ഠനാടിയേക്കാള്സമീപസ്ഥനാണെന്നു

അവന്തന്നെ നമ്മളെ പഠിപ്പിക്കുന്നു.

ഏകനായ ദൈവം തമ്പുരാന് മാത്രം പ്രാര്ത്ഥനാ-

ആരാധനാ-വഴിപാടുകള്അല്ല, ജീവിതം തന്നെയും സമര്പ്പിക്കുന്നതിലൂടെ

കിട്ടുന്നതാണ് സമാധാനമെങ്കില് സമാധാനത്തിന്റെ

പേരാണ് ഇസ്ലാം.

അതെ, ഇസ്ലാം എന്ന പദത്തിന്റെ അര്ത്ഥം പോലും സമാധാനം എന്നാണ്.

എല്ലാ മനുഷ്യരും സഹോദരീ സഹോദരന്മാരാണെന്ന

വിശ്വ മാനവികതയുടെ സന്ദേശം.

അതാണ്‌ ഇസ്ലാമിന് കൈമാറാനുള്ളത്.

ഏകനായ ദൈവത്തിലേക്ക്, മാനവ കുലത്തിന്റെ ഒരുമയിലൂടെ

ലഭിക്കുന്ന സമാധാനത്തിന്റെ വഴിയിലേക്കുള്ള ക്ഷണമാണ്

ദുബായ് പീസ്കണ്വെന്ഷന്‍.

ദുബായ് ഭരണാധികാരി ശൈഖ്. മുഹമ്മദ്ബിന്റാഷിദ്അല്മഖ്തൂം

നേരിട്ട് സംഘടിപ്പിക്കുന്ന പരിപാടിയില്

ലോകത്തെ പ്രമുഖ ചിന്തകര്‍, എഴുത്തുകാര്

മലയാളികളടക്കമുള്ള പ്രഭാഷകര്

2012 ഏപ്രില്12, 13, 14 തിയ്യതികളില്

ദുബായ് വേള്ഡ് ട്രേഡ് സെന്ററില്വെച്ച് നിങ്ങളുമായി

സംവദിക്കുന്നു. ഒപ്പം ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച്

നിങ്ങളുടെ ധിഷണയോട് സംസാരിക്കുന്ന പ്രദര്ശനവും.

നിങ്ങള്ചെയ്യേണ്ടത്ഇത്ര മാത്രം.

ദുബായ് പീസ്കണ്വെന്ഷന്റെ സൈറ്റില്

പോയി പേരും ഇമെയില്വിലാസവും നല്കി രെജിസ്ടര്

ചെയ്യുക! തുടര്‍ന്ന് പരിപാടിയില്പങ്കെടുക്കുക!!

ദൈവം നിങ്ങള്ക്ക് സമാധാനം നല്കട്ടെ!

നിങ്ങള്‍ പറയൂ..:

1 മറുമൊഴികള്‍:

മനുഷ്യന് വേണ്ട അടിസ്ഥാന സന്ദേശം നന്നായി പറഞ്ഞു.

Post Editing & Comment option ഒന്ന് കൂടെ ശ്രദ്ദിച്ചാല്‍ നന്നാകും.

അഭിനന്ദനങ്ങള്‍